26.8 C
Kollam
Friday 2nd October, 2026 | 07:59:16 AM
Home News Breaking News ഓണാഘോഷ ദിനത്തിൽ യൂണിഫോം വേണ്ട; ഇഷ്ടവസ്ത്രം ധരിച്ച് സ്കൂളിലെത്താം

ഓണാഘോഷ ദിനത്തിൽ യൂണിഫോം വേണ്ട; ഇഷ്ടവസ്ത്രം ധരിച്ച് സ്കൂളിലെത്താം

Advertisement

തിരുവനന്തപുരം: ഓണാഘോഷ ദിനമായ ഓഗസ്റ്റ് 21ന് വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്. ഓണാഘോഷത്തോടനുബന്ധിച്ച് യൂണിഫോമിൽ ഇളവ് നൽകാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം തങ്ങളുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്ക് കൂടുതൽ ആഘോഷാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.
ഇതിനിടെ, ഓണാഘോഷ ദിനത്തിൽ നടത്താനിരുന്ന എട്ടാം ക്ലാസിലെ മലയാളം രണ്ടാം പേപ്പർ പരീക്ഷയും വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതി പ്രകാരം പരീക്ഷ സെപ്റ്റംബർ ഒന്നിന്, ഓണാവധിക്ക് ശേഷം നടക്കും.
ആദ്യഘട്ടത്തിൽ ഓഗസ്റ്റ് 20ന് നിശ്ചയിച്ചിരുന്ന പരീക്ഷ മറ്റ് ക്ലാസുകളിലെ പരീക്ഷാ സമയവുമായി പൊരുത്തക്കേട് ഒഴിവാക്കാൻ 21ലേക്ക് മാറ്റിയിരുന്നു. എന്നാൽ അന്നേ ദിവസം ഭൂരിഭാഗം സ്കൂളുകളിലും ഓണാഘോഷം നടക്കുന്നതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷ മാറ്റിവയ്ക്കാൻ വകുപ്പ് തീരുമാനിച്ചത്.