Home Blog Page 1175

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും.


പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ഗാഡ്ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. അവഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ഗാഡ്ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അംഗമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾ വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

പെരിയയിലും UDF – BJP സഖ്യം

കാൺ കോഡ്. പെരിയയിലും UDF – BJP സഖ്യം

പുല്ലൂർ – പെരിയ പഞ്ചായത്തിൽ മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും BJP വോട്ട് UDF ന്

പഞ്ചായത്തിൽ സീറ്റ് നില UDF – LDF  ഒപ്പത്തിനൊപ്പം . ഏക ബിജെപി അംഗം UDF ന് വോട്ട് ചെയ്തതോടെ സ്റ്റാൻഡിങ് കമ്മിറ്റികളിൽ UDF

ലക്ഷ്യം 110 പ്രഖ്യാപിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം. തുടർഭരണത്തിനായി മുഖ്യമന്ത്രിയുടെ മിഷൻ 110.
നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 110 സീറ്റ് നേടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുഖ്യമന്ത്രിയുടെ നിർദ്ദേശം മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ.
സർവ്വ വിഭാഗം ജനങ്ങളുടെയും ഉന്നതി ലക്ഷ്യമിട്ടാണ് 10 വർഷം ഭരിച്ചത്
.സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും മികച്ച ഭരണം നടത്താനായി

ബിജെപി നിലപാടിനൊപ്പമാണ് കോൺഗ്രസ് നിലകൊണ്ടത്. ഇടതുഭരണം വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തു.കലാപങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റി

അതിദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാനായി

കൊട്ടാരക്കരയിൽ വിവാഹ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍


കൊട്ടാരക്കര: മുന്‍പ് വിവാഹം കഴിച്ച വിവരം മറച്ചുവെച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് വഞ്ചിച്ച കേസില്‍ യുവാവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ വില്ലേജില്‍ അഴിമുഖം പടിഞ്ഞാറ്റിന്‍കര ചിറക്കുന്നത്ത് വീട്ടില്‍ ജിനേഷ് (33) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി പ്രതി വിവാഹബന്ധത്തിലേര്‍പ്പെടുകയും, എന്നാല്‍ ഒരു വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്ന വിവരം ഇയാള്‍ മറച്ചുവെച്ചതായുമാണ് പരാതി. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ ന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ പങ്കജ് കൃഷ്ണ, ജയകുമാര്‍, സജീവ്, രേഖ, രേവതി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വർണ്ണകൂടാരം ശില്പശാല സംഘടിപ്പിച്ചു

പോരുവഴി.സമഗ്ര ശിക്ഷ കേരളം ശാസ്താംകോട്ട ബിആർസിയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം അന്താരാഷ്ട്ര പ്രീസ്കൂൾ പദ്ധതിയുടെ ഭാഗമായി പോരുവഴി ഗവ എച്ച് എസ് പ്രീ-സ്കൂളിലെ വിദ്യാർത്ഥികൾക്കായി ശില്പശാല സംഘടിപ്പിച്ചു.
പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും അതിലൂടെ അറിവ് സമ്പാദനപ്രക്രിയ കൂടുതൽ അനുഭവവേദ്യമാക്കുന്നതിനും ഈ ശില്പശാല വഴിയൊരുക്കി.

ശില്പശാലയുടെ ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനു ഐ നായർ നിർവഹിച്ചു , പിടിഎ പ്രസിഡൻറ് ആർത്തിയിൽ സമീർ അധ്യക്ഷത വഹിച്ചു.ബി ആർ സി അധ്യാപക പരിശീലകൻ ജി പ്രദീപ്കുമാർ പദ്ധതി വിശദീകരണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ സതീഷ് എം എസ് ,അനീഷ് സീനിയർ അധ്യാപകർ പ്രൈമറി അധ്യാപകർ, രക്ഷർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ഇതിൽ പങ്കെടുത്തു.

ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപകരായ സുരേന്ദ്രൻ ,രാജു, ജയന്തി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി

യുഎംസി വ്യാപാരഭവന്‍ ഉത്ഘാടനവും കരുനാഗപ്പള്ളിനഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണവും

കൊല്ലം : യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കൊല്ലം ജില്ലാ ആസ്ഥാന മന്ദിരമായ യു.എം.സി വ്യാപാരഭവന്‍ ഉത്ഘാടനവും കരുനാഗപ്പള്ളി നഗരസഭയിലെ 37 കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണവും 2026 ജനുവരി 26 ന് നടത്താന്‍ യു.എം.സി കൊല്ലം ജില്ലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു. യു.എം.സി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്നുതന്നെ സൗജന്യ മെഡിക്കല്‍ ക്യാമ്പും, നിര്‍ദ്ധനര്‍ക്കുളള സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും നടക്കും. പ്രവര്‍ത്തകയോഗത്തില്‍ യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നനും, റൂഷ പി കുമാര്‍ കൃതജ്ഞതയും പറഞ്ഞു. എച്ച്.സലിം, ജി.ബാബുക്കുട്ടന്‍പിളള, ബി.ആര്‍.പ്രസാദ്, സിദ്ദിഖ് എം മണ്ണാന്റയ്യം, ഹരി ചേനങ്കര, ഷംസുദ്ദീന്‍വെളുത്തമണല്‍, എം.പി ഫൗസിയ തേവലക്കര, അജയകുമാരന്‍പിളള, ഇ.എം.അഷ്‌റഫ്, എല്ലയ്യത്ത് ചന്ദ്രന്‍, ഗിരിജ, നിഹാര്‍, നിസ്സാം എന്നിവര്‍ സംസാരിച്ചു.

വിജയ് ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചു

ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നത്. അപ്രതീക്ഷിതമായ സാഹചര്യം മൂലമാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ വിതരണക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

പ്രൊഡക്ഷന്‍ ടീമില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തിയതി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആരാധകര്‍ ക്ഷമയോടെ പോസിറ്റീവായി തുടരണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. ഏതെങ്കിലും അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാനും അഭ്യര്‍ഥിക്കുന്നു. പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യൂറോപ്പിലേയും മലേഷ്യയിലേയും വിതരണക്കാരുടെ സോഷ്യല്‍ മീഡിയ ഔദ്യോഗിക പേജിലെ കുറിപ്പ് അവസാനിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി വെച്ചു. വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി ഉണ്ടാകൂ എന്നാണ് സൂചന. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്.

മദീനയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു

റിയാദ്.സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി അബ്ദുൽ ജലീലിന്റെ മകൾ ഒൻപത് വയസ്സുകാരി ഹാദിയ ഫാത്തിമയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ മരിച്ച അബ്ദുൽ ജലീൽ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ മദീനയിൽ ഖബറടക്കിയിരുന്നു.
മദീനയിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ ഹാദിയ ഫാത്തിമ കൂടി യാത്രയായതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി അബ്ദുൽ ജലീൽ, ഭാര്യ തസ്‌ന, മകൻ ആദിൽ, ജലീലിന്റെ മാതാവ് മൈമൂനത്ത് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ മദീനയിലെ ജന്നത്തുൽ ബഖീ ഖബർസ്ഥാനിലാണ് ഖബറടക്കിയത്. തൊട്ടുപിന്നാലെയാണ് കുടുംബത്തെ വീണ്ടും കണ്ണീരിലാഴ്ത്തി ഹാദിയയുടെ മരണവാർത്തയും എത്തുന്നത്. അപകടത്തിൽ പരിക്കേറ്റ ജലീലിന്റെ മറ്റു രണ്ട് മക്കളായ അയിഷയും നൂറയും സുഖം പ്രാപിച്ച് വരികയാണ്. ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ ജലീൽ ജോലി സംബന്ധമായ ആവശ്യത്തിനായി ഹായിലിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ജിഎംസി വാഹനം ഒരു ട്രക്കിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം. ദുരന്തവാർത്ത അറിഞ്ഞ് നാട്ടിലുണ്ടായിരുന്ന മൂന്ന് മക്കളും ബന്ധുക്കളും മദീനയിൽ എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് ഇന്ന് രാവിലെ സംസ്കാര ചടങ്ങുകൾ നടന്നത്. ബന്ധുക്കളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ഞെട്ടരുത്, യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെ ആണ് തീരുമാനം. എന്നാല്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നതാണ് കാരണമെന്നും സൂചനയുണ്ട്. മറ്റ് സംഘടനകളെ വളരാന്‍ എന്നല്ല ക്യംപസില്‍ അനുവദിക്കാതെ തലസ്ഥാനത്ത് ജനാധിപത്യപ്രവണതയ്ക്ക് ഏറ്റവും മോശം ഉദാഹരണമായി ദശാബ്ദങ്ങളായി തുടരുന്ന സംഘടനാ യൂണിറ്റ് അക്രമത്തിന് കുപ്രസിദ്ധമാണ്. നേരത്തേയും നിരവധി തവണ പിരിച്ചുവിടല്‍ ഉണ്ടായിട്ടുണ്ടെന്നും മേലാളന്മാരുടെ അനിഷ്ടത്തിലുപരി പുരോഗമനമൊന്നുമുണ്ടാകില്ലെന്നും മറ്റ് സംഘടനാ പ്രതിനിധികള്‍ പറയുന്നു. താല്‍ക്കാലികത കമ്മിറ്റിയെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്.

ഓഡിറ്റോറിയത്തിന്റെ മുകളില്‍ നിന്നു വീണ് വെല്‍ഡിങ് തൊഴിലാളി മരിച്ചു

ഓഡിറ്റോറിയത്തിന്റെ മുകളില്‍ നിന്നു വീണ് വെല്‍ഡിങ് തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വണ്ടാനം സ്വദേശി അജിത് (32) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം
വെല്‍ഡിങ് ജോലിക്കിടെ കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തിന്റെ മുകളില്‍ നിന്നാണ് കാല്‍ വഴുതി വീണത്. ഓഡിറ്റോറിയത്തിന്റെ മുകളിലെ പണിക്കിടെയായിരുന്നു അപകടം.