ലോകായുക്ത യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തത് വിവാദത്തിൽ; ഭരണഘടനാ ലംഘനമെന്ന് പിണറായി വിജയൻ
ലോകായുക്ത യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തത് വിവാദമായി. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട നീതിന്യായ സംവിധാനത്തെ മന്ത്രിയുടെ വരുതിയിലാക്കാനുള്ള ശ്രമം ഭരണഘടനാ ലംഘനമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്നാൽ ഭരണനിർവ്വഹണത്തിനുള്ള തടസങ്ങൾ നീക്കാൻ യോഗം വേണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടതിനുസരിച്ചാണ് യോഗം നടന്നതെന്നും രമേശ് ചെന്നിത്തല. വി എസിന്റെയും ഉമ്മൻ ചാണ്ടിയുടെയും കാലത്ത് ഇത്തരം യോഗം ചേർന്നിരുന്നുവെന്നും ലോകായുക്തയുടെ അധികാരം കുറച്ചത് പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ നിർണായക തീരുമാനങ്ങൾ; എസ്ഐആർ വോട്ടർ പട്ടികയിലും ഫോമുകളിലും ഇളവുകൾ
വിവാദങ്ങൾക്കും കമ്മീഷണർമാരുടെ വിയോജിപ്പുകൾക്കുമിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്ന് എസ്ഐആർ വോട്ടർ പട്ടിക, ഫോം 6, ഇസിഐ നെറ്റ് എന്നീ തർക്ക വിഷയങ്ങളിൽ തിരുത്തലുകളും ഇളവുകളും വരുത്താൻ തീരുമാനിച്ചു. ഡൽഹിയിലെ കരട് വോട്ടർ പട്ടികയിലെ പരാതികൾക്കുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം പ്രക്ഷോഭത്തിലേക്ക്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രതിഷേധം ശക്തമാക്കുന്നു. സഖ്യത്തിന് പുറത്തുള്ള പാർട്ടികളെയും ഉൾപ്പെടുത്തി സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.
ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടെന്ന് ജിജി തോംസൺ; രാജിവെച്ച് മാപ്പുപറയണമെന്ന് ടിക്കാറാം മീണ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടേയെന്ന് തന്നോട് ചോദിച്ചെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞെന്നാണ് ജിജി തോംസന്റെ പ്രതികരണം. ഇതേസമയം, ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്ന് കേരള മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ആവശ്യപ്പെട്ടു. വലിയ അപരാധമാണ് ഗ്യാനേഷ് കുമാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കുത്തക ലേല വിവരങ്ങൾ ചോർന്നു; ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
ശബരിമല കുത്തക ലേല വിവരം ചോർന്നു. 110 കടയിലേക്കും ടെൻഡറിൽ പങ്കെടുത്തവരുടെ പേരുകളും ടെൻഡർ വിവരങ്ങളുമാണ് ചോർന്നത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ടെൻഡറിൽ സുതാര്യത കൊണ്ടുവരാൻ ആദ്യമായി ഇ ലേലം നടത്താൻ തീരുമാനിച്ചതിന് പിറകേയാണ് വിവരങ്ങൾ ചോർന്നത്.
അമൃതപുരിയിൽ വിശ്വസേവാ ദിനാഘോഷം അമിത് ഷാ ഉദ്ഘാടനം ചെയ്തു; 20 കോടിയുടെ സൗജന്യ ചികിത്സാ പദ്ധതികൾക്ക് തുടക്കം
സ്നേഹത്തിന്റെ നൂലിൽ കോർത്ത് സമൂഹത്തെ ഒറ്റക്കെട്ടായി മാതാ അമൃതാനന്ദമയി അമ്മ പരിപാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. അമൃതപുരിയിൽ വിശ്വസേവാ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അമിത്ഷാ. അമ്മയുടെ ജീവിതം സമൂഹത്തിന് നൽകുന്നത് കാരുണ്യത്തിന്റെ അമൃതവർഷമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിൽ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ പദ്ധതികൾക്കും ചടങ്ങിൽ തുടക്കമായി. മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനമായ ഇന്ന് അമൃതപുരിയിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ പങ്കെടുക്കും.
അമല നാഷണൽ ബുക്ക് ഫെസ്റ്റിവൽ നാലാം എഡിഷൻ സമാപിച്ചു
മൂന്നു ദിവസം നീണ്ടുനിന്ന അമല നാഷണൽ ബുക്ക് ഫെസ്റ്റിവലിന്റെ നാലാം എഡിഷന് സമാപനം. സമാപന സമ്മേളനം സിനിമ സംവിധായകരായ കമൽ, ബ്ലെസ്സി, സുന്ദർ ദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇവർ നയിച്ച “മാറുന്ന തല മുറയിലെ മായുന്ന വായന” എന്ന വിഷയത്തിലുള്ള റൗണ്ട് ടേബിൾ പാനൽ ചർച്ചയും നടന്നു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളിൽ നൂറിലധികം ലൈബ്രറികൾ പണിയാനും നവീകരിക്കാനും നേതൃത്വം നല്കിയ അമല അസോസിയേറ്റ് ചീഫ് ലൈബ്രേറിയനും ലൈബ്രറി ഡിസൈനറുമായ ഫാ. ഡോ. ജോൺ നീലങ്കാവിൽ സി.എം.ഐ.യെ കമൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്നലെ നടന്ന വിവിധ പരിപാടികളിൽ പത്ര പ്രവർത്തകരായ ജോർജ്ജ് പുളിക്കൻ, നിഷാന്ത് എ. വി., എഡ്വിൻ ഹിച്ചിക്കെർ എഴുത്തുകാരായ മണികണ്ഠൻ.കെ.വി., ഡോ. ബി. വിബിൻ, ഡോ. അജിത്ത് കെ.എസ്., ഡോ. ദീപ്തി കെ. പി., ഡോ. പ്രിൻസ് എം. പോൾ, ഡോ. ഡിജോ ഡേവിസ്, ഡോ. പാർവതി മോഹൻ, ഡോ. മനോജ് വെള്ളനാട്, പിൻസി പോൾ അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മൽ സി.എം.ഐ., ചീഫ് ലൈബ്രേറിയൻ ഡോ. എ. റ്റി. ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
കൊല്ലത്ത് അമിത് ഷാക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രമം മൈതാനത്തിന് മുന്നിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലൻസ് പരിശോധന; ലക്ഷങ്ങളും വിദേശ കറൻസിയും പിടിച്ചെടുത്തു
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലൻസ് നടത്തിയ പരിശോധനയിൽ 14 ലക്ഷം രൂപയും 788 യൂ എസ് ഡോളറും പിടിച്ചെടുത്തു. എറണാകുളം ജില്ലാ ജി.എസ്.ടി ടാക്സ് പേയർ സർവ്വീസ് ജോയിന്റ് കമ്മീഷ്ണർ പ്രജനി രാജന്റെ പച്ചാളത്തെ വീട്ടിലും, ഓഫീസിലുമായിരുന്നു പരിശോധന. തേവര ജിഎസ്ടി കോംപ്ലക്‌സിലെ സംസ്ഥാന ജോയിന്റ് കമ്മിഷണറുടെ ഓഫീസ്, വീട് എന്നിവിടങ്ങളിൽ ഒരേ സമയമാണ് സംഘം പരിശോധന നടത്തിയത്.
കെഎസ്ഇബി മുൻ ചെയർമാനെതിരായ അഴിമതിക്കേസ് പിൻവലിക്കാനുള്ള നീക്കം വിജിലൻസ് കോടതി തള്ളി
കെ എസ് ഇ ബി മുൻ ചെയർമാൻ നാരായണനെതിരായ അഴിമതിക്കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന പ്രതിയെ കുറ്റവിമുക്തനാക്കാൻ സംസ്ഥാനവും പ്രോസിക്യൂഷനും ശ്രമിക്കുന്നുവെന്ന രൂക്ഷമായ നിരീക്ഷണങ്ങളോടെയാണ് കോടതി പ്രോസിക്യൂഷന്റെ ഹർജി തള്ളിയത്.
ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്
ബാങ്കുകൾ ഇന്നു തുറന്നു പ്രവർത്തിക്കും. നാളെ മുതൽ മൂന്നു ദിവസത്തേക്കു ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. റിസർവ് ബാങ്കിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഇന്നു ബാങ്കുകൾ തുറക്കുന്നത്.
മാധ്യമങ്ങൾക്ക് നിലവാരത്തർച്ച സംഭവിക്കുന്നുവെന്ന് വി ഡി സതീശൻ
മാധ്യമങ്ങൾക്ക് നിലവാരത്തർച്ച സംഭവിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റേറ്റിങ്ങിന് പിറകേ പോയി മുഖ്യധാരാ മാധ്യമങ്ങൾ തരംതാഴരുതെന്നും അധാർമികമായ മാധ്യമപ്രവർത്തനം ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃശൂർ പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി എല്ലാ ആഴ്ചയും മാധ്യമങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്ന് എം എം ഹസൻ
സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളിലും വിമർശനങ്ങളിലും മുഖ്യമന്ത്രി എല്ലാ ആഴ്ചയും മാധ്യമങ്ങളെ കണ്ടു മറുപടി പറയുന്നുണ്ടെന്നു കോൺഗ്രസ് നേതാവ് എം എം ഹസൻ. സർക്കാർ തുടർച്ചയായി വിവാദങ്ങളിൽ പെടുന്നില്ല. മുഖ്യമന്ത്രി ചിലപ്പോൾ മാധ്യമപ്രവർത്തകർക്ക് ഇഷ്ടപ്പെട്ട മറുപടി പറയുന്നില്ല എന്നേയുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു.
തൃശ്ശൂരിലെ കോൺഗ്രസ് നേതൃത്വത്തോട് പിണക്കമുണ്ടെന്ന് വി ഡി സതീശൻ
തൃശ്ശൂരിലെ കോൺഗ്രസ് നേതൃത്വത്തോടും പ്രവർത്തകരോടും തനിക്ക് പിണക്കമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ പിണക്കംകൊണ്ടല്ല താൻ തൃശ്ശൂരിലേക്ക് വരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ഡി.സി.സി ഓഫീസിൽ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളത്തെ 14-ൽ 14 സീറ്റും ജയിക്കുമെന്ന് തൃശ്ശൂർ ഡി.സി.സിയിൽ പ്രഖ്യാപിച്ചത് തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിക്കാനായിരുന്നു. എന്നാൽ ആരും പ്രകോപിതരായില്ല. എന്നാൽ ഇനി മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചാൽ ഉചിതമായ നടപടിയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ
ഹേമകമ്മിറ്റി റിപ്പോർട്ട് അക്കാദമിയുടെ മുന്നിൽ വന്നാൽ ഉചിതമായ നടപടി എടുക്കുമെന്ന് ചെയർമാൻ രവീന്ദ്രൻ വ്യക്തമാക്കി. ഐഎഫ്എഫ്കെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഡോക്യുമെന്ററി ഫെസ്റ്റിവലിലെ പ്രദർശന അനുമതിക്കായി ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്യവട്ടം ഏകദിനം: കാണികൾക്ക് സൗജന്യ കുടിവെള്ളം നൽകുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ
കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് എത്തുന്ന ആരാധകർക്ക് തിരുവനന്തപുരം കോർപ്പറേഷൻ നാല് ലിറ്റർ വീതം കുടിവെള്ളം സൗജന്യമായി നൽകുമെന്ന് മേയർ വി. വി. രാജേഷ്.
എം വി ഗോവിന്ദനെതിരായ ശാസന സിപിഎം ആലപ്പുഴ ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സംസ്ഥാന സമിതിയുടെ ശാസന ആലപ്പുഴ ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോൽവിയും ജി സുധാകരനെതിരായ വിമർശനങ്ങളും സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദേശ തൊഴിൽ തട്ടിപ്പ് കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പാർവതിയെ റിമാൻഡ് ചെയ്തത്. ജാമ്യപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
വടകര എംഡിഎംഎ കേസ്: നാലാം പ്രതിക്കും ജാമ്യം ലഭിച്ചു
അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം. വടകര എൻഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായ അഞ്ചിൽ നാല് പേർക്കും ജാമ്യം ലഭിച്ചു.
വടകര മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിന് സ്ഥലം മാറ്റം
അഞ്ചരക്കണ്ടി ദന്തൽ കോളജിലെ നിതിൻ രാജിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെ കോഴിക്കോട് നർകോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്.
പായപൂർക്കുളം പോക്‌സോ കേസ്: ചെസ് മാസ്റ്റർക്ക് 35 വർഷം കഠിനതടവും പിഴയും
വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് 14 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ചെസ് മാസ്റ്റർക്ക് 35 വർഷം കഠിന തടവും 1,20,000 രൂപ പിഴയും. പുന്നയൂർകുളം കിണർദേശം മന്ദലാംകുന്ന് മേച്ചോടവീട്ടിൽ രമേശനെ (33) കുന്നംകുളം പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. പിഴസംഖ്യയിൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നൽകാനും കോടതി വിധിച്ചു.
യുവതിക്ക് അശ്ലീല സന്ദേശമ അയച്ച എടക്കാട് വില്ലേജ് ഓഫീസറെ വീട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസറെ വീട്ടുകാർ കൈകാര്യം ചെയ്ത് പോലീസിനു കൈമാറി. രാത്രി യുവതിയുടെ വീട്ടിലെത്തിയ കണ്ണൂർ എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്‌കറിയയെ യുവതിയുടെ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ കൈകാര്യം ചെയ്ത് പോലീസിന് കൈമാറുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്തു. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായെന്ന വില്ലേജ് ഓഫീസറുടെ പരാതിയിലും പോലീസ് കേസെടുത്തു.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വൈദ്യുത നിയന്ത്രണത്തിന് സാധ്യത കുറവെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത കുറവ്. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കൂടിയ സാഹചര്യത്തിൽ, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കെ എസ് ഇ ബി അറിയിച്ചു.
പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് വനം മന്ത്രി
പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ജനവാസ മേഖല പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തേണ്ട എന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപിയുടെ മുന്നേറ്റം ബംഗാളിന് സമാനമായ അപകടസൂചനയെന്ന് പി ജയരാജൻ
കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ബംഗാളിന് സമാനമായ അപകടസൂചനയാണെന്ന് പി ജയരാജൻ. കോൺഗ്രസും ലീഗും ബിജെപിയുമായി രഹസ്യ ധാരണയിലാണ്. തൃക്കരിപ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ലീഗ് പച്ചയായ വർഗീയതയാണ് പ്രചരിപ്പിച്ചതെന്നും ജയരാജൻ ആരോപിച്ചു.
ബലാത്സംഗ ആരോപണത്തിൽ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുത്തു
കസ്റ്റഡിയിലെടുത്ത സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പി ആയിരുന്നപ്പോഴായിരുന്നു ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നത്.
കോന്നി പാറമട അനുമതിയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം
കോന്നിയിലെ വിവാദ പാറമട അനുമതിയിൽ കോൺഗ്രസിൽ കലാപം രൂക്ഷം. തീരുമാനം പുനഃപരിശോധിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് പാർട്ടി നേതൃത്വം നിർദേശം നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധി; ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യം
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവർ അഭിപ്രായപ്പെട്ടു.
മോദിയും ഷായും ഭരണം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്ന് എം എ ബേബി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെകൊണ്ട് ഔദ്യോഗിക പദവിക്ക് നിരക്കാത്ത പണികൾ കേന്ദ്ര സർക്കാർ എടുപ്പിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അടിയന്തരാവസ്ഥക്കാലത്തെ രീതിയിലുള്ള ഒരു ജനകീയ പോരാട്ടം ഇപ്പോൾ ഉണ്ടാകാൻ പോകുന്നു. മോദിയും മോഹൻ ഭാഗവത്തും ഷായും ഇന്ത്യയുടെ ഭരണം സ്വന്തം കൈ പിടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണെന്നും എംഎ ബേബി പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരായ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് അഭിജീത് ദിപ്കെ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ വളരെ ഗുരുതരമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാറിന് നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് ഇനി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
എസ്ഐആർ നടപടികൾ റദ്ദാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താക്കുറിപ്പ് തങ്ങളുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി എസ്ഐആർ നടപടികൾ റദ്ദാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കടുത്ത വരൾച്ച: മഹാരാഷ്ട്രയിലെ 75 ശതമാനം പ്രദേശങ്ങളും വരൾച്ച ബാധിതമായി പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ചയെ തുടർന്ന് 75 ശതമാനം പ്രദേശങ്ങളും വരൾച്ച ബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. മഴക്കുറവ് കാരണം വ്യാപകമായ വിളനാശം സംഭവിച്ചതോടെ കർഷകർ കടുത്ത ദുരിതത്തിലാണ്.
പശ്ചിമ ബംഗാളിൽ തൃണമൂൽ എംഎൽഎയുടെ വാഹനത്തിന് നേരെ ആക്രമണം
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കാറിന് നേരെ ആക്രമണം. മമത ബാനർജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുംവഴി ആണ് ആക്രമണം ഉണ്ടായത്. കരിങ്കൊടിയുമായി എത്തിയ ഒരുസംഘം വാഹനത്തിന് നേരെ മുട്ടയേറും കല്ലേറും നടത്തുകയായിരുന്നു.
പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ദേര ഇസ്മായിൽ ഖാനിലാണ് സ്ഫോടനം ഉണ്ടായത്. 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളി
ഏഴ് ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന ഇറാന്റെ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. തങ്ങൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താനാണ് ഹോർമൂസ് തുറക്കാമെന്ന വാഗ്ദാനവുമായി ഇറാൻ എത്തിയിരിക്കുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഹോർമൂസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണ് എന്നും ട്രംപ് അവകാശപ്പെട്ടു.
സൂപ്പർ ലീഗ് കേരള: തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ച് കാലിക്കറ്റ് എഫ് സി
ബൈക്കപകടത്തിൽ മരിച്ച റിജോൺ ജോസിന്റെ ഓർമകളുമായി കാലിക്കറ്റ് എഫ് സി താരങ്ങൾ സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ക്യാപ്റ്റൻ പ്രശാന്ത്, മാക്‌സിമിലിയാനോ എന്നിവരാണ് സ്‌കോർ ചെയ്തത്. രണ്ടാം ഗോൾ പെനാൽറ്റിയിൽ നിന്നായിരുന്നു.
ഏഷ്യൻ ഗെയിംസ്: പി.വി. സിന്ധു ബാഡ്മിന്റൺ ക്വാർട്ടറിൽ കടന്നു
ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. ജപ്പാൻ താരം ടൊമോക്ക മിയാസാക്കിയെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടർ ടിക്കറ്റെടുത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ ജയം. സ്‌കോർ: 21-9, 21-13.
രാജ്യത്തെ വിദേശനാണ്യ ശേഖരത്തിൽ 14.9 ബില്യൺ ഡോളറിന്റെ കുറവ്
രാജ്യത്തെ വിദേശനാണ്യ ശേഖരത്തിൽ 14.9 ബില്യൺ ഡോളറിന്റെ കുറവുണ്ടായതായി റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം വിദേശനാണ്യ ശേഖരം 765.9 ബില്യൺ ഡോളറായി. 2024 നവംബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. സെപ്റ്റംബർ അഞ്ചിന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 785.7 ബില്യൺ ഡോളറിൽ എത്തിയിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ജൂൺ 26-ന് അവസാനിച്ച വാരത്തിൽ വിദേശനാണ്യ ശേഖരം 666.9 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. ഇതിനുശേഷം നടന്ന ശക്തമായ തിരിച്ചുവരവിനു ശേഷമാണ് ഇപ്പോൾ വീണ്ടും വലിയ ഇടിവു രേഖപ്പെടുത്തുന്നത്. എങ്കിലും 765.9 ബില്യൺ ഡോളർ എന്ന നിലയിൽ രാജ്യത്തിന്റെ കരുതൽ ധനം ഇപ്പോഴും ശക്തമായി തുടരുന്നു.
യുഎസ് സർക്കാർ വെബ്‌സൈറ്റുകളിൽ ഓപ്പൺഎഐ എഐ ഏജന്റുകൾ വിവരങ്ങൾ ശേഖരിച്ചു
യുഎസ് സർക്കാർ വെബ്‌സൈറ്റുകളിലും കടന്നു കയറി ഓപ്പൺഎഐയുടെ എഐ ഏജന്റുകൾ. സെൻസസ് ബ്യൂറോ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ എന്നിവയുടേത് ഉൾപ്പെടെയുള്ള വെബ് സൈറ്റുകളിൽ എഐ ഏജന്റുകൾ പ്രവേശിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഇക്കാര്യം ഓപ്പൺഎഐ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ വെബ്‌സൈറ്റുകളിൽ പൊതുവായി ലഭ്യമായ വിവരങ്ങൾ എഐ മോഡലുകൾ ആക്‌സസ് ചെയ്തവെന്നാണ് കമ്പനി പറയുന്നത്. SEC.gov, Investor.gov, Census.gov എന്നിവയിൽ നിന്നുള്ള ഡേറ്റയാണ് എഐ ഏജന്റുകൾക്ക് ലഭ്യമായത്. പരിശീലനത്തിനിടയിലും വിലയിരുത്തലിലുമാണ് ഈ വെബ്‌സൈറ്റുകളിൽ നിന്ന് എഐ മോഡലുകൾ വിവരങ്ങൾ സ്വീകരിച്ചതെന്ന് ഓപ്പൺഎഐ വ്യക്തമാക്കുന്നു.
വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’ ഒക്ടോബർ 16-ന് തിയേറ്ററുകളിലേക്ക്
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘രണബാലി’യുടെ റിലീസ് തീയതി പുറത്ത്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16 നാണ് വേൾഡ് വൈഡ് റിലീസിനെത്തുന്നത്. ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കരുത്തുറ്റ പ്രതിനായക കഥാപാത്രം സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അർണോൾഡ് വോസ്ലൂ എത്തുന്നു.
‘ജയിലർ 2’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി; ചിത്രം ഒക്ടോബർ 15-ന്
രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലർ 2’ലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘ഒൺ സൺ ഒൺ മൂൺ’ എന്ന് പേര് നൽകിയിരിക്കുന്ന ഗാനത്തിന് സംഗീതം അനിരുദ്ധ് രവിചന്ദർ ആണ്. ഹൈസെൻബർഗ്, സൂപ്പർ സുബു എന്നിവരുടെ വരികൾ അനിരുദ്ധ് രവിചന്ദറിനൊപ്പം എം എസ് കൃഷ്ണയും ചേർന്ന് ആലപിച്ചിരിക്കുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിൽ എത്തും. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സ്റ്റിയറിങ് തകരാർ: ലോകമെമ്പാടുമായി 21 ലക്ഷത്തിലേറെ വാഹനങ്ങൾ ഫോക്‌സ്‌വാഗൺ തിരിച്ചുവിളിക്കുന്നു
സ്റ്റിയറിങ് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ വൻതോതിൽ കാറുകൾ തിരിച്ചുവിളിക്കുന്നു. സ്റ്റിയറിങ് ഗിയർബോക്‌സിനെ ഘടിപ്പിക്കുന്ന ബോൾട്ടുകൾക്ക് തുരുമ്പെടുക്കാൻ സാധ്യതയുണ്ടെന്നും ഇത് ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ് പൂർണ്ണമായും പ്രവർത്തനരഹിതമാകാൻ ഇടയാക്കുമെന്നും ജർമൻ ഫെഡറൽ മോട്ടോർ ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമായി 2,159,054 ഫോക്‌സ്‌വാഗൺ വാഹനങ്ങളെയാണ് ഈ തകരാർ ബാധിക്കുക. വാഹന ഉടമകൾക്ക് പൂർണ്ണമായും സൗജന്യമായാണ് ഫോക്‌സ്‌വാഗൺ ഈ അറ്റകുറ്റപ്പണി ചെയ്തുനൽകുന്നത്.
മെഡിക്കൽ ത്രില്ലർ നോവൽ ‘ടോക്‌സ് – അനാട്ടമി ഓഫ് മെഡിക്കൽ മർഡേഴ്‌സ്’ പുറത്തിറങ്ങി
ഒരു കൊലയാളി തോക്കിന് പകരം, തൊലിപ്പുറത്ത് ഒട്ടിക്കുന്ന ഒരു ട്രാൻസ്ഡെർമൽ പാച്ചോ, അല്ലെങ്കിൽ ഇ.സി.ജിയിൽ ഉണ്ടാകുന്ന നേരിയൊരു മാറ്റത്തെയോ ആയുധമാക്കിയാൽ എന്ത് സംഭവിക്കും? ഡാർക്ക് വെബിലൂടെ ലഭിക്കുന്ന രാസസൂത്രങ്ങൾ ഉപയോഗിച്ച്, യാതൊരു പോറലുമേൽപ്പിക്കാതെ ‘പെർഫെക്റ്റ് മെഡിക്കൽ കൊലപാതകങ്ങൾ’ നടന്നാലോ? മലയാള സാഹിത്യത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയൊരു ജോണർ ‘ഹൈ-പൾസ് മെഡിക്കൽ ത്രില്ലർ’. സയൻസുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ വായനക്കാർക്ക് പോലും അനായാസം ആസ്വദിക്കാൻ കഴിയുന്ന ഈ അതിവേഗ മെഡിക്കൽ അഡ്വഞ്ചർ പുസ്തകം ‘ടോക്‌സ്- അനാട്ടമി ഓഫ് മെഡിക്കൽ മർഡേഴ്‌സ്’ അലൻ വി.എൽ. രചിച്ച് ഗ്രീൻ ബുക്‌സ് പുറത്തിറക്കി.
അമിത ഉപ്പിന്റെ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്
അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവു ഉയർത്താനിടയാക്കും. ഇതുമൂലം ശരീരത്തിൽ വെള്ളം അധികമായി നീണ്ടു നിൽക്കാനും രക്തക്കുഴലുകളിൽ സമ്മർദം കൂടാനും ഇടയാക്കും. ഇത് ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഒരു വ്യക്തി ഒരു ദിവസം അഞ്ച് ഗ്രാമിൽ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ. എന്നാൽ ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ, അച്ചാറുകൾ, ചിപ്സ്, സോസുകൾ തുടങ്ങിയവയിലൂടെ അളവിൽ കൂടുതൽ സോഡിയം ഡയറ്റിൽ എത്തുന്നുണ്ട്. അമിതമായി ദാഹിക്കുക, വിരലുകളിലോ കാലുകളിലോ വീക്കം, തലവേദന എന്നിവ ശരീരത്തിൽ സോഡിയം അധികമാകുന്നതിന്റെ ലക്ഷണങ്ങളാണ്.






























