കൊട്ടിയം: റിസോർട്ട് കെട്ടിട ഉടമയുടെ അടിയേറ്റ്ചികിത്സയിലായിരുന്ന റിസോർട്ടിന്റെ മേൽനോട്ടക്കാരൻ ആയ യുവാവ് മരിച്ചു.പുല്ലിച്ചിറ അനീഷാ സദനത്തിൽ റോജർ ആഗ്‌നസ്നെപ്പോളിയൻ (42)ആണ് മരിച്ചത്.ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രിയിൽ താന്നിയിലുളള സ്വകാര്യ റിസോർട്ടിലായിരുന്നു സംഭവം.റിസോർട്ട് കെട്ടിട ഉടമയായ ജോൺ യോഹന്നാനും റിസോർട്ട് നടത്തിപ്പുകാരുമായി റിസോർട്ടിൽ വച്ച് പാർട്ടി നടത്തിയ ശേഷം കെട്ടിട ഉടമയായ ജോൺ അടിയേറ്റ് മരിച്ച റോജർ ആഗ്നസിനെ റിസോർട്ടിന് പുറത്ത്റോഡിന് സമീപത്തേക്ക് വിളിച്ചു കൊണ്ടുവന്നശേഷംറിസോർട്ടിന്റെ മതിലിനോട് ചേർന്ന് കരിയിലകൾ കൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് മുഖത്തടിക്കുകയായിരുന്നു. എതിർത്തപ്പോൾ വീണ്ടും അടിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ മയ്യനാട്ടെ ഒരു സ്വകാര്യ ക്ലീനിക്കിൽ ചികിൽസ തേടിയ ശേഷം റിസോർട്ടിൽ നിന്നും മൂന്നു ദിവസത്തെ അവധി എടുക്കുകയും അവധി കഴിഞ്ഞ് വീണ്ടും ജോലിയിൽ കയറുകയും ചെയ്തു.പതിനാലാം തീയതി വീണ്ടും തലയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനിങ് നടത്തിയ ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. 21 ന്ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോവുകയായിരുന്നു.24ന് രാവിലെ ഇദ്ദേഹത്തിൻറെ സഹോദരി വിളിച്ചറിയിച്ചത് അനുസരിച്ച് ബന്ധുവായ അലൻ എത്തി മുറിയുടെ കതക് ചവിട്ടി തുറന്ന്മുറിക്കുള്ളിൽ കിടന്നപ്പോൾ റോജർ ആഗ്നസിനെ അവശനിലയിൽ കാണപ്പെടുകയും വീണ്ടും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ആയിരുന്നു.ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലുംവ്യാഴാഴ്ച പുലർച്ചെ മരണമടയുകയായിരുന്നു.റോജർ ആഗ്നസിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ കൊട്ടിയം പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.അടിയുടെ ആഘാതത്തിൽതലയ്ക്കുള്ളിൽ ഉണ്ടായ ആന്തരിക രക്തസ്രാവമാകാം മരണകാരണമാകാന്നാണ് കരുതുന്നത്.മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ് മോർട്ടം റിപ്പോർ ട്ട് ലഭിച്ചാൽ മാത്രമേമരണകാരണം വ്യക്തമാവുകയുള്ളൂ.കഴിഞ്ഞ മൂന്നുമാസമായിറിസോർട്ടിന്റെ മേൽനോട്ടം വഹിച്ചു വരികയായിരുന്നു. റോജർ ആഗ്നസ്.സംസ്കാരം ശനിയാഴ്ച രാവിലെ കൊട്ടിയം നിത്യസഹായ മാതാ ചർച്ച് സെമിത്തേരിയിൽ നടക്കും.
ഭാര്യ:ജോസിൻ
മക്കൾ : ഡ്രയാൻ, ഹെവൻ.
ചിത്രം : റോജർ ആഗ്നസ്.



























