Home Blog Page 1227

ഒരു കാർഡു കൂടി വരുന്നു. നേറ്റിവിറ്റി കാർഡ്

തിരുവനന്തപുരം. സംസ്ഥാനത്തെ എല്ലാവർക്കും നേറ്റിവിറ്റി
കാർഡുകൾ നൽകാൻ സർക്കാർ.കേരളത്തിൽ
സ്ഥിരതാമസമുളള ആളാണെന്ന്   തെളിയിക്കുന്ന
ഫോട്ടൊ പതിച്ച നേറ്റിവിറ്റി കാർഡുകൾ നൽകാനാണ്
തീരുമാനം.തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ
പുറത്തായ അർഹരായ വോട്ടർമാരെ സഹായിക്കാൻ
എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ
സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു

സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങളെ അനായാസം  പ്രാപ്തരാക്കുക എന്നലക്ഷ്യത്തോടെയാണ് നേറ്റിവിറ്റി
കാർഡുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോള്‍ നല്‍കി വരുന്ന നേറ്റിവിറ്റി
സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം
നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം
തത്വത്തില്‍ അംഗീകരിച്ചു.

തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ കരട് വോട്ടർ
പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വേണ്ടി ബദൽ
പദ്ധതി ആരംഭിക്കാനും സർക്കാർതീരുമാനിച്ചു
അർഹരായ എല്ലാവോട്ടർമാരെയും പട്ടികയിൽ
ഉൾപ്പെടുത്തുക ലക്ഷ്യമിട്ടാണ് തീരുമാനം
വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും
സർക്കാർ നടപടി സ്വീകരിക്കും

കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരായ
വിമർശനത്തിൻെറ മൂർച്ച കൂട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ
കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരായ
വിമർശനത്തിൻെറ മൂർച്ച കൂട്ടി മുഖ്യമന്ത്രി പിണറായി
വിജയൻ.ശബരിമല സ്വർണക്കൊളള തിരഞ്ഞെടുപ്പ്
ഫലത്തെ സ്വാധീനിച്ചില്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി
വെളളാപ്പളളി നടേശനെ കാറിൽകയറ്റിയതിനെ
ന്യായീകരിച്ചു.തിരുവനന്തപുരം നഗരസഭയിലെ
ബിജെപി ജയത്തിന് കാരണം യുഡിഎഫുമായുളള
കൂട്ടുകെട്ടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തോൽവിക്ക് ഭരണവിരുദ്ധ വികാരമുണ്ടോ എന്ന
ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി
ശബരിമല സ്വർണക്കൊളള ഫലത്തെ സ്വാധീനിച്ചില്ല
എന്ന് സമർത്ഥിക്കാനാണ് ശ്രമിച്ചത്.എന്നാൽ ഒരു
ഘട്ടത്തിൽ ശബരിമലയും കാരണമായേക്കാമെന്നും
പറഞ്ഞു

തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുളള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നയസമീപനത്തിൽ മാറ്റം
വരുന്നതിൻെറ സൂചനയും വാർത്താ സമ്മേളനത്തിൽ
കണ്ടു.കേന്ദ്രസർക്കാരിനും സംഘപരിവാറിനും
എതിരായ വിമർശനങ്ങളായിരുന്നു വാർത്താ
സമ്മേളനത്തിലെ ഗണ്യമായ ഭാഗവും.എന്നാൽ
വെളളാപ്പളളിയുമൊരുമിച്ചുളള കാർയാത്രയെ
മുഖ്യമന്ത്രി ന്യായീകരിച്ചു
വെളളാപ്പളളി നടേശൻെറ വർഗീയ പരാമർശങ്ങളെ
കുറിച്ച് ആവർത്തിച്ച്ചോദ്യങ്ങൾ ഉയർന്നിട്ടും
തളളിപ്പറയാൻ തയാറായില്ലെ
പിണറായി വിജയൻ പറഞ്ഞു.

വേങ്ങ കിഴക്ക് മഹേഷ് ഭവനത്തിൽ (കുളത്തിൻ്റെ വടക്കതിൽ)മോഹനൻപിള്ള ( ബാബു) നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ കിഴക്ക് മഹേഷ് ഭവനത്തിൽ (കുളത്തിൻ്റെ വടക്കതിൽ)മോഹനൻപിള്ള ( ബാബു 67) നിര്യാതനായി.
ഭാര്യ: ഉഷാകുമാരി
മക്കൾ: മഹേഷ്,മോനിഷ
മരുമക്കൾ: ഗ്രീഷ്മ, വിഷ്ണു ചന്ദ്രൻ
സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7 മണി

വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ അമ്മയും മക്കളും ഉൾപ്പെടെ നാല് മരണം


സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ അമ്മയും മക്കളും ഉൾപ്പെടെ നാല് മരണം. കണ്ണൂർ എടയന്നൂരിലാണ് സ്കൂട്ടറിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു.


കണ്ണൂർ ചാലോട് എടയന്നൂരിലുണ്ടായ  അപകടത്തിലാണ് അമ്മയും രണ്ട് മക്കളും മരിച്ചത്. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനി നിവേദ, മക്കളായ സാത്വിക്, ഋഗ്വേദ് എന്നിവരാണ് മരിച്ചത്. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കണ്ട് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. കോട്ടയം കിടങ്ങൂരിൽ ഇന്നലെ അർദ്ധരാത്രിയോടെ ഉണ്ടായ അപകടത്തിൽ പുന്നത്തുറ സ്വദേശിയായ അജയ് ദിവാകരൻ ആണ് മരിച്ചത്.  യുവാവ് സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
പാലാ  തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ച് ആണ് അഞ്ച് പേർക്ക് പരിക്കേറ്റത്.
കോഴിക്കോട് ചെറുവണ്ണൂരിലും ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിന്റെ  സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നെടുമങ്ങാട് അമ്മയും മകനും പിക് അപ്പ് വാനിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ സുമന്തളനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കേരള സർവ്വകലാശാലയിൽ  രജിസ്ട്രാർ ഇൻ ചാർജിനെ വീണ്ടും മാറ്റി

തിരുവനന്തപുരം. കേരള സർവ്വകലാശാലയിൽ  രജിസ്ട്രാർ ഇൻ ചാർജിനെ വീണ്ടും മാറ്റി. ആർ രശ്മിയെ മാറ്റി രജിസ്ട്രാർ തസ്തികയിൽ പ്രൊഫ. സാംസോളമനെ നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം താൽക്കാലിക വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ അംഗീകരിക്കുകയായിന്നു

മുഖ്യമന്ത്രി – ഗവർണർ ധാരണയ്ക്ക് പിന്നാലെ സസ്പെൻഷനിൽ ആയിരുന്ന രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിനെ സ്ഥലംമാറ്റി കൊളേജിലേക്ക് വീണ്ടും നിയമിച്ചിരുന്നു.. ഇതിന് പിന്നാലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് രജിസ്ട്രാർ ഇൻ ചാർജിനെയും മാറ്റിയത്. നിലവിലെ രജിസ്ട്രാർ ഇൻ ചാർജ് ആർ. രശ്മിയെ മാറ്റി കാര്യവട്ടം ക്യാമ്പസിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം മേധാവി  ഡോ. സാം സോളമനെ പുതിയ രജിസ്ട്രാർ ഇൻ ചാർജാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിലവിലെ ഇൻ ചാർജ് ആർ. രശ്മിയെ മാറ്റണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വിസി വഴങ്ങുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള സമവായത്തിന് ശേഷം നടന്ന ആദ്യ യോഗമായിരുന്നു ഇന്നത്തേത്. രജിസ്ട്രാർ തസ്തികയിലേക്ക് സ്ഥിര നിയമനം നടക്കുന്നത് വരെയാകും സാം സോളമന്റെ കാലാവധി. ഡോ.മിനി കാപ്പനും, ആർ. രശ്മിയ്ക്കും പിന്നാലെ മൂന്നാമത്തെ രജിസ്ട്രാർ ഇൻ ചാർജാണ്  ഡോ. സാം സോളമൻ.. പൂർണ അഡീഷണൽ ചുമതലയാണ് ഡോ. സാം സോളമന് നൽകുന്നത്

സബ് ജയിലിൽ തടവുകാരൻ പോലീസ് ഉദ്യോഗസ്ഥരുടെ കൈ തല്ലി ഒടിച്ചു

കൊച്ചി. മട്ടാഞ്ചേരി സബ് ജയിലിൽ തടവുകാരൻ പോലീസ് ഉദ്യോഗസ്ഥരുടെ കൈ തല്ലി ഒടിച്ചു.
സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദ്ദനം.
ലഹരികേസിൽ പിടിയിലായ തൻസീറാണ് ആക്രമിച്ചത്.

ഇന്നലെ രാവിലെയായിരുന്നു ആക്രമണം. സെല്ലിന് പുറത്ത് ഇറങ്ങിയേ തൻസീറിനോട്
അകത്ത് കയറാൻ റിജുമോൻ എന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ തൻസീർ ഇരുമ്പ് മൂടി കൊണ്ട് റിജുമോന്റെ കൈ തല്ലിയൊടിച്ചു. ചോദ്യം ചെയ്യാൻ എത്തിയ സഹ ഉദ്യോഗസ്ഥൻ ബിനു നാരായണന്റെ കൈ തിരിച്ച് ഓടിച്ചു. കൂടുതൽ പോലീസുകാർ എത്തിയാണ് തൻസീറിനെ പിടിച്ചുമാറ്റിയത്. ഇയാൾക്കെതിരെ 6 ഓളം വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്.
NDPS കേസിലാണ് തൻസീർ ജയിലിൽ കഴിയുന്നത്.


സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിനുനേരെ ക്രൂര ആക്രമണം,  സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

പാലക്കാട്‌ ഒറ്റപ്പാലം ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.

ലക്കിടി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ അംഗവുമായ അനിൽകുമാർ, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിൻസ് എന്നിവരാണു പിടിയിലായത്.

ലക്കിടി തെക്കുംചെറോട് സ്വദേശിയും പാർട്ടി അംഗവുമായ സുരേന്ദ്രൻ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്.

തിരഞ്ഞെടുപ്പിൽ തോറ്റ വൈരാഗ്യത്തിലാണ് പാർട്ടി അംഗമായ സുരേന്ദ്രനെ ആക്രമിച്ചത്

ശനിയാഴ്ച രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദിക്കുകയായിരുന്നു.

എട്ട് മാസം ഗർഭിണിയായ യുവതിയെ പങ്കാളി ക്രൂരമായി മർദിച്ചു

കോഴിക്കോട്.യുവതിക്ക് ക്രൂര മർദനം .8 മാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദിച്ചു

ഇസ്തിരിപ്പെട്ടി ഉപയോഗിച്ച്  ദേഹമാസകലം  പൊള്ളിച്ചു.നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു.

താമരശ്ശേരിയിലാണ് സംഭവം
ഒന്നിച്ചു കഴിയുന്ന പങ്കാളി മയക്കുമരുന്നിന് അടിമയെന്ന്  യുവതി

ഒരു വർഷം മുമ്പ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായിരുന്നു, കൊണ്ടോട്ടി സ്വദേശിയായ യുവതി.

നാട്ടുകാരുടെ സഹായത്തോടെ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒറ്റത്തവണ പ്രമാണ പരിശോധന

എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ എല്‍.ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് ( വിമുക്തഭടന്മാര്‍ക്ക് മാത്രം) എന്‍.സി.എ ഒ.ബി.സി ( കാറ്റഗറി നം.178/2024) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒറ്റത്തവണ പ്രമാണ പരിശോധന ഡിസംബര്‍ 30ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, വെയിറ്റേജ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ പ്രമാണങ്ങളുമായി പ്രൊഫൈല്‍ മെസ്സേജ്/ എസ്.എം.എസ് മുഖേന അറിയിച്ച ദിവസത്തില്‍ ഹാജരാകണം.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷര്‍, ഉപാധ്യക്ഷരുടെ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 26, 27 നും

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷര്‍, ഉപാധ്യക്ഷരുടേയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 26, 27നും. മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നുമാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 02.30നും നടത്തും.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസാണ് കോര്‍പ്പറേഷന്‍ വരണാധികാരി. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല. മുനിസിപ്പാലിറ്റികളില്‍ വരണാധികാരികളായി വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ഫലപ്രഖ്യാപനശേഷം മേയര്‍, ചെയര്‍പേഴ്സണ്‍, പ്രസിഡന്റ് എന്നിവര്‍ വരണാധികാരി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. ഡപ്യൂട്ടി മേയര്‍ മേയര്‍ മുന്‍പാകെയും, വൈസ് ചെയര്‍പേഴ്‌സണ്‍ ചെയര്‍പേഴ്‌സണ്‍ മുന്‍പാകെയും, വൈസ് പ്രസിഡന്റ് പ്രസിഡന്റ് മുന്‍പാകെയും സത്യപ്രതിജ്ഞ ചെയ്യും.