27.1 C
Kollam
Saturday 3rd October, 2026 | 11:33:25 PM
Home News Breaking News ഒന്നരവയസ്സുകാരനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

ഒന്നരവയസ്സുകാരനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

അമ്പലപ്പുഴ : റെയിൽവേ ട്രാക്കിനോട് ചേർന്ന വീട്ടിൽനിന്ന് കാണാതായ ഒന്നരവയസ്സുകാരനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15 –-ാം വാർഡ് വളഞ്ഞവഴി പുതുവൽവീട്ടിൽ വിനീത്–-സൂര്യബാബു ദമ്പതികളുടെ മകൻ ദൃനവ്‌ ആണ് മരിച്ചത്. ചൊവ്വ വൈകിട്ട് ആറിനാണ്‌ അപകടം.


സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നിഷ്യനായ സൂര്യ ജോലിക്കുപോയപ്പോൾ ദൃനവിനെ അമ്മയുടെ വീട്ടിലാക്കിയിരുന്നു. കുട്ടി നടന്ന് ട്രാക്കിലെത്തിയതാകാമെന്നും വൈകിട്ട് ആറിന്‌ കടന്നുപോയ എറണാകുളം– കായംകുളം പാസഞ്ചർ ട്രെയിനാണ്‌ തട്ടിയതെന്നും കരുതുന്നു. അമ്പലപ്പുഴ പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.