Home Blog Page 879

ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം തോൽവി

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം തോൽവി. സ്വന്തം മൈതാനത്ത് പഞ്ചാബ് കിംഗിസിനോട് 5 വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. 73 റൺസ് എടുത്ത ആയുഷ് മഹാത്രെയാണ് ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഏഴ് റൺസ് എടുത്ത് പുറത്തായ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. എട്ട് പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് വിജയ ലക്ഷ്യം മറികടന്നത്. അർധ സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരും, 43 റൺസ് നേടിയ പ്രബ്സിംറനും പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചു. രണ്ടാം ജയത്തോടെ പഞ്ചാബ് പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തി.

കരുനാഗപ്പള്ളിയിൽ നടപ്പാക്കുന്ന വികസനത്തിന്റെ മുപ്പത്തിയഞ്ചിന സമഗ്ര വികസന രേഖ പ്രകാശനം ചെയ്ത് എൻഡിഎ

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് NDA കരുനാഗപ്പള്ളിയിൽ നടപ്പാക്കുന്ന വികസനത്തിന്റെ മുപ്പത്തിയഞ്ചിന സമഗ്ര വികസന രേഖ പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി IMA – ഹാളിൽ നടന്ന ചടങ്ങിൽ കേരള പ്രഭാ രിപ്രകാശ് ജാവ്ദേക്കർ പ്രകാശന കർമ്മ o നിർവ്വഹിച്ചു. അനുദിനം വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള ചികിൽസാ കേന്ദ്രം സ്‌ഥാപിക്കും. NDA ഇവിടെ ജയിച്ചാൽ മേയ് 6 മുതൽ ചൈന്നെ മെയിലിനും ജനശതാബ്ദിക്കും കരുനാഗപ്പള്ളിയിൽ സ്റ്റോപ്പനുവദിപ്പിക്കും. കാറ്ററിംഗ്‌മേഖലയിലെ വനിതകളുൾപ്പെടെ അസംഘടിത തൊഴിലാളികൾക്ക് ESI അനുവദിക്കും. കുടിവെള്ള ക്ഷാമം, ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമിക്കുമെന്നും വികസന രേഖ വിശദമാക്കിക്കൊണ്ട് NDA സ്‌ഥാനാർത്ഥി വി.എസ് ജിതിൻ ദേവ് പ്രഖ്യാപിച്ചു. പരിപാടിക്ക് NDA ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര എം.പി സഞ്ജയ് ജി.കെ പട്ടീൽ, കുട്ടൻ ഗാന്തി, ശംഭു, തൊടിയൂർ വസന്തകുമാരി, പ്രജീവ്, രണ്ജിത് തുടങ്ങിയവർ സംസാരിച്ചു

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്, ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, അണ്ടർ പാസ്സേജ്, ബേക്കറി, മേട്ടുകട, തൈക്കാട്, തമ്പാനൂർ ഫ്ലൈ ഓവർ, കിള്ളിപ്പാലം, കരമന, നീറമൺകര, പാപ്പനംകോട്, പൂജപ്പുര, ജഗതി റോഡുകളുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. 

പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയുമായി ബന്ധപ്പെട്ട് കൈമനം, പൂജപ്പുര, അട്ടക്കുളങ്ങര, തമ്പാനൂർ, തൈക്കാട്, ചൂരക്കാട്ടുപാളയം, കിള്ളിപ്പാലം, കരമന ഭാഗങ്ങളിലേക്കു ഗതാഗതം നിയന്ത്രിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിലും പൊതുപരിപാടി സംഘടിപ്പിക്കും. ശബരിമല സ്വർണ്ണക്കൊള്ള, എഫ്സിആർഎ നിയമ ഭേദഗതി വിവാദങ്ങളിൽ മോദി എന്ത് പറയും എന്നതിലാണ് ആകാംക്ഷ. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളിൽ രാഹുൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുൽ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.

അത്യന്തം ഹീനമായ ആക്രമണമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നതെന്ന് വീണാ ജോർജ്

ആറന്മുള: ഹീനവും ക്രൂരവുമായ ആക്രമണമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്. ലൈം​ഗിക ചുവ കലർന്നതും അപമാനിക്കുന്നതുമായ തരത്തിലുള്ള കമന്റുകളാണ് തന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് കീഴെ വരുന്നത്. ഒരു വ്യക്തിക്കെതിരെയും ഇത്തരം അതിക്രമം ഉണ്ടാകാൻ പാടില്ലാത്തതാണ്. പാർട്ടിയുടെ തീരുമാന പ്രകാരം പരാതി നൽകിയിട്ടുണ്ട്. ചീഫ് ഇലക്ട്രൽ ഏജന്റായ ഓമല്ലൂർ ശങ്കരൻ ജില്ലാ കലക്ട്രർക്കും സ്റ്റേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോൾ തന്നെ പോസ്റ്റുകൾക്ക് താഴെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എല്ലാ സീമകളും ലംഘിച്ചാണ് പിന്നീടുള്ള ദിവസങ്ങളിൽ കമന്റുകൾ വന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായാണ് പരാതി നൽകിയതെന്നും വീണാ ജോർജ് പറഞ്ഞു.

വീണാ ജോർജിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ രീതിയിൽ പ്രചരണം നടക്കുന്നുവെന്ന് കാണിച്ചാണ് എൽ.ഡി.എഫ് പരാതി നൽകിയിരിക്കുന്നത്. സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പൊതുസമൂ​ഹത്തിന് മുന്നിലുള്ള പ്രതിച്ഛായ തകർക്കുക, വോട്ടർമാർക്കിടയിൽ തെറ്റിദ്ധാ​രണ പരത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടിത ആക്രമണം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും സൈബർ നിയമങ്ങൾ പ്രകാരവും കുറ്റകരമാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പേരാമ്പ്രയിലെ വർഗീയ പ്രചാരണം; ജനവിരുദ്ധ സർക്കാരിനെ തൂത്തെറിയാൻ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കളുടെ അറിവോടെ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എൽഡിഎഫ് വർഗീയ അനൗൺസ്‌മെന്റ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമൂഹത്തിൽ വർഗീയത കലർത്താൻ ശ്രമിച്ചവർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സിപിഎം ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പൊലീസ് കേസ് അവസാനിപ്പിച്ചു. തോൽവി ഉറപ്പായതോടെ അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വർഗീയ പ്രചരണം.

മതസ്പർധ വളർത്തിയും വർഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയൻ സർക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തിൽ നിന്നും രക്ഷപ്പെടാമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ജനവിരുദ്ധ സർക്കാരിനെ ഭരണത്തിൽ നിന്നും തൂത്തെറിയാൻ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നത് സിപിഎമ്മും എൽഡിഎഫും മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കുണ്ടറയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

കുണ്ടറ : നാന്തിരിക്കലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു.

നാന്തിരിക്കൽ പള്ളിക്കും വിസ്മയ കൺവെൻഷൻ സെന്ററിനും ഇടയിലുള്ള റോഡിൽ ഇന്ന് ഉണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഇടിമിന്നലേറ്റ് കുട്ടി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

തൊടുപുഴ: ഇടുക്കി ഉറവപ്പാറയില്‍ ഇടി മിന്നലേറ്റ് പെണ്‍കുട്ടി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി നഫീത്തുല്‍ മിസ്രിയ (13) ആണ് മരിച്ചത്. മിസ്രിയയുടെ പിതാവ് അടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read:


സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമാണ്. കഴിഞ്ഞ ആഴ്ച മലപ്പുറം എടവണ്ണയിലും ഇടിമിന്നലേറ്റ് മരണം സംഭവിച്ചിരുന്നു. എടവണ്ണ പാലപ്പറ്റ സ്വദേശിയായ കാരി (65) ആണ് അന്ന് മരിച്ചത്. മാര്‍ച്ച് 28 ന് ആയിരുന്നു അപകടം.

സി എസ് ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി റ്റിറ്റി പ്രവീൺ വിളവങ്കോട് മത്സരിക്കും,   സീറ്റ് തർക്കങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ : സീറ്റ് തർക്കങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറി ടി.ടി. പ്രവീൺ വിളവങ്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. കേരളത്തിൽ കണ്ണുവച്ചാണ് വിളവങ്കോട് മണ്ഡലത്തിലെ ടി.ടി. പ്രവീണിന്റെ സ്ഥാനാർത്ഥിത്വം.

തിരുവനന്തപുരത്തെ പ്രധാനമണ്ഡലങ്ങളിൽ സി.എസ്.ഐ സഭയ്ക്ക് നിർണായക സ്വാധീനമുണ്ട്. നെയ്യാറ്റിൻകര,​ പാറശാല,​ നേമം,​ കോവളം,​ തിരുവനന്തപുരം,​ അരുവിക്കര,​ കാട്ടാക്കട മണ്ഡലങ്ങളിൽ സഭയ്ക്ക് സ്വാധീനമുണ്ട്. സഭയ്ക്ക് മര്യാദ നൽകിയ പാർട്ടിയെ ജനം കൈവിടില്ലെന്ന് പ്രവീൺ പ്രതികരിച്ചു..

അതിനുള്ള പ്രവ‌ർത്തനം സഭയുടെ ഭാഗത്ത് നിന്നുണ്ടാകും. കേരളത്തിൽ യു.ഡി.എഫിനുള്ള പിന്തുണയിൽ നാളെത്തന്നെ തീരുമാനം ഉണ്ടാകുമെന്നും പ്രവീൺ വ്യക്തമാക്കി. വിളവങ്കോട് കോൺഗ്രസ് മണ്ഡലമാണെന്നും 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രവീൺ അവകാശപ്പെട്ടു,​

അടുത്ത അധ്യയയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ

ന്യൂഡൽഹി: അടുത്ത അധ്യയയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ. 2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കും. പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം എന്നാണ് വ്യവസ്ഥ.


2031-ൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്നവർക്ക് മൂന്ന് ഭാഷകളിലും പരീക്ഷയുണ്ടാകും. ഇംഗ്ലീഷിനെ ഒരു വിദേശ ഭാഷയായി പരിഗണിക്കുന്നതിനാൽ, അതിന് പുറമെ മറ്റൊരു വിദേശ ഭാഷ (ഉദാഹരണത്തിന് ഫ്രഞ്ച്, ജർമ്മൻ) കൂടി തിരഞ്ഞെടുക്കാൻ സാധിക്കില്ല. ആകെ ഒരു വിദേശ ഭാഷ മാത്രമേ അനുവദിക്കൂ എന്നും ഉത്തരവിൽ പറയുന്നു.


2026-27 വർഷം മുതൽ 9-ാം ക്ലാസ്സിലെ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് പഠന രീതികൾ ഉണ്ടാകും.


സ്റ്റാൻഡേർഡ്: എല്ലാ വിദ്യാർഥികളും നിർബന്ധമായും എഴുതേണ്ട പൊതു പരീക്ഷ (80 മാർക്ക്, 3 മണിക്കൂർ).


അഡ്വാൻസ്ഡ്: താൽപ്പര്യമുള്ളവർക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന അധിക പരീക്ഷ (25 മാർക്ക്, 1 മണിക്കൂർ). ഇത് വിദ്യാർഥികളുടെ ആഴത്തിലുള്ള അറിവ് പരിശോധിക്കാനാണ്.


അഡ്വാൻസ്ഡ് പരീക്ഷയിലെ മാർക്ക് മൊത്തം മാർക്കിനോട് (Aggregate) ചേർക്കില്ല. പകരം, 50%-ത്തിന് മുകളിൽ മാർക്ക് നേടുന്നവരുടെ യോഗ്യത മാർക്ക് ഷീറ്റിൽ പ്രത്യേകമായി രേഖപ്പെടുത്തും. പുതിയ രീതിയിലുള്ള പത്താം ക്ലാസ് ബോർഡ് പരീക്ഷ 2028ലാകും നടക്കും.


വിദേശ സ്കൂളുകളിൽ നിന്ന് പഠനം കഴിഞ്ഞ് തിരികെ എത്തുന്ന വിദ്യാർഥികൾക്ക്, അവർ നേരത്തെ മൂന്ന് ഭാഷ പഠിച്ചിട്ടില്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇതിൽ നിന്ന് ഇളവ് അനുവദിക്കും. എങ്കിലും ആകെ പഠിക്കേണ്ട വിഷയങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാവില്ല.