29.7 C
Kollam
Sunday 11th October, 2026 | 02:11:03 PM
Home News Kerala ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ


ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞു. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിന് സമീപവും പാലികാ ബസാറിന് മുന്നിലുമായിരുന്നു പ്രതിഷേധം. കേന്ദ്രസേനയും ഡൽഹി പൊലീസും ചേർന്ന് ബാരിക്കേഡുകളും വാഹനങ്ങളും ഉപയോഗിച്ച് റോഡുകൾ അടച്ചാണ് പ്രതിഷേധക്കാരെ തടഞ്ഞത്.

പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും റോഡിലൂടെ വലിച്ചിഴച്ചും തൂക്കിയെടുത്തും ബസുകളിൽ കുത്തിനിറച്ചുമാണ് പൊലീസ് നീക്കം ചെയ്തത്. ജോൺ ബ്രിട്ടാസ് എംപി, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് സജി, ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ്, സിപിഐ നേതാവ് അപരാജിത രാജ എന്നിവരടക്കം നിരവധി വിദ്യാർഥി-യുവജന പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here