25.4 C
Kollam
Friday 14th August, 2026 | 08:52:40 AM
Home News Breaking News കൊല്ലത്ത് വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച വയോധികൻ തൂങ്ങി മരിച്ചു

കൊല്ലത്ത് വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച വയോധികൻ തൂങ്ങി മരിച്ചു

കൊല്ലം: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച വയോധികൻ തൂങ്ങി മരിച്ചു. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള(70) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ഇന്നലെ രാവിലെ അയൽവാസിയായ ഷാജഹാനുമായി മനോഹരൻ പിള്ള വഴിത്തർക്കം ഉണ്ടായി. വാക്കേറ്റത്തിനിടെ ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഉച്ചയോടെയാണ് മനോഹരൻപിള്ളയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. മരിച്ച മനോഹരൻ പിള്ളയുടെ ഭാര്യ: സരസ്വതി. മക്കൾ: ശ്രീജിഷ്, പരേതയായ മനോഷ. മരുമകൾ: രഹ്ന. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here