30.9 C
Kollam
Monday 28th September, 2026 | 03:10:30 PM
Home News Breaking News ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക്  തുടക്കമായി

‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക്  തുടക്കമായി

മധുര: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണമോതിരം സമ്മാനമായി നൽകുന്ന തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് മധുര രാജാജി സർക്കാർ ആശുപത്രിയിൽ തുടക്കമായി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേരളം ആസ്ഥാനമായുള്ള ജോയ് ആലുക്കാസ്, കല്യാൺ ഗ്രൂപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഇ-കെവൈസി പൂർത്തിയാക്കിയ ആധാർ കാർഡിനൊപ്പം തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് അതത് ആശുപത്രികളിൽനിന്നുതന്നെ മോതിരം വിതരണം ചെയ്യും.
ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളെയും പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കായി സംസ്ഥാനത്ത് 107 വിതരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി ഓരോ കേന്ദ്രത്തിലും രാവിലെ 25 പേർക്കും ഉച്ചയ്ക്കുശേഷം 25 പേർക്കുമാണ് ഒരു ദിവസം മോതിരം വിതരണം ചെയ്യുക.
വില്ലേജ് ഹെൽത്ത് നഴ്‌സുമാർ മുഖേനയാണ് ഗുണഭോക്താക്കൾക്ക് ക്ഷണക്കത്ത് നൽകുന്നത്. ക്ഷണക്കത്തിൽ നിർദേശിച്ചിരിക്കുന്ന സമയത്ത് മാത്രമേ വിതരണ കേന്ദ്രങ്ങളിൽ എത്താവൂ എന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here