നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. ജെ അല്‍ഫോണ്‍സ് എന്നാണ് യഥാര്‍ത്ഥ പേര്. 77 വയസായിരുന്നു. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിവെയാണ് മരണം. നടന്‍ എന്നതിന് പുറമെ എല്‍ഐസി ചീഫ് ഏജന്റുമായിരുന്നു.
1965-ല്‍ സത്യന്‍ നായകനായ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്ത് സജീവമായി മാറുകയായിരുന്നു. പുന്നപ്രയില്‍ ഷൂട്ടിങ് കാണാനെത്തിയപ്പോള്‍ സുഹൃത്ത് വഴി ലഭിച്ച വേഷമായിരുന്നു ആദ്യ സിനിമയിലെത്തിച്ചത്. മഞ്ഞിലാസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.
പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അനന്തരം മുതലുള്ള സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടേയും കൂടെ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും അഭിനയിച്ച് കയ്യടി നേടി. സത്യന്റേയും നസീറിന്റേയും കാലം മുതല്‍ പുതിയ തലമുറയ്ക്കൊപ്പം വരെ അഭിനയിച്ച അതുല്യ കലാകാരനാണെന്നാണ് സംവിധായകന്‍ വിനയന്‍ അനുശോചിച്ചത്.
ഞാന്‍ ഗന്ധര്‍വന്‍, മതിലുകള്‍, സംഘം, അധികാരം, ദി കിങ്, ജലോത്സവം, കടുവ, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. ദി കിങ്ങിലെ മുഖ്യമന്ത്രിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതാണ്. പ്രേംനസീര്‍ മുതല്‍ പുതുതലമുറയിലെ ധ്യാന്‍ ശ്രീനിവാസന്‍ വരെയുള്ള നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനാണ് ഒടുവില്‍ അഭിനയിച്ച സിനിമ.
നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു
പടിഞ്ഞാറെ കല്ലട: കോൺഗ്രസ് പാർട്ടി ഓഫീസിൽ അക്രമം കാട്ടിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം
ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട: കോൺഗ്രസ് പാർട്ടി ഓഫീസിലേക്ക് കരി ഓയിൽ ഒഴിച്ചവരെയും ചീമുട്ട എറിഞ്ഞവരെയും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി, ആവശ്യപ്പെട്ടു.
പടിഞ്ഞാറേ കല്ലടയിൽ കോൺഗ്രസ് പാർട്ടിയെ സമൂഹമാധ്യമങ്ങളിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പാർട്ടി വിരുദ്ധ പ്രവണത നടത്തിക്കൊണ്ടിരിക്കുന്നവർക്കെതിരെ കോൺഗ്രസ് പടി:കല്ലട മണ്ഡലം കമ്മിറ്റി പരാതി നൽകി.
4/1/2026 വൈകിട്ട് ആറുമണിക്ക് വോട്ടർപട്ടിക പരിശോധന ക്യാമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരുന്നു. അഞ്ചുമണിയോടുകൂടി ഗ്രാമപഞ്ചായത്ത് അംഗമായ സുരേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ 20ൽ പരം പാർട്ടി ഭാരവാഹിത്വം ഇല്ലാത്തവർ ഓഫീസിൽ അതിക്രമിച്ച് കയറി ബഹളം ഉണ്ടാക്കി മിനിട്സ് ബുക്ക് കൈക്കൽ ആക്കി കൊണ്ടുപോവുകയും പാർട്ടി ഓഫീസിൽ ചീമുട്ട എറിയുകയും കരി ഓയിൽ ഒഴിക്കുകയും ഉണ്ടായി. ഇക്കൂട്ടർ മദ്യപിച്ചാണ് ഓഫീസിൽ എത്തി ബഹളം ഉണ്ടാക്കിയത്.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് ഇക്കൂട്ടർ പ്രതികരിച്ചത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി എന്ന വ്യാജമായ ആരോപണമാണ് ഇക്കൂട്ടർ ഉന്നയിക്കുന്നത്. വാർഡ് തലങ്ങളിൽ വിജയപരാജയങ്ങൾ ചർച്ച ചെയ്യുന്ന കമ്മിറ്റികൾ നടന്നുകൊണ്ടിരിക്കുകയാണ്. 2,6,15 എന്നീ വാർഡുകളിലെ റിബൽ സ്ഥാനാർത്ഥികളെ ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്മാറാത്തത് നിമിത്തം പുറത്താക്കിയിരുന്നു.2024 ഓഗസ്റ്റ് 31 ന് ഉദ്ഘാടനം ചെയ്താണ് കാരുവള്ളിൽ ഗോപാല പിള്ള സ്മാരക കോൺഗ്രസ് ഭവൻ 1400 sq ft വിസ്തീർണ്ണം ഉള്ള പാർട്ടി ഓഫീസ് കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല സ്വപ്നമായിരുന്നു. ഈ അക്രമം കാട്ടിയവർ ഒരു രൂപയുടെ സഹായം പോലും പാർട്ടി ഓഫീസ് നിർമ്മാണത്തിന് തന്നിട്ടില്ലാത്തതാകുന്നു. കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്നതിനെതിരെ നേരത്തെ പരാതി നൽകിയിട്ടുള്ളതുമാണ്. പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി ചെയ്യാൻ പാടില്ലാത്തത് ചെയ്തവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിനും, കെപിസിസി പ്രസിഡന്റിനും പരാതി നൽകിയതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴമാധവൻപിള്ള അറിയിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിൽ ചികിത്സയെ തുടർന്ന് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് കൃത്രിമ കൈ നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ്
പാലക്കാട്. പാലക്കാട് ജില്ലാ ആശുപത്രിൽ ചികിത്സ തുടർന്ന് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് കൃത്രിമകൈ വെക്കാൻ പണം നൽകുമെന്ന് മന്ത്രി വീണ ജോർജ്.വനിത – ശിശു വികസന വകുപ്പിൻ്റെ ബാല നിധിയിൽ നിന്ന് കൃത്രിമ കൈവെക്കാൻ പണം അനുവദിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം കൃത്രിമ കൈ വെക്കാൻ പണം നൽകാമെന്ന് കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. പിന്നാലെ ആണ് സർക്കാർ വാഗ്ദാനം
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് 9 വയസ്സുകാരി വിനോദിനി വീണ് കൈക്ക് പരിക്ക് പറ്റുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ ചികിത്സാ പിഴവിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 30 നു കുട്ടിയുടെ കൈ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മുറിച്ചുമാറ്റി. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് മകളുടെ ചികിത്സാ ചെലവ് താങ്ങില്ലെന്നും സഹായം ഉറപ്പാക്കണം എന്നും പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ മാത്രമാണ് ഇതുവരെ കുടുംബത്തിന് ലഭിച്ചത്. എന്നാൽ കൃത്രിമ കൈ വെക്കാൻ ആവശ്യമായ 7 ലക്ഷം രൂപ നൽകാനോ ചികിത്സ ഉറപ്പാക്കാനോ സർക്കാർ നടപടി ഉണ്ടായിരുന്നില്ല. തുടർന്ന് കഴിഞ്ഞദിവസം കുട്ടിക്ക് കൈവെച്ചും നൽകാമെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശൻ കുടുംബത്തെ അറിയിച്ചിരുന്നു..കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി കൈയിൻ്റെ അളവും എടുത്തു. പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം.
കുട്ടിയ്ക്ക് അടിയന്തിരമായി ധനസഹായം നല്‍കേണ്ടതിന്റെ ആവശ്യകത പരിഗണിച് മിഷന്‍ വാത്സല്യ മാര്‍ഗരേഖ പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്
കൃത്രിമ കൈ വയ്ക്കാന്‍ ബാല നിധിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കും.
വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ചു
കൊല്ലം. മയ്യനാട് വളർത്തുനായയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
മയ്യനാട് സ്വദേശി രാജീവാണ് അറസ്റ്റിലായത്
മയ്യനാട് സ്വദേശി കബീർ കുട്ടിയെ ആണ് കുത്തി പരിക്കേൽപ്പിച്ചത്
രാജീവ് രണ്ടു നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ട്
മദ്യ ലഹരിയിൽ നായ്ക്കളെ ആക്രമിക്കുന്നത് പതിവായിരുന്നു
ഇത് സമീപവാസിയായ കബീർ കുട്ടി
ചോദ്യം ചെയ്തു
തുടർന്നുണ്ടായ വൈരാഗ്യത്തിൽ രാജീവ്
കബീർ കുട്ടിയുടെ വീട്ടിൽ മദ്യ ലഹരിയിൽ എത്തി അതിക്രമിക്കുകയായിരുന്നു
വീട്ടിലുണ്ടായിരുന്ന സ്ത്രീയെയും ആക്രമിച്ചു
പിന്നാലെ പൊലീസിൽ പരാതി നൽകാൻ
ഇറങ്ങിയ കബീർ കുട്ടിയെ രാജീവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല, ആർ ശ്രീലേഖ
തിരുവനന്തപുരം .ബിജെപിക്കെതിരെ തുറന്നടിച്ച് ആർ ശ്രീലേഖ.തന്നെ മേയർ ആക്കാമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകിയിരുന്നെന്ന് ശ്രീലേഖ.തീരുമാനം മാറിയത് അവസാന നിമിഷം എന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും ആർ ശ്രീലേഖ പ്രതികരിച്ചു.
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ആർ ശ്രീലേഖ ഉന്നയിക്കുന്നത്.ബിജെപി നേതൃത്വം വാക്കുപാലിച്ചില്ല.തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കൗൺസിലർ ആകാൻ വേണ്ടി മാത്രമല്ല.തന്നെ മേയർ ആക്കാമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം തന്നിരുന്നു.
തെരഞ്ഞെടുപ്പിന്റെ മുഖം താനാണെന്നും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കണമെന്നും നേതൃത്വം അറിയിച്ചു.എന്നാൽ അവസാന നിമിഷം തീരുമാനം മാറിയെന്നും ആർ ശ്രീലേഖ തുറന്നടിച്ചു.
പാർട്ടി പറഞ്ഞാലും വട്ടിയൂർക്കാവിലോ മറ്റു മണ്ഡലങ്ങളിലോ മത്സരിക്കാൻ താനില്ലെന്നും ആർ ശ്രീലേഖ.
ശ്രീലേഖയുടെ പ്രതികരണത്തിൽ മേയർ വി വി രാജേഷ് ഒഴിഞ്ഞുമാറി.തനിക്ക് കാര്യം അറിയില്ലെന്നായിരുന്നു മറുപടി.
ശ്രീലേഖയുടെ തുറന്നുപറച്ചിലിൽ ബിജെപി നേതൃത്വം ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ , സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ
പാലക്കാട് . മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ , സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ .ദിവസങ്ങളോളം സംഭവം മറച്ചുവെച്ചെന്നും, ചൈൽഡ് ലൈനിൽ പരാതി നൽകിയത് പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു . ഗുരുതര കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർക്കെതിരെ
നടപടിയെടുക്കും
ഡിസംബർ 18 ന് വിദ്യാർത്ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് അതിക്രൂര പീഡനത്തിൻറെ വിവരങ്ങൾ പുറത്തറിയുന്നത്.എന്നാൽ സഹപാഠിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിച്ചെങ്കിലും
വിഷയം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാതെ തൊട്ടടുത്ത ദിവസം അധ്യാപകനെതിരെ മാനേജ്മെൻറ് മുഖേന നടപടിയെടുത്തു.വിഷയം ഒതുക്കി തീർത്തു. ദിവസങ്ങൾക്കു ശേഷം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തൽ.പീഡന വിവരം സ്കൂൾ അധികൃതർ മറച്ചുവെച്ചു, അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചു തുടങ്ങി ഗുരുതര കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്കൂളിനെതിരെ നടപടിയെടുക്കും.സ്കൂളിലെ പ്രഥമധ്യാപകൻ, മാനേജ്മെൻ്റ് പ്രതിനിധികളെയും പാലക്കാട് സബ് ഡിവിഷണൽ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകും.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസെടുത്തേക്കും.
സംഭവത്തിൽ പ്രധിഷേധിച്ചു ബിജെപി രംഗത്തെത്തി
കലോത്സവത്തിൽ മികച്ച വിജയം നേടിയതിന് സമ്മാനം തരാമെന്ന് പരഞ്ഞാണ് നവംബർ 29 ന് ആണ്കുട്ടിയെ അധ്യാപകൻ സ്കൂട്ടറിൽ തൻറെ വാടക വീട്ടിലെത്തിച് നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച് അതിക്രൂരമായി ലൈംഗീകമായി പീഡിപ്പിച്ചത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള : അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഈ മാസം അവസാനം വരെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. അന്വേഷണ സംഘത്തലവന്‍ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും കോടതി എസ്‌ഐടിക്ക് അനുവാദം നല്‍കി.
നേരത്തെ ജനുവരി 17 വരെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തിന്റെ വേഗത്തെ ബാധിക്കുന്നുവെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.
ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി എസ് പി ശശിധരന്‍ കോടതിയില്‍ വിശദീകരിച്ചു. കേസ് ഡിസംബര്‍ മൂന്നിന് പരിഗണിച്ചപ്പോള്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്‌ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.







































