തിരുവനന്തപുരം. പുനർജനി കേസ് ശുപാർശ
രാഷ്ട്രീയ ആയുധം ആക്കേണ്ട കാര്യമില്ല
ശബരിമലയിൽ നടന്ന പോലെയുള്ള കൊള്ളയാണ് പുനർജനി കൊള്ള
19 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നത്
പ്രതിപക്ഷ നേതാവിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് ഉദ്യോഗസ്ഥർ അന്വേഷണം നടത്തില്ല
കരിവാരിത്തേക്കാനായി ആരും ഒരു റിപ്പോർട്ട് നൽകില്ല
സിബിഐ അന്വേഷിക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ഭയപ്പെടുന്നത് എന്തിനാണ്
പേടിച്ചുപോയി എന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് ഇത് ലളിത വൽക്കരിക്കുന്നു
എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാൻ ആവില്ല
ശബരിമലയിൽ നടന്ന പോലെയുള്ള കൊള്ളയാണ് പുനർജനി കൊള്ള,വി ശിവൻകുട്ടി
സൗത്ത് കൊറിയൻ കാമുകന്‍റെ നെഞ്ചിൽ കത്തി കുത്തിയിറക്കി, ലിവ് ഇൻ പങ്കാളിയായ മണിപ്പൂർ യുവതി അറസ്റ്റിൽ
നോയിഡ: നോയിഡയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കാമുകനെ കുത്തിക്കൊന്ന യുതി അറസ്റ്റിൽ. ദക്ഷിണ കൊറിയൻ സ്വദേശിയായ ഡക്ക് ഹീ യു എന്ന യുവാവിനെ ലിവ്-ഇൻ പങ്കാളിയായ മണിപ്പൂർ സ്വദേശി ലുഞ്ചീന പമായി ആണ് കൊലപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡയിലെ ഒരു ആഡംബര ഫ്ലാറ്റിൽ വെച്ചാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മൊബൈൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഡക്ക് ഹീ യുവും ലുഞ്ചീനയും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം. എന്നൽ ഡക്ക് ഹീ യു മദ്യപിച്ച് ഉപദ്രവിക്കുമെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല കുത്തിയതെന്നുമാണ് ലുഞ്ചീന പൊലീസിന് നൽകിയ മൊഴി.
മദ്യപിച്ച ശേഷം ഡക്ക് ഹീ തന്നെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നും സംഭവ ദിവസവും തന്നെ ഉപദ്രവിച്ചുവെന്നും, അതിൽ പ്രകോപിതായാണ് താൻ കാമുകനെ കുത്തിയതെന്നുമാണ് ലുഞ്ചീന പമായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൊലപാതകം നടന്ന ദിവസം മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഡക്ക് ഹീ ലുഞ്ചീനയെ ഉപദ്രവിച്ചു. ഇതോടെ പ്രകോപിതായ താൻ കത്തിയെടുത്ത് കാമുകന്‍റെ നെഞ്ചിൽ കുത്തിയെന്നാണ് യുവതി പറയുന്നത്. തുടർന്ന് പമായി തന്നെയാണ് കാമുകനെ ജിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെത്തുമ്പോൾ തന്നെ യുവാവ് മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ആശുപത്രി അധികൃതർ ആണ് വിവരം പൊലീസിനെ അറിയികുന്നത്. വിവരമറിഞ്ഞ് നോളജ് പാർക്ക് പൊലീസ് സംഘം ആശുപത്രിയലെത്തുമ്പോഴും ലുഞ്ചീന അവിടെയുണ്ടായിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. കാമുകനെ കൊല്ലുക എന്ന ഉദ്ദേശമുണ്ടായിരുന്നെന്നും ഡക്ക് ഹീ അക്രമാസക്തനായപ്പോൾ സംഭവിച്ച് പോയതാണെന്നുമാണ് യുവതി പൊലീസിനോട് ആവർത്തിക്കുന്നത്. കുത്തേറ്റ മുറിവുകളുടെ കൃത്യമായ എണ്ണവും മരണകാരണവും സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി അധികൃതർ കാത്തിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നോളജ് പാർക്ക് പൊലീസ് അറിയിച്ചു.
Noപക്ഷിപ്പനി,No വിലവർധന,കോഴിയിറച്ചി വിൽപ്പന റെക്കോർഡിൽ
പക്ഷിപ്പനിയും വിലവർധനവും തിരിച്ചടിയായില്ല
കോഴിയിറച്ചി വിൽപ്പന റെക്കോർഡിൽപുതുവർഷത്തലേന്ന് വിറ്റത് 32 ലക്ഷം കിലോ കോഴിയിറച്ചി
മുൻ വർഷത്തെ അപേക്ഷിച്ച് 10 ലക്ഷം കിലോയുടെ വർധന
പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട ആലപ്പുഴയിൽ ഒന്നര ലക്ഷം കിലോ ഇറച്ചി വിറ്റു
പുതുവത്സരത്തലേന്ന് വൈകുന്നേരം ആറ് മണിക്കായിരുന്നു ചിക്കൻ നിരോധനം നീക്കിയത്
കേരള പൌൾട്രി ഫൌണ്ടേഷനാണ് കണക്കുകൾ പുറത്തുവിട്ടത്
സുനിൽ കനഗോലു ജയസാധ്യതാ റിപ്പോർട്ട് അവതരിപ്പിച്ചു; എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ ജയിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്തി?
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി, ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികൾ ആരാവണം, എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളിൽ എത്രത്തോളം ജയസാധ്യതയുണ്ട് എന്നടക്കം വിശദമായ പഠന റിപ്പോർട്ടാണ് സുനിൽ കനഗോലു അവതരിപ്പിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ “മിഷൻ 2026” റിപ്പോർട്ട് ഇന്ന് ക്യാമ്പിലെ പൊതുയോഗത്തിലും അവതരിപ്പിക്കും. 100 സീറ്റ് നേടി ഭരണത്തിൽ എത്താനുള്ള കർമ്മ പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ക്യാമ്പിൽ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ പൊതു ചർച്ച ഉണ്ടാകും. സ്ഥാനാർത്ഥി നിർണയം നേരത്തെ ആക്കാനുള്ള സംഘടനാ ദൗത്യത്തിനാണ് മുഖ്യ പരിഗണന. ഫെബ്രുവരി ആദ്യവാരത്തിനുള്ളിൽ 70 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയിലെത്താനും പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയിൽ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനുമാണ് നീക്കം.
സംസ്ഥാന സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ സമരപരിപാടികൾക്ക് കലണ്ടറും തയ്യാറാക്കും. ഇന്നലെ നടന്ന അവലോകന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും പരാജയപ്പെട്ട ഇടങ്ങളിലെ കാര്യകാരണങ്ങളും നേതൃയോഗം വിശദമായി ചർച്ച ചെയ്തു. ഇന്ന് വൈകിട്ട് “ലക്ഷ്യ” ക്യാമ്പ് സമാപിക്കും
ജട്ടിക്കേസ്,ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ
തിരുവനന്തപുരം. തൊണ്ടിമുതലിലെ കൃത്രിമത്വം
ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ
വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും
മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക
ആൻ്റണി രാജുവിന് നോട്ടീസ് നൽകും
വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാൻ തീരുമാനം
ആൻ്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാർ കൗൺസിൽ
മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് കേസ് എടുത്തു, പിന്നാലെ പൊലീസിന് നേരെ പാമ്പിനെ വീശി യുവാവ്, ചിതറിയോടി പൊലീസുകാർ
ഹൈദരാബാദ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടി പിഴയിട്ടു. പിന്നാലെ ട്രാഫിക് പൊലീസിന് നേരെ പാമ്പുമായെത്തി യുവാവ്. ഹൈദരാബാദിലെ ചന്ദ്രയാൻഗുട്ട ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. പതിവ് പരിശോധനകൾക്കിടെയാണ് യുവാവ് മദ്യപിച്ചതായി വ്യക്തമായത്.
ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. കേസ് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനിടെ യുവാവ് കൈ കൂപ്പി നിൽക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ മദ്യപിച്ച് വാഹനം ഓടിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്ന് വിശദമാക്കി ഓട്ടോ ട്രാഫിക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ നിന്ന് യുവാവിന്റെ സാധനങ്ങൾ മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ഓട്ടോയ്ക്ക് സമീപത്ത് എത്തിയ യുവാവ് വാഹനത്തിൽ നിന്ന് പാമ്പിനെ എടുത്ത് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പാമ്പിന്റെ തലയിൽ പിടിച്ച് കയിൽ ചുറ്റിച്ചായിരുന്നു യുവാവിന്റെ സാഹസം.
കേസ് റദ്ദാക്കി വണ്ടി വിട്ട് തരാൻ ആവശ്യപ്പെട്ടായിരുന്നു സാഹസം. വണ്ടി വിട്ട് തരാൻ പറഞ്ഞായിരുന്നു യുവാവിന്റെ പരാക്രമം. ചുറ്റും കൂടി നിന്നവർക്ക് നേരെയും യുവാവ് പാമ്പിനെ വീശി. ആദ്യം പാമ്പിനെ കണ്ട് ഉദ്യോഗസ്ഥർ ചിതറിയോടിയെങ്കിലും യുവാവിന്റെ കൈവശമുള്ളത് ചത്ത പാമ്പ് ആണെന്ന് വ്യക്തമായതോടെ പൊലീസ് തിരിച്ചെത്തുകയായിരുന്നു. ഇതോടെ യുവാവ് സ്ഥലത്ത് നിന്ന് മുങ്ങി.
കെപിസിസി നേതൃ ക്യാമ്പിൽ ഇന്ന് ലക്ഷ്യ 2026 രേഖ അവതരിപ്പിക്കും
ബത്തേരി. കെപിസിസി നേതൃ ക്യാമ്പിൽ ഇന്ന് ലക്ഷ്യ 2026 രേഖ അവതരിപ്പിക്കും. മൂന്ന് മേഖലകളായി തിരിച്ചുള്ള ചർച്ചയുടെ റിപോർട്ടും കോർ കമ്മറ്റി യോഗത്തിലെ ചർച്ചകളുടെയും അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ലക്ഷ്യ 2026 അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങൾ, സംഘടനാ ഒരുക്കങ്ങൾ, രാഷ്ട്രീയ പരിപാടികൾ എന്നിവയെല്ലാം അടങ്ങുന്നതായിരിക്കും ലക്ഷ്യ 2026 . നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 85 സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്നാണ് മേഖലാ യോഗങളുടെ വിലയിരുത്തൽ.
സ്ഥാനാർഥി നിർണയം: കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അടുത്തയാഴ്ച കേരളത്തിൽ
ഈ മാസം 13 14 തീയതികളിൽ മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സ്റ്റീയറിംഗ് കമ്മിറ്റി കേരളത്തിൽ എത്തുന്നത്
ഒന്നാംഘട്ട പട്ടിക വേഗത്തിൽ പ്രഖ്യാപിക്കാനാണ് നീക്കം
കെപിസിസി ഇലക്ഷൻ കമ്മിറ്റി അടുത്ത ആഴ്ച രൂപീകരിക്കും
അതിനിടെ കനഗോലു റിപോർട്ട് അവതരിപ്പിച്ചു
KPCC കോർ കമ്മിറ്റിയിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള പഠന റിപോർട്ടാണ് അവതരിപ്പിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടിങ്ങ് പ്രവണത അനുസരിച്ചാണ് റിപ്പോർട്ട്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് മുതൽ
തിരുവനന്തപുരം.എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് മുതൽ ബുധനാഴ്ച വരെയാണ് തിരഞ്ഞെടുപ്പ്. അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് പിന്നാലെ ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് നടക്കും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നാല് സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തിൽ അഞ്ച് സ്റ്റാന്റിങ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പാലിറ്റകളിൽ ആറ് സ്റ്റാന്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളിൽ എട്ട് സ്റ്റാന്റിങ് കമ്മിറ്റികളുമാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും എതെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റികളിൽ അംഗമാകണം. അംഗങ്ങൾക്ക് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് സ്വയം നോമിനിറ്റ് ചെയ്യാം. കമ്മറ്റികളിൽ ഒരു സ്ഥാനം സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു
പാലക്കാട്.നടനും,പ്രൊഡക്ഷൻ കൺട്രോളറും,സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം
പുലിമുരുകൻ,വെട്ടം,കിളിച്ചുണ്ടൻ മാമ്പഴം,മിഷൻ 90 ഡേയ്സ്,കുരുക്ഷേത്ര തുടങ്ങി 23 ഓളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്
റിലീസാവാനിരിക്കുന്ന റേച്ചലിൽ ആണ് അവസാനം അഭിനയിച്ചത്
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ







































