27.1 C
Kollam
Thursday 27th August, 2026 | 08:34:34 PM
Home News Breaking News നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 270ആയി ഉയര്‍ന്നു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 270ആയി ഉയര്‍ന്നു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 270ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് മേഖലയില്‍ 200 പേര്‍ കുടുങ്ങി കിടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജെയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

തമിഴ്‌നാട്ടില്‍ നിന്നുള്ള 21 പേരെ രക്ഷിച്ചു. ചൈനീസ് മേഖലയില്‍ 200 പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇഷ ഫൗണ്ടേഷന്‍ വഴി പോയവരില്‍ ഇന്ത്യന്‍ വംശജരും ഉണ്ട്. 47.5 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ബെയ്‌ലി പാലങ്ങള്‍ തയ്യാറാക്കാന്‍ ഇന്ത്യ സഹായിക്കും. എന്നാല്‍ മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉണ്ടോ എന്നതില്‍ ഇപ്പോള്‍ വിവരം ഇല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു.

നേപ്പാള്‍ പ്രളയ മേഖലയില്‍ ആശയവിനിമയം സാധിക്കാത്ത മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം തേടിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. 53 പേരുമായാണ് ഇനിയും ആശയവിനിമയം സാധ്യമാകാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഒരു ഗ്രാമം തന്നെ ഒലിച്ച് പോകുന്നത് നേരിട്ട് കണ്ടതായി നേപ്പാളിലുള്ള മലയാളി വ്‌ലോഗര്‍ ആല്‍വിന്‍ തോമസ് പറഞ്ഞു. അണക്കെട്ട് പൊട്ടി, നടുക്കുന്ന കാഴ്ചയായിരുന്നു. 150 ഓളം മലയാളികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ സുരക്ഷിതരാണെന്നും ആല്‍വില്‍ പറഞ്ഞു. ട്രാവല്‍ വ്‌ലോ?ഗറായ ആല്‍വിന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here