Home Blog Page 1157

ഇടിഞ്ഞകുഴിയിൽ പൊതുമരാമത്ത് വകുപ്പിന്റെ പുതിയകലുങ്കും വിചിത്രമായ ഓടയും

റോഡിന്റെ ഒരു സൈഡിൽ നിന്നും വരുന്ന വെളളം മാത്രം പുതിയകലുങ്കിലൂടെ ഒഴുകിയാൽ മതിയെന്ന് കരാറുകാർ. നാട്ടുകാർ പ്രതിഷേധത്തിൽ

ശാസ്താംകോട്ട : ഇടിഞ്ഞകുഴിയിലെ കലുങ്ക്നിർമ്മാണം യാത്രക്കാർ ദുരിതത്തിൽ.
ഭരണിക്കാവ് – കൊട്ടാരക്കര റോഡിൽ ഇടിഞ്ഞകുഴിജംഗ്ഷനിൽ പുതിയ കലുങ്ക്നിർമ്മാണത്തിനായി റോഡിന്റെ പകുതി ഭാഗം അടച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പുതിയ കലുങ്ക് നിർമ്മാണം ആരംഭിച്ചത്. സിനിമാ പറമ്പിന് കിഴക്ക് ഭാഗം മുതലുളള റോഡിലെ വെള്ള കെട്ട് ഒഴിവാക്കാൻ വണ്ടി ഇവിടെ ഓട നിർമ്മാണവും ആരoഭിച്ചു. മന്ദഗതിയിലുള്ള ഓടനിർമ്മാണം പ്രദേശവാസികൾക്കുo യാത്രക്കാർക്കുംഒരേ പോലെ ബുദ്ധിമുട്ടായിരുന്നു. പൊടി ശല്യത്തിനും ഇപ്പോഴും പരിഹാരമില്ല.

ഓട നിർമ്മാണത്തെ തുടർന്ന് റോഡിന്റെ ഒരു വശത്ത് കൂടിയുളള പഴയ മൺ പൈപ്പ് പൊട്ടി കുടിവെളള ക്ഷാമവും രൂക്ഷമായിരുന്നു. റോഡിലെ വെള്ള കെട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ട്
കെ.ആർ.എഫ്.ബി. നിർമ്മിച്ച ഓട യിലൂടെ ഒരു വശത്ത് നിന്നുളള വെളളം ഒഴുകിയാൽ മതിയെന്നാണ് നിർമ്മാണ കമ്പനിയുടെ വാദം.റോഡിന്റെ കിഴക്കും പടിഞ്ഞാറും വടക്കും ദിശകളിൽ നിന്ന് ഒഴുകി വരുന്ന ജലം റോഡിൽ കെട്ടിനിൽക്കുന്നത് ഒഴിവാക്കാനാണ് ഇവിടെ പുതിയകലുങ്ക് നിർമ്മിച്ചത്. പഴയ കലങ്ക് നിന്നിരുന്ന സ്ഥാനത്ത് അത് പൊളിച്ച് മാറ്റിയാണ് പുതിയതിന്റെ നിർമ്മാണം നടത്തിയത്. കലുങ്കിന്റെ കോൺക്രീറ്റ് ജോലി പൂർത്തിയായങ്കിലുംഇപ്പോഴും റോഡിന്റെ പകുതിഭാഗമേ യാത്രയ്ക്ക് തുറന്ന് നൽകിയിട്ടുള്ളു. പുതിയതായി പണിത കലുങ്കിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്ന വെളളo ഒഴുകി പോകാൻ മാത്രമേ ഓട നിർമ്മിച്ചിട്ടുള്ളു. കിഴക്ക് നിന്നും വടക്ക് നിന്നും പുതിയ കലുങ്കിലേക്ക് എത്തുന്ന പഴയ ഓടകൾ പൂർണ്ണമായും കോൺക്രീറ്റ് ചെയ്യ്ത് അടച്ചിരിക്കുകയാണ്. ഇത് വീണ്ടും ഇടിഞ്ഞ കുഴി ജംഗ്ഷൻ വെളള കെട്ടായി മാറുമെന്നതിൽ സംശയമില്ല. അശാസ്ത്രീയമായ ഓട നിർമ്മാണം ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ കരാർ കമ്പനിക്കാർ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.

ചോദ്യം പലത് ഒറ്റ ഉത്തരം,ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ

തിരുവനന്തപുരം.സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ. ഇടത് സർക്കാർ നേട്ടങ്ങൾ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിലും,മുഖ്യമന്ത്രിയുടെ പേര് ഉത്തരമായി വരുന്ന ചോദ്യങ്ങളിലുമാണ്
പ്രതിഷേധം.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയം കുട്ടികളിൽ അടിച്ചേല്പിക്കുന്നു എന്ന് വിമർശിച്ചു KPSTA രംഗത്തെത്തി.

സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് ഇന്നാണ് ആരംഭിച്ചത്.സ്കൂൾ തല പ്രാഥമിക
റൗണ്ടിലെ ചോദ്യാവലി പുറത്തു വന്നതോടെ വിവാദങ്ങൾക്കും തുടക്കമായി.
നാലാമത്തെ ചോദ്യം അതിദാരിദ്ര്യ മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആര്?
ഏഴeമത്തെ ചോദ്യം ‘എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും
സ്മാർട്ട്’ ഇത് ഏതു വകുപ്പിന്റെ ആപ്‌തവാക്യമാണ്?.ഇതോടെ മത്സരത്തിലെ ചോദ്യങ്ങൾ പൂർണ്ണമായും ഇടത് സർക്കാരിന്റെ പരസ്യപ്രചാരണമാണെന്നും പല ചോദ്യങ്ങളുടെയും ഉത്തരം ‘മുഖ്യമന്ത്രി’ എന്നാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി എസ് ടി എ രംഗത്തെത്തി.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുട്ടികളിൽ നിർബന്ധപൂർവ്വം രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാർട്ടി പ്രചാരണമായി മാറിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു

മലപ്പുറം. കരുളായിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു.പള്ളിക്കുന്നിലെ പാറക്കൽ അഷ്റഫിന്റെ വീട്ടിലാണ് മോഷണം.കള്ളൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ; ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

മുണ്ടും മുഖം മറയ്ക്കുന്ന തൊപ്പിയും മാത്രമിട്ടാണ് കള്ളനെത്തിയത്.ഏണിവച്ച് രണ്ടാം നിലയിൽ കയറി വാതിൽ തുറന്നാണ് കള്ളൻ വീട്ടിൽ കയറിയത്.വീട്ടിലെ അലമാരകളിലെ സാധനങ്ങൾ വലിച്ചു വാരിയിട്ടു.പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

പ്രതിരോധം, സെമി കണ്ടക്ടർ തുടങ്ങി വിവിധ മേഖലകളിൽ സഹകരണത്തിനായി ഇന്ത്യയും ജർമ്മനിയും കരാർ ഒപ്പിട്ടു

സബർമതി. പ്രതിരോധം, സെമി കണ്ടക്ടർ തുടങ്ങി വിവിധ മേഖലകളിൽ സഹകരണത്തിനായി ഇന്ത്യയും ജർമ്മനിയും കരാർ ഒപ്പിട്ടു. ഗാന്ധി നഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസും നടത്തിയ ഉഭയ കക്ഷി ചർച്ചയിലാണ് ധാരണ. ഇരു രാജ്യങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ലോകത്തെ നാലും അഞ്ചും സ്ഥാനത്തുള്ള വലിയ സാമ്പത്തിക ശക്തികളായ ഇന്ത്യയും ജർമ്മനിയും പങ്കാളിത്തത്തിൻറെ പുതിയ അധ്യായത്തിലേക്ക് കടന്നു. തന്ത്രപ്രധാന സഹകരണ ഉടമ്പടിയുണ്ടാക്കിയതിൻറെ 25ആം വാർഷികത്തിലാണ് ജർമ്മൻ ചാൻസലർ ഇന്ത്യയിൽ എത്തിയത്.

രാവിലെ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെൻസും ഒരുമിച്ച് എത്തി. ആശ്രമത്തിൽ ഏതാനും നിമിഷം ചെലവിട്ട ശേഷം സബർമതി തീരത്തേക്ക്. അന്താരാഷ്ട്ര പട്ടം പറത്തിൽ ഉത്സവത്തിന് ഇരുനേതാക്കളും ചേർന്ന് പട്ടം പറത്തി തുടക്കം കുറിച്ചു. ഹനുമാൻ രൂപമുള്ള പട്ടമാണ് മെർസും മോദിയും പറത്തിയത്. പതിനൊന്നരയോടെയാണ് ഗാന്ധിനഗറിലെ മഹാത്മാ മന്ത്രിറിൽ ഉഭയ കക്ഷി ചർച്ച തുടങ്ങിയത്. അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് കൂടുതൽ സഹകരണത്തിനായി ഇരു രാജ്യങ്ങളും കൈകൊടുത്തു. വ്യാപാരത്തിലും നിക്ഷേപത്തിലുമുള്ള സഹകരണം കൂട്ടും. ഇരു രാജ്യങ്ങളിലെയും കമ്പനികൾ ചേർന്ന് മെഗാ പ്രൊജക്ടുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ജർമ്മനി.

ജർമ്മൻ ചാലസർ ആയ ശേഷം ഏഷ്യയിലേക്കുള്ള ആദ്യ സന്ദർശനം ഇന്ത്യയിലേക്ക് മെർസ് തെരഞ്ഞെടുത്തതും കൃത്യമായ സന്ദേശമാണ്. അടുത്ത ആഴ്ച ഇന്ത്യ യൂറോപ്യൻ യൂണിയൻ ചർച്ച നടക്കാനിരിക്കെയാണിത്.

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം

കൊച്ചി. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത് എന്ന് ജസ്റ്റിസ് ഹണി എം വർഗീസിന്റെ വാക്കാൽ പരാമർശം. കോടതിയുടേത് ബാലിശമായ ആരോപണം അഡ്വ ടി ബി മിനി ചാനലിനോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു അതിജീവിതയുടെ അഭിഭാഷകക്കെതിരെയുള്ള വിമർശനം. 7 അര വർഷം നീണ്ട വിചാരണയിൽ
അഡ്വക്കേറ്റ് ടി ബി മിനി കോടതിയിൽ എത്തിയത് 10 ദിവസം മാത്രമാണ്. അതും കേവലം അരമണിക്കൂർ മാത്രം. ആ സമയം ഉറങ്ങുകയാണ് പതിവ്. അതിന് ശേഷം പുറത്ത് പോയിട്ട് വിചാരണ കോടതിക്കെതിരെ വിമർശനം ഉന്നയിക്കുകയാണ് പതിവ് എന്നും ജസ്റ്റിസ് ഹണി എം വർഗീസ് വിമർശിച്ചു.
കോടതി വിമർശനത്തിൽ ടിബി മിനിയുടെ പ്രതികരണം ഇങ്ങനെ.

പ്രതികളുടെ ശിക്ഷാവിധി പറയുന്ന ദിവസവും കോടതിയിൽ ഹാജരായിരുന്നില്ല. കേസിൽ പ്രോസിക്യൂഷൻ ഉടൻ അപ്പീൽ ഫയൽ ചെയ്യും.
ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടാംപ്രതി മാർട്ടിൻ ആന്റണി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി.

ശബരിമല സ്വർണ്ണകൊള്ള, ദേവസ്വം ബോർഡിനെതിരെ വീണ്ടും വിമർശനവുമായി ഹൈകോടതി

കൊച്ചി.ശബരിമല സ്വർണ്ണകൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ വീണ്ടും വിമർശനവുമായി ഹൈകോടതി. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിക്കാനeണെങ്കിൽ ദേവസ്വം ബോർഡിന്റെ ആവശ്യം എന്താണെന്ന് കോടതി ചോദിച്ചു. എസ്ഐടിയുടെ ചില നടപടികളെയും ഹൈക്കോടതി അതി രൂക്ഷമായി വിമർശിച്ചു.

സ്വർണ്ണക്കൊള്ള കേസിലെ പ്രതികളായ
എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടയിൽ ആയിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം. ആരുമല്ലാത്ത ഉണ്ണികൃഷ്ണൻ പറ്റി ശബരിമലയിൽ സർവ്വവ്യാപിയായി. എല്ലാം പോറ്റിയെ ഏല്പിക്കാനാണ് എങ്കിൽ ബോർഡ് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചില അറസ്റ്റുകൾ വൈകുന്നതിൽ SIT യെയും വിമർശിച്ചു.

ശബരിമലയിൽ ഇതുവരെ 1.40 കോടി രൂപ നൽകിയിട്ടുണ്ട്. ആ താൻ എന്തിനാണ് സ്വർണ്ണ കൊള്ള അടിക്കുന്നത്. സാക്ഷിയാക്കേണ്ട തന്നെ SIT പ്രതിച്ചേർത്തത് എന്ന് ഗോവർദ്ധൻ പറഞ്ഞു. സ്വർണ്ണം പാളിക്ക് പകരം ചെമ്പുപാളി എന്ന് എഴുതിയത് മനഃപൂർവം അല്ലെന്നായിരുന്നു മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വാദം. 82 ദിവസമായി ജയിൽ കിടക്കാൻ തുടങ്ങിയിട്ട് അറിയിച്ചു. പ്രതികളുടെ മൂന്നുപേരുടെ ജാമ്യ ഹർജിയും എസ്ഐടി എതിർത്തു.

ദേവസ്വം ബോർഡിന്റെ സ്വത്തുക്കൾ അനധികൃതമായി കൈക്കലാക്കുന്നത് തടയാൻ
പ്രത്യേക നിയമനിർമ്മാണം സാധ്യമാണോ എന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വാക്കാൽ ചോദിച്ചു.

ശാസ്താംകോട്ട ഭാഗങ്ങളിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന

ശാസ്താംകോട്ട :ശാസ്താംകോട്ട റേഞ്ച് ഭാഗങ്ങളിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന.

കൊല്ലം എക്സ്സൈസ് ഇന്റലിജിൻസ് പാർട്ടിയും ശാസ്താംകോട്ട റേഞ്ച് പാർട്ടിയും ആയിരുന്നു പരിശോധന നടത്തിയത്.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്‍ പരിസരം,കോളേജ് പരിസരം
സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അതിഥി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി.മുൻ അബ്കാരി കേസിലെ പ്രതികൾ എന്നിവരെ പറ്റിയും അന്വേഷണം നടത്തി

എക്സൈസ് ഇന്‍റലിജന്‍റ് ടി പ്രദേശങ്ങളിലെ ഹോട് സ്പോട്സ് കണ്ടെത്തിയിട്ടുണ്ട് അവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് റേഞ്ച്, സർക്കിൾ പാർട്ടികളും റൈഡിൽ പങ്കെടുത്തു.

പരിശോധനയിൽ .. അബ്കാരി/ndps/ cotpa കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

പരിശോധനയിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ .അബ്ദുൽ വഹാബിനെ കൂടാതെ.അസിസ്റ്റന്റ് എക്സസൈസ് ഇൻസ്‌പെക്ടർ ജി ആര്‍ ഗോപൻ പ്രിവന്റീവ് .ഓഫീസർ സന്തോഷ്. ബി, സിഇഒ പ്രേമരാജ്, wceo മാരായ ഷിബി, ലക്ഷ്മി . IB ടീമിലെ ഇൻസ്‌പെക്ടർ ദിനേശ്,അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ബിജു മോൻ,പ്രിവേന്റ്റീവ് ഓഫിസർ മനു എന്നിവരും പങ്കെടുത്തു

കുന്നത്തൂർ പടിഞ്ഞാറ് എസ് എൻ ഡി പി ശാഖയിൽ മോഷണം

കുന്നത്തൂർ പടിഞ്ഞാറ് 460 നമ്പർ എസ് എൻ ഡി പി ശാഖയിൽ ഇന്നലെ രാത്രിയിൽ മോഷ്ടാക്കൾ കയറി. ഗുരു ക്ഷേത്രത്തിന്റെ നടപന്തൽ അലങ്കരിച്ചിരുന്ന സീരിയൽ ബൾബുകൾ, ശാഖ കെട്ടിടത്തിലെ മറ്റു ഇലക്ട്രിക് ബൾബുകൾ എന്നിവ മോഷണം പോയി. കൂടാതെ ശ്രീനാരായണ ഗുരുക്ഷേത്രത്തിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള നേർച്ച വഞ്ചി കുത്തിതുറക്കുവാൻ ശ്രമിച്ചിട്ടും ഉണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് സമാനമായ സംഭവം ഇവിടെ നടന്നിട്ടുള്ളതാണ്. എന്നാൽ അന്ന് മോഷ്ടാക്കളെ പിടികൂടുവാൻ സാധിച്ചില്ല. ശാഖ പ്രസിഡന്റ്‌ മുരളീധരൻ സെക്രട്ടറി വേണു എന്നിവർ ശാസ്താംകോട്ട പോലീസിൽ പരാതി നൽകി. പോലീസ് ഊർജിതമായി അന്വേഷിച്ചു പ്രതികളെ ഉടൻ പിടികൂടണമെന്ന് കുന്നത്തൂർ യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

അഗ്‌നിവീർവായു റിക്രൂട്ട്മെന്റ് 2027; രജിസ്‌ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ടത് എങ്ങനെ?

അഗ്‌നിപഥ് പദ്ധതിക്ക് കീഴിലെ അഗ്‌നിവീർവായു 2027 ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്ക് അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ എയർഫോഴ്‌സ് (IAF).

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ റിക്രൂട്ട്മെന്റിലൂടെ യുവതീയുവാക്കൾക്ക് നാല് വർഷത്തേക്ക് എയർഫോഴ്‌സിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിക്കും.

2026 ജനുവരി 12-ന് രാവിലെ 11 മണിക്കാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. 2026 ഫെബ്രുവരി 1-ന് രാത്രി 11 മണിവരെയാണ് അപേക്ഷിക്കാൻ അവസരം. iafrecruitment.edcil.co.in എന്ന ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ആദ്യഘട്ട ഓൺലൈൻ പരീക്ഷ 2026 മാർച്ച് 30നും 31നും നടക്കും.

പ്രായപരിധി
2006 ജനുവരി 1നും 2009 ജൂലൈ 1നും ഇടയിൽ ജനിച്ച ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ സമയത്ത് പരമാവധി പ്രായപരിധി 21 വയസ്സാണ്. അവിവാഹിതരായ ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. കൂടാതെ നാല് വർഷ കാലയളവിൽ അവിവാഹിതരായി തുടരണമെന്ന നിബന്ധനയുണ്ട്.

വിദ്യാഭ്യാസ യോഗ്യതകൾ
സയൻസ് വിഭാഗത്തിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവർക്കും അനുബന്ധ തൊഴിലധിഷ്ഠിത യോഗ്യതകളുള്ളവർക്കും അപേക്ഷിക്കാം. സയൻസ് ഇതരവിഭാഗത്തിലുള്ള അപേക്ഷകരും അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയെഴുതിയവരും ഇതേ ശതമാനം മാർക്കോടെ പ്ലസ് ടു പാസായവരും ആയിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ
മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. ആദ്യം ഓൺലൈൻ ഒബ്ജക്റ്റീവ് ടെസ്റ്റ്, തുടർന്ന് ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റുകൾ, അഡാപ്റ്റബിലിറ്റി ടെസ്റ്റുകൾ, ശേഷം മെഡിക്കൽ പരിശോധന എന്നിവ നടത്തും. ഓൺലൈൻ ടെസ്റ്റിൽ നേടിയ നോർമലൈസ്ഡ് മാർക്കുകൾ അടിസ്ഥാനമാക്കി അടുത്ത ഘട്ടങ്ങളിലേക്കുള്ള ഷോർട്ട് ലിസ്റ്റിങ് സംസ്ഥാനം തിരിച്ചായിരിക്കും നടത്തുക.

ശമ്പളം
തിരഞ്ഞെടുക്കപ്പെട്ട അഗ്‌നിവീർവായു ഉദ്യോഗാർത്ഥികൾക്ക് വാർഷിക വർധനവോടെ, പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. നാല് വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷം ഏകദേശം 10.04 ലക്ഷം രൂപയുടെ സേവ നിധി പാക്കേജ് ലഭിക്കും.

ഇടനിലക്കാർക്കെതിരെ ജാഗ്രത പാലിക്കാൻ ഐഎഎഫ് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിക്രൂട്ട്മെന്റ് പ്രക്രിയ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലുള്ളതും സുതാര്യവുമാണെന്നും ഐഎഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

ടോയ്‌ലറ്റ് പേപ്പര്‍ പതിവായി ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ

മിക്ക ഓഫീസുകളിലും ടോയ്‌ലറ്റ് പേപ്പർ ഉപയോ​ഗിച്ച് വരുന്നുണ്ട്. എന്നാൽ അവ എത്രത്തോളം സുരക്ഷിമാണ്? ടോയ്‌ലറ്റ് പേപ്പറിന്റെ ഉപയോ​ഗം മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഡോക്ടർമാർ പറയുന്നു.

ടോയ്‌ലറ്റ് പേപ്പറിന്റെ ഗുണനിലവാരവും ഘടനയും മൂത്രാശയ ആരോഗ്യത്തെ സ്വാധീനിക്കും

ടോയ്‌ലറ്റ് പേപ്പറിന്റെ ഗുണനിലവാരവും ഘടനയും മൂത്രാശയ ആരോഗ്യത്തെ സ്വാധീനിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ. അതിൽ അടങ്ങിയിട്ടുള്ള രാസ വസ്തുക്കൾ, ബ്ലീച്ചിംഗ് ഏജന്റുകൾ അല്ലെങ്കിൽ അധിക സുഗന്ധദ്രവ്യങ്ങൾ എന്നിവ മൂത്രാശയ ആരോ​ഗ്യത്തം ബാധിക്കാം. ഈ വസ്തുക്കൾ മൂത്രാശയ ദ്വാരത്തിന് ചുറ്റുമുള്ള സെൻസിറ്റീവ് ചർമ്മത്തെ പ്രകോപിപ്പിക്കുകയും സ്വാഭാവിക സംരക്ഷണ തടസ്സത്തെ തടസ്സപ്പെടുത്തുകയും ഇ.കോളി പോലുള്ള ബാക്ടീരിയകൾ മൂത്രനാളിയിൽ പ്രവേശിക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.

മൂത്രനാളിയിലെ അണുബാധകൾ സാധാരണയായി മോശം ശുചിത്വം, നിർജ്ജലീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു

മൂത്രനാളിയിലെ അണുബാധകൾ സാധാരണയായി മോശം ശുചിത്വം, നിർജ്ജലീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി മുംബൈയിലെ ഹിരാനന്ദാനി ഹോസ്പിറ്റലിലെ യൂറോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. പ്രകാശ് ചന്ദ്ര ഷെട്ടി പറയുന്നു.

പരുക്കൻ, നേർത്ത, അല്ലെങ്കിൽ എളുപ്പത്തിൽ കീറാവുന്ന ടോയ്‌ലറ്റ് പേപ്പർ തുടച്ചതിനു ശേഷം സൂക്ഷ്മ പേപ്പറിന്റെ കണികകൾ അവശേഷിപ്പിച്ചേക്കാം.

പരുക്കൻ, നേർത്ത, അല്ലെങ്കിൽ എളുപ്പത്തിൽ കീറാവുന്ന ടോയ്‌ലറ്റ് പേപ്പർ തുടച്ചതിനു ശേഷം സൂക്ഷ്മ പേപ്പറിന്റെ കണികകൾ അവശേഷിപ്പിച്ചേക്കാം. ഈ അവശിഷ്ടങ്ങൾ ഈർപ്പവും ബാക്ടീരിയയും നിലനിർത്തിയേക്കാം. ഇത് അണുബാധയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

സെൻസിറ്റീവ് ചർമ്മം, പ്രമേഹം, പ്രതിരോധശേഷി കുറഞ്ഞവർ

സെൻസിറ്റീവ് ചർമ്മം, പ്രമേഹം, ആർത്തവവിരാമത്തിനു ശേഷമുള്ള ഹോർമോൺ മാറ്റങ്ങൾ, അല്ലെങ്കിൽ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ അപകട സാധ്യത കൂട്ടുന്നതായി ഡോ. പ്രകാശ് ചന്ദ്ര ഷെട്ടി പറഞ്ഞു.

നിറമുള്ളതോ സുഗന്ധമുള്ളതോ ആയ ടോയ്‌ലറ്റ് പേപ്പർ ഉപയോ​ഗിക്കരുത്

നിറമുള്ളതോ സുഗന്ധമുള്ളതോ ആയ ടോയ്‌ലറ്റ് പേപ്പർ വൾവോവജിനൽ ഭാഗത്തിന്റെ സ്വാഭാവിക പിഎച്ച് ബാലൻസ് മാറ്റിയേക്കാം, ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.

യുടിഐ പ്രതിരോധിക്കുന്നതിൽ മരുന്നുകൾ കഴിക്കുന്നത് മാത്രമല്ല, ശുചിത്വവും പ്രധാന പങ്കാണ് വഹിക്കുന്നത്.

മൃദുവായ, മണമില്ലാത്ത, ഡൈ-ഫ്രീ ടോയ്‌ലറ്റ് പേപ്പർ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ അസ്വസ്ഥത തടയുന്നതിലും അണുബാധ സാധ്യത കുറയ്ക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. യുടിഐ പ്രതിരോധിക്കുന്നതിൽ മരുന്നുകൾ കഴിക്കുന്നത് മാത്രമല്ല, ശുചിത്വവും പ്രധാന പങ്കാണ് വഹിക്കുന്നത്.