Home Blog Page 1155

ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഇന്ന്

രാജ്‌കോട്ട് : ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കും. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.
ആദ്യ മത്സരം നാലു വിക്കറ്റിന് വിജയിച്ച ഇന്ത്യയ്ക്ക് ഇന്നും വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. അതേസമയം തിരിച്ചു വരവു ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് കളത്തിലിറങ്ങുന്നത്. ഏഴ് തവണ ഇന്ത്യയിലെത്തിയപ്പോഴും കിവീസിന് പരമ്പര നേടാനായിട്ടില്ല. ഈ ചരിത്രം തിരുത്തിക്കുറിക്കുറിക്കുകയും കിവീസ് ലക്ഷ്യമിടുന്നു.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവരിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ കളിയിലെ താരമായ കോഹ്ലി 93 റണ്ണെടുത്ത് പുറത്തായി. രോഹിത് 29 പന്തില്‍ 26 റണ്ണടിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പാണ് ഇരുവരുടെയും ലക്ഷ്യം. നിലവിലെ ഫോം പ്രായത്തെ മറികടക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.



തടികൊണ്ടുള്ള കട്ടിങ് ബോർഡ് എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

ഉപയോഗിക്കാൻ ഇത് എളുപ്പം ആണെങ്കിലും കട്ടിങ് ബോർഡിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള വസ്തുവാണ് കട്ടിങ് ബോർഡ്. ഇത് പല മെറ്റീരിയലിലും ലഭ്യമാണ്. മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് തടികൊണ്ടുള്ള കട്ടിങ് ബോർഡാണ്. ഉപയോഗിക്കാൻ ഇത് എളുപ്പം ആണെങ്കിലും കട്ടിങ് ബോർഡിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

1.ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിക്കാം

ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് എളുപ്പം കട്ടിങ് ബോർഡ് വൃത്തിയാക്കാൻ സാധിക്കും. ആദ്യം നന്നായി ചൂട് വെള്ളത്തിൽ കട്ടിങ് ബോർഡ് കഴുകണം. ശേഷം അതിലേക്ക് ഡിഷ് സോപ്പ് ചേർക്കാം. മൃദുലമായ സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. അഴുക്കും അണുക്കളും ഇല്ലാതാകുന്നു. അതേസമയം കട്ടിങ് ബോർഡിന്റെ ഇരുവശങ്ങളും കഴുകാൻ ശ്രദ്ധിക്കണം. കഴുകിയതിന് ശേഷം ഉണക്കിയെടുക്കാനും മറക്കരുത്.

  1. നാരങ്ങ ഉപയോഗിച്ചും വൃത്തിയാക്കാം

തടികൊണ്ടുള്ള കട്ടിങ് ബോർഡ് നാരങ്ങ ഉപയോഗിച്ചും വൃത്തിയാക്കാൻ സാധിക്കും. കട്ടിങ് ബോർഡ് കഴുകിയതിന് ശേഷം ഉപ്പ് ഉപയോഗിച്ച് നന്നായി ഉരക്കണം. ശേഷം നാരങ്ങ കൊണ്ടും നന്നായി ഉരച്ച് കഴുകാം. ഇത് കട്ടിങ് ബോർഡിലുള്ള അഴുക്കും അണുക്കളെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു. മാസത്തിൽ ഒരിക്കൽ നാരങ്ങയും ഉപ്പും ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്.

കോൺഗ്രസ് സ്ഥാനാർഥി നിർണയം: ആഗ്രഹിക്കുന്ന നേതാക്കൾക്ക് ഇന്ന് സ്ക്രീനിങ്ങ് കമ്മിറ്റിയെ കാണാം

തിരുവനന്തപുരം. മിസ്ത്രി കൂടിക്കാഴ്ച തുടരും. കോൺഗ്രസ് സ്ഥാനാർഥി നിർണയം: സ്ക്രീനിങ്ങ് കമ്മിറ്റി കൂടിക്കാഴ്ച തുടരും. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയും അംഗങ്ങളും എ.കെ. ആൻ്റണിയെ കണ്ടു

AICC ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി , KPCC അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുമായും ചർച്ച നടത്തി. സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്ന നേതാക്കൾക്ക് ഇന്ന് സ്ക്രീനിങ്ങ് കമ്മിറ്റിയെ കാണാം. നേതാക്കൾക്ക് പട്ടിക കൈമാറാനും അവസരമുണ്ടാകും

ശബരിമലയിലെ സ്വർണ്ണക്കൊള്ള, ബി ജെ പി ഇന്ന് സംരക്ഷണ ജ്യോതി തെളിക്കും

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് മകരസംക്രമദിനമായ ഇന്ന് സംസ്ഥാനത്തെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ബി ജെ പി, ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കും.
വൈകിട്ട് 6 മണിക്ക് നടക്കുന്ന “വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി” പരിപാടിയിൽ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ അണിചേരുമെന്ന് നേതൃത്വം വ്യക്തമാക്കി. ബി ജെ പി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിയിക്കും.ശബരിമലയെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദീപം തെളിയിക്കുന്നത്. സി ബി ഐ അന്വഷണത്തിന് തയ്യാറാവുക, കുറ്റക്കാരായ മുഴുവൻ പേർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അയ്യപ്പജ്യോതിയിലൂടെ ബി ജെ പി ഉന്നയിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയം വേ​ഗത്തിലാക്കാൻ കോൺ​ഗ്രസ്; എംപിമാർ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കാൻ സ്ക്രീനിങ് കമ്മിറ്റി

തിരുവനന്തപുരം: സ്ഥാനാർഥി നിർണയം വേഗത്തിൽ തീരുമാനിക്കാൻ കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും. ഇന്നലെ എകെ ആന്റണി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമായി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇന്നലെ പ്രതിപക്ഷ നേതാവ് മിസ്ത്രിയെ കണ്ടിരുന്നില്ല.

വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം അടക്കം സമിതി തീരുമാനിക്കും. രണ്ടു ദിവസം കേരളത്തിൽ തങ്ങുന്ന സമിതി അംഗങ്ങൾ വീണ്ടും കേരളത്തിൽ എത്തും. രണ്ടു ഘട്ടമായി സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് ശ്രമം.

സ്ഥാനാർഥി നിർണയത്തിൽ ലീഗിൽ മൂന്ന് ടേം നയം നടപ്പിലാക്കണമെന്ന് പി കെ ഫിറോസ്
സ്ഥാനാർഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്നും, മുന്നണി ബന്ധത്തെ ബാധിക്കാതെ ഇക്കാര്യം ഉന്നയിക്കുമെന്നും ഫിറോസ് പറഞ്ഞു. മൂന്ന് ടേം നയം നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്നും സ്ഥാനാർഥി നിർണായത്തിൽ വിജയ സാധ്യത മാത്രം ആകണം മാനദണ്ഡം എന്നും ഫിറോസ് പ്രതികരിച്ചു.

കോഴിക്കോട് കോണ്‍ഗ്രസില്‍ തര്‍ക്കം
നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യതപട്ടിക സംബന്ധിച്ച് കോഴിക്കോട് കോണ്‍ഗ്രസില്‍ തര്‍ക്കം. കോഴിക്കോട് മല്‍സരിക്കുന്ന അഞ്ചില്‍ നാലു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന തരത്തിലുളള പ്രചാരണത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.സ്ഥാനാര്‍ത്ഥി മോഹികളാണ് പ്രചാരണത്തിന് പിന്നിലെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് ഡിസിസി അല്ലെന്നും കെ പി സിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍ തുറന്നടിച്ചു.

നാദാപുരത്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്,കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍,ബാലുശ്ശേരിയില്‍ കെ എസ് യു ജില്ലാ പ്രസിഡന്‍റ് വി ടി സൂരജ്, കോഴിക്കോട് നോര്‍ത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത്. കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഇവരിറങ്ങുമെന്നാണ് പ്രചാരണം. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്തില്ലെങ്കില്‍ ഈ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവര്‍ത്തിക്കുന്നു. ഈ പട്ടികയില്‍പെട്ട ചിലരൊക്കെ മണ്ഡലത്തില്‍ സഹായം തേടി ഇറങ്ങി തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. പക്ഷേ ഇങ്ങനെയൊരു പട്ടിക പ്രചരിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സീറ്റ് മോഹികളാണെന്നാണ് ആരോപണം. വയനാട് ക്യാമ്പില്‍ എ ഐ സി സി നേതൃത്വം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സീറ്റ് ചര്‍ച്ചയെച്ചൊല്ലി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനു പിന്നിലും സീറ്റ് മോഹികളായ ചില നേതാക്കളാണെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും നേട്ടമുണ്ടാക്കിയ മേല്‍ക്കൈ കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ സീറ്റ് ക്ഷാമത്തിന് അവസാനം കുറിക്കാന്‍ സഹായകമാകുമെന്ന് കരുതുമ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കല്ലുകടി.

ശബരിമല സ്വർണ കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ രണ്ട് ജാമ്യാപേക്ഷകളിലും കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും, അബോധാവസ്ഥയിലെന്ന് പറയുന്ന ശങ്കര്‍ദാസിന്‍റെ കേസിലും ഇന്ന് വാദം

ശബരിമല സ്വർണ കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ രണ്ട് ജാമ്യാപേക്ഷകളിലും കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ആദ്യം സമർപ്പിച്ച ജാമ്യപേക്ഷകൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിജിലൻസ് കോടതിയെ സമീപിച്ചത്. അതേസമയം ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് സമർപ്പിച്ച മുൻ‌കൂർ ജാമ്യഹർജി കൊല്ലം ജില്ലാ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും.

ശങ്കർദാസ് അബോധാവസ്ഥയിലാണെന്നാണ് ഫോട്ടോ സഹിതം അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കോടതി ആവശ്യപെട്ട പ്രകാരം SIT നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും കോടതി വിധി. നേരത്തെ എസ് ഐ ടിയോട് കെ പി ശങ്കരദാസിൻ്റെ അസുഖം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ കോടതി നിർദേശം നൽകിയിരുന്നു.

ശബരിമലയിൽ മകരവിളക്ക് ഇന്ന്

ശബരിമലയിൽ മകരവിളക്ക് ഇന്ന്. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും അടക്കം പർണ്ണശാലകൾ കെട്ടി തീർത്ഥാടകർ തമ്പടിച്ചിരിക്കുകയാണ്. ഇന്ന് 35000 തീർത്ഥാടകർക്കു മാത്രമാണ് ദർശനത്തിന് അനുമതിയുള്ളൂ. രാത്രി വൈകിയും അയ്യപ്പന്മാർ കൂട്ടമായി മല ചവിട്ടി .

പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് ആറുമണിയോടെ സന്നിധാനത്ത് എത്തിച്ചേരും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഇതിനുശേഷമായിരിക്കും പൊന്നമ്പലമേട്ടിൽ മകരവിളക്ക് നടക്കുക. കനത്ത സുരക്ഷാ സംവിധാനമാണ് പോലീസ് മകരവിളക്കി നോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. മകരവിളക്ക് ദർശനം നടത്താൻ പ്രത്യേകം പോയിന്റുകൾ പോലീസ് സജീകരിച്ചു നൽകിയിട്ടുണ്ട്. പോലീസിനെ കൂടാതെ അർദ്ധസൈനിക വിഭാഗവും സുരക്ഷയ്ക്കായി സന്നിധാന പമ്പയിലും എത്തിയിട്ടുണ്ട്.

ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്, ജാമർ വെച്ച് സൈന്യം; പ്രകടനം തുടരൂ, സഹായമെത്തുമെന്ന് പ്രക്ഷോഭകരോട് ട്രംപ്

ടെഹ്‌റാൻ: അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ പ്രതിഷേധം അടിച്ചൊതുക്കാൻ ഇന്‍റർനെറ്റും മൊബൈൽ സേവനങ്ങളും വിച്ഛേദിച്ചതിന് പിന്നാലെ സ്റ്റാർലിങ്ക് ഉപയോഗവും ഇറാൻ നിരോധിച്ചിരുന്നു. പ്രക്ഷോഭകരുടെ ആശയവിനിമയ മാർഗങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയ ഇറാന് തിരിച്ചടിയായി ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകിയിരുന്നു. ഇപ്പോഴിതാ സ്പേസ് എക്സ് ലഭ്യമാക്കിയ സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനവും ഇറാൻ തടസപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ.

സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇറാനിൽ ലഭ്യമായി തുടങ്ങിയതിനു പിന്നാലെ ജാമറുകൾ ഉപയോഗിച്ച് സൈന്യം ഈ സേവനം തടസപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ മസ്കുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പേസ് എക്സ് സാറ്റാർ ലിങ്ക് സാറ്റലൈറ്റ് ഇന്‍റ‍ർനെറ്റ് സേവനം ഇറാനിൽ നൽകിയത്. സ്പേസ് എക്സ് വഴി ഇറാനിലെ സ്റ്റാർലിങ്ക് വരിസംഖ്യ ഒഴിവാക്കി, രാജ്യത്ത് റിസീവറുകളുള്ള ആളുകൾക്ക് പണം നൽകാതെ തന്നെ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാൻ ആണ് അവസരമൊരുക്കിയത്. എന്നാൽ മണിക്കൂറുകൾക്കകം ഇറാൻ സൈന്യം ഈ നീക്കം പൊളിച്ചു.

സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് ഇറാനിൽ ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചാരപ്രവർത്തനമായി കണക്കാക്കിയാൽ വധശിക്ഷ വരെ ലഭിക്കാമെന്നും, ഇതിനായി ഇറാൻ തീരുമാനമെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിലെ പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനിലേക്ക് ‘സഹായം ഉടനെത്തും’ എന്നും പ്രതിഷേധക്കാരോട് അവരുടെ പ്രകടനങ്ങൾ തുടരാനും ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ആഴ്ചകളായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ അടിച്ചമർത്തലിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടിയിലാണ് ട്രംപിന്റെ ഈ പ്രസ്താവന.

ശബരിമല പാണ്ടിതാവളത്തിൽ ആന ഇറങ്ങി, പേടിച്ചു ഓടിയ നാല് പേർക്ക് പരിക്ക്

ശബരിമല. പാണ്ടിതാവളത്തിൽ ആന ഇറങ്ങി. ആനയെ കണ്ട് പേടിച്ചു ഓടിയ നാല് പേർക്ക് വീണ് പരിക്ക്. ആളുകൾ കൂട്ടത്തോടെ ഓടിയതിന് ഇടയിൽ ആണ് നാല് പേർക്ക് പരിക്കേറ്റത്. ഇവരെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി. ആന കാടിനുള്ളിലേക്ക് കയറി

ഇറാനിൽ കൂട്ടക്കുരുതി,കൊല്ലപ്പെട്ടവരുടെ എണ്ണം 2400 കടന്നു

ടെഹ്റാന്‍.ഇറാനിൽ കൂട്ടക്കുരുതി തുടരുന്നു.കൊല്ലപ്പെട്ടവരുടെ എണ്ണം 2400 കടന്നു. പ്രതിഷേധം തുടരാനും സ്ഥാപനങ്ങൾ ഏറ്റെടുക്കാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം. അമേരിക്കയുടെ സഹായം ഉടൻ എത്തുമെന്നും ട്രംപ്. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്.

ഇന്റർനെറ്റ് ഉപരോധം അഞ്ചാം ദിവസവും തുടരുന്നു.ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന.

ഇറാൻ ജനതയുടെ കൊലയാളികൾ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി