ചണ്ഡീഗഡ്. ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു. ദേശീയ ഷൂട്ടിംഗ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെയാണ് സസ്പെൻറ് ചെയ്തത്.17 വയസ്സുള്ള ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫരീദ ബാദ് പോലീസ് കേസെടുത്തു.
പ്രായപൂർത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകൻ ബലാല്‍സംഗം ചെയ്തതായാണ് പരാതി.
ദേശീയ ഷൂട്ടിംഗ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെയാണ് പരാതി.
ഡൽഹിയിലെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ദേശീയ തല ഷൂട്ടിംഗ് മത്സരത്തിനിടെയാണ് സംഭവം.
ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ചു പീഡിപ്പിച്ചു എന്നാണ് പരാതി.
ഷൂട്ടിങ് മത്സരത്തിലെ പ്രകടനം വിലയിരുത്താനെന്നു പറഞ്ഞു പരിശീലകനായ അങ്കുഷ് ഭരദ്വാജ്, സൂരജ്കുണ്ഡിലെ ഹോട്ടലിലേക്ക് കായികതാരത്തെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് മുറിയിൽ എത്തിച്ചു പീഡിപ്പിച്ചെന്ന് പരാതി പറയുന്നു.
പുറത്ത് പറഞ്ഞാൽ ഭാവി നശിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തിയതായും 17 കാരിയായ താരത്തിന്റ പരാതിയിലുണ്ട്.
എൻ.ഐ.ടി ഫരീദാബാദിലെ വനിത പൊലീസ് സ്റ്റേഷനിലാണ് കായിക താരം പരാതി നൽകിയത്.
സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത ഫരീദ ബാദ് പോലീസ് സാക്ഷികളിൽ നിന്നും മൊഴിയെടുത്തു.നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ 13 ദേശീയ ഷൂട്ടിങ് പരിശീലകരിൽ ഒരാളാണ് അങ്കുഷ് ഭരദ്വാജ്
പരാതി യെ തുടർന്ന് അങ്കുഷ് ഭരദ്വാജിനെ നാഷണൽ റൈഫിൾസ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി, ദേശീയ ഷൂട്ടിങ് പരിശീലകനെ സസ്പെൻഡ് ചെയ്തു
ഇടതുസഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍
ഇടതുസഹയാത്രികനും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പ്രതിരോധിക്കുന്നതില്‍ പ്രമുഖനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ദ്രവിച്ച ആശയങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഇനി ബിജെപിയുടെ ശബ്ദമായി തുടരുമെന്നും റെജി ലൂക്കോസ് പറഞ്ഞു.
‘കേരളത്തില്‍ ഇനി രാഷ്രീയ യുദ്ധത്തിന് അവസരം ഇല്ല. ഇവിടുത്തെ പുതിയ തലമുറ നാടുവിടുന്നു. അവരെ ഇവിടെ പിടിച്ചുനിര്‍ത്തണം. പഴയ ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ടുപോയാല്‍ നമ്മുടെ നാട് വലിയ വൃദ്ധസദനമായി മാറും. ഉത്തരേന്ത്യയിലെ വികസം തന്നെ ഞെട്ടിച്ചിട്ടുണ്ട്. മുന്‍പ് ബിജെപിയെ കുറിച്ച് പറഞ്ഞിരുന്നത് അവര്‍ വര്‍ഗീയ വാദികളാണെന്നാണ്.നിര്‍ഭാഗ്യവശാല്‍ തന്റെ പാര്‍ട്ടി കഴിഞ്ഞ കുറെമാസങ്ങളായി വര്‍ഗീയ വിഭജനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനും ആഗ്രഹമുണ്ട്. അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാന്‍ താനും ആഗ്രഹിച്ചു. ഇന്നുമുതല്‍ സിപിഎമ്മുമായുള്ള എല്ലാബന്ധവും ഉപേക്ഷിച്ചു. ഇന്ന് ഈ നിമിഷം മുതല്‍ പ്രവൃത്തിയും വാക്കും ബിജെപിക്കും വേണ്ടിയുള്ളതാണ്’- റെജി ലൂക്കോസ് പറഞ്ഞു.
നിരീക്ഷിക്കരുതാത്തത് നിരീക്ഷിക്കേണ്ട, പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് ഹസ്ക്കറിനോട് സി പി എം
കൊല്ലം.അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി സിപിഐഎം
ഇടതുനിരീക്ഷകൻ അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി സിപിഐഎം .പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് നിർദ്ദേശം.കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദാണ് ബി എൻ ഹസ്ക്കറിനെ തിരുത്തിയത്. എന്നാൽ നിലപാടാണ് പറഞ്ഞതെന്ന് അഡ്വ.ബി എൻ ഹസ്ക്കർ പറഞ്ഞു
മുഖ്യമന്ത്രിയെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി എൻ ഹസ്കർ വിമർശിച്ചിരുന്നു. ഇതാണ് സി പി ഐ എം നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സി പി ഐ എo ഹസ്ക്കറിന് നിർദ്ദേശം നൽകി.രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാം.പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നുമായിരുന്നു സംസ്ഥാന കമ്മിറ്റി അംഗമായ കെ സോമപ്രസാദിൻ്റെ നിർദ്ദേശം.
എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്ന് ഹസ്കർ യോഗത്തിൽ മറുപടി നൽകി. തനിക്കെതിരെ നടപടി എടുത്താൽ
എ.കെ ബാലനും രാജു എബ്രഹാമും നടപടിക്ക് അർഹരാണെന്നും ബി എൻ
ഹസ്കർ പറഞ്ഞു. തന്നെ താക്കീത് ചെയ്തുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും അഡ്വ.ബി എ ഹസ്ക്കർ ചാനലി നോട് പ്രതികരിച്ചു
ഹസ്ക്കറിൻ്റെ ചാനൽ ചർച്ചയിലെ പ്രസ്താവന സി പി ഐ എമ്മിന് വലിയ തലവേദനയായിരുന്നു ഇതാടെയാണ് തിരുത്തൽ ഉണ്ടായത്
സംസ്ഥാനത്ത് വിവിധ ജില്ലാകോടതികൾക്ക് നേരെ ബോംബ് ഭീഷണി
സംസ്ഥാനത്ത് വിവിധ ജില്ലാകോടതികൾക്ക് നേരെ ബോംബ് ഭീഷണി. കാസർകോട്, മഞ്ചേരി ജില്ലാ കോടതികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് കോടതി സമുച്ചയം ഒഴിപ്പിച്ചു. ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ മെയിൽ ഐഡിയിൽ രാവിലെ 11 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഉടൻ തന്നെ പരിശോധന നടത്താൻ ബോംബ് സ്ക്വാഡിനെ വിന്യസിച്ചു. കോടതി സമുച്ചയം ഒഴിപ്പിച്ച് പരിശോധന നടത്തിയെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തിൽ രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. രാവിലെ 10.30ഓടെയാണ് സന്ദേശമെത്തിയത്. തുടർന്ന് ജീവനക്കാർ എസ്പിയെ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡും സുരക്ഷാസേനയും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ (ടിഎൽഒ) എന്ന സംഘടനയുടെ ഐഡിയിൽ നിന്നാണ് മെയിൽ വന്നത്. പകൽ ഒന്നിനും 2നും ഇടയിൽ രണ്ട് മനുഷ്യ ബോംബുകൾ കോടതിയിൽ പൊട്ടിത്തെറിക്കുമെന്നും കോടതിയുടെ വിവിധ ഇടങ്ങളിൽ ആർഡി എക്സുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുഴുവൻ ജീവനക്കാരേയും അതിനു മുമ്പായി ഒഴിപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. മെയിലിന്റെ യഥാർഥ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം, സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കും വിമാനത്താവളങ്ങളിലേക്കും ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു.
അമേരിക്കയിലെ മിനിയാപൊളിസിൽ സംഘർഷം
അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ ഒരു സ്ത്രീയെ വെടിവച്ചുകൊന്നതിനെ തുടർന്ന് സംഘർഷം.
പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കിടെ ഉദ്യോഗസ്ഥനു മേൽ കാർ ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വരക്ഷാർത്ഥം ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ്.
ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം ശരിവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സ്ത്രീ ഫെഡറൽ ഏജന്റുമാരെ ലക്ഷ്യം വച്ചെന്നും ട്രംപ്.
ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം കളവാണെന്ന് മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ
ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ നഗരം വിട്ടുപോകണമെന്നും മേയർ.
37 വയസ്സുകാരിയായ റെനി നിക്കോൾ ഗുഡ് എന്ന അമേരിക്കൻ പൗരയാണ് കൊല്ലപ്പെട്ടത്.
സംഭവം നടന്നത് 2020ൽ ആഫ്രിക്കൻ-അമേരിക്കനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസ് ഓഫീസർ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്ത്്.
2024നുശേഷം ഇമിഗ്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണ് നിക്കോൾ ഗുഡിന്റേത്.
ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ഇന്ന്
ബ്രസൽസ്.ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. കഴിഞ്ഞ ഘട്ടങ്ങളിൽ നടന്ന ചർച്ചകളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ചർച്ചകൾ ക്കായി ഇന്ന് ബ്രസൽസിൽ എത്തും.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ യൂറോപ്യൻ യൂണിയൻ വ്യാപാര, സാമ്പത്തിക സുരക്ഷാ കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചുമായി അദ്ദേഹം ചർച്ച നടത്തും. സന്തുലിതമായി കരാർ പൂർത്തി യാക്കുകയാണ് ഈ ചർച്ചയുടെ ലക്ഷ്യം എന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
എറണാകുളം ജില്ലയിൽ കോൺഗ്രസിന് തലവേദനയായി ഗ്രൂപ്പ് തർക്കം
കൊച്ചി.എറണാകുളം ജില്ലയിൽ കോൺഗ്രസിന് തലവേദനയായി ഗ്രൂപ്പ് തർക്കം
ജില്ലയിൽ എ ഗ്രൂപ്പും VD സതീശൻ ഗ്രൂപ്പും തമ്മിൽ ഭിന്നത രൂക്ഷം
പെരുമ്പാവൂരിൽ VD സതീശൻ ഗ്രൂപ്പിന്റെ ജില്ലാ പഞ്ചായത്ത് മെമ്പറെ ഒഴിവാക്കി ബെന്നി ബെഹനാന്റെ ഉദ്ഘാടന പരിപാടി
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മുടിക്കൽ ഹൈസ്കൂളിലെ ബസ് ഉദ്ഘാടനത്തിൽ നിന്ന് കീഴ്മാട് ജില്ലാ പഞ്ചായത്ത് മെമ്പർ പി എ മുക്താറിനെ ഒഴിവാക്കി
ഉദ്ഘാടനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പറെ ക്ഷണിച്ചില്ല .ജില്ലാ പഞ്ചായത്ത് സ്റ്റാറ്റൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ദിവസം ഉദ്ഘാടനം നിശ്ചയിച്ചത് എം പിയുടെ നിർദ്ദേശത്തെ തുടർന്ന് എന്നും ആരോപണം
ഫേസ്ബുക് പോസ്റ്റുമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി







































