Home News Kerala വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു

വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു. ഈ മാസം 10 ദിവസത്തിനിടെ രോഗികളുടെ എണ്ണം വർധിച്ചു. ഒക്ടോബർ മാസത്തിൽ 10 ദിവസത്തിനിടെ 16 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ മാസത്തെക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞമാസം 32 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് ഈ വർഷം 507 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 113 പേർക്ക് രോഗം സംശയിക്കുകയും ചെയ്യുന്നുണ്ട്.
ഒക്ടോബർ മാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ ജില്ലയിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here