Home Blog Page 993

വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷപ്രകടനം…. സഞ്ജുവിന് സെമി നഷ്ടമാകുമോ…?

കൊല്‍ക്കത്ത: വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യയെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ എത്തിച്ച മലയാളി താരം സഞ്ജു സാംസണിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷപ്രകടനം താരത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞ്, മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞിരുന്നു. സഞ്ജുവിന്റെ ആഘോഷം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഹെല്‍മറ്റി ഊരിയെറിഞ്ഞ ആഘോഷം ഐസിസി പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടാമെന്നാണ് വിലയിരുത്തല്‍.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെല്‍മറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. ഹെല്‍മറ്റ് മൈതാനത്ത് എറിഞ്ഞത് ലെവല്‍ 1 കുറ്റമായി കണക്കാക്കാം. ലെവല്‍ 1 ലംഘനങ്ങള്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയോ, ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളോ ചുമത്താം. സഞ്ജുവിനെതിരെ ഇത്തരം പരാതികള്‍ നേരത്തെ ഇല്ലാത്തതിനാല്‍ സെമി ഫൈനലില്‍ വിലക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്.

വേങ്ങ മാമ്പുഴമുക്കില്‍ റോഡുപുറമ്പോക്കു കയ്യേറി നിര്‍മ്മാണത്തിനുള്ള നീക്കം തടഞ്ഞു

ശാസ്താംകോട്ട. റോഡുപുറമ്പോക്കു കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനത്തിനുള്ള നീക്കം അധികൃതരെത്തി തടഞ്ഞു. ചവറ ശാസ്താംകോട്ട പ്രധാന പാതയില്‍ വേങ്ങ മാമ്പുഴ മുക്കിലാണ് ഓഡിറ്റോറിയത്തോട് ചേര്‍ന്ന സ്ഥലം കയ്യേറാന്‍ നീക്കം നടന്നത്. ഓഡിറ്റോറിയത്തിന് മുന്നില്‍ പ്രധാനപാതയില്‍ നിന്നും പത്തുമീറ്റര്‍ ഉള്ളിലേക്കുറോഡ് പുറമ്പോക്ക് ഉണ്ട്.

ഇത് പഴയ ചിലര്‍ക്കുമാത്രമേധാരണയുള്ളു . ഈ ഭൂമി പിന്നിലെ ഓഡിറ്റോറിയത്തിന്‍റെ ഭാഗമായി മാറ്റാനാണ് നീക്കമുണ്ടായത്. ഇവിടെ ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റി നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി നീക്കം നടന്നതോടെ നാട്ടുകാര്‍ മരാമത്തു റോഡ് വിഭാഗത്തെ അറിയിക്കുകയായിരുന്നു.

അസി. എന്‍ജിനീയര്‍ സുനിതയുടെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ സ്ഥലം കൃത്യമായി അളന്ന് തിരിച്ച് ഇതിനു പിന്നിലായി മാത്രം നിര്‍മ്മാണം നടത്തിയാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു. താലൂക്ക് സര്‍വേ വിഭാഗം ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും സ്ഥലത്തെത്തി. ഈ സ്ഥലം കെട്ടിത്തിരിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക അന്തരിച്ചു

നെയ്യാറ്റിന്‍കര: സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക അന്തരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് അന്തരിച്ചത്. തിങ്കളാഴ്ച പകല്‍ പത്തിന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ നളികുമാരിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പകല്‍ 12ഓടെയാണ് അന്ത്യം. നളിനകുമാരിയുടെ ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ശേഷം ബുധന്‍ രാവിലെ പത്തിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. നെയ്യാറ്റിന്‍കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ്: ക്രിസ്തുദാസ്. മക്കള്‍: അരുണ്‍, അനൂപ്. മരുമക്കള്‍: ബിന്നി, ആമി.

പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: നഗരൂരില്‍ പുരയിടത്തില്‍ അച്ഛനും മകനും മരിച്ചനിലയില്‍. അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60) മകന്‍ അഖിലുമാണ് (35) മരിച്ചത്. സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥലമുടയ്ക്കെതിരെ കേസെടുത്തു.

രാത്രിയില്‍ ഇരുവര്‍ക്കും ഷോക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. പുരയിടത്തിന് സമീപത്തേയ്ക്ക് വന്നപ്പോള്‍ ഇരുവര്‍ക്കും ഷോക്കേറ്റതാകാം എന്നാണ് കരുതുന്നത്. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടെ അടക്കം ശല്യം ഉണ്ട്. ഇവയുടെ ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച അനധികൃത വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

അച്ഛനും മകനും ഈ പുരയിടത്തിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചിരുന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് ചില പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ പുരയിടത്തിന് അരികില്‍ താമസിക്കുന്ന അച്ഛനും മകനും ഇത് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അതേസമയം പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം 5 ന് കോടതിയില്‍ ഹാജരാക്കും.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസില്‍ ചുമത്തിയ വധശ്രമം നിലനില്‍ക്കെന്നുമാണ് പ്രതിഭാഗം ഇന്നലെ കോടതിയില്‍ വാദിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളില്‍ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി. മാര്‍ച്ച് 5 (വ്യാഴം), മാര്‍ച്ച് 6 (വെള്ളി) ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.

ബഹ്റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ആ സ്‌കൂളുകള്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ വ്യാഴാഴ്ച ചേരുന്ന അവലോകന യോഗം വീണ്ടും വിലയിരുത്തും. അതിനുശേഷം മാര്‍ച്ച് 7 ന് ശേഷം നടക്കുന്ന പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും. വിദ്യാര്‍ഥികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് സ്‌കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.

പെരുവേലിക്കര (പഴയ ബസ് സ്റ്റാൻഡ് )  പുതു വിള പുത്തൻവീട്ടിൽ ചിറ്റുമല കോർപ്പറേഷൻ കമ്പനി സ്റ്റാഫ്, ബാബു ഡി നിര്യാതനായി

ശാസ്താംകോട്ട.പെരുവേലിക്കര (പഴയ ബസ് സ്റ്റാൻഡ് )  പുതു വിള പുത്തൻവീട്ടിൽ ചിറ്റുമല കോർപ്പറേഷൻ കമ്പനി സ്റ്റാഫ്, ബാബു ഡി(57) നിര്യാതനായി.സംസ്കാര ചടങ്ങുകൾ 4/3/26 ബുധൻ 11 മണിക്ക് വീട്ടിലും, കല്ലട വലിയ പള്ളിയിൽ അടക്കം.
ഭാര്യ :കുഞ്ഞുമോൾ
മകൾ :സോണിയ

ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യ തുടരുന്ന മൌനത്തെ ചോദ്യം ചെയ്ത് സോണായാഗാന്ധിയും രാഹുലും

ന്യൂഡെല്‍ഹി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യ തുടരുന്ന മൌനത്തെ ചോദ്യം ചെയ്ത് സോണായാഗാന്ധിയും രാഹുലും. നിശബ്ദതയെ നിഷ്പക്ഷതയായി കാണാൻ കഴിയില്ല. പരമാധികാര രാഷ്ട്രത്തിനരെ തലവനെ കൊലപ്പെടുത്തിയതിനെ കടന്നുകയറ്റമായി തന്നെ കാണണമെന്നും സോണിയാന്ധി ഇംഗ്ലീഷ് മാധ്യമത്തിലെഴുതിയ ലേഖനത്തിൽ പറഞ്ഞു. ഈ ലേഖനം രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിയെ വധിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മറിച്ച് ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ യു എ ഇ ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളെ ആക്രമിച്ചതിൽ കൃത്യമായി നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇവിടെങ്ങളിലെ ഭരണാധികാരികളെ ഫോണിൽ വിളിച്ച നരേന്ദ്രമോദി സ്ഥിതി വിവരങ്ങൾ ആരാഞ്ഞു. പക്ഷേ അപ്പോഴും ഇറാന്റെ പരമോന്നത നേതാവിനെ ആ രാജ്യത്ത് കടന്നുകയറി കൊലപ്പെടുത്തിയതിനെ കുറിച്ച് നരേന്ദ്രമോദിയോ കേന്ദ്രസർക്കാറോ ഒരക്ഷരം പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പ്രതികരണം വരുന്നത്. ഇന്ത്യൻ എക്സ്പ്രസിൽ വന്ന ലേഖനത്തിലാണ് സോണിയ കേന്ദ്ര സർക്കാറിന്റെ നിലപാടിനെ ചോദ്യം ചെയ്തത്. മൌനം തുടരുന്നത് ഒരിക്കലും നിഷ്പക്ഷതയല്ലെന്ന് ഓർമിപ്പിക്കുന്നതിനൊപ്പം ഇതൊരു പ്രത്യക്ഷ കടന്നുകയറ്റമാണെന്ന് അംഗീകരിക്കാത്തതിനെ കുറ്റപ്പെടുത്തുകയും ചെയ്തു.യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യാക്കുരുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച രാഹുൽ ഗാന്ധി, സോണിയയുടെ ലേഖനം സമൂഹ മാധ്യമത്തിൽപങ്കുവെച്ചു.

എന്നാൽ രാഹുൽ ഗാന്ധിയോ കോൺഗ്രസോ ഖമനേയി വധത്തെ കുറിച്ച് പരസ്യമായി എവിടെയും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ പരസ്യ പ്രതികരണം വരുന്നത് ജമ്മു കശ്മീരിലെ പി ഡി പിയിൽ നിന്ന് മാത്രമാണ്. ഖമനേനിയെ കൊലപ്പെടുത്തിയെന്ന് മേനി പറയുന്ന ഇസ്രായേൽ അമേരിക്കൻ വീരവാദത്തെ കടുത്ത ഭാഷയിലാണ് പി ഡി പി നേതാവ് മെഹബൂബ് മുഫ്തി വിമർശിച്ചത്. ഇസ്ലാമിക രാജ്യങ്ങൾ ഈ കൊലപാതകത്തിന് കൂട്ടുനിന്നതിനെ ലജ്ജാകരമെന്നും അവർ വിശേഷിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖമനേയി വധത്തെതുടർന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ശ്രീനഗറിലും ജമ്മുവിലും ബംഗലൂരുവിലും ലഡാക്കിലും ഝാർഖണ്ഡിലുമൊക്കെ പ്രതിഷേധിച്ചവരെ തെരുവിൽ നേരിട്ടു

ശബരിമല സ്വർണക്കൊള്ള, എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി. ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മിഷണർ എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്യുന്നു. രാവിലെ പത്തരയോടെ വാസു കൊച്ചിയിലെ ഓഫീസിൽ ഹാജരായി. എസ്ഐടി രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് വാസു. തൊണ്ണൂറ് ദിവസം ജയിലിൽ കഴിഞ്ഞ വാസു കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളിലെ സ്വർണക്കൊള്ളക്ക് വാസു കൂട്ടുനിന്നുവെന്നാണ് എസ്ഐടി കണ്ടത്തൽ. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയ രേഖകളിൽ വാസു ഒപ്പിട്ടതും തെളിവായി നിരത്തുന്നു. ആരോപണ വിധേയരായ മറ്റ് ദേവസ്വം ഉദ്യോഗസ്ഥരെയും ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. നാളെ കേസിലെ മറ്റൊരു പ്രതി തന്ത്രി കണ്ഠരര് രാജീവരരെ ഇഡി ചോദ്യം ചെയ്യും. തന്ത്രി ജാമ്യത്തിലിറങ്ങി രണ്ടാം ദിവസമാണ് ഇഡി സമൻസ് അയച്ചത്.

ചിതയൊരുക്കി ആത്മഹത്യക്ക്ശ്രമിച്ച വയോധിക മരിച്ചു

തിരുവനന്തപുരം.ചിതയൊരുക്കി ആത്മഹത്യക്ക്ശ്രമിച്ച നെയ്യാറ്റിൻകര
വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67)മരിച്ചു. ഇന്നലെ ആയിരുന്നു
സംഭവം

ഗുരുതരാ വസ്ഥയിൽ നിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വീടിന് പുറക് വശത്താ
ണ് ചിത ഒരുക്കിയത്. ഭർത്താവ് ക്രിസ്തുദാസ് ഒരു വർഷമായി ആശുപത്രിയിൽ .ചികിത്സയിൽ കഴിയുന്നതിൻ്റെ
വിഷമത്തിലാണ് ആത്മഹത്യ
ചെയ്തത്