മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ 75-ന്റെ നിറവിൽ. മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. വാഹനാപകടത്തില്‍ പരുക്കുകളില്‍ നിന്ന് മുക്തനായ തുടര്‍ ചികില്‍സകളില്‍ കഴിയുന്ന ജഗതി ഈവര്‍ഷം അജുവര്‍ഗീസ് ടീമിന്‍റെ ‘വല’ എന്ന സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വെള്ളിത്തിരയില്‍ മുഴുനീള വേഷം ചെയ്യാന്‍ തയാറെടുക്കുകയാണ് ജഗതി ശ്രീകുമാര്‍. അഞ്ചുവര്‍ഷം മുമ്പ് സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രമായ ദ് ബ്രയിനില്‍ ഇന്‍സ്പെക്ടര്‍ വിക്രമായി അദ്ദേഹം സിനിമയില്‍ മടങ്ങിയെത്തിയിരുന്നു. അത് ചെറിയ സീനില്‍ ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ പ്രധാന വേഷമാണ്. ഈ മാസം കൊച്ചിയില്‍ ചിത്രീകരണം തുടങ്ങും
2012 ൽ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞത്. ദീര്‍ഘനാളത്തെ ചികില്‍സയും തുടര്‍ന്നുള്ള പരിചരണവും നല്ലമാറ്റമുണ്ടാക്കി. അപകടത്തിന്‍റെ പരുക്കുകളില്‍ നിന്ന് അദ്ദേഹം ഏറെക്കുറെ മുക്തനായി.
രാജ് കുമാറിന്‍റെ നിര്‍മാണക്കമ്പനി തയാറാക്കിയ പരസ്യ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ജഗതി ക്യമറയ്ക്ക് മുന്നില്‍ വന്നത്. പിന്നീട് സി.ബി.ഐയിലും അഭിനയിച്ചു. പൊതുപരിപാടികളിലും പങ്കെടുക്കുന്നു. ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരം നേടി നടന്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിച്ചപ്പൊഴും ജഗതി പ്രത്യേക ക്ഷണിതാവായിരുന്നു.
മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില്‍ ജഗതി ശ്രീകുമാര്‍
മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ മുൻഷി ഹരി ( എൻ എസ് ഹരീന്ദ്രകുമാർ) കുഴഞ്ഞു വീണു മരിച്ചു
തിരുവനന്തപുരം.മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു. 52 വയസായിരുന്നു. ഒരു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. പോസ്റ്റ് മോർട്ട ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.. തിരുമല ഇലിപ്പോട് സ്വദേശിയാണ്. മുൻഷി പരിപാടിയ്ക്ക് രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഹരി, തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്.
വട്ടേനാട് ജി വിഎച്ച് എസ് എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
ഇന്നലെയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് കുട്ടിക്ക് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മുത്തശ്ശിമാര്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയറില്‍ കുരുങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ഇവര്‍ സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചെങ്കിലും മരിച്ചിരുന്നു. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യായാമത്തിനായി വീടിന്റെ അടുക്കളയില്‍ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കയറില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയതായി തൃത്താല പൊലീസ് അറിയിച്ചു.
മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലന്ന് സി വി ആനന്ദബോസ്
എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്.
മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല.
ഗവർണറായി ചുമതല ഏൽക്കും മുമ്പാണ് സംഭവം..
മന്നം സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടതെന്ന് സിവി ആനന്ദ ബോസ്.
ഗേറ്റ് കീപ്പറെ കാണാൻ അല്ല പെരുന്നയിൽ എത്തുന്നത്.
ഡൽഹിയിലും മന്നം സ്മാരകം നിർമ്മിക്കണമെന്നും സി വി ആനന്ദബോസ് .
മന്നം സ്മാരകത്തിനായി സി വി ആനന്ദബോസ് സഹായധനം പ്രഖ്യാപിച്ചു
ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു… ലോറി ഡ്രൈവർ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോറി ഡ്രൈവറായിരുന്ന വയനാട് സ്വദേശി കൃഷ്ണന്‍ മരിച്ചു. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷനിലാണ് അപകടം നടന്നത്. ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
മൈസൂരുവില്‍ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ലോറിക്കിടയില്‍ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്കുന്ന് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ബിയര്‍ കുപ്പികള്‍ പൊട്ടി റോഡില്‍ നിറഞ്ഞ ചില്ലുകള്‍ ഫയര്‍ഫോഴ്‌സ് നീക്കം ചെയ്തു.
ഓട്ടോറിക്ഷാ തൊഴിലാളികളെ വിദേശ മലയാളി കുത്തിപരിക്കേൽപ്പിച്ചു
വർക്കല: തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ തൊഴിലാളികളെ വിദേശ മലയാളി കുത്തിപരിക്കേൽപ്പിച്ചു. തിരുവനന്തപുരം വർക്കല പാപനാശത്താണ് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റു. പാപനാശത്തെ ആൽത്തറമൂട് ജങ്‌ഷനിൽ ഓട്ടോ ഓടിക്കുന്ന സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റ പരിക്ക്. ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യുകെയിൽ താമസക്കാരനായ വക്കം സ്വദേശിയായ സുരേഷാണ് അക്രമി. ഇദ്ദേഹം ഞായർ പകൽ 3.30ഓടെ പാപനാശം ആൽത്തറമൂട് ജങ്‌ഷനിൽ എത്തുകയും ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റം നടത്തുകയുമായിരുന്നു. സന്ദീപിനെ മർദിക്കുന്നത് കണ്ട ഓട്ടോ തൊഴിലാളി സുരേഷ് ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. നാട്ടുകാർ വർക്കല പൊലീസിൽ അറിയിച്ചു. ടൂറിസം പൊലീസും വർക്കല പൊലീസുമെത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത് . ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.
സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകൾ കൂട്ടി എസ്ബിഐ; ജനുവരി 10 വരെ അപേക്ഷിക്കാം
2025-ലെ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്.സി.ഒ) റിക്രൂട്ട്മെന്റ് സംബന്ധിച്ച അറിയിപ്പിൽ തിരുത്ത് പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഒഴിവുകളുടെ എണ്ണം പരിഷ്‌ക്കരിക്കുകയും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടുകയുമാണ് ചെയ്തത്.
ഉദ്യോഗാർത്ഥികൾക്ക് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 23 ആയിരുന്നു.
പരിഷ്‌കരിച്ച അറിയിപ്പ് അനുസരിച്ച്, ആകെ ഒഴിവുകളുടെ എണ്ണം 996-ൽനിന്ന് 1,146 ആയി ഉയർത്തിയിട്ടുണ്ട്. വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലുള്ള തസ്തികകൾക്കാണ് ഈ പരിഷ്‌കാരം ബാധകമാകുന്നത്. കരാർ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് നടത്തുക.
പരിഷ്‌കരിച്ച തസ്തിക തിരിച്ചുള്ള ഒഴിവുകൾ താഴെ നൽകുന്നു
വൈസ് പ്രസിഡന്റ് വെൽത്ത് (സീനിയർ റിലേഷൻഷിപ്പ് മാനേജർ)- 582 തസ്തികകൾ
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വെൽത്ത് (റിലേഷൻഷിപ്പ് മാനേജർ)- 237 തസ്തികകൾ
കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്- 327 തസ്തികകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
ഷോർട്ട് ലിസ്റ്റിങ്ങ്, ഒന്നോ അതിലധികമോ റൗണ്ട് അഭിമുഖങ്ങൾ(വ്യക്തിഗത, ടെലിഫോണിക്, അല്ലെങ്കിൽ വീഡിയോ)സി.ടി.സി ചർച്ചകൾ എന്നിവയടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.
ഷോർട്ട് ലിസ്റ്റിങ്ങ്
എസ്ബിഐ ഷോർട്ട് ലിസ്റ്റിങ് മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ആവശ്യാനുസരണം ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഈ വിഷയത്തിൽ ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും.
അഭിമുഖം
അഭിമുഖത്തിന് 100 മാർക്ക് ഉണ്ടായിരിക്കും. യോഗ്യത നേടുന്നതിനുള്ള മാർക്ക് ബാങ്ക് നിശ്ചയിക്കും.
സി.ടി.സി ചർച്ച
സി.ടി.സി ചർച്ചകൾ വ്യക്തിഗതമായി, അഭിമുഖ സമയത്തോ അല്ലെങ്കിൽ അഭിമുഖ പ്രക്രിയ പൂർത്തിയായതിന് ശേഷമോ നടത്തുന്നതാണ്.
മെറിറ്റ് ലിസ്റ്റ്
അഭിമുഖ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. അവ അവരോഹണക്രമത്തിൽ ക്രമീകരിക്കും. കട്ട്-ഓഫിൽ സമനിലയുണ്ടായാൽ, പ്രായം അനുസരിച്ച് ഉദ്യോഗാർത്ഥികളെ റാങ്ക് ചെയ്യും. കൂടുതൽ പ്രായമുള്ളവർക്ക് മുൻഗണന നൽകും.
രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ബ്രേക്ക്ഫാസ്റ്റിൽ ഈ ഭക്ഷണം ഉൾപ്പെടുത്തിയാൽ മതി
ഉറക്കക്കുറവ് നിരവധി ആളുകളിൽ കണ്ട് വരുന്ന പ്രശ്നമാണ്. ഉറക്കക്കുറവ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾ ഇടയാക്കും. ബ്രേക്ക്ഫാസ്റ്റിൽ ഓട്സ് ഉൾപ്പെടുത്തുന്നത് രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഓട്സ് ഒരു സങ്കീർണ്ണ കാർബോഹൈഡ്രേറ്റ് ആയതിനാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ദഹിക്കാൻ അധികം സമയമെടുക്കാത്ത സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളായതിനാൽ ഉറങ്ങുന്നതിനുമുമ്പ് ഓട്‌സ് കഴിക്കുന്നത് നല്ലതാണെന്ന് ജോൺസ് ഹോപ്കിൻസ് നടത്തിയ പഠനം സൂചിപ്പിക്കുന്നു.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഓട്സ് അമിത വിശപ്പ് തടയുന്നതിനും ഫലപ്രദമാണ്. ഓട്സ് കഴിക്കുന്നത് ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുന്നു. കൂടാതെ പ്രോട്ടീൻ, കാൽസ്യം, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, നിയാസിൻ എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങളും നൽകുന്നു. ഓട്‌സ് വിറ്റാമിൻ എ, ബി 12, ഡി എന്നിവയും നല്ല അളവിൽ നൽകുന്നു. അത്താഴത്തിന് ഓട്‌സ് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്.
ഓട്‌സിനൊപ്പം പച്ചക്കറികൾ വേവിച്ച് ചേർത്തു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികൾ നാരുകളാൽ സമ്പുഷ്ടമാണ്. പച്ചക്കറികൾ വേവിച്ച് ലേശം ഉപ്പും കുരുമുളകു പൊടിയും വിതറി ഇത് ഓട്‌സിൽ ഉടച്ചു ചേർത്തോ അല്ലാതെയോ കഴിക്കാം. ഇത് ആരോഗ്യകരവും സ്വാദിഷ്ടവുമാണ്. അത്താഴത്തിന് ഓട്സ് സ്മൂത്തിയായും കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
രോഗപ്രതിരോധ കോശങ്ങളെ സജീവമാക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ബീറ്റാ-ഗ്ലൂക്കൻ നാരുകൾ അടങ്ങിയിട്ടുണ്ട്. പോളിഫെനോൾസ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന അവശ്യ ധാതുക്കൾ (സിങ്ക്, സെലിനിയം), അമിനോ ആസിഡുകൾ എന്നിവയാൽ ഓട്‌സ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.





































