Home Blog Page 22

വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍, ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു

തൊടുപുഴ: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ മണ്ണിടിച്ചില്‍. ഷെഡിന് മുകളിലേക്ക് മണ്ണ് വീണ് രണ്ടുപേര്‍ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. കൊട്ടക്കമ്പൂര്‍ സ്വദേശി ബാലകൃഷ്ണനും സഹോദരിചിന്നുവിനുമാണ് മണ്ണിനടിയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായത്. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് അറിയാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്ന് വൈകീട്ടാണ് സംഭവം. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ കനത്തമഴയാണ് വട്ടവടയില്‍ അനുഭവപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡിന് മുകളിലേയ്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മഴ മൂലം ഇവർ ഷെഡിൽ കയറി നിൽക്കുകയായിരുന്നു. തകർന്ന ഷെഡിൽ നിന്ന് വൈദ്യൂതാഘാതം ഏൽക്കുകയായിരുന്നു.

മൂന്ന് മണിയ്ക്ക് ശേഷം മേഖലയിൽ കനത്ത മഴ ആണ് അനുഭവപ്പെട്ടത് . നിലവിൽ മഴ കുറവുണ്ട്. അപകടത്തിൽ മരണമടഞ്ഞ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ഫയര്‍ഫോഴ്‌സും ദേവികുളത്ത് നിന്ന് പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

സമൂഹ മാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിച്ച കേസ്, ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട (എസ്ആർ ധന്യ) അറസ്റ്റിൽ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ധന്യയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കരുനാഗപ്പള്ളി പട. തെക്ക് കൈലാസത്തിൽ റിട്ട. കെഎംഎംഎല്‍ ഉദ്യോഗസ്ഥന്‍ കെ മോഹനൻ പിള്ള നിര്യാതനായി

കരുനാഗപ്പള്ളി. പട. തെക്ക് കൈലാസത്തിൽ റിട്ട. കെഎംഎംഎല്‍ ഉദ്യോഗസ്ഥന്‍ കെ മോഹനൻ പിള്ള (68) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാത്രി എട്ടിന് വീട്ടുവളപ്പിൽ.
ഭാര്യ.
ബി.ജയശ്രീ ( റിട്ടഃഡെപ്യൂട്ടി കളക്ടർ )

മക്കൾ. ബസന്ത് മോഹൻ, സമന്ത് മോഹൻ, ലക്ഷ്‌മി ജയശ്രീ, പാർവ്വതി ജയശ്രീ.

മരുമകൾ. രാധിക

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് ചട്ടം ലംഘിച്ച് നിർമിച്ചതെന്ന് എക്സൈസ്

വയനാട്.ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് ചട്ടം ലംഘിച്ച് നിർമിച്ചതെന്ന് എക്സൈസ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ. അനുവദനീയം 3 നിലയും 10 മീറ്ററും; നിർമിച്ചത് 4 നില. വീടിന് മുട്ടിൽ പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു

ഹോംസ്റ്റേ ആക്കാനുള്ള അപേക്ഷ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് തള്ളി. വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്താൻ പദ്ധതിയെന്ന് എക്സൈസ്. വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 12.750 ലിറ്റർ ആൽക്കഹോൾ അടങ്ങിയ പാനീയം. കൂടുതൽ മദ്യനിർമാണ യൂണിറ്റുകളുണ്ടോയെന്ന് അന്വേഷിക്കുന്നതായി എക്സൈസ്. തെളിവെടുപ്പിന് ശേഷം ആന്റോയെ തിരികെ കോടതിയില്‍ ഹാജരാക്കി. വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിച്ചു.

പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കിയുള്ള കവര്‍ച്ച ,നടന്നത് ക്വട്ടേഷന്‍ ആക്രമണമെന്ന് പൊലീസ്

കൊച്ചി. പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കിയുള്ള കവര്‍ച്ച ,നടന്നത് ക്വട്ടേഷന്‍ ആക്രമണമെന്ന് പൊലീസ്. കവര്‍ച്ചയിലേക്ക് നയിച്ചത് സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കം.ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയില്‍ സ്പാ നടത്തുന്ന മലയാളിയെന്ന് പൊലീസ്

ഉത്തരേന്ത്യന്‍ സ്വദേശിക്കും ഗൂഡാലോചനയില്‍ പങ്ക്. ആക്രമണത്തിന് ഇരയായ യുവതികളടങ്ങുന്ന സംഘം പാലാരിവട്ടത്തെ സ്പാ നടത്തിപ്പുകാര്‍. ഇവരുടെ സ്പാ പ്രവര്‍ത്തിച്ചിരുന്നത് അനധികൃതമായെന്ന പൊലീസ്

സ്പായിലെ ഇടപാടുകളമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കൊട്ടേഷന്‍ നല്‍കിയത് ഇതിന്റെ തുടര്‍ച്ച. പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങളടക്കം ആറ് പേര്‍. പിടിയിലായവരില്‍ മൂന്ന പേര്‍ അതിഥി തൊഴിലാളികള്‍. ഇവര്‍ പിടിയിലായത് അസമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ. കവര്‍ച്ചയുടെ സൂത്രധാരനായ മലയാളിക്കായി അന്വേഷണം

അതിഥിതൊഴിലാളികളെ കൊള്ളയടിച്ചത് വ്യാഴാഴ്ച പുലര്‍ച്ചെ. സ്വര്‍ണവും പണവും മൊബൈല്‍ഫോണുകളും കവര്‍ന്നു. പിടിയിലായവരില്‍ അഞ്ച് പേര്‍ വിവിധ കേസുകളില്‍ പ്രതികള്‍

പാറശാല ബൈപ്പാസിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം. പാറശാല ബൈപ്പാസിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വലിയതുറ സ്വദേശി ഡാർക്ക് ആന്റണി എന്ന് വിളിക്കുന്ന ആൻറണി
ഇരുമ്പൻ സഹീർ എന്ന് വിളിക്കുന്ന സഹീർ എന്നിവരാണ് പിടിയിലായത്

ഇവരിൽനിന്ന് 55 ഗ്രാo എംഡി എം എ പിടി കൂടി തമിഴ്നാട് നിന്ന് കേരളത്തിലേക്ക് ബൈക്കിൽ കടക്കുകയായിരുന്നു

പിടിയിലായ രണ്ടു പ്രതികളും ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിരവധി കേസിലെ പ്രതികളാണ്

നെർക്കോട്ടിക് സി ഐ ഹിരോഷിന്റെ നേതൃത്വത്തിൽ സംഘമാണ് പിടികൂടിയത്

സിപിഎം സംഘടനാ തലത്തില്‍ ആറ് ജില്ലകളിലെങ്കിലും വലിയ അഴിച്ചുപണി നടക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വരുത്തിയ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് പിന്നാലെ, ജില്ലാ ഘടകങ്ങളിലും സമഗ്രമായ പുനഃസംഘടനയ്ക്ക് കളമൊരുക്കി സിപിഎം. വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഉടന്‍ ചേരാനിരിക്കെ, കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ നേരിട്ട കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഉള്‍പ്പെടെ ചുരുങ്ങിയത് ആറ് ജില്ലകളിലെങ്കിലും സംഘടനാ തലത്തില്‍ വലിയ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

കോട്ടകള്‍ വീണ കണ്ണൂരില്‍ അതൃപ്തി പുകയുന്നു
പാര്‍ട്ടി കോട്ടകളായ തളിപ്പറമ്പും പയ്യന്നൂരും കൈവിട്ടുപോയ കണ്ണൂരിലെ പുനഃസംഘടനയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്. പ്രാദേശിക നേതാക്കള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതും ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ അഭാവവും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും കണ്ണൂരില്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. പയ്യന്നൂരിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം ശക്തമാണ്. പി. ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ കണ്ണൂരിലെ സംഘടനാ സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങളും ഇവിടുത്തെ അഴിച്ചുപണിയെ സ്വാധീനിക്കും.

തിരുവനന്തപുരത്തും കൊല്ലത്തും അടിത്തറ ഇളകി; നേതൃത്വത്തിന് വിമര്‍ശനം
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കഴിഞ്ഞ തവണ 13 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ വെറും 5 സീറ്റിലേക്ക് കൂപ്പുകുത്തിയതും രണ്ട് മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചതും പാര്‍ട്ടി നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെ ചേര്‍ന്ന വിപുലീകരിച്ച സംസ്ഥാന യോഗത്തില്‍ ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ആരംഭിക്കുന്ന രണ്ടുദിവസത്തെ ജില്ലാ യോഗത്തില്‍ പരാജയകാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.

കൊല്ലത്ത് കഴിഞ്ഞ തവണത്തെ 11 സീറ്റുകളില്‍ നിന്ന് എല്‍ഡിഎഫ് വെറും 2 ലേക്ക് ഒതുങ്ങിയത് പരമ്പരാഗത തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. സമാനമായി കോഴിക്കോട്ട് കഴിഞ്ഞ തവണത്തെ 11-ല്‍ നിന്ന് ഒരു സീറ്റിലേക്ക് എല്‍ഡിഎഫ് ചുരുങ്ങി. ഈ ജില്ലകളിലും ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി ശക്തമാണ്.

മേല്‍നോട്ടത്തിന് പിണറായിയും ഗോവിന്ദനും വിജയരാഘവനും
ജില്ലാതല യോഗങ്ങളുടെ മേല്‍നോട്ടത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എ. വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സമിതികള്‍ നാല് ജില്ലകളില്‍ വീതം മേല്‍നോട്ടം വഹിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ ഓരോ ഏരിയ കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയും ഒരു വനിതാ നേതാവും ഉള്‍പ്പെടെ നാല് പ്രതിനിധികള്‍ വീതം വിപുലീകരിച്ച യോഗങ്ങളില്‍ പങ്കെടുക്കും. യുവാക്കള്‍ക്ക് സംഘടനയുടെ മുന്‍നിരയിലേക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനും താഴെത്തട്ടിലെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിച്ച് പരിഹരിക്കാനുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

നിങ്ങക്കെന്താ വയ്യേ!’,ഗുഹാനന്ദപുരത്തെ സഖാക്കളോട് വി ടി ബലറാം

കൊല്ലം ജില്ലയിലെ ഗുഹാനന്ദപുരത്ത് സ്കൂളുകളിൽ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ കുട്ടികള്‍ മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തിയതില്‍ രൂക്ഷവിമര്‍ശനവുമായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. എസ്എഫ്ഐ എന്ന് എടുത്തുപറയാതെയാണ് ബല്‍റാമിന്‍റെ പോസ്റ്റ്. എങ്കിലും കുട്ടികള്‍ ബാനര്‍ ഉയര്‍ത്തിയതിന്‍റെ ചിത്രമടക്കം ബല്‍റാം പങ്കുവച്ചിട്ടുണ്ട്.

‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്നാണ് ബല്‍റാം പങ്കുവച്ച ചിത്രത്തിലെ കുട്ടികള്‍ പിടിച്ചിരിക്കുന്ന ബാനറിലുള്ളത്. എസ്എഫ്ഐ ഗുഹാനന്ദപുരം സ്കൂള്‍ യൂണിറ്റ് കമ്മിറ്റി എന്നും പോസ്റ്റിലുണ്ട്. സ്കൂളിന് മുന്നില്‍ നിന്നും യൂണിഫോമിലുള്ള വിദ്യാര്‍ഥികള്‍ എസ്എഫ്ഐ പതാകയേന്തി നില്‍ക്കുന്നതാണ് ചിത്രം.

പിന്നാലെ ചിത്രം പങ്കുവച്ച ബല്‍റാം, ഏഴിലോ എട്ടിലോ പഠിക്കുന്ന കൊച്ചുകുട്ടികളെ ഉപയോഗിച്ച് വിദ്യാലയങ്ങളിൽ വിദ്യാർഥി സംഘടനകളുടെ ബാനറുകൾ ഉയർത്തുന്നതും, ഭരണനേതൃത്വത്തെയും ജനപ്രതിനിധികളെയും അപമാനിക്കുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുന്നതിനെയും ചോദ്യം ചെയ്തു. ‘ഒരു വിദ്യാര്‍ഥി സംഘടന’ എന്നാണ് പോസ്റ്റില്‍ ബല്‍റാം പറയുന്നത്.

‘ഏതോ ഒരു സ്‌കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതിന്‍റെ പേരിൽ ആ കുട്ടികളേക്കൊണ്ട് ഒരു ‘വിദ്യാർഥി സംഘടന’ പിടിപ്പിക്കുന്ന ബാനർ ആണിത്. എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെന്‍റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും. നിങ്ങക്കെന്താ വയ്യേ!’ എന്നാണ് ബല്‍‌റാമിന്‍റെ പോസ്റ്റ്. പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനിലും എസ്എഫ്ഐക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം, സംസ്ഥാനത്തെ കോളജ്, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ പ്രവർത്തകരെയും വിജയം നേടിയ സ്ഥാനാർഥികളെയും അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

‘ജനന നിയന്ത്രണം വിജയമായി’; ആശമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി

ന്യൂഡല്‍ഹി. രാജ്യത്ത് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, വന്ധ്യംകരണ പ്രചാരണവുമായി ബന്ധപ്പെട്ട പ്രോത്സാഹന സമ്മാനങ്ങളും ആനുകൂല്യങ്ങളും അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന രീതിയില്‍ കുടുംബം ചുരുക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പങ്കാളികളാകുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക ഇന്‍സെന്റീവുകള്‍ പൂര്‍ണമായും എടുത്തുകളയണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്.

വന്ധ്യംകരണവുമായി ബന്ധപ്പെട്ട നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങള്‍, സ്വീകര്‍ത്താക്കള്‍ക്കുള്ള പണമിടപാടുകള്‍, വേതന നഷ്ടപരിഹാരം, സേവന ദാതാക്കള്‍ക്കുള്ള വര്‍ദ്ധിപ്പിച്ച പ്രോത്സാഹന തുകകള്‍ എന്നിവ പൂര്‍ണമായി പിന്‍വലിക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള ഫെര്‍ട്ടിലിറ്റി നിരക്ക് നിലവില്‍ 1.9 ആയി കുറഞ്ഞിട്ടുണ്ട്. ഇത് മാതൃകാപരമായ പ്രത്യുല്‍പാദന നിരക്കിനേക്കാളും താഴെയാണ്. എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള ‘രണ്ട് കുട്ടി നയം’ സംബന്ധിച്ച ചട്ടങ്ങള്‍ പിന്‍വലിക്കണം.

ദേശീയ, സംസ്ഥാന നയങ്ങളില്‍ നിന്നും ഔദ്യോഗിക രേഖകളില്‍ നിന്നും ജനസംഖ്യാ നിയന്ത്രണമോ പ്രത്യേക എണ്ണത്തില്‍ പരിമിതപ്പെടുത്തുന്നതോ സംബന്ധിച്ച പരാമര്‍ശങ്ങളും പദപ്രയോഗങ്ങളും പൂര്‍ണമായി നീക്കം ചെയ്യുക, കുടുംബസൂത്രണവുമായി ബന്ധപ്പെട്ട അവാര്‍ഡുകള്‍, ലോക ജനസംഖ്യാ ദിനാഘോഷങ്ങള്‍, വാസെക്ടമി പക്ഷാചരണം എന്നിവ അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി തൂത്തുവാരി

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മികച്ച വിജയം. മുഖ്യപാനലിലെ മൂന്ന് സീറ്റും എബിവിപി നേടി. യാഷ് ദബാസ് പ്രസിഡന്റായും എന്‍എസ് യുഐ വിമത സ്ഥാനാര്‍ത്ഥി ദീപാന്‍ഷു ഷോക്കീന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ റിയ ഛാവ്ഡി സെക്രട്ടറിയായും ലക്ഷ്യ രാജ് സിങ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു.

ജന്തര്‍മന്തിര്‍ സംഭവത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് നടന്ന സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മികച്ച മുന്നേറ്റം നടത്താനായി. എന്‍എസ് യുഐയിലെ ഭിന്നതയാണ് ഇത്തവണ എബിവിപിക്ക് വിജയം എളുപ്പമാക്കിയത്. മുഖ്യസ്ഥാനങ്ങളിലെല്ലാം എന്‍എസ് യുവിന് വിമത സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. സീറ്റ് നിഷേധിച്ചതോടെയാണ് ദീപാന്‍ഷു ഷോക്കീന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിമതനായി മത്സരിച്ചത്. എന്‍എസ് യുഐക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റും നഷ്ടമായി.

അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ ഐസ-എസ്എഫ്‌ഐ സഖ്യം എന്നീ സംഘടനകള്‍ തമ്മിലായിരുന്നു പ്രധാന മത്സരം. സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു.