മൈനാഗപ്പള്ളി : മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന മണ്ണൂർക്കാവ് പൊങ്കാല നാളെ നടക്കും.
സിനിമ താരം നീനാ കുറുപ്പ് ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രത്തിലും പരിസരത്തുമായി അയ്യായിരത്തോളം ഭക്തർ പൊങ്കാല സമർപ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്ര ആഡിറ്റോറിയത്തിൽ പ്രഭാത ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
മണ്ണൂർക്കാവ് പൊങ്കാല നാളെ
കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും
കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. 16.5 മില്ലി മീറ്റര്‍ മുതല്‍ 64.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകളോളം നിര്‍ത്താതെ മഴ പെയ്തിരുന്നു. അതിനാല്‍ മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു
മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലാണ് ആന ചരിഞ്ഞത്. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രന്‍ എന്ന ആന രാവിലെ ഏഴു മണിയോടെയാണ് ചരിഞ്ഞത്. ആന കുഴഞ്ഞുവീഴുകയായിരുന്നു.
കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന. ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇതിനിടെയാണ് ആന ചെരിഞ്ഞ സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്‌കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രന്‍.
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാരിന് മടിയെന്തന്ന് ഡോ.അലക്സിയോസ് മാർ യൗസേബിയോസ്
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച ജെസ്റ്റീസ് ജെ ബി കോശി കമ്മീഷൻ നൽകിയ റിപ്പോർട്ട് ആയിരം ദിവസം കഴിയാറായിട്ടും പുറത്ത് വിടാൻ സർക്കാർ മടിക്കുന്നതെന്തിനാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി ) പ്രസിഡൻ്റ് ഡോ.അലക്സിയോസ് മാർ യൗബേസിയോസ് മെത്രാപ്പോലീത്ത. ക്രൈസ്തവർക്ക് നേരെ രാജ്യത്ത് വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ അധികാരികൾ പാലിക്കുന്ന നിസംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും നീതി നിഷേധങ്ങളിലും പ്രതിഷേധിക്കുന്നതിനായി നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ജോണ്‍സണ്‍ ഹാളില്‍ നടന്ന വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് അധ്യക്ഷനായി.
ജെസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ഫെബ്രുവരി 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്രൈസ്തവ സഭാ പ്രതിനിധികളുമായി ചർച്ച നടത്തും. തുടർന്ന് റിപ്പോർട്ടിൻ്റെ കോപ്പി നൽകും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ഭേദഗതികളും കൂട്ടി ചേർക്കലുകളും പരിശോധിക്കും. അതിന് ശേഷം റിപ്പോർട്ടിൽ നടപ്പാക്കാനുള്ള നിർദ്ദേശങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമെന്നും യോഗത്തിൽ പ്രസംഗിച്ച സിഐറ്റിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ പറഞ്ഞു.
ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ,ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം.എ. പോള്‍, സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി ലഫ്. കേണല്‍ ജേക്കബ് ജെ. ജോസഫ്,
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ,
പാസ്റ്റര്‍ സി. എം. വത്സല ദാസ്, റവ.എ ആർ നോബിൾ ,പാസ്റ്റര്‍ ജെയിസ് പാണ്ടനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രണ്ടര വയസുകാരനായ കൈകുഞ്ഞിനെ ബസിൽ മറന്ന് മാതാവ്
. രണ്ടര വയസുകാരനായ കൈകുഞ്ഞിനെ ബസിൽ മറന്ന് മാതാവ്.വളയം-വടകര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് രണ്ടര വയസുകാരനെ മാതാവ് മറന്നുവച്ചത്.തിങ്കളാഴ്ചയാണ് സംഭവം.
ഓർക്കാട്ടേരിക്ക് സമീപത്തെ സ്റ്റോപ്പിൽ നിന്നാണ് രണ്ട് സ്ത്രീകളും കുഞ്ഞും ബസിൽ കയറിയത്.വടകര പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഡ്രൈവർക്ക് സമീപം ഗിയർ ബോക്സിന് മുകളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന പിഞ്ചുകുഞ്ഞിനെ കണ്ടത്.വിവരം പോലീസിൽ അറിയിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ മാതാവും മറ്റൊരു സ്ത്രീയും എത്തി കുഞ്ഞിനെ കൊണ്ടുപോയി
ഇടതു മുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ പറയുമ്പോള്‍ ചര്‍ച്ചക്ക് കാര്യമില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം. ഇടതു മുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ പറയുമ്പോള്‍ ചര്‍ച്ചക്ക് കാര്യമില്ലെന്ന് രമേശ് ചെന്നിത്തല. ഇടതുമുന്നണി വിടാനോ,അതിന് താല്പര്യം പ്രകടിപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ല.അത് അവരാണ് തീരുമാനിക്കേണ്ടത്
അവർ തീരുമാനിച്ച് മുന്നണിക്ക് പുറത്തു വരികയാണെങ്കിൽ ചർച്ച ചെയ്യാം. എൽഡിഎഫിൽ തന്നെ തുടരുകയാണെങ്കിൽ ചർച്ചയുടെ കാര്യമില്ല.അവർ പറയാത്തടത്തോളം കാലം ചർച്ചയ്ക്ക് പ്രസക്തിയില്ല. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അത് മനസ്സിലാകാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണ്
ഐഷ പോറ്റി പറഞ്ഞത് ഗൗരവമായ കാര്യം. അവർ ചേർന്ന പാർട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റിനുള്ളതിന്റെ അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം വെളിവാക്കുന്നത്. ഐഷാ പോറ്റിക്ക് ഉണ്ടായ അവഗണനയെ തുടർന്നാണ് അവർ കോൺഗ്രസിൽ ചേർന്നത്. UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല. വയനാട്ടിൽ ഏതു സ്ഥലമാണ് ആനയും കടുവയും ഇറങ്ങാത്തത്. അതൊക്കെ തെറ്റായ പ്രചരണം. വാസ്തയോഗ്യമായ സ്ഥലം തന്നെയെന്നാണ് കോൺഗ്രസിന് ലഭിച്ച റിപ്പോർട്ട്. CPM നടത്തുന്ന നുണപ്രചരണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കരുത് എന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു
കൊട്ടിക്കയറി കലോല്‍സവം
തൃശൂര്‍. 64 മത് സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ അരങ്ങ് ഉണർന്നു. ആയിരങ്ങളെ സാക്ഷിയാക്കി വർണ്ണാഭമായ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി. ഇലഞ്ഞിത്തറമേളത്തെ അനുസ്മരിക്കും വിധം പാണ്ടിമേളം കൊട്ടിക്കയറിയാണ് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
ഇലഞ്ഞിത്തറ ചോട്ടിലെ പാണ്ടിമേളം, കലോത്സവ വേദിയിൽ കൊട്ടിക്കയറി. 64 കുട്ടികൾ എണ്ണം പറഞ്ഞ കലോത്സവത്തെ ഓർമിപ്പിച്ച് കുടമാറ്റം നടത്തി. തെക്കൻ മൈതാനിയിൽ ലാസ്യ നാട്യ വിസ്മയത്തിന് ചിലങ്ക കിലുങ്ങി.
ഗാനരചയിതാവ് ബി ഹരിനാരായണൻ പ്രത്യേകം ചിട്ടപ്പെടുത്തിയ കലോത്സവ സ്വാഗത ഗാനം കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ നൃത്ത ആവിഷ്കാരമായി. കലോത്സവത്തിന്റെ ഭംഗി മത്സരബുദ്ധി കെടുത്താതെ നോക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ വരികൾ പരാമർശിച്ചായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ‘
കരോൾ സംഘത്തിന് നേരെയുള്ള അക്രമങ്ങൾ മുഖ്യമന്ത്രിയും, കേന്ദ്രം സംസ്ഥാനത്തിന് പണം നൽകാത്തത് വിദ്യാഭ്യാസ മന്ത്രി വേദിയിൽ ഉയർത്തി.ഇതോടെ ഇരുവർക്കും മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി
മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ, ചലച്ചിത്ര താരം റിയ ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മധുസൂദൻ മിസ്ത്രിയുമായി ചർച്ച നടത്തി
തിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിനിർണയുമായി ബന്ധപ്പെട്ട AlCC സ്ക്രീനിങ്ങ് കമ്മിറ്റിയുടെ കൂടിക്കാഴ്ച തുടരുന്നു.രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് പറയാനുള്ളത് കേൾക്കുകയാണ് സ്ക്രീനിങ് കമ്മിറ്റിയുടെ ദൗത്യം.എം പിമാരുമായും കൂടിക്കാഴ്ച്ച നടത്തും.ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാകാത്തതിനാൽ മണ്ഡലം തിരിച്ചുള്ള സ്ഥാനാർഥി നിർണയത്തിലേക്ക് ഇപ്പോൾ കടക്കില്ല.സീറ്റ് വിഭജനം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിനായി എഐസിസി സ്ക്രീനിംഗ് കമ്മിറ്റി വീണ്ടും തിരുവനന്തപുരത്തേക്ക് എത്തും.സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്ന നേതാക്കൾക്ക് സ്ക്രീനിങ്ങ് കമ്മിറ്റിയെ കാണാനും നേതാക്കൾക്ക് പട്ടിക കൈമാറാനും അവസരമുണ്ട്.. മുതിർന്ന നേതാവ് എ.കെ. ആൻ്റണി, AICC ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി , KPCC അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുമായി
മധുസൂദനൻ മിസ്ത്രി ഇന്നലെ
ചർച്ച നടത്തിയിരുന്നു. എഐസിസി സംഘം നാളെ മടങ്ങും..
‘എന്റെ പൊന്നേ…’ സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന. ഓരോ ദിവസവും വിലയിൽ പുത്തൻ റെക്കോർഡിട്ടാണ് കുതിപ്പ് തുടരുന്നത്. പവന് 800 രൂപ വർധിച്ച് 1,05,320 രൂപയിലാണ് വ്യാപാരം. വിലവർധന ആഭരണ പ്രേമികളെയും വിവാഹ ആവശ്യക്കാരെയും ആശങ്കയിലാഴ്ത്തി. ഇന്നത്തെ വിലയില്‍ ഒരു പവൻ സ്വന്തമാക്കാൻ പത്തു ശതമാനം പണിക്കൂലി ചേർത്ത് 1,18,470 രൂപയോളം വേണം. 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും ചേരുന്ന വിലയാണിത്. ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയുമായി.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ജനുവരി ഒമ്പത് മുതൽ തുടർച്ചയായി വില ഉയർന്നുകൊണ്ടിരിക്കുകയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധന, കേന്ദ്ര സർക്കാർ നടപടിയെ ജനസംരക്ഷണ സമിതി സ്വാഗതം ചെയ്തു
ഇടുക്കി.മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തീരുമാനം എടുത്ത കേന്ദ്ര സർക്കാർ നടപടിയെ ജനസംരക്ഷണ സമിതി സ്വാഗതം ചെയ്തു. 2011 ന് ശേഷം ആദ്യമായി അണക്കെട്ടിൽ നടത്തുന്ന ബലക്ഷയ പരിശോധന സുതാര്യമാക്കണമെന്നും സമരസമിതി ഭാരവാഹികൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് അണക്കെട്ടിൽ സന്ദർശാനുമതി ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തമിഴ് നാടിന്റെ സമ്മർദ്ദ ഫലമായി നിരവധി പ്രാവശ്യം തടസ്സപ്പെട്ട ഡാമിൻ്റെ അടിത്തട്ട് പരിശോധന അന്താരാഷ്ട്ര വിദഗ്‌ധരെക്കൂടി പങ്കെടുപ്പിച്ച് നടത്തണമെന്നും ഡാമിൻ്റെ 20 കിലോ മീറ്ററിനുളളിൽ ഉണ്ടായേക്കാവുന്ന ഭൂകമ്പ സാധ്യത കൂടി പഠന വിധേയമാക്കണമെന്നും സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, പി. ആർ.ഒ.ഷിബു, കെ. തമ്പി, ജനറൽ കൺവീനർ പി. ടി. ശ്രീകുമാർ എന്നിവർ ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.




































