25 C
Kollam
Saturday 29th August, 2026 | 06:00:52 AM
Home News Breaking News ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ഇന്ന്

ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ഇന്ന്

ബ്രസൽസ്.ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. കഴിഞ്ഞ ഘട്ടങ്ങളിൽ നടന്ന ചർച്ചകളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ  ചർച്ചകൾ ക്കായി ഇന്ന്  ബ്രസൽസിൽ എത്തും.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ യൂറോപ്യൻ യൂണിയൻ വ്യാപാര, സാമ്പത്തിക സുരക്ഷാ കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചുമായി  അദ്ദേഹം ചർച്ച നടത്തും. സന്തുലിതമായി കരാർ പൂർത്തി യാക്കുകയാണ് ഈ ചർച്ചയുടെ ലക്ഷ്യം  എന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.