Home Blog Page 1156

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

വളർച്ചയ്ക്കും ‌ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. ഇത് പേശികൾ, അസ്ഥികൾ, ചർമ്മം എന്നിവ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

വളർച്ചയ്ക്കും ‌ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. ഇത് പേശികൾ, അസ്ഥികൾ, ചർമ്മം എന്നിവ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

തൈര് പതിവായി കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നു

ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ നൽകിക്കൊണ്ട് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രകൃതിദത്ത പ്രോബയോട്ടിക്കാണ് തൈര്. ഇത് പാലിനേക്കാൾ ദഹിക്കാൻ എളുപ്പമാക്കുന്നു. പതിവായി കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നു. കൂടാത, പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന തൈര് തിരഞ്ഞെടുക്കുക.

പനീർ മൃദുവായതും സാവധാനത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ്

പനീർ മൃദുവായതും സാവധാനത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ്. ഇത് സ്ഥിരമായ ഊർജ്ജത്തിന് അനുയോജ്യമാണ്. പനീറിൽ ലാക്ടോസ് കുറവാണ്. മാത്രമല്ല വയറിന് കൂടുതൽ ഗുണം ചെയ്യും. ഇത് കാൽസ്യവും അവശ്യ അമിനോ ആസിഡുകളും നൽകുന്നു. വീട്ടിൽ ഉണ്ടാക്കിയതോ ചെറുതായി വേവിച്ചതോ ആയ പനീർ ഏറ്റവും ഫലപ്രദമാണ്.

പോഷകങ്ങളുടെ കലവറയും പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് ചീര.

പോഷകങ്ങളുടെ കലവറയും പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, എന്നാൽ 100 ​​ഗ്രാമിൽ അളക്കുമ്പോൾ ഏകദേശം 2.9 ഗ്രാം പ്രോട്ടീൻ ഉണ്ട്.

മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ്

മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ്. ഒരു മുട്ടയിൽ നിന്ന് ഏകദേശം 6 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു. മുട്ട പ്രോട്ടീനിന്റെ മികച്ച ഉറവിടമാണെങ്കിലും, ചില പച്ചക്കറികളിലും ഈ മാക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്.

മുളപ്പിച്ച ചെറുപയർ കുടലിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്

മുളപ്പിച്ച ചെറുപയർ കുടലിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. പോഷകസമൃദ്ധവും കുടലിന് അനുയോജ്യവുമായ പ്രോട്ടീൻ സാലഡിനായി നാരങ്ങ, ഉപ്പ്, നേരിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുക.

100 ഗ്രാമിൽ ഏകദേശം 2.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ബ്രോക്കോളിയിലെ ഉയർന്ന നാരുകളുടെയും വൈറ്റമിനുകളുടെയും അളവ് കൂടുതലാണ്. 100 ഗ്രാമിൽ ഏകദേശം 2.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് അരിഞ്ഞതും വേവിച്ചതുമായ ബ്രോക്കോളിയിൽ ഏകദേശം 5.7 ഗ്രാം പ്രോട്ടീൻ ലഭിക്കും.

കൗമാര കലോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തൃശൂരിൽ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കും. ഉദ്ഘാടനം 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രത്യേക പന്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും, 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 വിദ്യാർഥികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻകൂടിയായ റവന്യൂ മന്ത്രി കെ. രാജൻ സ്വാഗതം പറയും.


‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. ബി.കെ. ഹരിനാരായണനാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതഗാനം അവതരിപ്പിക്കും. തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയിട്ടുള്ളത്.

ഹരിതചട്ടം പാലിച്ചാകും കലോത്സവം നടക്കുക. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, മന്ത്രിമാരായ ഡോ. ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.

ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്

തിരുവനന്തപുരം. സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്.സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായി നടപടികൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്ക്

സംസ്കൃത സർവ്വകലാശാല- അധ്യാപക നിയമനങ്ങൾ ഗവർണർ തടഞ്ഞു

തിരുവനന്തപുരം. കാലടി സംസ്കൃത സർവ്വകലാശാലയുടെ ആറ് ഏക്കർ ഭൂമി സ്റ്റേഡിയം നിർമ്മാണത്തിന് ഒരു സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുക്കുവാനുള്ള സിൻഡിക്കേറ്റ് തീരുമാനം ഗവർണർ തടഞ്ഞതിന് തൊട്ട് പിന്നാലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന അധ്യാപക തസ്തികകളിൽ തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം നിർത്തിവയ്ക്കാൻ ഗവർണർ സർവകലാശാലയുടെ താൽക്കാലിക വിസി
ഡോ: ഗീതാകുമാരിക്ക് നിർദ്ദേശം നൽകി.

പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർത്ഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ
പ്രാദേശിക സെൻററുകൾ അടച്ചുപൂട്ടണമെന്നു മുള്ള അക്കൗണ്ടൻറ് ജനറലിന്റെ കഴിഞ്ഞ വർഷത്തെ ആഡിറ്റ് റിപ്പോർട്ട് മറച്ചുവെച്ച് 2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസി ക്ക് നിർദ്ദേശം നൽകിയത്.
വിജ്ഞാപനം അഞ്ച് വർഷം മുൻപുള്ളതായതുകൊണ്ട് പുനർ വിജ്ഞാപനം അനി വാര്യമാണെന്നും നിവേദനത്തിൽ ചൂണ്ടി ക്കാട്ടിയിരുന്നു.

സാമ്പത്തിക തകർച്ച നേരിടുന്ന സർവ്വകലാശാല വിരമിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും
പെൻഷൻ ആനുകൂല്യങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞു വച്ചിരിക്കുമ്പോഴാണ്
സിപിഎം സിൻ ഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വിസി സ്ഥിരമായി വഴങ്ങുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കുറ്റപ്പെടുത്തി.

സിപിഎം ന്റെ മാധ്യമവക്താവ് അഡ്വ :കെ.എസ്. അരുൺകുമാറിന്റെ നിയന്ത്രണത്തിലാണ് സർവ്വകലാശാല പ്രവർത്തിക്കുന്നതെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ സംസ്കൃത അധ്യാപികയായ ഡോ: കെ.കെ.ഗീതകുമാരിയെ മുൻഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ് താൽക്കാലിക വിസി യായി 2O24 മാർച്ചിൽ ‘സംസ്കൃത’യിൽ നിയമിച്ചത്.

പോപ്പുലർ ഫ്രണ്ട് ബന്ധം പറഞ്ഞ് മലയാളി എൻഐഎ ഉദ്യോഗസ്ഥന്‍റെ വീഡിയോ കോൾ, കണ്ണൂരിൽ ബാങ്ക് മാനേജറെ പേടിപ്പിച്ചു, പക്ഷേ പണി പാളി; തട്ടിപ്പ് പൊളിഞ്ഞു

കണ്ണൂർ: ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന കണ്ണൂർ സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജരെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് പണം തട്ടാൻ ശ്രമം. തന്ത്രപരമായ നീക്കത്തിലൂടെ തട്ടിപ്പ് പൊളിച്ച് ബാങ്ക് മാനേജരും സൈബർ പൊലീസും. തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിന്റെ ജാഗ്രതയും കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സമയോചിതമായ ഇടപെടലുമാണ് വൻ സൈബർ തട്ടിപ്പ് ശ്രമം പൊളിച്ചത്. എൻഐഎ പിടികൂടിയ പി.എഫ്.ഐ പ്രവർത്തകനിൽ നിന്നും പ്രമോദിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും സിം കാർഡും ലഭിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി.

ജനുവരി 11-നാണ് ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന പ്രമോദ് മഠത്തിലിനെ തട്ടിപ്പ് സംഘം സമീപിച്ചത്. മുംബൈയിലെ കാനറ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നാണ് വ്യാജ ഉദ്യോഗസ്ഥൻ പറഞ്ഞത്. നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. ഇതിന്റെ തെളിവായി എഫ്.ഐ.ആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ എന്നിവയും അയച്ചു നല്‍കി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജനുവരി 12-ന് രാവിലെ 11:30-ന് വീഡിയോ കോളില്‍ വരാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ പ്രമോദും ഭാര്യയും വിവരം കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തു. മലയാളിയായ ഉദ്യോഗസ്ഥനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഉദ്യോഗസ്ഥന്‍റെ ഐഡി കാണിക്കാൻ പ്രമോദ് ആവശ്യപ്പെട്ടു. യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ഐഡി കാർഡ് കാണിക്കുന്നത് വീഡിയോയിൽ കാണാം. പത്ത് മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു. ഇതിനിടെ തട്ടിപ്പുകാര്‍ക്ക് യാതൊരു സംശയവും നല്‍കാതെ, കൃത്യസമയത്ത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കോള്‍ ഏറ്റെടുത്ത് തട്ടിപ്പ് സംഘത്തിന്റെ നീക്കം പൊളിച്ചു. ഇതോടെ ഡിജിറ്റൽ അറസ്റ്റ് നാടകം പൊളിഞ്ഞു. സംഭവത്തിൽ കണ്ണൂർ സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉത്സവത്തിന് ഇടയിലേക്ക് കാട്ടാന കൂട്ടം ,പരിഭ്രാന്തരായി ജനം

തൃശൂര്‍.ഉത്സവത്തിന് ഇടയിലേക്ക് കാട്ടാന കൂട്ടം എത്തി.അതിരപ്പിള്ളി അരൂർമുഴിയിലാണ് സംഭവം.നവഗ്രഹ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിന് ഇടയിലേക്കാണ് കാട്ടാനകൾ എത്തിയത്. 500 ഓളം ആളുകൾ ഈ സമയം ഈ പ്രദേശത്ത് ഉണ്ടായിരുന്നു. മനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നു. ആനകൾ സ്ഥലത്ത് പരിഭ്രാന്തി പരത്തി.

rep picture

ബിജെപിയുടെ ‘എ ക്ലാസ് മണ്ഡലം’, കെ കരുണാകരന്‍റെ തട്ടകം, താമര വിരിയിക്കാൻ മകൾ പത്മജയെ തൃശൂരിൽ ഇറക്കുമോ? സുരേഷ് ഗോപിയുടെ പിന്തുണ നിർണായകം

തൃശൂർ: എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തൃശൂരില്‍ ബി ജെ പി പത്മജ വേണുഗോപാലിനെയും പരിഗണിക്കുന്നു. സുരേഷ് ഗോപിയുടെ പിന്തുണയും പരിചിത മണ്ഡലമെന്നതും പത്മജയ്ക്ക് അനുകൂല ഘടകമാണ്. പിന്നില്‍ നിന്ന് കുത്തിയവരുടെയും കാലു വാരിയവരുടെയും പേരെടുത്തു പറഞ്ഞാണ് 2024 മാര്‍ച്ച് ഏഴിന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് എത്തി പ്രകാശ് ജാവദേക്കറില്‍ നിന്ന് കരുണാകന്‍റെ മകള്‍ പത്മജാ വേണുഗോപാല്‍ അംഗത്വം സ്വീകരിച്ചത്.

ഒസ്യത്ത് പ്രകാരം കെ കരുണാകരന്‍റെ സ്മൃതികുടീരമിരിക്കുന്ന മുരളീ മന്ദിരത്തിന്‍റെ അവകാശിയാണ് പത്മജയെങ്കിലും കരുണാകരനെ ആഘോഷിച്ച തൃശൂരുകാര്‍ പത്മജയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനൊരവസരം നല്‍കിയിട്ടില്ല. സുരേഷ് ഗോപിയുടെ അപ്രതീക്ഷിത എന്‍ട്രിയിലാണ് കഴിഞ്ഞ തവണ 946 വോട്ടുകള്‍ക്ക് വീണത്. ഇത്തവണ തൃശൂരില്‍ പത്മജയെ പിന്തുണയ്ക്കുന്നതിന് മുന്നിലുള്ളത് സുരേഷ് ഗോപി എന്നതാണ് രാഷ്ട്രീയ കൗതുകം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ട് ഡിവിഷനെ പിടിക്കാനുള്ളൂ എങ്കിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 35 ഡിവിഷനുകളില്‍ സുരേഷ് ഗോപിക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ അഭിപ്രായം മുഖവിലയ്ക്കെടുത്താല്‍ പത്മജയ്ക്ക് തൃശൂരില്‍ നറുക്കുവീഴും. ഡി സി സി അധ്യക്ഷന്‍ ജോസഫ് ടാജറ്റും രാജന്‍ പല്ലനും തമ്മിലാണ് കോണ്‍ഗ്രസില്‍ തൃശൂര്‍ സീറ്റിനായുള്ള മത്സരം. രണ്ടിലാര് മത്സരിച്ചാലും മറ്റെയാള്‍ കാലുവാരാനിടയുണ്ടെന്നും ബി ജെ പി കരുതുന്നു. അങ്ങനെവന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മുന്‍ കോണ്‍ഗ്രസുകാരിയായ പത്മജയ്ക്ക് സമാഹരിക്കാനായേക്കുമെന്നും ബി ജെ പിയുടെ മനക്കണക്ക്. രണ്ട് തവണ തൃശൂര്‍ തിരസ്കരിച്ച പത്മജ വേണ്ടെന്ന പാര്‍ട്ടി തീരുമാനം വന്നാല്‍ എം ടി രമേശിന് നറുക്കുവീഴും. അതേസമയം രണ്ട് തവണയായി മണ്ഡലം കൈവശം വച്ചിരിക്കുന്ന സി പി ഐ ആരെയിറക്കും എന്നത് കണ്ടറിയണം.

നായാട്ടിന് പോയ അഭിഭാഷകൻ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തോക്കുപൊട്ടി മരിച്ചു

ഉഴവൂർ: നായാട്ടിന് പോയ അഭിഭാഷകൻ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തോക്കുപൊട്ടി മരിച്ചു. ഉഴവൂർ ഒക്കാട്ടിൽ അഡ്വ. ജോബി ജോസഫാണ് (56) മരിച്ചത്. തിങ്കൾ രാത്രി 11ഓടെയായിരുന്നു സംഭവം.


പയസ്‌മ‍ൗണ്ട്‌ നീരുട്ടി ഭാഗത്ത് നായാട്ട് നടത്തുന്നതിനിടയിൽ ജോബി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നുവെന്നാണ്‌ വിവരം. ഇതിനിടയിൽ തോളിൽ തൂക്കിട്ടിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ ബാറിലെ അഭിഭാഷകനാണ്. ഭാര്യ: ഡോ. ഷിജി. മക്കൾ: ഐവിൻ, അന്നൂസ്, ജോസ്.

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി.10,700 പേർ അറസ്റ്റിൽ.കൊല്ലപ്പെട്ടവരിൽ ഒമ്പതു പേർ പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ളവർ.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാനുമായി ചർച്ച നടത്താൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും എന്നാൽ പ്രക്ഷോഭകരെ ഇറാൻ നിഷ്‌ക്കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാൽ അതിനു മുമ്പായി നടപടി വേണ്ടി വന്നേക്കുമെന്നും ട്രംപ്.രാജ്യത്ത് സംഘർഷാവസ്ഥ അവസാനിക്കുന്നതു വരെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് ഇറാൻ.

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ വിദേശശക്തികളുടെ പിന്തുണയുള്ള കലാപങ്ങളാണെന്നും ഇറാൻ.അമേരിക്ക ഇറാനെ ആക്രമിക്കുന്നപക്ഷം പ്രദേശങ്ങളുള്ള അമേരിക്കയുടെ സൈനിക താവളങ്ങളും കപ്പലുകളും അമേരിക്കൻ പൗരന്മാരെയും സൈനികരെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫിന്റെ മുന്നറിയിപ്പ്

ഇറാനുമേൽ 25 ശതമാനം തീരുവ ഏർപ്പടുത്താനുള്ള തീരുമാനം ഇന്ത്യയ്ക്കും ചൈനയ്ക്കും തുർക്കിക്കും തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകൾ.

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻക്രമക്കേട്; 14.93 കോടി ജീവനക്കാരൻ തട്ടിയെടുത്തു, ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻക്രമക്കേട്. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുകയിൽ 14.93 കോടി രൂപ ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരൻ തട്ടിയെടുത്തു. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നു.

2013 മുതൽ 2020വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. ക്ഷേമനിധി ബോര്‍ഡിലെ ക്ലര്‍ക്ക് സംഗീതാണ് കോടികള്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുക ബോര്‍ഡിന്‍റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ സംഗീതിന്‍റെയും ബന്ധുവിന്‍റെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. വാര്‍ഷിക ഓ‍ഡിറ്റിൽ പിടിക്കപ്പെടാതിരിക്കാൻ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഏജന്‍റുമാര്‍ മാസം അവരുടെ വിഹിതം ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കുന്നുണ്ട്. ഇതിൽനിന്നടക്കമാണ് വൻ തുക തട്ടിയെടുത്തത്.

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലാണ് ഇത്രയധികം തുകയുടെ വൻ തട്ടിപ്പ് നടന്നത്. ഏഴുവര്‍ഷത്തിനിടെ നടന്ന തട്ടിപ്പിന്‍റെ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നത്. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ വാര്‍ത്ത വന്നിരുന്നു. തട്ടിപ്പിൽ ആരോപണവിധേയനായ സംഗീതിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ലോട്ടറി ഏജന്‍റുമാര്‍ പ്രതിമാസം നിശ്ചിത തുക ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കുന്നുണ്ട്. ലോട്ടറിയെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് ലോട്ടറി ഏജന്‍റുമാരുടെയും തൊഴിലാളികളുടെയും ക്ഷേമനിധി തുകയാണ് ഘട്ടം ഘട്ടമായി മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റി വലിയ രീതിയിലുള്ള തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.

സംഭവത്തിൽ ക്ഷേമനിധി ബോര്‍ഡിനും ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോട്ടറി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയ ഉദ്യോഗസ്ഥരാണ് ക്ഷേമനിധി ബോര്‍ഡിലുണ്ടായിരുന്നത്. ക്ലര്‍ക്കിന്‍റെ ജോലികള്‍ നിരീക്ഷിക്കുന്നതിനടക്കം സൂപ്പര്‍വൈസറോ മറ്റു ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. ആരും നിയന്ത്രിക്കാനില്ലാത്ത സ്ഥിതി വന്നപ്പോള്‍ ക്ഷേമനിധി ബോര്‍ഡിലേക്ക് വന്ന പണം ഘട്ടം ഘട്ടമായി പല അക്കൗണ്ടുകളിലേക്ക് ക്ലര്‍ക്ക് മാറ്റുകയായിരുന്നു.