Home Blog Page 893

പ്രധാനമന്ത്രിയുടെ രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ

പാലക്കാട്.പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പ്രസംഗത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എംപി.പാലക്കാട് എംഎൽഎക്ക് നേരെ ഉണ്ടായ പരാമർശം. ഗുസ്തി താരങ്ങളെ ഓർമ്മിപ്പിച് ഷാഫി പറമ്പിൽ

“ബ്രിജ് ഭൂഷൻ എന്നൊരു നേതാവുണ്ടായിരുന്നു” എന്ന് ഷാഫി .രാജ്യത്തിനു വേണ്ടി മെഡൽ നേടിയ വനിതകൾ അത്‌ പുഴയിൽ ഒഴുക്കി കളയും എന്ന് പറയാൻ ഇടായായ സാഹചര്യം വ്യക്തമാക്കണം. കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്. വേറെ ഏതു പാർട്ടിയുണ്ട് ഇങ്ങനെ നടപടി സ്വീകരിച്ചത്. സിപിഐഎം ഉണ്ടോ എന്നും ഷാഫിയുടെ ചോദ്യം.

also read:

സ്വാദിഖലി തങ്ങൾക്ക് എതിരായ അധിക്ഷേപ ഫേസ്‌ബുക്ക് പോസ്റ്റ്, പ്രതി അറസ്റ്റിൽ

പെരിന്തൽമണ്ണ .സ്വാദിഖലി തങ്ങൾക്ക് എതിരായ അധിക്ഷേപ ഫേസ്‌ബുക്ക് പോസ്റ്റ്. പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ. പെരിന്തൽമണ്ണ പോലീസ് ആണ് പിടികൂടിയത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

പാണക്കാട് കുടുംബത്തെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനും റോഷൻ ശ്രമിച്ചിരുന്നു. 15 കോടി രൂപയാണ് ആവശ്യപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ റോഷന് കാപ്പ ചുമത്തിയിരുന്നു

also read:

തിരഞ്ഞെടുപ്പ് ചൂടിന് ഒപ്പം നാരങ്ങാ വിലയും കുതിക്കുന്നു

മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ എന്ന് ചോദിക്കാന്‍ വരട്ടെ ,കീശ ചോരും. ചൂടിനൊപ്പം നാരങ്ങ വില കുതിക്കുന്നു. നാട്ടിലെ തിരഞ്ഞെടുപ്പ് ചൂടും അന്തരീക്ഷത്തിലെ ചൂടും നാരങ്ങയുടെ ആവശ്യം വല്ലാതെ കൂട്ടി. തിരഞ്ഞെടുപ്പ് ചൂടിന് ഒപ്പം നാരങ്ങാ വിലയും കുതിക്കുന്നു

നാരങ്ങാ വില കിലോയ്ക്ക് 160 രൂപ. 60 രൂപയിൽ നിന്നാണ് 160 ലേക്കുള്ള കുതിപ്പ്. ഒരു നാരങ്ങയ്ക്ക് 15 രൂപയിൽ അധികം വിലയാണ് .ലാലേട്ടന്‍റെ കൂട്ട് ഒരു മുഴുവന്‍ നാരങ്ങ പിഴിയാനും കൂടെ പറഞ്ഞാല്‍ വില കേട്ട് തളര്‍ന്നുവീഴും. തമിഴ്നാട്ടിൽനിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. നാരങ്ങാ വെള്ളത്തിന് വില കൂടുമെന്നുറപ്പായി.

പാലക്കാട് IIT-യിൽ അസോ.പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ്, അപേക്ഷ ക്ഷണിച്ചു

പാലക്കാട് IIT-യിൽ അസോ.പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ്, അപേക്ഷ ക്ഷണിച്ചു

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസോസിയേറ്റ് പ്രൊഫസർ
ശമ്പളസ്‌കെയിൽ: ലെവൽ 13എ2

അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്

I: ശമ്പളസ്‌കെയിൽ: ലെവൽ 12 അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്

II: ശമ്പളസ്‌കെയിൽ: ലെവൽ 10, ലെവൽ 11 എന്നീ സ്‌കെയിലുകൾ പ്രകാരമുള്ള ശമ്പളം ലഭിക്കും.

വിദ്യാഭ്യാസയോഗ്യത(എല്ലാ തസ്തികയ്ക്കും)

ഫസ്റ്റ് ക്ലാസ്/ തത്തുല്യ ഗ്രേഡോടെ മെറ്റലർജിക്കൽ/മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് സയൻസ്/മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ്/മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജിക്കൽ എൻജിനിയറിങ്/മെറ്റീരിയൽസ് എൻജിനിയറിങ്ങിലുള്ള ബി.ഇ/ബി.ടെക്കും അനുബന്ധ മേഖലയിലുള്ള പിഎച്ച്.ഡി.യും.

പ്രവൃത്തിപരിചയം

അസോസിയേറ്റ് പ്രൊഫസർക്ക് ആറുവർഷത്തെയും അസിസ്റ്റന്റ് പ്രൊഫസർക്ക് മൂന്നുവർഷത്തെയും പ്രവൃത്തി പരിചയമുണ്ടാകണം.

പ്രായം

അസോസിയേറ്റ് പ്രൊഫസർക്ക് 45 വയസ്സ് കവിയരുത്. അസിസ്റ്റന്റ് പ്രൊഫസർക്ക് 35-40 വയസ്സാണ് പ്രായപരിധി.

അപേക്ഷ
https://facap.iitpkd.ac.in/ എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 9. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.itpkd.ac.in

പിത്താശയത്തിലെ ക്യാൻസർ ; ഈ അഞ്ച് ലക്ഷണങ്ങൾ നിസാരമായി കാണരുത്

ക്യാൻസറുകളിൽ ഏറ്റവും അപകടകാരിയായ അർബുദമാണ് പിത്താശയത്തിലെ ക്യാൻസർ. അത്രയെളുപ്പം കണ്ടെത്താന്‍ സാധിക്കുന്ന ഒന്നല്ല പിത്താശയത്തിലെ അര്‍ബുദം. വൈകിയുള്ള രോഗനിര്‍ണ്ണയം അര്‍ബുദം സമീപ അവയവങ്ങളിലേക്ക്‌ പടരാന്‍ ഇടയാക്കുന്നു. വയറുവേദന ആളുകൾ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ പരാതികളിൽ ഒന്നാണ്. പലപ്പോഴും അസിഡിറ്റി, ദഹനക്കേട് അല്ലെങ്കിൽ ഭക്ഷണശീലങ്ങൾ എന്നിവയാണ് ഇതിന് കാരണം. എന്നിരുന്നാലും, ഈ അസ്വസ്ഥത ആഴ്ചകളോ മാസങ്ങളോ പോലും ആശ്വാസം ലഭിക്കാതെ തുടരുമ്പോൾ അത് പിത്താശയ ക്യാൻസർ പോലുള്ള ഗുരുതരമായ എന്തെങ്കിലും രോ​ഗത്തെ ലക്ഷണമായി ആരോ​ഗ്യ വി​​ദ​ഗ്ധർ പറയുന്നു.

സ്ഥിരമായ അസ്വസ്ഥത പലപ്പോഴും മങ്ങിയ വേദനയോ വയറു വീർക്കലോ ആയി അനുഭവപ്പെടുന്നു

അവയവത്തിന്റെ ആന്തരിക പാളിയിൽ നിന്നോ / മ്യൂക്കോസയിൽ നിന്നോ ആരംഭിക്കുന്ന ഗുരുതരമായ ക്യാൻസറാണ് പിത്താശയ ക്യാൻസർ. മറ്റ് ദഹന ക്യാൻസറുകളെ അപേക്ഷിച്ച് ഇത് വളരെ സാധാരണമല്ലെങ്കിലും അതിന്റെ പ്രാരംഭ ഘട്ടത്തിൽ ഇത് കണ്ടെത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. പലർക്കും മാസങ്ങളോളം നേരിയ വയറുവേദന അനുഭവപ്പെടുന്നു. പലപ്പോഴും ഇത് പതിവ് ദഹനക്കേട് അല്ലെങ്കിൽ അസിഡിറ്റി ആയി അവഗണിക്കുന്നു. ഈ സ്ഥിരമായ അസ്വസ്ഥത പലപ്പോഴും മങ്ങിയ വേദനയോ വയറു വീർക്കലോ ആയി അനുഭവപ്പെടുന്നു. ലക്ഷണങ്ങൾ അവ്യക്തമായതിനാൽ അത് ഒരു വിപുലമായ ഘട്ടത്തിലെത്തുന്നതുവരെ പലപ്പോഴും രോ​ഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ക്യാൻസറുകളിൽ ഏറ്റവും അപകടകാരിയായ അർബുദമാണ്

പിത്താശയം കരളിന് പിന്നിലായി വയറിനുള്ളിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ സഞ്ചിയാണ്. വയറുവേദന, ദഹനക്കേട് അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ പിത്താശയക്കല്ലുകൾ അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് പോലുള്ള ക്യാൻസറല്ലാത്ത അവസ്ഥകളോട് വളരെ സാമ്യമുള്ളതാണ്. പിത്താശയത്തിലെ ക്യാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

സ്ഥിരമായ വയറുവേദനയാണ് ആദ്യത്തെ ലക്ഷണം

വയറിന്റെ മുകളിൽ വലതുവശത്തുള്ള വേദന പലപ്പോഴും പേശികളുടെ ബുദ്ധിമുട്ട് അല്ലെങ്കിൽ പൊതുവായ ദഹനക്കേട് ആയി തെറ്റിദ്ധരിക്കപ്പെടുന്നു.

ഇടയ്ക്കിടെയുള്ള വയറു വീർക്കലും ഗ്യാസ് പ്രശ്‌നവും

രോഗികൾ പലപ്പോഴും തുടർച്ചയായ വയറു വീർക്കലിനെ എരിവുള്ള ഭക്ഷണത്തോടുള്ള പ്രതികരണമായോ അസിഡിറ്റിയുടെ ലക്ഷണമായോ തള്ളിക്കളയുന്നു.

ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും പിത്താശയത്തിലെ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്

നേരിയതോ, ആവർത്തിച്ചുള്ളതോ ആയ അസുഖം അല്ലെങ്കിൽ പെട്ടെന്ന് ഭക്ഷണത്തോടുള്ള വെറുപ്പ് എന്നിവയ്ക്ക് പലപ്പോഴും കാരണം ചെറിയ വയറ്റിലെ അണുബാധകളോ സീസണൽ ഇൻഫ്ലുവൻസയോ ആണ്.

വളരെ പെട്ടെന്ന് ഭാരം കുറയുന്നതും പിത്താശയത്തിലെ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്

ഭക്ഷണക്രമത്തിൽ മാറ്റങ്ങളില്ലാതെ ശരീരഭാരം കുറയുന്നത് ലക്ഷണമായി കാണുന്നു. മറ്റൊന്ന്, വന്നു പോകുന്ന പനിയെ പലപ്പോഴും ജലദോഷം അല്ലെങ്കിൽ ക്ഷീണം ആയി കണക്കാക്കുന്നു. ഇത് ട്യൂമർ മൂലമുണ്ടാകുന്ന ലക്ഷണമാണ്.

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു; മൂന്നാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്

തിരുവനന്തപുരം: ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം. അല്പം മുംബാണ് സംഭവം നടന്നത്. അക്ഷയ ടവറിലെ കണ്ണാട്ട് ഫിൻ ഗോൾഡ് എന്ന സ്വകാര്യ സ്ഥാപനം പ്രവർത്തിക്കുന്ന മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. അതേസമയം തീ അണച്ചെങ്കിലും ഇപ്പോഴും പുക ഉയരുന്നുണ്ട്. ഷോർട് സർക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാവാൻ കാരണമെന്നാണ് നിഗമനം.

ഇറച്ചിയും മീനും തിന്നണോ? ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനർജി, ‘അവർ നമ്മുടെ ഭക്ഷണ സ്വാതന്ത്യത്തിൽ ഇടപെടും’

കൊൽക്കത്ത: ഇറച്ചിയും മീനും തിന്നണമെങ്കിൽ ബിജെപിക്ക് വോട്ട് നൽകരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യ, മാംസ ഭക്ഷണം അനുവദിക്കുന്നില്ല. ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങളുടെ ഭക്ഷണ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പുരുളിയ ജില്ലയിലെ മാൻബസാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മമത ആരോപിച്ചത്.

Also Read: രാജ്യത്തെ മുൾമുനയിൽ നിർത്തിയ കോളുകളെയെല്ലാം ഉറവിടം ഒടുവിൽ കണ്ടെത്തി; വ്യാജ ബോംബ് ഭീഷണിയിൽ നിർണായകമായ അറസ്റ്റ്

പ്രോട്ടീൻ അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ നിങ്ങൾക്കെന്ത് അധികാരമെന്നും മമത ചോദിച്ചു. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് ബിജെപി പലയിടത്തും കലാപം ആസൂത്രണം ചെയ്താണ് അധികാരത്തിൽ വരുന്നതെന്നും മമത ബാനർജി ആരോപിച്ചു.

തൃണമൂലിനെതിരെ കുറ്റപത്രം പുറത്തിറക്കിയ അമിത് ഷാ, സ്വന്തം ഭൂതകാല പ്രവൃത്തികളുടെ പേരിൽ സ്വയം കുറ്റപത്രം നേരിടേണ്ട വ്യക്തിയാണെന്ന് മമത പരിഹസിച്ചു. തൃണമൂൽ സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ ‘ലക്ഷ്മി ഭണ്ഡാർ’ ബിജെപി അധികാരത്തിലെത്തിയാൽ നിർത്തലാക്കുമെന്നും മമത ബാനർജി ആരോപിച്ചു. ഭക്ഷണ കാര്യത്തിൽ മാത്രമല്ല, സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ പോലും നിയന്ത്രണം കൊണ്ടുവരുമോ എന്ന് മമത പ്രസംഗത്തിൽ ചോദിച്ചു. ഡ്രംസ്, ഹാർമോണിയം, ഗിറ്റാർ, സിത്താർ എന്നിവയിൽ ഏതെല്ലാമെന്ന് നിങ്ങൾ തീരുമാനിക്കുമോ എന്നാണ് ചോദ്യം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എസ് ഐ ആറിലൂടെ 1.2 കോടി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും മമത വിമർശിച്ചു. അതിനിടെ ബംഗാളിൽ 284 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് കോൺഗ്രസ് ബംഗാളിൽ ഒറ്റയ്ക്ക് എല്ലാ സീറ്റിലും മത്സരിക്കുന്നത്. അധിർ രഞ്ജൻ ചൗധരി ബഹറാംപൂരിൽ സ്ഥാനാർഥിയാകും.

രാജ്യത്തെ മുൾമുനയിൽ നിർത്തിയ കോളുകളെയെല്ലാം ഉറവിടം ഒടുവിൽ കണ്ടെത്തി; വ്യാജ ബോംബ് ഭീഷണിയിൽ നിർണായകമായ അറസ്റ്റ്

മൈസൂരു: രാജ്യത്തെ വിവിധ സർക്കാർ ഓഫീസുകൾ, കോടതികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച പ്രതിയെ ഡൽഹി പൊലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. മൈസൂരു വൃന്ദാവൻ ലേഔട്ടിലെ രണ്ടാം ഘട്ടത്തിൽ താമസിക്കുന്ന ശ്രീനിവാസ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് വൃത്തങ്ങൾ ഞായറാഴ്ച സ്ഥിരീകരിച്ചു. നഗരത്തിലെ ആറാം ക്രോസിലെ ഒരു വീട്ടിൽ ഒളിവിൽ ഇരുന്നുകൊണ്ടായിരുന്നു ഇയാൾ ഈ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.

Also Read: കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ആക്രമിച്ചു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, ഇറാനിൽ വാതക ചോർച്ച

കഴിഞ്ഞ ഒരു മാസമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന വ്യാജ ബോംബ് ഭീഷണികളെ അധികൃതർ അതീവ ഗൗരവത്തോടെയാണ് കണ്ടത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒട്ടനവധി ഇമെയിലുകൾ അയച്ച് സ്ഫോടനം നടക്കുമെന്ന് മുന്നറിയിപ്പ് നൽകി പൊതുജനങ്ങളെയും സുരക്ഷാ ഏജൻസികളെയും ഇയാൾ മുൾമുനയിൽ നിർത്തിയിരുന്നു. ഇത് വലിയ തോതിലുള്ള ആശങ്കയ്ക്കും സുരക്ഷാ പരിശോധനകൾക്കും വഴിതെളിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് സന്ദേശങ്ങളുടെ ഉറവിടം മൈസൂരുവാണെന്ന് ഡൽഹി പൊലീസിന് കണ്ടെത്താൻ സാധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മൈസൂരുവിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ പക്കൽ നിന്നും നിർണ്ണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന. എന്തിനുവേണ്ടിയാണ് ഇയാൾ ഇത്തരം വ്യാജ സന്ദേശങ്ങൾ അയച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.

കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ആക്രമിച്ചു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, ഇറാനിൽ വാതക ചോർച്ച

കുവൈത്ത്: ഗൾഫ് മേഖല ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി തുടരുകയാണ്. കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സർവീസ് കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. ഇറാനിലെ തബ്റിസ് നാഗരത്തിൽ പെട്രോ – കെമിക്കൽ ഫക്ടറിയും ആക്രമിക്കപ്പെട്ടു. വാതക ചോർച്ച ഉണ്ടായി.

യുഎഇയിൽ പുലർച്ചെ ശക്തമായ ആക്രമണമാണ് ഉണ്ടായത്. തുടർച്ചയായി സ്ഫോടക ശബ്ദങ്ങൾ ഉയര്‍ന്നു. ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനുമായി ധാരണ ഉടനെയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടു. 15 ഇന പട്ടികയിൽ പലതും അംഗീകരിച്ചെന്നും പരോക്ഷ ചർച്ചയിൽ പുരോഗതിയുണ്ടെന്നും ട്രംപ് പറയുന്നു. ഇറാൻ – അമേരിക്ക ചർച്ചയ്ക്ക് വേദി ഒരുക്കുമെന്ന് പാകിസ്ഥാനും പ്രതികരിച്ചു.

അതേസമയം, അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. കരയുദ്ധത്തിന് ശ്രമിച്ചാൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികർ നല്ല ഭക്ഷണമായിത്തീരുമെന്നാണ് ഇറാൻ സൈനിക വക്താവ് സോൽഫഘാരി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോൽഫഘാരിയുടെ പ്രതികരണം. സമാധാന ചർച്ചയുടെ മറവിൽ രഹസ്യ കര ആക്രമണത്തിന് യുഎസ് പദ്ധതിയിടുന്നുവെന്നും ആരോപണം. പതിനായിരം സൈനികരെക്കൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ്, രഹസ്യമായി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് ആരോപിച്ചു.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത്

കോട്ടയം.യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത് എത്തും . ഉച്ചയ്ക്ക് മൂന്ന് മണിയോടെ പുതുപ്പള്ളിയിൽ എത്തുന്ന രാഹുൽ ഗാന്ധി ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാകും .പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കും .

കോട്ടയം മണ്ഡലത്തിൽ UDF സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം റോഡ് ഷോയിലും ഏറ്റുമാനൂരിലെ UDF സ്ഥാനാർഥിയുടെ പൊതുയോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ UDF സ്ഥാനാർഥികളും രാഹുലിനോപ്പം പരിപാടികളുടെ ഭാഗമാകും . രാഹുൽ ഗാന്ധി കൂടി എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് UDF ക്യാമ്പിന്റെ പ്രതീക്ഷ. രാഹുലിന് പിന്നാലെ AICC ജനറൽ സെക്രട്ടറി സച്ചിൽ പൈലറ്റും പ്രവർത്തക സമിതി അംഗം ശശി തരും ഈ ദിവസങ്ങളിൽ ജില്ലയിൽ പ്രചരണത്തിന് എത്തും