Home Blog Page 1209

ന്യൂ ഇയർപ്രമാണിച്ച് ഹോട്ടൽ ബാർ ഉടമകൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്

കൊച്ചി. ന്യൂ ഇയർപ്രമാണിച്ച് ഹോട്ടൽ ബാർ ഉടമകൾക്ക് നിർദേശവുമായി മോട്ടോർ വാഹന വകുപ്.ബാർ ഹോട്ടലുകൾക്ക് മുൻപിൽ വാഹന സൗകര്യം ഉണ്ടായിരിക്കണം.മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ ആണ് ലക്ഷ്യമിടുന്നത്.മദ്യപിച്ച് വാഹനം ഓടിക്കരുതെന്നും തയാറാക്കിയ വാഹന സർവീസ് ഉപയോഗിക്കമെന്നും ഹോട്ടലിലെ മാനേജർമാർ നിർദേശിക്കണം.ഉത്തരവിട്ട് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ

തദ്ദേശ തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരവും ശബരിമലയും എന്ന് സിപിഐ


തിരുവനന്തപുരം. ഇങ്ങനെ മുന്നോട്ടു പോയിട്ട് കാര്യമില്ല,   തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച CPM വിലയിരുത്തലുകൾ തള്ളി CPI. ഭരണ വിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സിപിഐ നേതൃയോഗങ്ങളുടെ കണ്ടെത്തൽ. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്താതെ മുന്നോട്ട് പോയിട്ട് കാര്യമില്ല എന്നാണ് സിപിഐയുടെ അഭിപ്രായം
മുഖ്യമന്ത്രിയോടുള്ള എതിർപ്പും തോൽവിയിൽ പങ്കുഭവിച്ചതായി ചർച്ചയിൽ അഭിപ്രായമുയർന്നു.

തോൽവിയുടെ ആഴവും പരപ്പും വ്യക്തമായിട്ടും ഭരണവിരുദ്ധ വികാരമോ ശബരിമല വിഷയമോ തിരിച്ചടിയായില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐഎം. മുന്നണിയിലെ ഒന്നാമത്തെ കക്ഷിയുടെ ഈ വിലയിരുത്തലുകളെ അപ്പാടെ തള്ളുകയാണ് സിപിഐ. ക്ഷേമാനുകൂല്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ചിട്ടും കനത്ത തോൽവി ഉണ്ടായത് ഭരണവിരുദ്ധ വികാരം അല്ലെങ്കിൽ മറ്റെന്താണെന്നാണ് സിപിഐയുടെ നേതൃയോഗങ്ങളിൽ ഉയർന്ന ചോദ്യം.ശബരിമല സ്വർണ്ണ കൊള്ള സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയവും തോൽവിയിൽ നിർണായകമായ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും എക്സിക്യൂട്ടീവിന്റെയും വിലയിരുത്തൽ
മുഖ്യമന്ത്രിയുടെ ചില നിലപാടുകളോട് ജനങ്ങൾക്കുള്ള എതിർപ്പും തോൽവിയിൽ പ്രധാന പങ്കു വഹിച്ചതായി സിപിഐ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി വർഗീയ വിരുദ്ധ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനോടുള്ള ആഭിമുഖ്യം, ശബരിമല സ്വർണ്ണ കൊള്ളയിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് എതിർപ്പുള്ളതെന്നാണ് സിപിഐ നേതൃയോഗങ്ങളിൽ ഉയർന്ന അഭിപ്രായം.സംഘപരിവാർ അജണ്ട ഉൾക്കൊള്ളുന്ന പി എം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പുവെച്ചതും ജനങ്ങൾക്കിടയിൽ സംശയം ജനിക്കാൻ ഇടയാക്കിയെന്നും വിമർശനമുണ്ട്. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ വിദണ്ഡവാദങ്ങളുമായി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫലപ്രദമായ തിരുത്തൽ നടപടികൾ കൂടിയേ തീരൂ.തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് കാരണം വാർഡ് വിഭജനത്തിലെ അപാകതകൾ ആണെന്നാണ് സിപിഐയുടെ നിലപാട്. വാർഡ് വിഭജനംതങ്ങൾക്ക് അനുകൂലമാക്കാൻ ഉദ്യോഗസ്ഥരുമായി ചേർന്ന് സിപിഎം ഇടപെടൽ നടത്തിയെന്നാണ് CPI യുടെ വിമർശനം.വിഭജനത്തിന്റെ ഗുണം സിപിഎമ്മിന് കിട്ടിയുമില്ല, സിപിഐക്ക് നഷ്ടമുണ്ടാവുകയും ചെയ്തുവെന്ന് എല്ലാ ജില്ലകളിൽ നിന്നുള്ള നേതാക്കളും ഒരുപോലെ ചൂണ്ടിക്കാട്ടി. നാളെ ചേരുന്ന സിപിഐ സംസ്ഥാന കൗൺസിലിലെ ചർച്ചയ്ക്കുശേഷം തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ വിലയിരുത്തൽ സിപിഐ പൂർത്തിയാക്കും. പാർട്ടി നിലപാട് എൽഡിഎഫ് യോഗത്തെ അറിയിക്കാനും തീരുമാനമുണ്ട്.

വിലങ്ങുമായി പ്രതി രക്ഷപ്പെട്ടു

പാലക്കാട്. പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വധശ്രമ കേസ്  പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

  വടക്കുഞ്ചേരിയിൽ ആണ് സംഭവം

കണ്ണമ്പ്ര സ്വദേശിയും ഒല്ലൂരിൽ താമസക്കാരനുമായ രാഹുൽ ആണ് മണ്ണുത്തി പോലീസിന്റെ പക്കൽ നിന്നും രക്ഷപ്പെട്ടത്


വടക്കുംചേരിയിലെ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടർന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്

പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യിൽ വിലങ്ങു വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു


കഴിഞ്ഞമാസം മണ്ണുത്തിയിൽ വെച്ച് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാഹുൽ

വടക്കുഞ്ചേരി – മണ്ണുത്തി പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം

കൂട്ടം തെറ്റി എത്തിയ വാനരൻ മൈനാഗപ്പള്ളിക്ക് ശല്യമാകുന്നു

ശാസ്താംകോട്ട:കൂട്ടം തെറ്റി എത്തിയ കുരങ്ങ് ശല്യക്കാരനാകുന്നു.മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം ശാന്തകുമാരി അമ്മയുടെ മൈനാഗപ്പള്ളി പബ്ലിക്ക് മാർക്കറ്റിന് സമീപമുള്ള വീട്ടിൽ എത്തിയ കുരങ്ങാണ് ശല്യക്കാരനാകുന്നത്.ഒരാഴ്ച മുമ്പാണ് 5 അംഗ വാനരസംഘം വീട്ടുപരിസരത്ത് എത്തിയത്.പിറ്റേ ദിവസം 4 എണ്ണം ഇവിടെ നിന്നും പോവുകയും ഒരണ്ണം ഇവിടെ തന്നെ തങ്ങുകയുമായിരുന്നു.വീടിൻ്റെ പരിസരത്ത് തന്നെ നിലയുപ്പിച്ച കുരങ്ങൻ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിക്കുകയും ടാപ്പുകളും മറ്റും നശിപ്പിക്കുകയും മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്.കുരങ്ങ് ശാസ്താംകോട്ടയിൽ നിന്ന് വന്നതാകാം എന്ന് കരുതുന്നു.വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

പി.എം ഇബ്രാഹിം കുട്ടിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

ശാസ്താംകോട്ട: കോൺഗ്രസ് കുന്നത്തൂർ മുൻ ബ്ലോക്ക് പ്രസിഡന്റും പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന പി.എം ഇബ്രാഹിം കുട്ടിയുടെ നിര്യാണത്തിൽ കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ് അധ്യക്ഷത വഹിച്ചു.സിപിഎം ഏരിയ സെക്രട്ടറി ജി.ശശി,സിപിഐ ജില്ലാ കമ്മിറ്റി അംഗം സുഭദ്രാമ്മ,ആർഎസ്പി ജില്ലാ കമ്മിറ്റിയംഗം എസ്.വേണുഗോപാൽ,ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ രമേശ്,എ.മുഹമ്മദ് കുഞ്ഞ്,സി.സരസ്വതിഅമ്മ,കെ.കെ ഡാനിയൽ,ആദിക്കാട്ട് രവീന്ദ്രൻ പിള്ള,ഷാലിമാർ മുഹമ്മദ് കുഞ്ഞ്,എസ്.സുഭാഷ്,കൊമ്പിപ്പിള്ളിൽ സന്തോഷ്,സമീർ യൂസഫ്,നജീം തുടങ്ങിയവർ സംസാരിച്ചു.

അഞ്ച് മിനിറ്റില്‍ ഫുള്‍ ചാര്‍ജ് ആകും… മൂവായിരം കിലോമീറ്റര്‍ റേഞ്ച് ലഭിക്കും… വാവെയ് ഇലക്ട്രിക് വാഹനരംഗത്തേക്ക്

സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ ടെക് ഭീമനായ വാവെയ് ഇല്ക്ട്രിക്ക് വാഹനരംഗത്തും. സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയില്‍ കൈവച്ചാണ് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികളെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ പുനഃസ്ഥാപിക്കുന്നതോടെയാണ് ഈ വിപ്ലവകരമായ മാറ്റം സാധ്യമാകുന്നത്.
ഊര്‍ജ്ജ സാന്ദ്രത, ഉയര്‍ന്ന സുരക്ഷ, വേഗത്തിലുള്ള ചാര്‍ജിംഗ് എന്നിവയാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ പ്രത്യേകത. ഇത്തരത്തിലുള്ള ബാറ്ററികള്‍ 2027 ഓടെ യാഥാര്‍ഥ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വെറും അഞ്ച് മിനിറ്റില്‍ ഫുള്‍ ചാര്‍ജ് ആകുമെന്നും മൂവായിരം കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ കാര്യത്തില്‍ ഒരു പുതുയുഗമായിരിക്കും പിറക്കുക.
സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയെ ലിഥിയം-അയണ്‍ ബാറ്ററികളുടെ പരിമിതികളെല്ലാം മറികടക്കാന്‍ സാധിക്കുന്നവയായിട്ടാണ് കരുതപ്പെടുന്നത്. വാവെയുടെ സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ 2027-ല്‍ യാഥാര്‍ഥ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യക്കുള്ള പേറ്റന്റ് ഇതിനകം തന്നെ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന നിര്‍മാണ ചെലവാണ് ഈ സാങ്കേതിക വിദ്യക്കുള്ള പ്രധാന വെല്ലുവിളി.

സണ്‍ഫ്ളവര്‍ ഓയിലിന്റെ ദോഷവശങ്ങള്‍ ഇതാ….

വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് എണ്ണകളും ഇന്ന് ആളുകള്‍ ഉപയോഗിക്കാറുണ്ട്. അതില്‍ ഒന്നാണ് സണ്‍ഫ്ളവര്‍ ഓയില്‍. 1969-ലാണ് ഇന്ത്യ പാചക ആവശ്യത്തിനായി സണ്‍ഫ്ളവര്‍ ഓയിലിനെ പരിചയപ്പെടുത്തിയത്. ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ എണ്ണയാണ് സണ്‍ഫ്ലവര്‍ ഓയില്‍. എന്നാല്‍ അതുപോലെ തന്നെ അതിന് ദോഷവശങ്ങളും ഉണ്ട്.

സാച്ചുറേറ്റഡ് ഫാറ്റ്: സണ്‍ഫ്ളവര്‍ ഓയിലില്‍ 14 ശതമാനം സാച്ചുറേറ്റഡ് ഫാറ്റുണ്ട്. സാച്ചുറേറ്റഡ് ഫാറ്റ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കും.

ഒമേഗ-6: ഒമേഗ-3, ഒമേഗ-6 ഫാറ്റുകള്‍ എന്നിവ അടങ്ങിയ പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ മറ്റ് സാച്ചുറേറ്റഡ് ഫാറ്റുകളെ അപേക്ഷിച്ച് ആരോഗ്യകരമാണെങ്കിലും, ഒമേഗ 6 ആര്‍ത്രൈറ്റിസ്, ആസ്ത്മ, ക്യാന്‍സര്‍, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

കലോറി: ഒരു ഗ്രാം സണ്‍ഫല്‍ര്‍ ഓയിലില്‍ 9 കലോറിയുണ്ട്, അതായത് ഒരു ടോബിള്‍ സ്പൂണ്‍ ഓയിലില്‍ 124 കലോറി. പെര്‍ഫക്ട് ഡയറ്റ് അനുസരിച്ച് ഒരു ദിവസം 35 ശതമാനം കലോറി മാത്രമേ പാടുകയുള്ളൂ.

ഇതിനൊക്കെ പുറമേ സണ്‍ഫ്ളവര്‍ ഓയില്‍ ഇന്‍സുലിന്‍ അളവും, വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണവും കൂട്ടുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയിലാണ് സൂര്യകാന്തിയുടെ സ്വന്തം സ്ഥലം എന്ന് അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇതിന്റെ വിത്തുകള്‍ യൂറോപ്പിലെത്തുകയും പാചക എണ്ണയായി ഉപയോഗിക്കാന്‍ തുടങ്ങിയതും.

ശാസ്താംകോട്ട വേങ്ങ കിഴക്ക് കൊയ് വേലിൽ വീട്ടിൽ തങ്കമ്മ യമ്മ  നിര്യാതയായി

ശാസ്താംകോട്ട.വേങ്ങ കിഴക്ക് കൊയ് വേലിൽ വീട്ടിൽ തങ്കമ്മ യമ്മ (90) നിര്യാതയായി.
മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക്.
മകൻ: പരേതനായ ശശിധരൻപിള്ള
മരുമകൾ: രാധമ്മ
ചെറുമക്കൾ: രാജേഷ് (CPI വേങ്ങ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി)
രാജീവ്
സജീവ്
ഹരീഷ്
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്

ജൂവലറിയില്‍ തോക്കിന്‍മുനയില്‍ വന്‍ കവര്‍ച്ച

ജൂവലറിയില്‍ തോക്കിന്‍മുനയില്‍ വന്‍ കവര്‍ച്ച. കര്‍ണാടകയിലെ മൈസൂരുവില്‍ സിദ്ധാര്‍ത്ഥ നഗറില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സ്‌കൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
പൊലീസ് യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം. പരിശോധനയ്‌ക്കെന്ന വ്യാജേന വാതില്‍ തുറപ്പിച്ച സംഘം അകത്തുകയറിയ ഉടന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ജ്വല്ലറി ഉടമയെയും മറ്റുള്ളവരെയും കെട്ടിയിട്ട ശേഷം അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വിലപിടിപ്പുള്ള വജ്രങ്ങളും കവര്‍ന്നു. ഏകദേശം അഞ്ച് കോടിയിലധികം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്.
മൈസൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പലരും സമ്മര്‍ദ്ദത്തെ തടയാന്‍ എന്ന നിലയിലാണെങ്കിലും ചില സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ നിങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കുമെന്ന കാര്യം അറിയാമോ? നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ ഇതാ.

ഡൂം സ്‌ക്രോളിംഗ് എന്നറിയപ്പെടുന്ന ഫീഡിലൂടെ അനന്തമായി സ്‌ക്രോള്‍ ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും എന്നാണ് പറയുന്നത്.

ഹ്രസ്വരൂപ വീഡിയോകളുടെയും റീലുകളുടെയും സമീപകാല പ്രളയം ശ്രദ്ധയെ കുറയ്ക്കുകയും കോണ്‍സെന്‍ട്രേഷന്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

സ്റ്റോറികളിലും പോസ്റ്റുകളിലും ലൈക്കും റിയാക്ഷന്‍സും നഷ്ടപ്പെടും എന്ന ഭയം എഛങഛ, ഉപയോക്താക്കള്‍ക്കിടയില്‍ ഉത്കണ്ഠയ്ക്ക് കാരണമാകുന്നുണ്ടെന്നും പഠനമുണ്ട്.

നിങ്ങള്‍ ഒരു ആക്റ്റീവ് സോഷ്യല്‍ മീഡിയ യൂസര്‍ ആണെങ്കില്‍ മറ്റുള്ളവരുടെ വൈറല്‍ കണ്ടന്റുകള്‍ നിങ്ങള്‍ക്ക് വെല്ലുവിളി നല്‍കുകയും നിങ്ങളുടെ മാനസികാരോഗ്യത്തെ തകര്‍ക്കുകയും ചെയ്യും.

നോട്ടിഫിക്കേഷന്‍ ചെക്ക് ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ ഡോപോമൈന്‍ റഷ് ഉണ്ടാവാമെങ്കിലും പലപ്പോഴും ഇത് സമ്മര്‍ദ്ദത്തിലേക്കും നയിക്കാറുണ്ട്.

പെര്‍ഫക്റ്റ് പോസ്റ്റുകള്‍ തയ്യാറാക്കി ലൈക്കുകള്‍ ഷെയറുകള്‍ അല്ലെങ്കില്‍ ഫോളോവേഴ്സിനെ നേടാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ ഇത് നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് വലിയ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ ഉപയോഗം ഒരു പരിധിവരെ നല്ലതാണെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ അത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഒക്കെ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം എന്ന് ഓര്‍ക്കുക.