തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്. റൂട്രോണിക്സ് എംഡി സ്ഥാനവും നഷ്ടമാകും. കശുവണ്ടി കോർപറേഷൻ അഴിമതി കേസിൽ പ്രതിയാണ് കെ എ രതീഷ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കേരള കശുവണ്ടി വികസന കോര്‍പറേഷന്‍റെ മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്നു കെ എ രതീഷ്. ഇപ്പോഴും മൂന്ന് സ്ഥാനങ്ങളുടെ തലപ്പത്ത് തുടരുന്നത് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കനത്ത മഴയ്ക്കിടെ തോട്ടിലെ വെള്ളത്തിനടിയിൽ മിന്നിയത് എന്ത്?; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ ആശ്വാസം
കൊച്ചി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന തോട്ടിൽ വെള്ളത്തിനടിയിൽ നിന്ന് മിന്നൽപോലെ പ്രകാശം കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ആരെങ്കിലും വാഹനാപകടത്തിൽപ്പെട്ട് വെള്ളത്തിൽ വീണിരിക്കാമെന്ന സംശയത്തെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഒടുവിൽ ആശങ്കയ്ക്ക് കാരണമായത് ഒഴുക്കിൽപ്പെട്ട് വന്ന ഒരു ചെറിയ എൽഇഡി ബൾബാണെന്ന് കണ്ടെത്തി.
എറണാകുളം ജില്ലയിലെ പിറവം പാലച്ചുവട് ആനിത്തോട്ടിലാണ് സംഭവം. പുലർച്ചെ 12.15ഓടെയാണ് വെള്ളത്തിൽ നിന്ന് പ്രകാശം കാണുന്നതായി ഫയർഫോഴ്‌സിന് ഫോൺ സന്ദേശം ലഭിച്ചത്. സ്കൂട്ടർ മറിഞ്ഞ് ആരെങ്കിലും വെള്ളത്തിൽപ്പെട്ടിരിക്കാമെന്ന ആശങ്കയും അറിയിച്ചതോടെ അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി.
തോടിന്റെ ആഴവും ശക്തമായ ഒഴുക്കും കാരണം നാട്ടുകാർ വെള്ളത്തിലിറങ്ങാൻ മടിച്ചപ്പോൾ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ മഹേഷും ബാബുവും തോട്ടിലിറങ്ങി മുങ്ങിത്തിരഞ്ഞു. ഏറെ നേരത്തെ പരിശോധനയ്ക്കൊടുവിൽ വെള്ളത്തിനടിയിൽ മിന്നിക്കൊണ്ടിരുന്നത് ശക്തമായ മഴയിൽ ഒഴുകിയെത്തിയ ഒരു എൽഇഡി ബൾബാണെന്ന് കണ്ടെത്തി.
ആളപായമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമമായി. മഴക്കെടുതികൾക്കിടയിലും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടൽ ശ്രദ്ധേയമായി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
എറണാകുളം:പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്തിയ എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 11 പ്രതികളുടെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ. സ്വാഭാവിക ക്രമസമാധാനത്തിൻ്റെ ഭാഗമായോ പ്രതിഷേധത്തിൻ്റെ ഭാഗമായോ പെട്ടെന്നുണ്ടായ ആക്രമണമല്ലെന്നും സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് ഉണ്ടായതെന്നും കഴിഞ്ഞ ദിവസം ഇഡി കോടതിയില്‍ അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് മരണം സംഭവിക്കുകയെന്ന ഉദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് ഇഡിയുടെ എതിർ സത്യവാങ്മൂലത്തില്‍ വാദിച്ചു. എല്ലാ കേസിലും കക്ഷി ചേർക്കാൻ ഇഡി അപേക്ഷ നൽകി.
മാസപ്പടി കേസിൽ പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണെന്നും അന്വേഷണം തടസപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ആക്രമണമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ലഘുവായി കാണരുതെന്നും ഇത്തരം കേസുകളിൽ ജാമ്യം നൽകുമ്പോൾ ജാഗ്രത വേണമെന്ന സുപ്രീം കോടതി ഉത്തരവും ഇഡി കോടതിയിൽ ഹാജരാക്കി.
സംസ്ഥാനത്ത് കനത്തമഴ; 6 ഡാമുകളിൽ റെഡ് അലർട്ട്, ചിലയിടങ്ങളിൽ ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ നിരവധി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത്, കുറ്റ്യാടി എന്നീ ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പാംബ്ല, കല്ലാർ ഡാമുകളുടെ ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിതീവ്ര മഴ തുടരുന്നതിനാൽ ഷട്ടറുകൾ ഏത് സമയത്തും തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.
റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. കക്കയം ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ കാൽ അടി വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിൽ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരപ്രദേശങ്ങളിൽ മിന്നൽപ്രളയ മുന്നറിയിപ്പും നിലവിലുണ്ട്.
അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാര പ്രവേശനം താൽക്കാലികമായി നിരോധിച്ചു. കട്ടപ്പന–കുമളി സംസ്ഥാനപാതയിലും വണ്ണപ്പുറം–ചേലച്ചുവട് പാതയിലും ഗതാഗതം ഭാഗികമായി മാത്രമാണ് നടക്കുന്നത്. നേര്യമംഗലം–അടിമാലി റോഡിൽ രാത്രികാല യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ലഹരി മരുന്നിന് അടിമകളാകുന്ന മക്കളെയോർത്ത് വിലപിക്കുന്ന അമ്മമാർക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ ആശ്വാസമാണ് ഓപ്പറേഷൻ തൂഫാൻ, മന്ത്രി രമേശ് ചെന്നിത്തല പന്മനയില്‍
ചവറ . 50 ദിവസത്തെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് കേരള ത്തിലെ ജനജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചതായി മന്ത്രി രമേശ് ചെന്നിത്തല.
കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയൻ ലഹരിക്കെതി രെ നടത്തുന്ന 100 ദിന കർമപരി പാടിയുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ സദസ്സും ബോധവൽക്കരണ ക്ലാസും പന്മന ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂളിൽ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി മരുന്നിന് അടിമകളാകുന്ന മക്കളെയോർത്ത് വിലപിക്കുന്ന അമ്മമാർക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ ആശ്വാസ മാണ് ഓപ്പറേഷൻ തൂഫാൻ, ഇത്രയും ദിവസത്തിനുള്ളിൽ അതു തെളിയിക്കാൻ കഴിഞ്ഞു.
പദ്ധതി നടപ്പിലാക്കിയതിലൂടെ കൊലപാതകം, റോഡപകടം എന്നിവ കുറയ്ക്കാനും ക്രമസമാധാന നില ഭദ്രമാക്കാനും കഴി ഞ്ഞു ഇതിന്റെ കൃത്യമായ വിശ ദാംശങ്ങൾ ഉടൻ പുറത്തുവിടും
ഗുണ്ടകൾക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകും ഡിജെ പാർട്ടികൾക്ക് എതിരല്ലെങ്കിലും അവിടെ ലഹരി മരു ന്ന് ഉപയോഗിച്ചാൽ അവരുടെ കൈകളിൽ വിലങ്ങുവീഴും. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു നൽകിയാൽ മെഡിക്കൽ ഷോപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യും. ലഹരിമരുന്ന് നിശ്ചിത സ്‌ഥലത്ത് പൊതികളാക്കി വിതരണം ചെയ്യുന്നതിനെതിരെ (ഡ്രോ പ്പിങ്) പൊലീസ് ശക്തമായ നട പടി തുടങ്ങിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താലൂക്ക് ജമാഅത്ത് യൂണി യൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷനായിരുന്നു. സി.ആർ.മഹേഷ് എംഎൽഎ. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗ ലവി, കെ.സി.രാജൻ, ഷംല നൗഷാദ്, അഡ്വ. ഇ എ.ജവാദ്. വലിയ ഷംസുദ്ദീൻ മനാഫ് ,മുഹമ്മദ് തുടങ്ങിയവർ ചടങ്ങില്‍ പ്രസംഗിച്ചു.
വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്,അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തയ്യാറാകണമെന്നും മന്ത്രി പിസി വിഷ്ണുനാഥ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തയ്യാറാകണമെന്നും അഭ്യര്‍ത്ഥിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. ആളുകള്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. ക്യാമ്പുകളിലേക്ക് ഉടന്‍ മാറണം. വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്. അതീവ ജാഗ്രത വേണ്ട സമയമാണെന്നും മൂഴിയാര്‍ ഡാം ഏതുസമയവും തുറക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
നിറപുത്തിരിക്ക് ആയി ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിലേക്ക് പോകരുത് എന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിക്കുന്നുണ്ട്. എല്ലാവരും പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. പത്തനംതിട്ടയില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറന്‍മുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാര്‍ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യ ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു. ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല. അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങി. കുറ്റൂര്‍, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. നൂറുകണക്കിന് വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങള്‍ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗണ്‍സ്മെന്റ് കോഴഞ്ചേരി അടക്കം മേഖലകളില്‍ നല്‍കുകയാണ്.
വനിതാ ഡോക്ടര്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു
ഗാസിയാബാദ്: വനിതാ ഡോക്ടര്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. ഗാസിയാബാദിലെ രാജ്‌നഗര്‍ എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന മനോരോഗ ചികിത്സാവിദഗ്ധയായ ഡോ. ഹേമിക അഗര്‍വാള്‍(40) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്നാണ് ഡോക്ടര്‍ വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുതാമസക്കാര്‍ ഓടിയെത്തി. തുടര്‍ന്ന് യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒന്നരവര്‍ഷം മുന്‍പാണ് ഡോ. ഹേമിക വിവാഹമോചിതയായതെന്നാണ് കുടുംബം പറയുന്നത്. ഇതിനുശേഷം മകള്‍ കടുത്ത മാനസികപ്രയാസങ്ങള്‍ നേരിട്ടിരുന്നതായാണ് പിതാവും മനോരോഗ ചികിത്സാവിദഗ്ധനുമായ ഡോ. ആര്‍. ചന്ദ്ര പറഞ്ഞത്. മകള്‍ ചികിത്സ തേടിയതിന്റെ വിവരങ്ങളടക്കം പൊലീസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ശൂരനാട് വടക്ക് സ്വദേശി ഐ ടി ഉദ്യോഗസ്ഥന്‍ കടയ്ക്കാവൂരില്‍ ട്രയിന്‍ തട്ടിമരിച്ച നിലയില്‍
ശൂരനാട് വടക്ക്. ഐ ടി ഉദ്യോഗസ്ഥന്‍ ട്രയിന്‍ തട്ടിമരിച്ചു. ആനയടി പുതുവാരേത്ത് ഉണ്ണികൃഷ്ണ(39)നാണ് തിരുവനന്തപുരം കടയ്ക്കാവൂരില്‍ ട്രയിന്‍തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. വര്‍ക്കലയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. പുതുവാരേത്ത് ദാമോദരന്‍റെയും സുഭദ്രയുടെയും മകനാണ്. സംസ്കാരം ഇന്ന് പകല്‍ 11ന് ആനയടിയില്‍. ഭാര്യ.പ്രീതു . മകന്‍.ധ്യാന്‍



































