ശാസ്താംകോട്ട : പരാജയം മുന്നിൽകണ്ട് യുഡിഎഫ് കരുതികൂട്ടി ആക്രമണം അഴിച്ചുവിടുകയാണെന്ന് എൽ ഡി എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി . സമാധാനപരമായി റോഡിലൂടെ പോകുകയായിരുന്ന എൽഡിഎഫ് കുന്നത്തൂർ മണ്ഡലം സ്ഥാനാർഥി കോവൂർകുഞ്ഞുമോന്റെ റോഡ് ഷോയിലേക്ക് മുൻകൂട്ടി തയ്യാറായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലും വടിയുമായി പാഞ്ഞ് അടുക്കുകയായിരുന്നു. സ്ഥാനാർത്ഥിയായ കുഞ്ഞുമോന്റെ വാഹനത്തിനു നേരെയും കല്ലേറ് ഉണ്ടായി. കോൺക്രീറ്റ് കട്ടകളും കല്ലുകളും തലയ്ക്കു വീണാണ് രണ്ടു പ്രവർത്തകർക്ക് തലയ്ക്ക് പരിക്കേറ്റത്. പരാജയം മുന്നിൽകണ്ട യുഡിഎഫ് നേതൃത്വത്തിന്റെ ഒത്താശയുടെ ആണ് ആക്രമണം നടന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ആക്രമണം അഴിച്ചുവിട്ട യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ആവേശം അലകടലായി;കുന്നത്തൂരിൽ ഉല്ലാസ് കോവൂരിൻ്റെ പ്രഭാത നടത്തം പിന്നിട്ടത് 15 കിലോമീറ്റർ
കുന്നത്തൂർ:പ്രവർത്തകരുടെ ആവേശത്തിൽ കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ പ്രഭാത നടത്തം പിന്നിട്ടത് 15 കിലോമീറ്റർ.യൂത്ത് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രഭാത നടത്തം സംഘടിപ്പിച്ചത്.രാവിലെ 6ന് കിച്ചപ്പള്ളിയിൽ നിന്നായിരുന്നു തുടക്കം.പാകിസ്ഥാൻമുക്കിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം.എന്നാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് പ്രവർത്തകരുടെ ആവേശം നിലയ്ക്കൽ ഉന്നതിയിലൂടെ പുത്തനമ്പലം വഴി 10 ഓടെ നെടിയവിള പടിഞ്ഞാറെ ജംഗ്ഷനിലാണ് അവസാനിച്ചത്.നടത്തം കടന്നുവന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നും വീട്ടമ്മമാരടക്കം പാതയോരത്തെത്തി ഉല്ലാസിനെ വരവേറ്റു ജംഗ്ഷനുകളിലും ഉല്ലാസിൻ്റെ വരവിനായി സാധാരണക്കാർ കാത്തുനിന്നു.പോരുവഴി,ശൂരനാട് തെക്ക്,ശൂരനാട് വടക്ക് പഞ്ചായത്തുകളിലും പ്രഭാതനടത്തം നടന്നു.മൈനാഗപ്പള്ളിയിൽ നാളെ നടക്കും.
ഡോ.രാജി വിശ്വനാഥിന് ‘ഉജ്ജ്വല ‘ പുരസ്ക്കാരം
ശാസ്താംകോട്ട: കേരള സ്റ്റേറ്റ് ഗവ: ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റിയുടെ 2025-ലെ ഉജ്ജ്വല പുരസ്‌കാരം ഈസ്റ്റ് കല്ലട ഗവ: ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസറായ ഡോ:രാജി വിശ്വനാഥിന് ലഭിച്ചു. അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ മെഡിക്കൽ ഓഫീസറൻമാരിൽ നിന്നും ഓദ്യോഗിക രംഗത്തും സംഘടനാരംഗത്തും മികവ് തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസർക്ക് നൽകുന്ന അംഗീകാരമാണിത്. മികച്ച ഔദ്യോഗിക കൃത്യനിർവ്വഹണം, സംഘടനാ പ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകിയത്. തിരുവനന്തപുരത്ത് KSGAMOA ആസ്ഥാനമന്ദിരത്തിൽ വച്ച് നടന്ന വനിതാ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. റിട്ട അധ്യാപകരായ ജി.വിശ്വനാഥൻ ആചാരി യുടെയും എ.സി രാധമ്മാളി ൻ്റെയും മകളാണ് ഡോ. രാജി വിശ്വനാഥ്.
ഉല്ലാസ് കോവൂർ കുന്നത്തൂരിൽ ചരിത്രം തിരുത്തും: ഷിബു ബേബി ജോൺ
പതാരം:ഉല്ലാസ് കോവൂരിൻ്റെ വിജയത്തിലൂടെ കുന്നത്തൂരിൽ ചരിത്രം തിരുത്തുന്ന ഫലമായിരിക്കും ഉണ്ടാകുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.യു.ഡി.എഫ് പതാരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി എഫ് കേരളത്തിൽ ഉറപ്പായും അധികാരത്തിലെത്തുമെന്നും വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് ഒരു മികച്ച ഗവൺമെൻറ് കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജി. വിജയൻ പിള്ള അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആർ. ഡി പ്രകാശ്, ഇടവനശ്ശേരി സുരേന്ദ്രൻ ,എസ് സുഭാഷ്, കാരുവള്ളിൽ ശശി, കെ. എസ് വേണുഗോപാൽ , ദിനേശ് ബാബു,കുരീപ്പുഴ മോഹൻ, കൈപ്പുഴ റാംമോഹൻ , തുണ്ടിൽ നിസാർ,പറമ്പിൽ സുബൈർ, ഉദയകുമാർ,രതീഷ് കുറ്റിയിൽ കൊമ്പിപ്പിള്ളിൽ സന്തോഷ്, സി. സരസ്വതി അമ്മ, തുളസീധരൻ പിള്ള ,രാജി , ബി . പ്രേംകുമാർ ,എസ്. വേണുഗോപാൽ ,റെജി മാമ്പള്ളി ,ആശാ രമേശ് തുടങ്ങിയവർ സംസാരിച്ചു.
കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോ ആവേശമായി
ശാസ്താംകോട്ട :കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോ ആവേശമായി. ചക്കുവള്ളിയിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി നൂറു കണക്കിന് യുവതി യുവാക്കളും പ്രവർത്തകരും കൊടികൾ വീശിയും മുദ്രാവാക്യം വിളിച്ചും ഇരുചക്ര വാഹനത്തിൽ അനുഗമിച്ചു. പതാരത്തും നാലു മൂക്കിലും കാരാളിമുക്കിലും ചുറ്റുമലയിലും റോഡിന്റെ ഇരുവശങ്ങളിലും വീടുകളുടെ പുറത്തും നിരവധി വോട്ടർമാർ ഹർഷാരവങ്ങളോടെ കുഞ്ഞുമോനെ സ്വീകരിച്ചു . റോഡ് ഷോ ഭരണിക്കാവിൽ സമാപിച്ചു
ഭർത്താവിന് പ്രായം 40, ഒത്തുപോകാനാവുന്നില്ല, കാമുകനൊപ്പം പോകാൻ 19കാരിക്ക് അനുമതി നൽകി കോടതി
ഭോപ്പാൽ: നാൽപത് വയസുള്ള ഭർത്താവിനൊപ്പം ഒത്തുപോവാനാവുന്നില്ല. 19കാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയോർ ബെഞ്ചാണ് 19കാരിയായ വിവാഹിതയെ കാമുകനൊപ്പം പോകാൻ അനുവദിച്ചത്. ഭാര്യയെ മറ്റൊരു പുരുഷൻ തടഞ്ഞുവച്ചതായി ആരോപിച്ച് 40കാരൻ നൽകിയ പരാതിയിലാണ് കോടതി നടപടി.
കൌൺസിലിംഗ് അടക്കമുള്ള കോടതി നടപടികൾക്ക് ശേഷവും പങ്കാളിക്കൊപ്പം പോകണമെന്ന് യുവതി നിലപാട് തുടർന്നതോടെയാണ പ്രായപൂർത്തിയായ യുവതിയുടെ തീരുമാനം എടുക്കാനുള്ള അവകാശത്തിനൊപ്പം കോടതി നിന്നത്. ഭാര്യയെ അനുജ് കുമാർ എന്നയാൾ തടഞ്ഞുവയ്ക്കുന്നതായി ആരോപിച്ചാണ് 19കാരിയുടെ ഭർത്താവ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. പൊലീസ് യുവതിയെ കണ്ടെത്തി കോടതിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു.
ഭർത്താവുമായി 21 വയസ് വ്യത്യാസം ഉണ്ടെന്നും ഇത് ദമ്പതികളെന്ന നിലയിലുള്ള ബന്ധത്തെ സാരമായി ബാധിക്കുന്നുവെന്നും പലപ്പോഴും അപമാനിതയായി അനുഭവപ്പെടുന്നുവെന്നുമാണ് 19കാരി കോടതിയെ അറിയിച്ചത്. തീരുമാനത്തിൽ പുനർ ചിന്തനം നടത്താൻ കോടതി സമയം നൽകിയെങ്കിലും 19കാരി പങ്കാളിക്കൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. 19കാരിയെ സംരക്ഷിക്കുമെന്ന് പങ്കാളിയും കോടതിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ആനന്ദ് പാഥക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവർ 19കാരിയെ പങ്കാളിക്കൊപ്പം അയച്ചത്. ആറ് മാസത്തോളം കോടതി 19കാരിയേയും പങ്കാളിയേയും നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.
ആവേശം അലകടലായി;കുന്നത്തൂരിൽ ഉല്ലാസ് കോവൂരിൻ്റെ പ്രഭാത നടത്തം പിന്നിട്ടത് 15 കിലോമീറ്റർ
കുന്നത്തൂർ:പ്രവർത്തകരുടെ ആവേശത്തിൽ കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ പ്രഭാത നടത്തം പിന്നിട്ടത് 15 കിലോമീറ്റർ.യൂത്ത് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രഭാത നടത്തം സംഘടിപ്പിച്ചത്.രാവിലെ 6ന് കിച്ചപ്പള്ളിയിൽ നിന്നായിരുന്നു തുടക്കം.പാകിസ്ഥാൻമുക്കിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം.എന്നാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് പ്രവർത്തകരുടെ ആവേശം നിലയ്ക്കൽ ഉന്നതിയിലൂടെ പുത്തനമ്പലം വഴി 10 ഓടെ നെടിയവിള പടിഞ്ഞാറെ ജംഗ്ഷനിലാണ് അവസാനിച്ചത്.നടത്തം കടന്നുവന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നും വീട്ടമ്മമാരടക്കം പാതയോരത്തെത്തി ഉല്ലാസിനെ വരവേറ്റു ജംഗ്ഷനുകളിലും ഉല്ലാസിൻ്റെ വരവിനായി സാധാരണക്കാർ കാത്തുനിന്നു.പോരുവഴി,ശൂരനാട് തെക്ക്,ശൂരനാട് വടക്ക് പഞ്ചായത്തുകളിലും പ്രഭാതനടത്തം നടന്നു. നാളെ മൈനാഗപ്പള്ളിയിൽ നടക്കും.
കോൺഗ്രസിന്‍റെ വമ്പൻ വാഗ്ദാനത്തെ എതിർത്ത് ആതിര, ഒട്ടും പ്രായോഗികമല്ല; കെഎസ്ആർടിസി ഇപ്പോഴാണ് പച്ച പിടിച്ച് വരുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി
കോട്ടയം: കോൺഗ്രസിന്‍റെ ഇന്ദിര ഗ്യാരന്‍റിയിൽ ഉൾപ്പെടുന്ന കെഎസ്ആർടിസി ബസിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര വാഗ്ദാനത്തെ വിമര്‍ശിച്ച് ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍. ആ വാഗ്ദാനം നടപ്പിലാകുമെന്ന് തോന്നുന്നില്ലെന്ന് ആതിര പറഞ്ഞു. ഇപ്പോഴാണ് കെഎസ്ആർടിസി ഒന്ന് പച്ച പിടിച്ചത്. ആരും ഒരു ഫ്രീയും തരേണ്ടെന്നാണ് ജനങ്ങൾ തന്നോട് പറഞ്ഞത്. പൈസ കൊടുത്ത് പോകാൻ തയാറാണെന്ന് എല്ലാവരും പറഞ്ഞു. ഓരോ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇതിനൊക്കെയുള്ള പരിഹാരമാണ് തങ്ങൾക്ക് വേണ്ടതെന്ന് തന്നോട് ജനങ്ങൾ പറഞ്ഞു. കെഎസ്ആർടിസി ഇപ്പോൾ നല്ല രീതിയിൽ ആയി വരുന്നതേയുള്ളൂ. കോൺഗ്രസിന്‍റെ പ്രായോഗികമല്ലെന്നും ആതിര ഡി നായര്‍ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്‍റെ വാഗ്ദാനം
കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം കേരളത്തിൽ പല തരത്തിലുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. പ്രകടന പത്രികയിലും ഇത് സംബന്ധിച്ച യുഡിഎഫിന്‍റെ വാഗ്ദാനമുണ്ടായിരുന്നു. കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് നടപ്പാക്കിയ പദ്ധതിയാണിത്. ഇപ്പോഴും കർണാടക ആടിസിയിൽ ഇപ്പോഴും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. അധികാരത്തിലേറിയാൽ അതേ മോഡൽ കേരളത്തിലും വരുമെന്നാണ് കോൺഗ്രസ് വാക്ക് നൽകുന്നത്.
കർണാടകയിൽ “ശക്തി സ്കീം” വഴിയാണ് സ്ത്രീകളുടെ ബസുകളിലെ സൗജന്യ ബസ് യാത്ര.ആദ്യ ദിവസങ്ങളിൽ തന്നെ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഓഫീസ് ജോലിക്കാർ മുതൽ ദിവസവേതന തൊഴിലാളികൾ വരെ ഇതിന്റെ ഭാഗമാണ്. പ്രായഭേദമോ സാമ്പത്തിക നിലയോ പരിഗണിക്കാതെ എല്ലാവർക്കും നേരിട്ട് സാമ്പത്തിക ആശ്വാസം ലഭിക്കുന്നുണ്ട്. ഇപ്പോൾ കോൺഗ്രസ് കേരളത്തിലും അതേ ആശയം തന്നെയാണ് മുന്നോട്ട് വെക്കുന്നത്.
കേരളത്തിലെ ജനസംഖ്യ ഏകദേശം 3.5 കോടിയാണ്. ഇതിൽ അതായത് 1.8 കോടി സ്ത്രീകൾ ആണെന്നാണ് കണക്ക്. ഇതിൽ 12 മുതൽ 15 ലക്ഷം വരെ വിദ്യാർത്ഥികളായ പെൺകുട്ടികളാണ്. 45 മുതൽ 55 ലക്ഷം വരെ ജോലി ചെയ്യുന്ന സ്ത്രീകളും. ഇവരിൽ 60–70% പേർ ദിനംപ്രതി യാത്രക്കായി ആശ്രയിക്കുന്നത് ബസ് തന്നെയാണ്. ശരാശരി ഒരു വിദ്യാർത്ഥിക്ക് മാസം ₹800 മുതൽ ₹1500 വരെയാണ് മാസം ചെലവ് വരുന്നതെന്ന് കണക്കു കൂട്ടാം. ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ₹1500 മുതൽ ₹4000 വരെ യാത്ര ചെലവ് വരുന്നു. അതായത്… കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നിലവിൽ വന്നാൽ —₹2000 മുതൽ ₹4000 രൂപ വരെ സ്ത്രീകൾക്ക് മാസം ലാഭിക്കാം.
സ്ത്രീകൾക്ക് കൂടുതൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് യുഡിഎഫ് പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന കൂടുതൽ വിദ്യാർത്ഥിനികൾക്ക് തുടർ പഠനത്തിന് സാധിക്കും. കുടുംബത്തിൽ കൂടുതൽ സാമ്പത്തിക സ്ഥിരതയുമുണ്ടാകും. അതായത് പെൺകുട്ടികളും യുവതികളും സ്ത്രീകളും ചേർന്ന് ലഭിക്കുന്ന ഈ പണം കുടുംബത്തിന്റെ വളർച്ചയിലേക്കുള്ള വിഹിതമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.




































