27.9 C
Kollam
Thursday 17th September, 2026 | 11:06:39 PM
Home News Kerala ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ, പി എസ് സി ചെയർമാന്റെ ഫോൺ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ, പി എസ് സി ചെയർമാന്റെ ഫോൺ പരിശോധിക്കാനൊരുങ്ങി എസ് ഐ ടി

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാന്റെ ഫോൺ പരിശോധിക്കാനൊരുങ്ങി എസ് ഐ ടി. ആസൂത്രണ ബോർഡിലെ പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട് നടത്തുന്നതിനായി വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ. ഇതിനായി ആരൊക്കെ ബന്ധപ്പെട്ടിട്ടുണ്ട്.തുടങ്ങിയ വിശദമായിട്ടുള്ള കാര്യങ്ങൾ പരിശോധിക്കുവാൻ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് എസ് ഐ ടി സംഘം. പിഎസ്സി ആസ്ഥാനത്തുനിന്ന് ശേഖരിച്ച തെളിവുകൾക്കപ്പുറം ഉദ്യോഗസ്ഥരുടെയും പിഎസ്സി ചെയർമാന്റെയും മൊബൈൽ ഫോണുകൾ കൂടി ശാസ്‌ത്രിയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങുന്നത്.

അതിൻ്റെ ഭാഗമായി പി എസ് സി ചെയർമാൻ എം ആർ ബൈജുവിന് പ്രത്യേക അന്വേഷണസംഘം കത്ത് നൽകിയിട്ടുണ്ട്.
ഉദ്യോഗാർത്ഥികളും ആയോ ബന്ധുക്കളുമായോ രാഷ്ട്രീയ നേതാക്കളുമായോ ബന്ധപ്പെട്ടോ എന്നാണ് അന്വേഷണം.
കൂടുതൽ പരാതികൾ എത്തിയതോടുകൂടി അന്വേഷണ സംഘത്തെ വിപുലീകരിച്ചു.