Home Blog Page 1187

വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്ന ണിക്കു ബാധ്യതയാകും, സി പിഐ

പാലക്കാട്.വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്കു ബാധ്യതയാകുമെന്ന് സി പിഐ
സി പി ഐ പാലക്കാട്  ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുന്നറിയിപ്പ്
എസ്‌എൻഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്.

അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തി നു കീഴിൽ നടക്കുന്നത്.


അവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിനെതിരെ സംശയമുയരാൻ ഇടയാക്കും.

ദുർമന്ത്ര വാദികൾ എന്ന്  ആരോപിച്ചു ദമ്പതികളെ ചുട്ടു കൊന്ന കേസ്:
20 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു

അസമിൽ ദുർമന്ത്ര വാദികൾ എന്ന്  ആരോപിച്ചു ദമ്പതികളെ ചുട്ടു കൊന്ന കേസ്:
20 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ നാലുപേർ സ്ത്രീകൾ.

ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും എന്ന്, ഐ ജി അഖിലേഷ് സിംഗ്.

ഡിസംബർ 30 ന് കർബി ആംഗ്ലോങ്ങിലെ
ബെലോഗുരി മുണ്ട ഗ്രാമത്തിൽ ആണ് സംഭവം.
ഗാർഡി എന്നയാളെയും ഭാര്യ മീര ബിറോവയെയും ആണ് ആൾ കൂട്ടം ക്രൂരമായി കോലപ്പെടുത്തിയത്

ഡെൽഹിയിൽ കൊറിയൻ യുവാവിനെ സുഹൃത്തായ യുവതി കുത്തിക്കൊലപ്പെടുത്തി



ഡെൽഹി. മണിപ്പൂർ
സ്വദേശിയായ യുവതി ആണ് കൊലപ്പെടുത്തിയത്

ഗ്രേറ്റർ നോയിഡയിലാണ് സംഭവം
വാക്കു തർക്കത്തിന് ഇടയിലായിരുന്നു ആക്രമണം

ലോജിസ്റ്റിക് കമ്പനിയിൽ മാനേജരായിരുന്ന യൂ ഡക്ക് ഹീ ആണ് കൊല്ലപ്പെട്ടത്

10 വർഷമായി ഇയാൾ ഇന്ത്യയിൽ താമസിക്കുകയായിരുന്നു

ഇരുവരും അടുത്ത  സുഹൃത്തുക്കളായിരുന്നു

പ്രതിയായ മണിപ്പൂർ  സ്വദേശിനിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴയിലെ വെടിക്കെട്ട് അപകടം, പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

മൂവാറ്റുപുഴ. വെടിക്കെട്ട് അപകടം

പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

മുവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാകോബായ സുറിയാനി പള്ളിയിൽ വെടിമരുന്നിനു തീപിടിച്ച് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും ഒരാൾക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു

പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ കേസ് റജിസ്റ്റർ ചെയ്തു

സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘനം  പ്രകാരവുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

പള്ളി വികാരി ഫാ. ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്

എംഡിഎംഎയുമായി  ആലപ്പുഴയിലെ ബിജെപി നേതാവിന്റെ മകനടക്കം രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴ. എംഡിഎംഎയുമായി രണ്ട്. യുവാക്കൾ പിടിയിൽ

പിടിയിലായത് ആലപ്പുഴയിലെ ബിജെപി നേതാവിന്റെ മകനടക്കം

തൃക്കുന്നപ്പുഴ സ്വദേശി സാജിദ്, ആറാട്ടുപുഴ സ്വദേശി കാശിനാഥ്‌ എന്നിവരാണ് പിടിയിലായത്

ചില്ലറ വില്പനക്ക് എത്തിച്ച ഏഴു ഗ്രം എംഡിഎംഎ പിടിച്ചു

ആലപ്പുഴ – വലിയഴീക്കൽ റൂട്ടിലെ സ്വകര്യ ബസിലെ ജീവനക്കാരാണ് ഇരുവരും

പ്രതികളെ റിമാൻഡ് ചെയ്തു

ശബരിമല തീർത്ഥാടകരുടെ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറി

കോന്നി.ശബരിമല തീർത്ഥാടകരുടെ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ഇടിച്ചു കയറി

പൂവൻപാറയിലാണ് അപകടം നടന്നത്

കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങി പോയതെന്ന് പ്രാഥമിക വിവരം

അയ്യപ്പ ഭക്തരെ കോന്നി താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു

ഏഴുമണിയോടെയാണ് അപകടം.

ദർശനം കഴിഞ്ഞ് മടങ്ങിയ തൂത്തുകുടി സ്വദേശികളായ അഞ്ച് അംഗം സംഘം ആണ് അപകടത്തിൽ പെട്ടത്

ആയിക്കുന്നം മറ്റത്ത് (വാഴയിൽ ഇടപ്പുര) സുകുമാരിയമ്മ നിര്യാതയായി

ശാസ്താംകോട്ട: ആയിക്കുന്നം മറ്റത്ത് (വാഴയിൽ ഇടപ്പുര) സുകുമാരിയമ്മ (65) അന്തരിച്ചു. ഭർത്താവ്: രാധാകൃഷ്ണൻ ഉണ്ണിത്താൻ. മക്കൾ: രതീഷ് കുമാർ, രഞ്ജിനി. മരുമക്കൾ: രാധിക കൃഷ്ണൻ, സുനിൽകുമാർ. സഞ്ചയനം ഞായർ 8ന്.

തെക്കൻ മൈനാഗപ്പള്ളി കളിലുവിള വീട്ടിൽ രത്നമ്മ അമ്മ നിര്യാതയായി

മൈനാഗപ്പള്ളി:തെക്കൻ മൈനാഗപ്പള്ളി കളിലുവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രത്നമ്മ അമ്മ (98) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ: സുധാകുമാരിയമ്മ,രാധാകൃഷ്ണ പിള്ള,പരേതനായ മോഹനൻ പിള്ള,ബാലചന്ദ്രൻ പിള്ള,രഘുനാഥൻ പിള്ള,ലതാകുമാരി.മരുമക്കൾ:പരേതനായ ശങ്കരപിള്ള,ശ്യാമളയമ്മ, ഗരിജാകുമാരി, സതിദേവി, ശശിധരൻപിള്ള.സഞ്ചയനം:8ന് രാവിലെ ഏഴിന്.

ഡി സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ , പിന്നിലെന്ത്

തിരുവനന്തപുരം. പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ വന്നതിന് പിന്നിൽ തികച്ചും രാഷ്ട്രീയ താൽപര്യം.വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നും,നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.അതേ സമയം വി.ഡി.സതീശനെതിരെ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ടിന്റെ പകർപ്പ് പുറത്തുവന്നു
.സിബിഐ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാകും.  


ഒരു വർഷം മുൻപാണ് യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ ആയിരിക്കെ ശുപാർശകളടങ്ങിയ റിപ്പോർട്ട്
മുഖ്യമന്ത്രിക്ക് കൈമാറുന്നത്.പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ 
എഫ്‌സിആർഎ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലും നിയമലംഘനമുണ്ട്.  
എഫ്.സി.ആർ.എ നിയമം 2010 ലെ സെക്ഷൻ 3 (2) (a) പ്രകാരം സിബിഐ അന്വേഷണം
നടത്തണമെന്നാണ് വിജിലൻസിന്റെ ശുപാർശ.കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2 ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.തനിക്കെതിരെ ഏതു
അന്വേഷണം നടത്തിയാലും കുഴപ്പമില്ലെന്നും,രാഷ്ട്രീയമായി നേരിടുമെന്നും വി.ഡി സതീശൻ.


മണപ്പാട്ട് ഫൌണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചതെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.അതേ സമയം കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുകൂലമായ വിജിലൻസ് റിപ്പോർട്ടും ഇന്ന് പുറത്തു വന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ വിജിലൻസ് ഡയറക്ടറേറ്റ് സർക്കാരിന് നൽകിയ കത്താണ് പുറത്തു വന്നത്.  
പുനർജനി പദ്ധതിയുടെ പണം വി ഡി സതീശൻ്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സ്പീക്കറുടെ വിശദീകരണ കത്തിന് നൽകിയ മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്.സ്പീക്കറുടെ അനുമതിയില്ലാതെ വി.ഡി സതീശൻ വിദേശത്ത് പോയതായി മുൻ വിജിലൻസ് ഡയറക്ടർ ശുപാർശ നൽകിയിരുന്നു.ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കർ വിശദീകരണം നൽകിയത്.

കോൺഗ്രസ്
സമൂഹമാധ്യമ ഇടപെടൽ ശക്തമാകണമെന്ന് നിർദ്ദേശം

ലക്ഷ്യ 2026 ൽ അവതരിപ്പിച്ച സോഷ്യൽ മീഡിയാ പ്രസൻ്റേഷനിലാണ് നിർദ്ദേശം

വാർ റൂമിൽ നിന്ന് നൽകുന്ന ആഖ്യാനങ്ങളും വിവരങ്ങളും  കൂടുതൽ ശക്തമാക്കി പ്രചരിപ്പിക്കണം

നിഷ്പക്ഷ – സാമുദായിക ഗ്രൂപ്പുകളിലേക്ക് കടന്ന് ചെല്ലാൻ എല്ലാ നിയോജക മണ്ഡലങ്ങളിലും 2 വാട്സ്ആപ്പ് ഇൻ ചാർജ് മാരെ നിയമിക്കണം

എല്ലാ നിയോജക മണ്ഡലങ്ങളിലും ചെറിയ സോഷ്യൽ മീഡിയ ടീം രൂപീകരിച്ച പ്രാദേശി വിഷയങ്ങൾ പ്രചരിപ്പിക്കണം