26.3 C
Kollam
Tuesday 29th September, 2026 | 05:39:03 AM
Home News Breaking News മലേഷ്യയുമായി 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ

മലേഷ്യയുമായി 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാനും ഇന്ത്യ- ആസിയാന്‍ വ്യാപാര കരാറിന്റെ പുനഃപരിശോധന വേഗത്തിലാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.

ഇന്ത്യ – ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സഹകരണം ശക്തമാക്കാന്‍ പത്ത് നിര്‍ണായക കരാറുകള്‍ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. ഇന്നലെ മലേഷ്യന്‍ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നേരിട്ടെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചിരുന്നു. പിന്നീട് മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേല്‍പ്പും നല്‍കി. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ഓഫീസിലായിരുന്നു ആചാരപരമായ വരവേല്‍പ്പ്. ഇതിനിടെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമര്‍ശിച്ചു. ഇന്ത്യന്‍ സമൂഹം മോദിക്ക് നല്‍കിയ സ്വീകരണത്തിലും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പങ്കെടുത്തു.