29.7 C
Kollam
Sunday 11th October, 2026 | 02:41:22 PM
Home News Breaking News തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് മുതൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് മുതൽ

തിരുവനന്തപുരം.എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് മുതൽ ബുധനാഴ്ച വരെയാണ് തിരഞ്ഞെടുപ്പ്. അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് പിന്നാലെ ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് നടക്കും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നാല് സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തിൽ അഞ്ച് സ്റ്റാന്റിങ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പാലിറ്റകളിൽ ആറ് സ്റ്റാന്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളിൽ എട്ട് സ്റ്റാന്റിങ് കമ്മിറ്റികളുമാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും എതെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റികളിൽ അംഗമാകണം. അംഗങ്ങൾക്ക് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് സ്വയം നോമിനിറ്റ് ചെയ്യാം. കമ്മറ്റികളിൽ ഒരു സ്ഥാനം സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ട്.