പാരീസ്. സമൂഹ മാധ്യമ നിരോധനത്തിന് ഫ്രാൻസ്
15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്
ബിൽ സെനറ്റിൻ്റെ അംഗീകാരത്തിന് അയച്ചു
സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ തിരക്കിട്ട നീക്കം
ചൈൽഡ് സേഫ്റ്റി ഡ്രൈവ് നടപ്പിലാക്കുമെന്ന് ഇമാനുവൽ മാക്രോൺ
കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തുടങ്ങും
തിരുവനന്തപുരം. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് തുടക്കം കുറിച്ച് കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തുടങ്ങും.
വൈകിട്ട് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ഭാരവാഹികൾക്കൊപ്പം മുതിർന്ന നേതാക്കളും പങ്കെടുക്കും.
പാർട്ടിയുടെ പോഷക സംഘടനാ നേതാക്കളും യോഗത്തിനുണ്ട്.
സ്ഥാനാർത്ഥി നിർണയ മാനദണ്ഡങ്ങളാണ് ചർച്ച എന്ന് നേതാക്കൾ പറയുമ്പോഴും തർക്കങ്ങളില്ലാത്ത സീറ്റുകളിൽ തീരുമാനമായേക്കുമെന്നാണ് വിവരം.
മുതിർന്ന നേതാക്കളുടെ യോഗത്തിന് ശേഷം ഡിസിസി ഭാരവാഹികളുമായി ചർച്ചയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളുമായുള്ള കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക.
മറ്റുള്ള ജില്ലാ കമ്മിറ്റികളുമായുള്ള കൂടിക്കാഴ്ച അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും.
കെപിസിസി നൽകുന്ന ലിസ്റ്റ് സ്ക്രീനിങ്ങ് കമ്മിറ്റി പരിശോധിച്ച ശേഷമാകും ഹൈക്കമാൻഡിന് കൈമാറുക. സംവരണ സീറ്റുകളും, MLA മാർ തുടരുന്ന മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ആയിരിക്കും ആദ്യം തീരുമാനിക്കുക.
മയ്യത്തുംകര ഉറൂസ് കൊടിയേറി
പോരുവഴി. ചരിത്രപ്രസിദ്ധമായ പോരുവഴി മയ്യത്തും കര ഉറൂസിന് തുടക്കം കുറിച്ച് ദർഗ്ഗശരീഫിൽ കൊടിയേറി. നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ തഖ്ബീർ ധ്വനികളുടെയും, മദ്ഹ് ഗാനങ്ങളുടെയുംഅകമ്പടിയോടെ യാണ് ജമാഅത്ത് ഭാരവാഹികളും, ഉറൂസ്കമ്മിറ്റിഅംഗ ങ്ങളും ചേർന്ന് കൊടിഉയർത്തിയത്.ആട്, കോഴി, പട്ട്, തിരി, തുടങ്ങിയ നേർച്ചകൾ ദർഗയിൽ സമർപ്പിചാണ്, വിശ്വാസികൾ മടങ്ങിയത്. നേർച്ച പായസവിതരണസമയം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ഉറൂസ് കമ്മിറ്റി ഭാരവാഹികളായ അർത്തിയിൽ അൻസാരി, അഷ്‌റഫ് കാഞ്ഞിരത്തും വടക്ക്, സലിം മാലുമേൽ, അയന്തിയിൽ ഷിഹാബ്,സലിംവിളയിൽ, ഷാജി കല്ലടക്കാന്റെ വിള, മുനീർ മഠത്തിൽ, റിഷാദ്. ആർ സി, അലിയാരുകുട്ടി, നാസർ കിണർവിള, മുഹമ്മദ് കുഞ്ഞ് പാറപ്പുറം, ചക്കുവള്ളി നസീർ, അർത്തിയിൽ ഷഫീഖ്,സലാം പുതുവിള,ഷാജി വാറുവിൽ,റഹിം നാലുതുണ്ടിൽ,മുഹമ്മദ് ഖുറൈശി, കരീംമൊദീ ന്റയ്യം,എന്നിവർ കൊടിയേറ്റിനും,അനുബന്ധ പരിപാടികൾക്കും നേതൃത്വംനൽകി.പോരുവഴി ഹനഫി, ഷാഫി ജമാഅത്തുകൾ സംയുക്തമായി ആദിത്യമരുളുന്ന ഉറൂസ്.ഫെബ്രുവരി 4,5.തീയതികളിലാണ് നടക്കുന്നത്.
എലത്തൂരില്‍ യുവതിയുടെ മരണം കൊലപാതകം… സുഹൃത്ത് കസ്റ്റഡിയിൽ…
കോഴിക്കോട്: എലത്തൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയുടേത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വൈശാഖും മരിച്ച യുവതിയും തമ്മില്‍ ഏറെ നാളായി ബന്ധമുണ്ടായിരുന്നു.ഈ ബന്ധം ഭാര്യ അറിയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് വൈശാഖന്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം യുവതിയെ വൈശാഖന്‍റെ ഇൻഡസ്ട്രിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് പ്രതിയിലേക്ക് എത്തിയത്. രണ്ടുപേര്‍ക്കും കൂടെ ജീവനൊടുക്കാമെന്ന് പറഞ്ഞാണ് വൈശാഖന്‍ യുവതിയെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ യുവതിയെ കൊന്ന ശേഷം വൈശാഖന്‍ സ്ഥലം വിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പൊലീസ് പറയുന്നു.
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ശബരിമല സ്വർണ്ണ കൊള്ള,
കളക്ട്രേറ്റ് മാർച്ചിൽ500 പേരെ പങ്കെടുപ്പിക്കും
ശാസ്താംകോട്ട: ശബരിമല സ്വർണ്ണ കള്ളൻ മാരായ മുഴുവൻ പേരേയും പിടികൂടണമെന്നാവശ്യപ്പെട്ട് 27 ന് രാവിലെ 10 മണിക്ക് കൊല്ലം ഡി.സി.സി നടത്തുന്ന കളക്ട്രറേറ്റ് മാർച്ചിൽ 500 പേരെപങ്കെടുപ്പിക്കുവാൻ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ദിനേശ് ബാബു, തോമസ് വൈദ്യൻ, മണ്ഡലം പ്രസിഡന്റ് മാരായ
പി.എം. സെയ്ദ് ,
വൈ. നജിം, എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, ശ്രീജിത്ത് കല്ലട, ത്രിതല പഞ്ചായത്ത് അംഗങ്ങളായ വർഗ്ഗീസ് തരകൻ, രാധാകൃഷ്ണൻ മൺ ട്രോ തുരുത്ത്,രാഖി പ്രവീൺ, നിഷ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു
4 കോടിയുടെ ലഹരി പിടികൂടി
കൊച്ചി .അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് കോടിയുടെ ലഹരി പിടികൂടി
4kg വരുന്ന മെത്താക്കുലൻ എത്തിയത് ദോഹയിൽ നിന്ന്
എയർപോർട്ട് കസ്റ്റംസും സിയാൽ സെക്യൂരിറ്റി വിഭാഗവും നടത്തിയ പരിശോധനയിലാണ് ആഫ്രിക്കയിലെ ടോഗോ സ്വദേശിയായ യുവതി പിടിയിലായത്
ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിവസ്തു
ദോഹ – കൊച്ചി വിമാനത്തിൽ എത്തി ഡൽഹിക്ക് പോകാൻ ഒരുങ്ങവെ ആണ് പിടിയിലായത്
പയ്യന്നൂരിൽ ഇന്ന് സിപിഎം വിശദീകരണ യോഗം
കണ്ണൂർ.
ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പയ്യന്നൂരിൽ ഇന്ന് സിപിഐഎം വിശദീകരണ യോഗം നടത്തും. ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരാണ് വിശദീകരണ യോഗത്തിൽ പങ്കെടുക്കുക.
രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉൾപ്പടെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ധനാപഹരണം നടന്നിട്ടില്ലെന്നുമാണ് പാർട്ടി ന്യായീകരണം. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളും യോഗത്തിൽ വീണ്ടും വിശദീകരിക്കും. അതേസമയം ആരോപണങ്ങളും ഉറച്ചു നിൽക്കുകയാണ് വി കുഞ്ഞികൃഷ്ണൻ.






































