Home Blog Page 613

ഡൽഹിയിൽ സർക്കാർ ജോലി, 1979 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിലെ (ഡിഎസ്എസ്എസ്ബി) 1979 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കാണ് ഡൽഹി സർക്കാർ അപേക്ഷ ക്ഷണിച്ചത്. നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹിയുടെ (ജിഎൻസിടിഡി) കീഴിലുള്ള വിവിധ ഡിപ്പാർട്ട്‌മെന്റുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒഴിവുകൾ നികത്താനായി നടത്തുന്ന റിക്രൂട്ട്‌മെന്റാണ് ഇത്.

അക്കാദമിക്, ടെക്‌നിക്കൽ, സയന്റിഫിക്, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലേക്കാണ് നിയമനങ്ങൾ. പരിശീലനം നേടിയ, ബിരുദധാരികളായ 675 കമ്പ്യൂട്ടർ സയൻസ് അധ്യാപകരെയാണ് ബോർഡ് ക്ഷണിച്ചിരിക്കുന്നത്. പ്രൈമറി സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ – 450, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സ്‌പെഷ്യൽ എഡ്യുക്കേഷൻ) – 163, ഡൊമസ്റ്റിക് സയൻസ് ടീച്ചർ – 129, ഗ്രേഡ്-എ ഐടി അസിസ്റ്റന്റ് – 125, സൈബർ ഫോറൻസിക്കിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് – 81 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

കൂടാതെ ബയോളജി, ഫിസിക്‌സ്, ബാലിസ്റ്റിക്, കെമിസ്ട്രി, ഡോക്യുമെന്റ്‌സ്, ഫിംഗർപ്രിന്റ്‌സ്, ഫോട്ടോഗ്രാഫി, ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ അഡീഷണൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ഒഴിവുകളുമുണ്ട്. ഒപ്പം അസിസ്റ്റന്റ് ആർക്കൈവിസ്റ്റ് ഗ്രേഡ്-1, ഹിന്ദി ടെക്‌നിക്കൽ അസിസ്റ്റന്റ്, ഇലക്ട്രിക്കൽ ഓവർസിയർ/സബ് ഇൻസ്‌പെക്ടർ, സബ്-സ്റ്റേഷൻ അപ്രന്റീസ്, ലിഫ്റ്റ് ഓപ്പറേറ്റർ, അസിസ്റ്റന്റ് ഓപ്പറേറ്റർ കം മെക്കാനിക്ക് (എസി) എന്നീ ഒഴിവുകളുമുണ്ട്.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 16-ന് ഉച്ചയ്ക്ക് 12 മണി മുതൽ ജൂലായ് 15-ന് രാത്രി 11:59 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിഎസ്എസ്എസ്ബി പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. തസ്തികകൾക്കനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസമുണ്ട്. സംവരണവിഭാഗങ്ങളിൽ പെട്ടവർക്ക് സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ഇളവുണ്ടാകും.

തിരഞ്ഞെടുപ്പ് പ്രക്രിയയും അപേക്ഷിക്കുന്ന തസ്തികയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എഴുത്തുപരീക്ഷ, സ്‌കിൽ/ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, വൈദ്യപരിശോധന എന്നിവയെല്ലാം നടപടിക്രമങ്ങളുടെ ഭാഗമായി ഉണ്ടാകാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം ആവശ്യമായ രേഖകളും ഉദ്യോഗാർഥികൾ അപ്‌ലോഡ് ചെയ്യണം.

കുട്ടികളിലെ അമിതവണ്ണം നിസാരമായി കാണരുത്; പ്രശ്നങ്ങൾ നിരവധി

അമിതവണ്ണം മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണം, കുറഞ്ഞ അളവിലുള്ള ശാരീരിക പ്രവർത്തനങ്ങൾ, അമിതമായ സ്‌ക്രീനുകളുടെ ഉപയോഗം, ഉറക്കക്കുറവ്, വർദ്ധിച്ചുവരുന്ന സമ്മർദ്ദം എന്നിവ കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. മിക്ക മാതാപിതാക്കളും കരുതുന്നത് രക്താതിമർദ്ദം, പ്രമേഹം അല്ലെങ്കിൽ കൊളസ്ട്രോൾ പോലുള്ളവ കുട്ടികളെ ബാധിക്കില്ലെന്നാണ്.

Also Read: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നതിനാൽ അമിതഭാരം ഹൃദയത്തിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് രക്തക്കുഴലുകളിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് രക്തസമ്മർദ്ദം സാവധാനം വർദ്ധിപ്പിക്കുന്നു. അമിതവണ്ണം ഹോർമോണുകളെയും, മെറ്റബോളിസത്തെയും, ഇൻസുലിൻ നിയന്ത്രണത്തെയും ബാധിക്കുന്നു. ജങ്ക് ഫുഡ്, പഞ്ചസാര പാനീയങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, ഉപ്പിട്ട ഭക്ഷണം എന്നിവ അമിതമായി കഴിക്കുന്ന കുട്ടികളിൽ നിരവധി രോ​ഗങ്ങളാണ് കാണുന്നത്.

പൊണ്ണത്തടി മൂലമുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദത്തിന് തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും ഉണ്ടാകില്ല. എന്നിരുന്നാലും, ഒരു കുട്ടിക്ക് പ്രായമാകുമ്പോൾ, തലവേദന, ക്ഷീണം, ശ്വസന പ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, ഉറങ്ങാൻ ബുദ്ധിമുട്ട്, കൂടാതെ/അല്ലെങ്കിൽ ശാരീരിക ശേഷി കുറയൽ എന്നിവ അനുഭവപ്പെടാൻ തുടങ്ങിയേക്കാം. കുട്ടിക്കാലത്തെ അനിയന്ത്രിതമായ രക്തസമ്മർദ്ദം പ്രായപൂർത്തിയാകുന്നതുവരെ നിലനിൽക്കുകയും പിന്നീട് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, വൃക്കരോഗം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കുട്ടികളിലെ പൊണ്ണത്തടിയും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ കഴിയും. കുട്ടികളുടെ ദിനചര്യകളും ഭക്ഷണശീലങ്ങളും ക്രമീകരിക്കുന്നതിൽ ഏറ്റവും നിർണായക പങ്ക് വഹിക്കുന്നത് മാതാപിതാക്കളാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, ധാരാളം ദ്രാവകങ്ങൾ എന്നിവയാൽ സമ്പന്നമായ, വീട്ടിൽ തയ്യാറാക്കിയ സമീകൃതാഹാരം കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, പഞ്ചസാര പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്, ഉപ്പിട്ട ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ സജീവമായ കായിക വിനോദം, സൈക്ലിംഗ് അല്ലെങ്കിൽ വ്യായാമം എന്നിവ ഹൃദയാരോഗ്യവും ശരീരഭാരം നിയന്ത്രിക്കലും മെച്ചപ്പെടുത്താൻ സഹായിക്കും. മറ്റൊരു പ്രധാന ഘടകം മതിയായ വിശ്രമമാണ്. ഉറക്കക്കുറവും ക്രമരഹിതമായ ഉറക്ക രീതികളും അമിതവണ്ണത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും.

‌‌ടൈപ്പ് 2 പ്രമഹം, കൊളസ്ട്രോൾ, രക്ത സമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ലിവർ പ്രശ്നങ്ങൾ, മസിലുകളുടെയും എല്ലുകളുടെയും ബലക്കുറവ്, ആസ്മ പോലുള്ള ശ്വാസപ്രശ്നങ്ങൾ, ഉറക്കക്കുറവ്, ആത്മവിശ്വാസക്കുറവ് ഉൾപ്പെടയുള്ള മാനസിക പ്രശ്നങ്ങൾ എന്നിവയും അമിതവണ്ണം മൂലമുണ്ടാകുന്നു.

കെ എസ് ആർ ടി സി ബസ് വൺവേ തെറ്റിച്ച സംഭവത്തിൽ നടപടി

തിരുവനന്തപുരം.കോഴിക്കോട് കെ എസ് ആർ ടി സി ബസ് വൺവേ തെറ്റിച്ച സംഭവത്തിൽ നടപടി. ഡ്രൈവർ ഷാ, കണ്ടക്ടർ ഗോഡ് വിൻ രാജ് എന്നിവരെ സസ്പെൻഡ് ചെയ്തു.

ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. ജൂണ്‍നാലിനായിരുന്നു സംഭവം. രാമനാട്ടുകരക്ക് പോകുംവഴി സൂപ്പര്‍ഫാസ്റ്റിന് ഫാസ്ടാഗ് ബാലന്‍സില്ലെന്ന തിരിച്ചറിഞ്ഞ് ബസ് നിയമം തെറ്റിച്ച് എതിര്‍ട്രാക്കിലൂടെ മൂന്നു കിലോമീറ്റര്‍ ഓടിച്ച് സര്‍വീസ് റോഡിലെത്തിക്കുകയും പിന്നീട് മുന്നോട്ടുപോയി ടോള്‍ മറികടക്കുകയുമായിരുന്നു. ചെറിയ റോഡിലേക്കു കയറുവാനും ബസ് നിയമം തെറ്റിച്ചിരുന്നു. ഇതിന്‍റെ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ബസ് വൺ വേ തെറ്റിച്ച് ഓടിയത് 3കിലോമീറ്ററോളം. സ്പീഡ് ട്രാക്കിലൂടെയും ബസ് ഓടിച്ചെന്ന് കണ്ടെത്തൽ. ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഒരു ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ സംസ്ഥാനത്ത് പിൻവലിച്ചു. അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് അലർട്ട് ഇല്ല.

Also Read: 52 ദിവസം മത്സ്യ ബന്ധനം പാടില്ല, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു, ജൂലൈ 31 വരെ നീളും; പരമ്പരാഗത വള്ളങ്ങൾക്ക് ഇളവ്

എങ്കിലും സാധാരണ കാലവർഷ മഴ എല്ലാ ജില്ലകളിലും തുടരും. കഴി‌ഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് വടക്കൻ മേഖലയിൽ കെടുതികൾ തുടരുകയാണ്. നദികളിലും പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് സുരക്ഷിത നിലയിലാണ്. 13 അണക്കെട്ടുകളിൽ നിന്ന് വെള്ളം നിയന്ത്രിത അളവിൽ ഒഴുക്കി വിടുന്നുണ്ട്.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (10/06/2026) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക. നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

52 ദിവസം മത്സ്യ ബന്ധനം പാടില്ല, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു, ജൂലൈ 31 വരെ നീളും; പരമ്പരാഗത വള്ളങ്ങൾക്ക് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിരോധനം നിലവിൽ വന്നു.. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ വിലക്കുണ്ട്. കർശന പരിശോധനയുണ്ടാകുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല. അതേസമയയം രണ്ടുവള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചു. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും നിർത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകൾക്ക് തീരത്ത് വിലക്കുണ്ട്.

Also Read: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ; ബഹ്റൈനിലും കുവൈത്തിലും ജോർദാനിലും ആക്രമണം

നിരോധനകാലത്ത് ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ പോയി ഇവർക്ക് മീൻ പിടിക്കാം. നിരോധനം ലംഘിക്കുന്നവർ കർശന നിയമ നടപടി നേരിടേണ്ടി വരും. ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കും.

ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28 വരെ അടച്ചിടും. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് കോസ്റ്റ് ഗാർഡിന്‍റെ മുന്നറിയിപ്പ്.

അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ; ബഹ്റൈനിലും കുവൈത്തിലും ജോർദാനിലും ആക്രമണം

ടെഹ്റാൻ: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ ഇറാന്‍റെ ആക്രമണം. ബഹ്‌റൈനിലെയും കുവൈത്തിലെയും ജോർദാനിലെയും യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്‍റെ തിരിച്ചടി. ഇറാനിലെ 20 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നൽകുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം ഇറാൻ ആക്രമിച്ചു. ഇറാന്‍റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കയുടെ എഫ് 35 ഫൈറ്റർ ജെറ്റ് ഹാങ്ങർ ഇറാൻ ലക്ഷ്യം വച്ചു. യുഎസിന്‍റെ ഒരു എംക്യു 9 ഡ്രോൺ തകർത്തു എന്നും ഇറാൻ അവകാശപ്പെട്ടു.

Also Read: `പുസ്തകങ്ങൾ ജയിലിൽ എത്തിക്കണം’; നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിലെ പ്രതി

ബഹ്‌റൈനിൽ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് നൽകിയിരിക്കുന്ന നിർദേശം. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ കുവൈത്ത് സേന ആവശ്യപ്പെട്ടു. ജോർദാനിലെ വ്യോമതാവളത്തിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാംഗറുകൾ, ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ ബേസിലെ നാല് നിർണായക ലക്ഷ്യങ്ങൾ മിസൈലുകൾ ആക്രമിച്ച് നശിപ്പിച്ചതായി ഇറാന്‍റെ ഐആർജിസി പുറത്തുവിട്ട പ്രസ്താവനയിൽ അവകാശപ്പെട്ടു.

അതേസമയം ഹെലികോപ്റ്റർ വീഴ്ത്തിയതിനു തിരിച്ചടിച്ചു എന്നാണ് ഇറാനിലെ 20 കേന്ദ്രങ്ങളിലെ ആക്രമണത്തെ കുറിച്ച് അമേരിക്കയുടെ പ്രതികരണം. തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് മുകളിലാണ് ഇറാൻ സൈന്യം യുഎസ് ഹെലികോപ്റ്റർ വെടിവച്ചിട്ടത്. തുടർന്ന് ഇറാനെതിരെ സ്വയം പ്രതിരോധ ആക്രമണം നടത്തിയതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണം പൂർത്തിയായെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു. ഇറാനിലെ തെക്കൻ ദ്വീപുകൾ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും അമേരിക്കയുടെ ആക്രമണം. സിരിക്കിൽ രണ്ടു ജല സംഭരണികൾ അമേരിക്ക തകർത്തു എന്ന് ഇറാൻ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്‌ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ അതിജീവിത നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യൻ, ഹരജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ്, വിഷയം മറ്റൊരു ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിലാണ് ഇന്ന് ഹരജി പരിഗണനയ്ക്ക് വരുന്നത്.

ഹൈക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്‍പ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിൻ്റെ ചുമതലയിലുണ്ടായിരുന്ന കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കുമോ എന്നതും ശ്രദ്ധേയമാണ്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ അട്ടിമറിയും എസ്‌ഐടി പരിശോധിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.. ഇതിനായി ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടണമെന്നും അതിജീവിത ആവശ്യപ്പെടുന്നു

`പുസ്തകങ്ങൾ ജയിലിൽ എത്തിക്കണം’; നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിലെ പ്രതി

ന്യൂഡൽഹി: നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്. ജൂൺ 21ലെ പരീക്ഷ എഴുതാൻ അനുവാദം വേണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമാണ് ആവശ്യം. റദ്ദ് ചെയ്ത നീറ്റ് പരീക്ഷ യഷും എഴുതിയിരുന്നു.

Also Read: ഓപ്പറേഷൻ തൂഫാനിൽ എറണാകുളം ജില്ലയിൽ പത്ത് ദിവസനത്തിനിടെ പിടിയിലായത് 204 പേർ

ഇതിനിടെ പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും വിവർത്തനം ചെയ്യുന്നവരെയും പുന:പരീക്ഷ നടക്കുന്നത് വരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് ‘ലോക്ക് ഡൗൺ’ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പരിഭാഷപ്പെടുത്തുന്നവരെ അടക്കം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുനപരീക്ഷ നടക്കുന്ന ജൂൺ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. ചോദ്യപേപ്പറുകൾ സുരക്ഷിതമാക്കി എത്തിക്കാൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറുകളും ഉപയോഗപ്പെടുത്തും. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തി.

ഓപ്പറേഷൻ തൂഫാനിൽ എറണാകുളം ജില്ലയിൽ പത്ത് ദിവസനത്തിനിടെ പിടിയിലായത് 204 പേർ

കൊച്ചി.ഓപ്പറേഷൻ തൂഫാനിൽ എറണാകുളം ജില്ലയിൽ പത്ത് ദിവസനത്തിനിടെ പിടിയിലായത് 204 പേർ. അരക്കോടിയിലേറെ വിലയുള്ള വിവിധ ലഹരിവസ്തുക്കളാണ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത 139 കേസുകളിൽ 155 പേരാണ് പിടിയിലായത്. 440 ഗ്രാം എംഡിഎംഎയ്ക്ക് പുറമെ എട്ട് കിലോ കഞ്ചാവും പിടികൂടി. റൂറൽ പൊലീസ് 52 കിലോ കഞ്ചാവാണ് പിടികൂടിയത്.

പെരുമ്പാവൂരിലടക്കം 650 ലേറെ റെയ്ഡുകളാണ് റൂറൽ പരിധിയിൽ നടന്നത്. തൂഫാനിൽ കേരളത്തിലെ മുഖ്യ ലഹരിവിതരണക്കാരിൽ ഒരാളും സിറ്റി പൊലീസിന്റെ പിടിയിലായി.ഡൽഹിയിൽ നിന്ന് വാങ്ങിയ കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 437 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ആഷിഫാണ് പിടിയിലായത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇതരസംസ്ഥാന ലഹരിമാഫിയ സംഘത്തിനെതിരെയും നടപടികൾ ഊർജിതമാക്കി.

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു; യന്ത്രവൽകൃത ബോട്ടുകൾക്ക് വിലക്ക് ജൂലൈ 31 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നു. കേരളതീരത്ത് കരയിൽ നിന്നും കടലിലേക്ക് 12 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് യന്ത്രവൽകൃത ബോട്ടുകൾക്ക് മത്സ്യബന്ധന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

52 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ തുടരും. എന്നാൽ, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂർണ്ണമായി നിരോധിച്ചു.

ഇൻബോർഡ് എഞ്ചിൻ ബോട്ടുകൾ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകൾക്കും നീണ്ടകര ഫിഷിംഗ് ഹാർബർ വഴി പ്രവർത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അഷ്ടമുടിക്കായലിന്റെ കിഴക്കൻതീരങ്ങളിലും കായൽമുഖങ്ങളിലുമുള്ള സ്വകാര്യജെട്ടികളിലും വോർഫുകളിലും യന്ത്രബോട്ടുകൾക്ക് ലാൻഡിംഗ് സൗകര്യം നൽകരുതെന്നും കർശന നിർദേശമുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളോട് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊല്ലം തീരം വിട്ടുപോകാൻ നിർദ്ദേശം നൽകിയിരുന്നു.

കാലവർഷം എത്തിയതോടെയുണ്ടായ മോശം കാലാവസ്ഥയും കടൽക്ഷോഭ മുന്നറിയിപ്പുകളും കാരണം കഴിഞ്ഞ ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ട്രോളിങ് നിരോധനം കൂടി എത്തുന്നതോടെ വരുംദിവസങ്ങൾ വറുതിയിലാകുമോ എന്ന ആശങ്കയിലാണ് തീരദേശം.