സംഗീത പരിപാടിയ്ക്കിടെ ഗായികയ്ക്കുനേരെ അശ്ലീല പ്രദര്‍ശനം. സദസിലിരുന്ന മധ്യവയസ്‌കനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. ഇതോടെ ഹരിയാന്‍വി ഗായിക പ്രഞ്ജല്‍ ദഹി പാട്ട് നിര്‍ത്തി സ്റ്റേജില്‍ നിന്നുകൊണ്ട് തന്നെ ഇതിന് മറുപടി നല്‍കി. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്നും കണ്‍ട്രോള്‍ ചെയ്യൂ എന്നുമായിരുന്നു യുവ ഗായിക സ്റ്റേജില്‍ നിന്നു കൊണ്ട് പറഞ്ഞത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ താഴെ സദസില്‍ ഇരുന്ന മധ്യവയസ്‌കന്‍ യുവതിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു.
സംഗീത പരിപാടിയ്ക്കിടെ ഗായികയ്ക്കുനേരെ അശ്ലീല പ്രദര്‍ശനം
സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു
കൊച്ചി. സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യ ഭാര്യ സരിത എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക് റഹീം പ്രതിയായ കേസിലാണ് ചോദ്യം ചെയ്യല്‍. ഉടമ സ്വാതിക്കുമായി നടത്തിയ സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ടാണ ഇഡി അന്വേഷണം.
കഴിഞ്ഞ ബുധനാഴ്ചയും ജയസൂര്യയെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു.2019ലാണ് കേരളത്തിന്‍റെ സ്വന്തമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സേവ് ബോക്സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യയെന്നാണ് ഇഡി നല്‍കുന്ന വിവരം. മറ്റ് സിനിമ താരങ്ങള്‍ക്കൊപ്പം ബിഡിങ് ആപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചതും ജയസൂര്യയാണ്.സേവ് ബോക്സിന്‍റെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന പേരിലും ആപ്പിന്‍റെ മറവിലും കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സ്വാതിക്കിനെ തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളുടെ ചുവടുപിടിച്ചാണ് രണ്ട് വര്‍ഷം മുന്‍പ് ഇഡി അന്വേഷണം ആരംഭിച്ചത്
ഈ ലക്ഷണങ്ങളുണ്ടോ? അവഗണിക്കരുത് നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ്
ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മാനസികാരോഗ്യം നന്നല്ലെങ്കിൽ നിങ്ങൾ പൂർണമായും ആരോഗ്യവാൻ ആണെന്ന് പറയാൻ സാധിക്കുകയില്ല. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവഗണിക്കരുത്. നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ്.
1.ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതാവുക
മുമ്പ് നിസ്സാരമായി ചെയ്തിരുന്ന കാര്യങ്ങൾ പിന്നീട് ചെയ്യാൻ കഴിയാതെ വരുക. ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ. ജോലികൾ ഒന്നും ചെയ്യാൻ പറ്റാതെ വരുന്ന സാഹചര്യങ്ങൾ എന്നിവ മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ ലക്ഷണങ്ങളാണ്.
- എപ്പോഴും കരയുക
പെട്ടെന്ന് ഉണ്ടാകുന്ന സങ്കടം, ഉടനെ കരച്ചിൽ വരുക, നിരന്തരമായി കരഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ മാനസികാരോഗ്യം തകരാറിലാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്.
- ഉറക്കം ശരിയാവാതെ വരുക
മാനസികാരോഗ്യം തകരാറിലാണെന്ന് തെളിയിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ശരിയായ ഉറക്കം കിട്ടാതെ വരുന്നത്. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.
- എപ്പോഴും പ്രകോപിതനാവുക
പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ദേഷ്യം വരുക, എപ്പോഴും പ്രകോപിതനാവുക എന്നീ ലക്ഷണങ്ങളും മാനസികാരോഗ്യം തകരാറിൽ ആകുന്നതിന്റേതാണ്.
- ഉത്സാഹം നഷ്ടപ്പെടുക
സുഹൃത്തുക്കൾക്കും കുടുംബക്കാർക്കുമൊപ്പം പുറത്തുപോവുകയും കളികളും തമാശകളും പറയുകയും ചെയ്തിരുന്ന നിങ്ങൾ പെട്ടെന്ന് നിശബ്ദരാവുകയും വീട്ടിൽ തന്നെ ഇരിക്കുകയും ചെയ്യുന്നതും മാനസികാരോഗ്യം തകരാറിലാവുന്നതിന്റെ ലക്ഷണങ്ങളാണ്.
- ശ്രദ്ധിക്കുക
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്‌ധനെ സമീപിക്കാൻ മറക്കരുത്. സ്വയം ചികിത്സകളും ഒഴിവാക്കാം.
കാലിഫോർണിയയിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഉറ്റസുഹൃത്തുക്കൾ; മരണം വാഹനാപകടത്തിൽ
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ അപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചത്. 24 വയസായിരുന്നു ഇരുവരുടെയും പ്രായം. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ജോലി തേടി അമേരിക്കയിൽ എത്തിയതായിരുന്നു ഇരുവരും.
തെലങ്കാനയിലെ മഹബുബാബാഗ് ജില്ലയിലെ ഗർല മണ്ഡൽ സ്വദേശികളാണ് ഇരുവരും. ഒരുമിച്ച് പഠിച്ച ഉറ്റസുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചാണ് അമേരിക്കയിലെത്തിയത്. ഇരുവരുടെയും മരണം കുടുംബങ്ങൾക്ക് ഇരട്ടി വേദനയായി മാറി.
അതേസമയം അപകടത്തെ കുറിച്ച് കാലിഫോർണിയയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഗോഫണ്ട്മി എന്ന പേജിലൂടെ ധനസമാഹരണവും തുടങ്ങി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമാകുന്നതിനാലാണിത്.
ഉന്നാവ് പീഡന കേസ്; ‘സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല’, അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച
ന്യൂഡൽഹി: സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തിയെന്ന് ഉന്നാവ് പീഡനക്കേസില്‍ അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച. കേസ് രേഖകൾ അടക്കം ലഭിച്ചത് കോടതിയെ സമീപിച്ച ശേഷം മാത്രമാണെന്നും കോടതിയിൽ കൃത്യമായ വാദങ്ങൾ പോലും സിബിഐ അവതരിപ്പിച്ചില്ല, സുപ്രീം കോടതി വിധി നേരിയ ആശ്വാസം മാത്രമാണ് തനിക്ക് എതിരായ വധഭീഷണികൾ കാര്യമാക്കുന്നില്ല, അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നത് മാത്രമാണ് ആവശ്യം എന്നും അഭിഭാഷകൻ പറഞ്ഞു.
ഉന്നാവ് ബലാത്സംഗക്കേസിൽ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെയാണ് അഭിഭാഷകന്‍റെ പ്രതികരണം. സുപ്രീം കോടതി നടപടി ഇന്ത്യയിലെ ഓരോ പെൺകുട്ടികൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് സാമൂഹിക പ്രവർത്തക യോഗിത ഭയാൻ പ്രതികരിച്ചു. അതിജീവിതയെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും, സത്യം മാത്രമേ ജയിക്കൂവെന്നും യോഗിത പറഞ്ഞു. ജനവികാരം ശക്തമായതാണ് കോടതിയിൽ സിബിഐയെ കൊണ്ട് സെൻഗാറിനെതിരായ നിലപാട് എടുപ്പിച്ചതെന്നും, ഇനിയും നീണ്ട പോരാട്ടങ്ങൾ വേണ്ടിവരുമെന്ന് വ്യക്തമാണെന്നും മുംതാസ് പട്ടേലും പറഞ്ഞു. അതിജീവിതയ്ക്കൊപ്പം സമര രംഗത്തുള്ളവരാണ് രണ്ടുപേരും.




































