Home Blog Page 1244

പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം

ശബരിമല.പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം. വണ്ടിപ്പെരിയാർ  സത്രത്തിലൂടെ  സ്പോട്ട്  ബുക്കിംഗ്  വഴി ഒരു ദിവസം കടത്തിവിടുക ആയിരം പേരെ മാത്രം. ഹൈക്കോടതി  നിർദ്ദേശത്തെ  തുടർന്നാണ്  തീരുമാനം. എന്നാൽ, വിർച്ച്വൽ ക്യൂ   ബുക്ക് ചെയ്ത് വണ്ടിപെരിയാർ-  പുല്ലുമേട് വഴിയെത്തുന്ന  തീർത്ഥാടകർക്ക്  നിയന്ത്രണം  ബാധകമല്ല.
എരുമേലി പരമ്പരാഗത പാത വഴി   എത്തുന്ന തീർത്ഥാടകർക്ക് പാസ് ഏർപ്പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ടങ്കിലും  ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചാകും അന്തിമ തീരുമാനമുണ്ടാവുക. നിലവിൽ അതുവഴി     ഭക്തർക്ക് പ്രത്യേക  പാസ്
നൽകുന്നില്ലന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
അതേസമയം,  ഇന്ന് ദർശനം നടത്തിയ   തീർത്ഥാടകരുടെ എണ്ണം 8 മണി വരെ  77,271 ആയി
സ്പോട് ബുക്കിംഗ് വഴി ദർശനം നടത്തിയത്  8986തീർത്ഥാടകർ. ഇന്നലെ മാത്രം  ദർശനം നടത്തിയത് ഒരു ലക്ഷത്തോളം തീർത്ഥാടകരാണ്.  26 ന് ദേവസ്വം മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സന്നിധാനത്ത് അവലോകന യോഗം ചേരും. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.മുരളീധരൻ, രാജ് മോഹൻ ഉണ്ണിത്താൻ എംപി   എന്നിവർ ദർശനത്തിനായ്  സന്നിധാനത്ത് എത്തി.

കുന്നത്തൂർ പടിഞ്ഞാറ് തിക്കമത്ത് വീട്ടിൽ ഈശ്വരി അമ്മ നിര്യാതയായി

കുന്നത്തൂർ:കുന്നത്തൂർ പടിഞ്ഞാറ് തിക്കമത്ത് വീട്ടിൽ (ശ്രീവിലാസം) പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഈശ്വരി അമ്മ (92) നിര്യാതയായി.സംസ്ക്കാരം ശനി വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

മുതുപിലാക്കാട് കൈതവനപടിഞ്ഞാറ്റതിൽ  ശ്രീകണ്ഠൻപിള്ള നിര്യാതനായി

മുതുപിലാക്കാട് കൈതവനപടിഞ്ഞാറ്റതിൽ  ശ്രീകണ്ഠൻപിള്ള (61) നിര്യാതനായി.ഭാര്യ : സുജാത
മക്കൾ :സുധീഷ് നാരായണൻ,ശ്രീലക്ഷ്മി
മരുമകൻ :മുകേഷ്
സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8 മണിക്ക്
ഫോൺ:+91 94475 91276

ടി20യില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം; നേട്ടം കാമുകി മഹിക ശര്‍മയ്ക്ക് സമര്‍പ്പിച്ച് ഹര്‍ദിക്

അന്താരാഷ്ട്ര ടി20യില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ഹര്‍ദ്ദിക് പാണ്ഡ്യയുടെ പേരില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20യില്‍ ഹര്‍ദ്ദിക് 16 പന്തില്‍ 54 റണ്‍സടിച്ചാണ് അതിവേഗം അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. 5 സിക്‌സും 4 ഫോറും സഹിതമായിരുന്നു മിന്നല്‍ ബാറ്റിങ്. 5 വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 63 റണ്‍സെടുത്താണ് ഹര്‍ദ്ദിക് മടങ്ങിയത്.

അര്‍ധ സെഞ്ച്വറി നേട്ടം സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ കാമുകി മഹിക ശര്‍മയ്ക്ക് സമര്‍പ്പിച്ചാണ് ഹര്‍ദിക് ആഘോഷിച്ചത്. താരം ‘ഫ്ളൈയിങ് കിസ്’ നല്‍കിയാണ് റെക്കോര്‍ഡ് നേട്ടം കാമുകിയ്ക്ക് സമര്‍പ്പിച്ചത്. മഹികയും പ്രിയപ്പെട്ടവന് തിരികെ ഫ്ളൈയിങ് കിസ് നല്‍കി.

12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ യുവരാജ് സിങിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി അഭിഷേക് ശര്‍മ മൂന്നാമതും 18 പന്തില്‍ അര്‍ധ ശതകം പിന്നിട്ട് കെഎല്‍ രാഹുല്‍ നാലാമതും നില്‍ക്കുന്നു. സൂര്യകുമാര്‍ യാദവും 18 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയിട്ടുണ്ട്.

റെക്കോര്‍ഡ് അര്‍ധ സെഞ്ച്വറി നേട്ടത്തിനൊപ്പം മറ്റൊരു നാഴികക്കല്ലും താരം പിന്നിട്ടു. അന്താരാഷ്ട്ര ടി20യില്‍ 2000 റണ്‍സും 100 വിക്കറ്റുകളും നേടുന്ന അഞ്ചാമത്തെ ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് മാറി. അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് നേട്ടത്തില്‍ മുന്നില്‍. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്‍, സിംബാബ്വെയുടെ സികന്ദര്‍ റാസ, മലേഷ്യന്‍ താരം വിരന്‍ദീപ് സിങ് എന്നിവര്‍ക്കു ശേഷം നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി ഹര്‍ദ്ദിക്.

നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

കൊല്ലം: ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ (പ്ലസ് ടു) വിദ്യാര്‍ഥികളുടെ ഹിന്ദി പരീക്ഷ മാറ്റി വച്ചു. സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റാന്‍ കാരണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിയ്ക്കു ശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസം നടത്തുമെന്നു സര്‍ക്കുലറില്‍ പറയുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷമായിരിക്കും പരീക്ഷ.

ആശുപത്രി വികസനം മുഖ്യമന്ത്രിക്ക് നല്കുന്ന ഭീമ ഹർജിയുടെ ഒപ്പ് ശേഖരണം ആരംഭിച്ചു

കരുനാഗപ്പള്ളി – കരുനാഗപ്പള്ളിലെസാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയുടെ സമഗ്ര വികസനത്തിന് അമ്പതിനായിരം പേർ ഒപ്പിട്ട് കേരള മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമ ഹർജിയുടെ ഒപ്പ് ശേഖരണ ഉദ്ഘാടനം ഇന്ന് കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ നടന്നു.
ഇന്ന് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും നിന്ന് 1068 ഓളം പേർ ഹർജിയിൽ ഒപ്പ് രേഖപ്പെടുത്തി.

കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുക,
ബ്ലഡ് ബാങ്ക് ആരംഭിക്കുക
കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങൾ ആരംഭിക്കുക,
അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ഫിസിഷൻ ,സർജൻ, ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുക,കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ഓങ്കോളജി വിഭാഗം ആരംഭിക്കുക,അൾട്രാ സൗണ്ട് സ്കാനിങ് നടത്തുന്നതിന് ഡോക്ടറെ നിയമിക്കുക,എം ആർ ഐ, സി ടി സ്കാൻ ആരംഭിക്കുക.തുടങ്ങി കരുനാഗപ്പള്ളി ഗവ.ആശുപത്രിയുടെ സമഗ്രവികസനം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഭീമ ഹർജി സമർപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ
ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസ് സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു.ചുളൂർ ഷാനി,മുബാഷ് തൊടിയൂർ,
അൻവർ ഫ്രൂട്ട്സ്, അനില ബോബൻ, ഷാജി ഇത്തിക്കൽ,പ്രേം ഫാസിൻ,ഡോളി എസ് ,വിനയ് ഫാസിൻ,
അനുരൂപ് എസ്.അനിൽ, എന്നിവർ പ്രസംഗിച്ചു.
ഡോ. ബി ആർ അംബേദ്കർ സ്റ്റഡി സെൻറർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, വോയിസ് ഓഫ് ഇടക്കുളങ്ങര, കരുനാഗപ്പള്ളി പൗരസമിതി, നെഹ്റു സാംസ്കാരിക വേദി, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ, പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി, നാഷണൽ പാലിയേറ്റീവ് കെയർഎന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഭീമ ഹർജി നൽകുന്നത്.

വിവിധ ട്രേഡുകളിലായി 509 ഒഴിവുകൾ; ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻെറ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിൽ/വിഷയങ്ങളിലായി 509 ഒഴിവുണ്ട്.

ഈസ്റ്റേൺ റീജനിൽപ്പെടുന്ന പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, അസം, സിക്കിം, ത്രിപുര, നാഗാലാൻഡ്, മിസോറം, മേഘാലയ, മണിപ്പുർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ അന്തമാൻ-നികോബാർ ദ്വീപുകളിലെയും വിവിധ കേന്ദ്രങ്ങളിലാണ് അവസരം.

അപേക്ഷ

അപ്രന്റിസ്ഷിപ്പിന് പോർട്ടലുകളായ എൻ.എ.പി.എസ്./എൻ.എ.ടി.എ.സി.ൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് പരിശീലനകേന്ദ്രം തിരഞ്ഞെടുത്ത് ഗൂഗിൾ ലിങ്ക് മുഖേന അറിയിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി ഒൻപത്. അപേക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് IOCLCOM സന്ദർശിക്കുക.

ശർക്കരയുടെ അതിശയിപ്പിക്കുന്ന അഞ്ച് ആരോ​ഗ്യ​ഗുണങ്ങൾ

ഭക്ഷണത്തിനു ശേഷം ഒരു കഷ്ണം ശർക്കര കഴിക്കുന്നത് ദഹനം വേഗത്തിലാക്കാനും വയറു വീർക്കൽ ലഘൂകരിക്കാനും സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം മധുരം കഴിക്കാൻ തോന്നുന്നുവെങ്കിൽ ശർക്കര കഴിക്കാവുന്നതാണ്.

വിവിധ പലഹാരങ്ങളിലും പായത്തിലുമെല്ലാം ചേർത്ത് വരുന്ന ശർക്കരയ്ക്ക് ഏറെ ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. ശർക്കരയിൽ ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശർക്കരയുടെ അതിശയിപ്പിക്കുന്ന ചില ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

ഭക്ഷണത്തിനു ശേഷം ഒരു കഷ്ണം ശർക്കര കഴിക്കുന്നത് ദഹനം വേഗത്തിലാക്കാനും വയറു വീർക്കൽ ലഘൂകരിക്കാനും സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം മധുരം കഴിക്കാൻ തോന്നുന്നുവെങ്കിൽ ശർക്കര കഴിക്കാവുന്നതാണ്. മാത്രമല്ല ശർക്കരയിൽ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകളും ധാതുക്കളും വഴി ശരീരത്തിന് അധിക പോഷണം നൽകാനും സഹായിക്കും. ശർക്കര ദഹനത്തെ വേഗത്തിലാക്കാൻ സഹായിക്കുന്ന ദഹന എൻസൈമുകളെ വർദ്ധിപ്പിക്കുമെന്നും ശൈത്യകാലത്ത് മന്ദഗതിയിലുള്ള ദഹനത്തിന് ആശ്വാസം നൽകുമെന്നും നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

രണ്ട്

ശർക്കരയിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ പോഷക ഘടന പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ നൽകുന്നു. സിങ്ക്, സെലിനിയം തുടങ്ങിയ സൂക്ഷ്മ ധാതുക്കൾ ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ഇത് സീസണൽ അണുബാധകൾക്കെതിരെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ പിന്തുണയ്ക്കും.

മൂന്ന്

ചുമ മുതൽ നെഞ്ചുവേദന വരെ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങശിൽ നിന്ന് ആശ്വാസം ലഭിക്കാനും ശർക്കര സഹായിക്കുന്നു. ആരോഗ്യമുള്ള വ്യക്തികളിൽ പതിവായി ശർക്കര കഴിക്കുന്നത് ശ്വസന ലക്ഷണങ്ങളെ ലഘൂകരിക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം ഒരു പരിധിവരെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഒന്നിലധികം പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

നാല്

2 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയ ശർക്കര ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഇരുമ്പിന്റെ കുറവുള്ളവരിൽ ശരിയായ അളവിൽ ഇരുമ്പിന്റെ അളവ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിൽ ആരോഗ്യകരമായ ഹീമോഗ്ലോബിൻ അളവ് നിലനിർത്തുന്നതിന് ഇരുമ്പ് പ്രധാനമാണ്.

അഞ്ച്

ശർക്കരയിൽ സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിവിധ അണുബാധകൾക്കുള്ള ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

സുവർണ ജൂബിലി ലോഗോ പ്രകാശനം

പ്രയാർ.   ഓണാട്ടുകരയുടെ സാമൂഹിക കലാകായിക രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ  നൽകിയ പ്രയാർ ഫ്രൻഡ്സ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 26 ന് തിരിതെളിയും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള സുവർണജൂബിലി  ലോഗോ പ്രകാശനം കരുനാഗപ്പള്ളി MLA  സി ആർ മഹേഷ്‌  ക്ലബ്ബ്‌ പ്രസിഡന്റ്‌ ഷമീന് ലോഗോ ആലേഖനം ചെയ്ത ബ്രോഷർ കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. ആർ. വത്സൻ,സ്വാഗതസംഘം ഭാരവാഹികളായ എസ്. ശ്രീജിത്ത്‌, വിമൽ കൈതയ്ക്കൽ, പി. ദീപക്, കണ്ണൻ നായർ,ആനന്ദ് രാജ്, ജോൺസൺ ജോർജ്ജ്, സാമുവൽ, അൻസാർ, ഹർഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
     ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ്  സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നത്. അഖിലകേരള ഫ്ളഡ് ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്, മെഡിക്കൽ ക്യാമ്പുകൾ, കുടുംബ സംഗമം, ചികിത്സാ സഹായ വിതരണം, ആദരിക്കൽ ചടങ്ങുകൾ,വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പരിപാടികൾ, കലാ- കായിക മത്സരങ്ങൾ, തുടങ്ങി നിരവധിയായ പരിപാടികളാണ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.

സിപിഐ മുഖപത്രമായ ന്യൂഏജ് (ന്യൂഡൽഹി) ജീവനക്കാരൻ
കുന്നത്തൂർ പടിഞ്ഞാറ് ഇന്ദ്രപ്രസ്ഥം വീട്ടിൽ ജനാർദ്ദനൻ നിര്യാതനായി

കുന്നത്തൂർ:സിപിഐ മുഖപത്രമായ ന്യൂഏജ് (ന്യൂഡൽഹി) ജീവനക്കാരൻ
കുന്നത്തൂർ പടിഞ്ഞാറ് ഇന്ദിരപ്രസ്ഥം വീട്ടിൽ ജനാർദ്ദനൻ (70) നിര്യാതനായി.സംസ്ക്കാരം ശനി രാവിലെ 11ന്.ഭാര്യ:ഇന്ദിര (പീപ്പിൾ പബ്ലിഷിങ് ഹൗസ് ജീവനക്കാരി).മക്കൾ:മിഷ,ജിഷ. മരുമക്കൾ:സുരേഷ്,സാജി.സഞ്ചയനം: 24ന് രാവിലെ എട്ടിന്.