27.7 C
Kollam
Thursday 24th September, 2026 | 08:10:49 PM
Home News Kerala മഴ വരുന്നു….

മഴ വരുന്നു….

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

24/09/2026: തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

25/09/2026: കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സെപ്റ്റംബർ 26 വരെ മഴ തുടരുമെന്നും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായാണ് മഴയുണ്ടായിരിക്കുന്നത്. അതുകൊണ്ട് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ തെക്കൻ ഒഡിഷയ്ക്കും മുകളിലായി അതി തീവ്ര ന്യൂനമർദം തുടരുകയാണ്. വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് വൈകുന്നേരത്തോടെ ക്രമേണ ദുർബലമായി തീവ്ര ന്യൂനമർദമായി മാറാനും സാധ്യത. തുടർന്നുള്ള 24 മണിക്കൂറിൽ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചരിച്ച് ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here