27.1 C
Kollam
Friday 9th October, 2026 | 01:26:12 AM
Home News Local ആവേശം അലകടലായി;കുന്നത്തൂരിൽ ഉല്ലാസ് കോവൂരിൻ്റെ പ്രഭാത നടത്തം പിന്നിട്ടത് 15 കിലോമീറ്റർ

ആവേശം അലകടലായി;കുന്നത്തൂരിൽ ഉല്ലാസ് കോവൂരിൻ്റെ പ്രഭാത നടത്തം പിന്നിട്ടത് 15 കിലോമീറ്റർ

കുന്നത്തൂർ:പ്രവർത്തകരുടെ ആവേശത്തിൽ കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ പ്രഭാത നടത്തം പിന്നിട്ടത് 15 കിലോമീറ്റർ.യൂത്ത് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രഭാത നടത്തം സംഘടിപ്പിച്ചത്.രാവിലെ 6ന് കിച്ചപ്പള്ളിയിൽ നിന്നായിരുന്നു തുടക്കം.പാകിസ്ഥാൻമുക്കിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം.എന്നാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് പ്രവർത്തകരുടെ ആവേശം നിലയ്ക്കൽ ഉന്നതിയിലൂടെ പുത്തനമ്പലം വഴി 10 ഓടെ നെടിയവിള പടിഞ്ഞാറെ ജംഗ്ഷനിലാണ് അവസാനിച്ചത്.നടത്തം കടന്നുവന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നും വീട്ടമ്മമാരടക്കം പാതയോരത്തെത്തി ഉല്ലാസിനെ വരവേറ്റു ജംഗ്ഷനുകളിലും ഉല്ലാസിൻ്റെ വരവിനായി സാധാരണക്കാർ കാത്തുനിന്നു.പോരുവഴി,ശൂരനാട് തെക്ക്,ശൂരനാട് വടക്ക് പഞ്ചായത്തുകളിലും പ്രഭാതനടത്തം നടന്നു.മൈനാഗപ്പള്ളിയിൽ നാളെ നടക്കും.