27.7 C
Kollam
Thursday 1st October, 2026 | 10:24:15 PM
Home Blog Page 1230

വീണ്ടും ആകാശ വിപ്ലവം തീർത്ത്
ചരിത്രം കുറിച്ച് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട. വീണ്ടും ആകാശ വിപ്ലവം തീർത്ത്
ചരിത്രം കുറിച്ച് ഐഎസ്ആർഒ . മാർക്ക് ത്രീ വിക്ഷേപണം വിജയകരം

അമേരിക്കയുടെ
ബ്ലൂബേർഡ് ബ്ളോക്ക് ടു ഭ്രമണപഥത്തിൽ
മാർക്ക് ത്രീയുടെ ഏറ്റവും ഭാരമേറിയ ദൗത്യം
ദൗത്യം വിജയകരമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ വി നാരായണൻ
മാർക്ക് ത്രീയുടെ തുടരെയുള്ള വിജയങ്ങൾ
അഭിമാന നേട്ടം.മാർക്ക് ത്രീയുടെത്
100 ശതമാനം സക്സസ് റേറ്റ്

ഇന്നു രാവിലെ 8.55ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപണം നടന്നത്

ലോകത്തെവിടെയും സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട്  ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഉപഗ്രഹം.

അമേരിക്കൻ കമ്പനിയായ  എ എസ് ടി സ്പേസ് മൊബൈൽ വികസിപ്പിച്ചെടുത്തതാണ്  ഉപഗ്രഹം.

ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളിൽ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു.

ശബരിമല സ്വർണ്ണക്കൊള്ള മുൻകൂർ ജാമ്യം തേടി കെ.പി ശങ്കർദാസും എൻ.വിജയകുമാറും

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ള, മുൻകൂർ ജാമ്യം തേടി കെ.പി ശങ്കർദാസും എൻ.വിജയകുമാറും

ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന
ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു

കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു

ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം
എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു

അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും
മുൻകൂർ ജാമ്യ നീക്കം.

അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയെയും, സുധീഷ് കുമാറിനെയും എസ് ഐ ടി  വീണ്ടും ചോദ്യം ചെയ്തു

ഗോവർദ്ധൻ്റെയും , പങ്കജ് ദണ്ഡാരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യ.

സ്വർണ്ണക്കടത്തിന് പിന്നിലെ മറ്റുള്ളവരുടെ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തേടിയത്

തിരുവനന്തപുരം ജയിൽ എത്തിയായിരുന്നു എസ് ഐ ടി യുടെ ചോദ്യം ചെയ്യൽ.

മാനത്തെ പ്രതിസന്ധി, മാനം പോകാതിരിക്കാൻ പുതിയ വിമാന കമ്പനികൾക്ക്‌  അനുമതി

ഡെൽഹി. ഇന്ത്യയുടെ അഭിമാനം മാനത്താക്കിയ ഇൻഡിഗോ പ്രതിസന്ധിക്കിടെ 2 പുതിയ വിമാന കമ്പനികൾ ക്ക്‌ കൂടി അനുമതി.

അൽ ഹിന്ദ് എയർ, ഫ്ലൈഎക്സ്പ്രസ്  എന്നീ കമ്പനികൾക്കാണ്   അനുമതി  ലഭിച്ചത്.


കഴിഞ്ഞ ആഴ്ചയാണ്  രണ്ടു കമ്പനികൾക്കും DGCA യുടെ അനുമതി ലഭിച്ചത്.

ശംഖ് എയർ, അൽ ഹിന്ദ് എയർ, ഫ്ലൈഎക്സ്പ്രസ്  എന്നീ മൂന്ന് പുതിയ കമ്പനികളുടെ മേധാവികൾ കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി.


മേഖലയിലെക്ക്‌ കൂടുതൽ എയർലൈനുകളെ  പ്രോത്സാഹിപ്പിക്കാൻ ആണ് ലക്ഷ്യം വക്കുന്നത് എന്ന് കേന്ദ്ര സർക്കാർ.

കൊച്ചി കോർപ്പറേഷൻ മേയർ, പരക്കെ അസംതൃപ്തി

കൊച്ചി. കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി.

വി.കെ മിനിമോളെയും ഷൈനി മാത്യുവിനെയും മേയർ സ്ഥാനത്തേക്കു പരിഗണിച്ചു.
ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തി. സാമൂഹ്യ മാധ്യമത്തിൽ ദീപ്തിക്ക് പിന്തുണ നൽകി മുതിർന്ന നേതാക്കൾ. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾക്ക് സാധ്യത. ഡെപ്യൂട്ടി മേയർ പദവിയിൽ കൂടിയാലോചന നടത്താത്തതിൽ ലീഗിലും കടുത്ത അതൃപ്തി. ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും.

ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ് രംഗത്തുണ്ട്
കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ സുതാര്യതയില്ലായിരുന്നു

KPPC മാനദണ്ഡം പാലിക്കാതെയാണ്
മേയറേ തിരഞ്ഞെടുത്തത്
നേതൃത്വം നൽകിയവർ മറുപടി പറയണം

തനിക്ക് കൗൺസിലർമാരുടെ പിന്തുണയില്ല എന്ന് പറയുന്നത് അംഗീകരിക്കനാകില്ല

കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ പറ്റിയില്ല

സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കിൽ
തീരുമാനം മറ്റൊന്ന് ആയേനെ

സ്ത്രീ സംവരണത്തിലൂടെ രാഷ്ട്രീയത്തിൽ വന്നത് അല്ല, എന്നാൽ നിരാശയില്ല.
രണ്ട് മേയർമാർക്കും പൂർണ പിന്തുണ നൽകുമെന്നും ദീപ്തി അറിയിച്ചു.

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ

തിരുവനന്തപുരം. എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം. പട്ടികയിൽ നിന്ന് പുറത്തായോ എന്ന് പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കാം. ബൂത്ത് തലത്തിൽ പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്തും കരട്  പരിശോധിക്കാം. കരട് പട്ടികയിൽ
24.08 ലക്ഷം വോട്ടർമാർ മാരാണ് പുറത്തായതായത്.കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കൈമാറിയിട്ടുണ്ട്..
പേരില്ലാത്തവർക്ക് ഉൾപ്പെടെ ജനുവരി 22 ആം തീയതി വരെ പരാതികൾ അറിയിക്കാം..

SIR പട്ടികയിൽ പേരുണ്ടോ? പരിശോധിക്കാൻ എളുപ്പവഴികൾ; അറിയേണ്ടതെല്ലാം

കേരളം | വാർത്തകൾ

പട്ടികയിൽ പേരുണ്ടോ? പരിശോധിക്കാൻ എളുപ്പവഴികൾ; അറിയേണ്ടതെല്ലാം

പ്രസിദ്ധീകരിച്ചത്: ഡിസംബർ 24, 2025 | തിരുവനന്തപുരം
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ പുരോഗമിക്കുമ്പോൾ, സ്വന്തം പേര് പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ പൊതുജനങ്ങൾക്ക് ലളിതമായ മാർഗങ്ങൾ. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും തെറ്റുകൾ തിരുത്താനും ഓൺലൈൻ സംവിധാനങ്ങൾ ഇപ്പോൾ ലഭ്യമാണ്.

പരിശോധിക്കേണ്ടത് എങ്ങനെ?

  • ഓൺലൈൻ പോർട്ടൽ വഴി: വോട്ടർ സർവീസ് പോർട്ടലായ voters.eci.gov.in സന്ദർശിക്കുക. ‘Search in Electoral Roll’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • മൊബൈൽ ആപ്പ്: ‘Voter Helpline’ എന്ന ഔദ്യോഗിക ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
  • എസ്.എം.എസ് വഴി: വോട്ടർ ഐഡി നമ്പർ (EPIC) ടൈപ്പ് ചെയ്ത് ഔദ്യോഗിക നമ്പറിലേക്ക് സന്ദേശം അയച്ചും വിവരം അറിയാം.

പരിശോധനയിൽ പേര് കണ്ടെത്തിയില്ലെങ്കിൽ പുതിയ വോട്ടർമാർക്ക് പേര് ചേർക്കുന്നതിനായി ഫാം 6 വഴി അപേക്ഷിക്കാം. നിലവിലുള്ള വിവരങ്ങളിൽ മാറ്റം വരുത്താനോ വിലാസം മാറാനോ ഫാം 8 ആണ് ഉപയോഗിക്കേണ്ടത്.

“തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൈവശമുള്ളതുകൊണ്ട് മാത്രം വോട്ട് ചെയ്യാൻ കഴിയില്ല. വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിൽ മാത്രമേ വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കൂ.” – തിരഞ്ഞെടുപ്പ് കമ്മീഷൻ.

അക്ഷയ കേന്ദ്രങ്ങൾ വഴിയോ ബന്ധപ്പെട്ട ബി.എൽ.ഒ (BLO) വഴിയോ നേരിട്ടും വിവരങ്ങൾ തിരക്കാവുന്നതാണ്. അവസാന നിമിഷം തിരക്ക് ഒഴിവാക്കാൻ വോട്ടർമാർ ഇപ്പോൾ തന്നെ പരിശോധന പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

പത്രം| മലയാള ദിനപത്രങ്ങളിലൂടെ | 2025 | ഡിസംബർ 24 | ബുധൻ 1201 | ധനു 9 | തിരുവോണം

വാർത്തകൾ കേൾക്കാൻ👇
https://youtu.be/f82g_Z39jG0?si=hvSUO1FFqMqMKVC0

സംസ്ഥാനത്ത് പുതിയ വോട്ടർ പട്ടിക കരട് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്.ഐ.ആർ കരട് പട്ടികയിൽ 2,54,42,352 വോട്ടർമാർ. voters.eci.gov.in എന്ന വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് 24,08,503 പേരെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും 280 ട്രാൻസ്‌ജെൻഡർമാരും പട്ടികയിലുണ്ട്.

പേര് ചേർക്കാൻ ജനുവരി 22 വരെ സമയം

നിലവിൽ പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് വീണ്ടും പേര് ചേർക്കാൻ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രത്തൽ ഖേൽക്കർ അറിയിച്ചു. ഇതിനായി ഫോം 6 പൂരിപ്പിച്ചു നൽകണം. പരാതികൾ ഉൾപ്പെടെ പരിഗണിക്കാൻ ജനുവരി 22 വരെ സമയം അനുവദിച്ചിട്ടുണ്ട്.

വിദ്യാലയങ്ങൾ സഹവർത്തിത്വം പഠിക്കാനുള്ള ഇടങ്ങൾ: മന്ത്രി വി. ശിവൻകുട്ടി

വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമല്ല, സഹവർത്തിത്വം പഠിക്കാനുള്ള ഇടങ്ങൾ കൂടിയാണെന്നും അവിടെ എല്ലാ ആഘോഷങ്ങളും ഒരേ മനസ്സോടെ ആഘോഷിക്കപ്പെടണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആഘോഷിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവണതകൾ വർദ്ധിച്ചുവരുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം തുടങ്ങിയ സ്ഥലങ്ങളിൽ രാത്രി 11.20 ഓടെ ഭൂചലനം അനുഭവപ്പെട്ടു. വലിയ ശബ്ദത്തോടൊപ്പം സെക്കന്റുകൾ നീണ്ടുനിന്ന കുലുക്കമാണ് നാട്ടുകാർ അനുഭവിച്ചത്.

കുടിശ്ശിക: എച്ച്.എം.ടിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

30 കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കൊച്ചിയിലെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയുടെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി. പകരം ഭൂമി നൽകാമെന്ന വാഗ്ദാനം നടപ്പിലാകാത്തതിനെ തുടർന്നാണ് കടുത്ത നടപടിയുണ്ടായത്.

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഹൈക്കോടതി പിന്നീട് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ നിലപാടറിയിച്ചിട്ടുണ്ട്.

ശബരിമല ദർശനത്തിന് നിയന്ത്രണം

മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമലയിൽ ദർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 26ന് 30,000 പേരെയും 27ന് 35,000 പേരെയുമേ വെർച്വൽ ക്യൂ വഴി അനുവദിക്കൂ. സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തി.

കെ.പി. ശങ്കർദാസ് സുപ്രീംകോടതിയിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചു.

പി.വി. അൻവർ യു.ഡി.എഫ് പക്ഷത്തേക്ക്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിൽ കണ്ട് പി.വി. അൻവർ സന്തോഷം അറിയിച്ചു. അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സന്ദർശനം.

കൊച്ചി മേയർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കൊച്ചി നഗരസഭയിലെ മേയർ സ്ഥാനത്തേക്ക് വി.കെ. മിനിമോളെയും ഡെപ്യൂട്ടി മേയറായി ദീപക് ജോയിയെയും കോൺഗ്രസ് തീരുമാനിച്ചു. ആദ്യ രണ്ടര വർഷത്തിന് ശേഷം ഷൈനി മാത്യുവും കെ.വി.പി. കൃഷ്ണകുമാറും ഈ പദവികൾ ഏറ്റെടുക്കും.

സി.പി.എം ബി.ജെ.പിയെ സഹായിച്ചെന്ന് സി.പി.ഐ ആരോപണം

ആലപ്പുഴ ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ സി.പി.എം ബി.ജെ.പിയെ സഹായിച്ചെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ വിലയിരുത്തി. ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്നും സർക്കാർ തിരുത്തലുകൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് സി.ബി.എസ്.ഇ പരീക്ഷയിൽ ഇളവ് വേണം

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ എഴുതുന്ന ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് കേരള സർക്കാർ നൽകുന്ന അധിക സമയം സി.ബി.എസ്.ഇയിലും നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

പക്ഷിപ്പനി: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫീൽഡ് തലത്തിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥിതിഗതികൾ വിലയിരുത്തി.

ഡ്രോൺ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ ദിലീപിന്റെ സഹോദരി പരാതി നൽകി

നടൻ ദിലീപിന്റെ വീടിന്റെ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തിയ വാർത്താ ചാനലുകൾക്കെതിരെ സ്വകാര്യതാ ലംഘനം ആരോപിച്ച് സഹോദരി ജയലക്ഷ്മി പൊലീസിൽ പരാതി നൽകി.

ലഹരിക്കെതിരെ പൊലീസിന്റെ ‘പോഡ’ പദ്ധതി

ലഹരിവ്യാപനം തടയുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് ‘പോഡ’ എന്ന പേരിൽ പുതിയ പദ്ധതിക്ക് കേരള പൊലീസ് തുടക്കം കുറിച്ചു.

ലോകഭവൻ കലണ്ടറിൽ സവർക്കറുടെ ചിത്രം; വിവാദം

ലോകഭവൻ ആദ്യമായി പുറത്തിറക്കിയ 2026-ലെ കലണ്ടറിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് ചർച്ചയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് കലണ്ടർ പ്രകാശനം ചെയ്തത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് പ്രവർത്തനമാരംഭിച്ചു

കേരളത്തിലെ ആദ്യ സ്കിൻ ബാങ്കിൽ ചർമ്മ പ്രോസസിംഗ് ആരംഭിച്ചു. അപകടങ്ങളിലും പൊള്ളലേറ്റും ചർമ്മം നഷ്ടപ്പെട്ടവർക്ക് ഇത് വലിയ സഹായമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു അന്തരിച്ചു

എറണാകുളം ഉദയംപേരൂരിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടുറോഡിൽ വെച്ച് ശസ്ത്രക്രിയ നടത്തിയ കൊല്ലം സ്വദേശി ലിനു ചികിത്സയിലിരിക്കെ അന്തരിച്ചു.

ശബരിമല ഭണ്ഡാരത്തിൽ മോഷണം നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ

സന്നിധാനത്തെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ച താൽക്കാലിക ജീവനക്കാരൻ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാളയാർ കേസ്: പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

വാളയാറിലെ ആൾക്കൂട്ടക്കൊലപാതകത്തിൽ പ്രതികൾക്കെതിരെ ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് നടപടി സ്വീകരിച്ചു.

ക്രിസ്മസ് പ്രമാണിച്ച് ബംഗളൂരു – കൊല്ലം സ്പെഷ്യൽ ട്രെയിൻ

തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് അധിക ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിന് സസ്‌പെൻഷൻ

തടവുകാർക്ക് അവിഹിത സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

അസമിൽ ഗോത്ര വർഗ്ഗ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു

അസമിൽ കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘർഷമായതിനെ തുടർന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.

സ്ത്രീകൾക്ക് ക്യാമറയുള്ള മൊബൈൽ ഫോൺ വിലക്കി ഖാപ് പഞ്ചായത്ത്

രാജസ്ഥാനിലെ ജലോറിലെ ഗ്രാമങ്ങളിൽ സ്ത്രീകൾ ക്യാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഖാപ് പഞ്ചായത്ത് വിലക്കി.

മുഹമ്മദ് അഖ്ലഖ് വധക്കേസ്: യു.പി സർക്കാരിന് തിരിച്ചടി

ദാദ്രി ആൾക്കൂട്ടക്കൊലപാതകത്തിലെ പ്രതികൾക്കെതിരെയുള്ള കുറ്റം പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ അപേക്ഷ കോടതി തള്ളി.

ലിബിയൻ സൈനിക മേധാവി വിമാനാപകടത്തിൽ മരിച്ചു

തുർക്കിയിൽ സന്ദർശനത്തിനെത്തിയ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് സഞ്ചരിച്ച വിമാനം തകർന്നു വീണ് അദ്ദേഹം മരണപ്പെട്ടു.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20-യിൽ ഇന്ത്യൻ വനിതകൾക്ക് ജയം

ശ്രീലങ്ക ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം ഷെഫാലിയുടെ മികവിൽ ഇന്ത്യ എളുപ്പത്തിൽ മറികടന്നു. പരമ്പരയിലെ ബാക്കി മത്സരങ്ങൾക്കായി ടീമുകൾ തിരുവനന്തപുരത്തെത്തും.

2025-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് ബിരിയാണി

സ്വിഗ്ഗി വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിയത് ബിരിയാണിയാണ്. തൊട്ടുപിന്നാലെ ബർഗറും പിസയും ഇടംപിടിച്ചു.

സിനിമ വാർത്തകൾ

ശ്രീനാഥ് ഭാസി നായകനാകുന്ന ‘കറക്കം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ – അപർണ ബാലമുരളി ചിത്രം ‘മിണ്ടിയും പറഞ്ഞും’ ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

ടാറ്റ നെക്‌സോൺ ഇവി പുതിയ ചരിത്രത്തിലേക്ക്

ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കടക്കുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് കാറായി ടാറ്റ നെക്‌സോൺ ഇവി മാറി.

ടി.ഡി. രാമകൃഷ്ണന്റെ പുതിയ ലേഖന സമാഹാരം

പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്റെ ‘കാലം ലോകം കലഹം’ എന്ന ലേഖന സമാഹാരം ഡി.സി ബുക്സ് പുറത്തിറക്കി.

ആരോഗ്യ കുറിപ്പ്: വായയിലെ കാൻസർ – ലക്ഷണങ്ങൾ

രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത വായ്പുണ്ണ്, വിഴുങ്ങാനുള്ള പ്രയാസം, ശബ്ദ വ്യത്യാസം തുടങ്ങിയവ വായയിലെ കാൻസർ ലക്ഷണങ്ങളാകാം. നേരത്തെ തിരിച്ചറിഞ്ഞാൽ രോഗമുക്തി എളുപ്പമാകും.

ശബരിമലയിൽ വൻ ഭക്തജന തിരക്ക് ,ഇന്നലെ  ദർശനത്തിനെത്തിയത് 96,668 തീർത്ഥാടകർ

മണ്ഡലപൂജയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ വൻ ഭക്തജന തിരക്ക് . ഇന്നലെ  ദർശനത്തിനെത്തിയത് 96,668 തീർത്ഥാടകർ. മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30,000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35,000 പേരെയും മാത്രമാകും വെർച്വൽ ക്യൂ വഴി അനുവദിക്കുക. രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തി. 26ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കൽനിന്നും,10 മണിക്കുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല. തങ്കയങ്കി ഘോഷയാത്ര  26ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുക.
തങ്കയങ്കി ചാർത്തിയാണ് 26ന് ദീപാരാധാന. 27 ന്  രാവിലെ 10.10 നും 11.30 നും ഇടയിലാണ് മണ്ഡല പൂജ.

വന്ദേ ഭാരത് ട്രെയിന് മുന്നിൽ ഓട്ടോ ഓടിച്ചു കയറ്റി

തിരുവനന്തപുരം. കടയ്ക്കാവൂർ വക്കം റെയിൽവേ സ്റ്റേഷന് സമീപം  വന്ദേ ഭാരത് ട്രെയിന് മുന്നിൽ ഓട്ടോ ഓടിച്ചു കയറ്റി  യുവാവിൻറെ പരാക്രമം.

അപകടത്തിൽ ഓട്ടോ ഓടിച്ചിരുന്ന കല്ലമ്പലം സ്വദേശി സുധി അത്ഭുതകരമായ രക്ഷപ്പെട്ടു. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ വന്ദേ ഭാരത് ട്രെയിനിനു മുന്നിലാണ് ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത്. റെയിൽവേയുടെ നിർമ്മാണ പ്രവർത്തനത്തിനായി പ്ലാറ്റ്ഫോമിന് സമീപത്ത് റോഡ് നിർമ്മിച്ചിരുന്നു.  ഇതുവഴിയാണ് ഓട്ടോ ഓടിച്ച് കയറ്റുകയും അപകടം ഉണ്ടാവുകയും ചെയ്തത്. യുവാവ് മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ റെയിൽവേ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവറെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു

നെന്മാറയിൽ പുലിയെ എടുത്തിട്ട് അലക്കിയ പട്ടി സൂപ്പർ സ്റ്റാറായി

പാലക്കാട്‌. നെന്മാറയിൽ പുലിയെ എടുത്തിട്ട് അലക്കിയ പട്ടി സൂപ്പർ സ്റ്റാറായി അള്ളിച്ചോട് സ്വദേശി അത്തിമറ്റത്തിൽ ശശിയുടെ വീട്ടിലെ റോട്ട് വീലർ നായ ലിയോ ആണ് പുലിക്കിട്ട് പണി കൊടുത്തത്.

  വളർത്തു നായയെ പുലി ആക്രമിക്കുന്നതും പട്ടിയുടെ തിരിഞ്ഞാക്രമണത്തിൽ പുലി ഓടുന്നതുമായ ദൃശ്യം പുറത്ത് വന്നതോടെയാണ് ലിയോയുടെ വീരഗാഥ നാടറിഞ്ഞത്. സാധാരണ കാടിറഞ്ഞുന്ന പുലിയുടെ മുഖ്യാഹാരമാണ് വളർത്തുനായകൾ. പുലിയുടെ കടി മാരുമായതിനാൽ പട്ടികൾ രക്ഷപ്പെടാറില്ല. എതിർത്താൽ അടിച്ചു വീഴ്ത്തിയാവും കടിക്കുക . കടിയുടെ കാര്യത്തിൽ നായ ജനുസിൽ മുമ്പനാണ് റോട്ട് വീലർ. നാട്ടിലുള്ള വന്യമൃഗമായ റോട്ട് വീലറിനെ മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തിയതിൻ്റെ പേരിൽ ചില രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.
അപ്പോഴിനി കാടിന് അടുത്തുള്ളവർ റോട്ട് വീലറുകളെ വളർത്തിക്കോളൂ.