28.6 C
Kollam
Sunday 11th October, 2026 | 12:55:55 PM
Home News Kerala ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

പാലക്കാട്: ട്രെയിൻ യാത്രക്കാരിയുടെ 80,000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനാണ് പിടിയിലായത്. ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകനാണ് ഇയാൾ.

മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ഭാഗത്തുനിന്ന് ട്രെയിനിൽ നാല് ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.

2024ൽ തിയേറ്ററുകളിലെത്തിയ ‘കള്ളന്മാരുടെ വീട്’ സാമ്പത്തികമായി പരാജയപ്പെട്ടതോടെ ബാധ്യതകൾ തീർക്കാനാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. സെക്കൻഡ് ഹാൻഡ് സാധനങ്ങളുടെ ഇടനിലക്കാരനാണെന്ന് കടക്കാരെ വിശ്വസിപ്പിച്ചാണ് മോഷ്ടിച്ച വസ്തുക്കൾ വിറ്റിരുന്നത്. പിടിയിലാകാതിരിക്കാൻ താടി വടിച്ച് രൂപമാറ്റം വരുത്തിയിരുന്നു. മോഷണമുതൽ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കഫറ്റീരിയ തുടങ്ങാനും പദ്ധതിയിട്ടിരുന്നു.

ഷൊർണൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്തെ മോഷണക്കേസുകളിലെയും തൊണ്ടിമുതലുകളായ അഞ്ച് ലാപ്ടോപ്പുകളും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here