Home Blog Page 1114

തന്ത്രി കണ്ഠരര് രാജീവരര് പണം നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വന്‍ തുക കൈപ്പറ്റി,ആന്റോ ആൻറണി എംപിക്കെതിരെ ഗുരുതര ആരോപണം

പത്തനംതിട്ട.ആന്റോ ആൻറണി എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണ ഇടപാടുകൾ സംബന്ധിച്ച കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് ഉദയഭാനു ആരോപിച്ചു. തന്ത്രി കണ്ഠരര് രാജീവരര് പണം നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ആന്റോ ആൻറണി പണം കൈപ്പറ്റിയതായി ഉദയഭാനു പറഞ്ഞു. എംപിയുടെ ദുരൂഹ പണമിടപാടിൽ എസ്ഐടി അന്വേഷണം നടത്തണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു.

ശബരിമല തന്ത്രി രണ്ടരക്കോടി രൂപ തിരുവല്ലയിലെ നെടുംപറമ്പ് ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്നതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ ധനകാര്യസ്ഥാപനത്തില്‍ നിന്നും ആന്റോ ആന്റണി രണ്ടരക്കോടി രൂപ എടുത്തതായി നാട്ടില്‍ പൊതുവെ അഭിപ്രായമുണ്ടെന്ന് സിപിഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു. ഈ തന്ത്രിയുമായി പത്തനംതിട്ട എംപിയായ ആന്റോ ആന്റണിക്കുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു. തിരുവല്ല നെടുംപറമ്പ് ഫിനാന്‍സുമായി ബന്ധപ്പെട്ട ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെയും ആന്റോ ആന്റണി എം.പിയുടെയും സാമ്പത്തിക ഇടപാടില്‍ സമഗ്ര അന്വേഷണം നടത്തണം. ഈ കാശൊക്കെ എവിടെ നിന്നുവരുന്നു എങ്ങോട്ടുപോകുന്നു വസ്തുതകള്‍ മറനീക്കി പുറത്തുവരട്ടെ എന്ന് ഉദയഭാനു ഫെയ്‌സ്ബുക്കില്‍ കുറിപ്പും ഇട്ടിട്ടുണ്ട്.

തുടര്‍ന്നാണ് ഈ പണത്തിന്‍റെ സ്രോതസ്സ് അടക്കം പരിശോധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടി ശേഖരിച്ചതായാണ് വിവരം. ധനകാര്യ സ്ഥാപനം പൊളിഞ്ഞെങ്കിലും, ഈ പണം ആന്റോ ആന്റണി എംപി വാങ്ങിയതായാണ് സൂചന ലഭിച്ചത്. ഇതിനുപിന്നാലെയാണ് പോറ്റി- തന്ത്രി കൂട്ടുകെട്ടുമായി ആന്റോ ആന്റണിക്കും ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുള്ളത്. സ്വകാര്യ ധനകാര്യ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തു വരണമെന്നാണ് കെ പി ഉദയഭാനു ആവശ്യപ്പെടുന്നത്.

പോത്തുണ്ടി ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം,നടുക്കം മാറാതെ ഉറ്റവര്‍

പാലക്കാട്. നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കും.


2025 ജനുവരി 27 നായിരുന്നു പ്രതി ചെന്താമര അയൽക്കാരായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം നടത്തിയത്. എന്നാൽ ഇന്നും ആ നടുക്കത്തിൽ നിന്നു മാറാതെ ഭയന്നു കഴിയുകയാണ് സുധാകരന്റെ മക്കളും കുടുംബവും

കൊലപാതകം നടന്ന ശേഷം സർക്കാർ മക്കൾക്ക് ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിന്റെ പ്രാഥമിക നടപടികൾ പോലും ഇന്നും ആരംഭിച്ചിട്ടില്ല.

സാമ്പത്തിക സഹായത്തിന്റെ ആദ്യ ഘഡു പോലും ഒരു വർഷമായിട്ടും നൽകിയിട്ടില്ല.
കേസിൻ്റെ 60 ആം ദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉള്ളത് . 30 ലേറെ ശാസ്ത്രീയ തെളിവുകൾക്ക് പുറമെ ലക്ഷ്‌മിയെ വെട്ടിക്കൊല്ലുന്നത് കണ്ട ദൃക്ഷസാക്ഷിയുടെ മൊഴിയും നിർണായകമാണ്. വിചാരണ നടപടികൾ അടുത്തമാസം 25നു ആരംഭിക്കും.

തൂങ്ങിനില്‍ക്കുമ്പോഴും ലൈംഗിക വൈകൃതം,എലത്തൂരിലെ യുവതിയുടെ മരണം ക്രൂരമായ കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്. എലത്തൂരിലെ യുവതിയുടെ മരണം ക്രൂരമായ കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ബന്ധു വൈശാഖൻ അറസ്റ്റിൽ. യുവതിയുമായുള്ള അടുപ്പം വീട്ടിൽ അറിയുമെന്ന ഭീതിയിലാണ് ലൈംഗിക വൈകൃതമുള്ള പ്രതി യുവതിയെ കൊലപ്പെടുത്തിയത്.

ഈമാസം 24 നാണ് പ്രതി വൈശാഖന്റെ മാണിക്കടവിലെ ഇൻഡസ്ട്രിയൽ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത എലത്തൂർ പോലീസിന്റെ അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണ്. ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം, ജ്യൂസിൽ ഉറക്കഗുളിക ചേർത്ത് യുവതിക്ക് നൽകി. പാതി മയക്കത്തിൽ ആയ യുവതിയെ നേരത്തെ തയ്യാറാക്കിയ കയറിൽ കെട്ടിത്തൂങ്ങാൻ നിർബന്ധിച്ചു. കയറിൽ തല കടത്തിയ ഉടനെ വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. ലൈംഗിക വൈകൃതമുള്ള വൈശാഖൻ, ഈ വേളയിലും മരണ ശേഷ വും യുവതിയെ പീഡിപ്പിച്ചു.

പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ ലഭിചത്. 16 വയസ്സു മുതൽ യുവതിയെ ശാരീരികമായി ചൂഷണം ചെയ്തിരുന്നതായി പ്രതി മൊഴി നൽകി. സമീപ നാളിൽ യുവതിയുമായി വഴക്കായതോടെ, സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവരുമോ എന്ന് പ്രതി ഭയപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ട് എന്ന് യുവതി ഡയറിയിൽ കുറിച്ചിട്ടുമുണ്ടായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് എലത്തൂർ സി ഐ- കെ ആർ രഞ്ജിത്ത് വ്യക്തമാക്കി.

കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ പരസ്യ മദ്യപാനത്തിൽ നടപടി

തിരുവനന്തപുരം. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ പരസ്യ മദ്യപാനത്തിൽ നടപടി.
ആറു പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.ഡ്യൂട്ടി സമയത്തു തന്നെയാണ്
,മദ്യപിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഗ്രേഡ് എ.എസ്.ഐ ഉൾപ്പടെ ആറു
പോലീസുകാർ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.സംഭവത്തിൽ
അന്വേഷണം നടത്താൻ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി ഉൾപ്പടെ നിർദ്ദേശം നൽകിയിരുന്നു.
പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ചകൾ കണ്ടെത്തിയത്.ആറു പോലീസുകാരെയും
അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.ഗ്രേഡ് എഎസ്‌ഐ ബിനു, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്,മനോജ്,അരുൺ,അഖിൽരാജ്, മറ്റൊരു സിപിഒ ആയ അരുൺ എന്നിവർക്കെതിരെയാണ് നടപടി.ഇവരെ നല്ല നടപ്പ് പരിശീലനത്തിന് അയക്കും.വിശദമായ
അന്വേഷണത്തിന് ശേഷം കൂടുതൽ നടപടിയുമുണ്ടാകും.പോലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്‌കോർപിയോ കാറിൽ ഇരുന്നാണ് ഇവർ മദ്യപിച്ചത്.സ്റ്റേഷനിൽ എത്തിയ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തായത്.വാഹനമോടിക്കുന്ന സി.പി.ഒ ഉൾപ്പടെ മദ്യപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.മദ്യപിച്ച ശേഷം ഇതേ വാഹനത്തിൽ ഇവർ വിവാഹ സത്കാരത്തിനായി പോയതായും വിവരങ്ങളുണ്ട്.

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്ക് ജാമ്യമില്ല, റിമാൻഡിൽ തുടരും

കോഴിക്കോട്: ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയതായി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ പ്രതി വടകര സ്വദേശിനി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഷിംജിത റിമാൻഡിൽ തുടരും.

അതേസമയം, ഷിംജിതയുടെ ആരോപണങ്ങൾ തള്ളുന്നതാണ് പൊലീസ് കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബസിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ആരോപണം ശരിവെക്കുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.

ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർക്കും കലക്ടർക്കും മാതാവ് കെ. കന്യക പരാതി നൽകിയിരുന്നു. തുടർന്ന് ദീപക് ജീവനൊടുക്കിയതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു.

അനുമതിയില്ലാതെ മൂട്ടയുടെ മരുന്നടിച്ചു’; ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ,പരാതിയുമായി കുടുംബം

തിരുവനന്തപുരം:മലയാളി യുവാവിനെ ചെന്നൈയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസൻ ആണ് മരിച്ചത്.കീടനാശിനി ശ്വസിച്ചാണ് മരണമെന്ന് സംശയിക്കുന്നത്. ലോഡ്ജ് ജീവനക്കാർ മൂട്ടയെ തുരത്താനുള്ള മരുന്ന് അടിച്ചിരുന്നു. ശ്രീദാസിന്റെ അനുമതിയില്ലാതെയാണ് കീടനാശിന് അടിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഈ മാസം 21നാണ് മരണം.സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു വരികയാണ് ശ്രീദാസ് സത്യദാസൻ.കമ്പനി ഏര്‍പ്പെടുത്തിയ ലോഡ്ജിലെ മുറിയില്‍ മൂന്നുപേരായിരുന്നു താമസിച്ചിരുന്നത്. പൊങ്കല്‍ ലീവിന് മറ്റുള്ളവര്‍ നാട്ടില്‍ പോയപ്പോള്‍ ലോഡ്ജ് ജീവനക്കാര്‍ മൂട്ടയുടെ മരുന്ന് അടിക്കുകയായിരുന്നു. എന്നാല്‍ തന്‍റെ മുറിയില്‍ മരുന്ന് അടിക്കേണ്ടെന്ന് ശ്രീദാസ് പറഞ്ഞു. എന്നാല്‍ 21ന് പുലര്‍ച്ചെ ജോലി കഴിഞ്ഞെത്തിയ ശ്രീദാസ് സത്യദാസൻ എസി ഓണ്‍ ചെയ്ത് ഉറങ്ങി.രണ്ടര മണിക്കൂര്‍ ഉറങ്ങിയതിന് പിന്നാലെ ബുദ്ധിമുട്ട് തോന്നിയ ശ്രീദാസ് മുറിക്ക് പുറത്തിറങ്ങുകയും സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ കുഴഞ്ഞ് വീണ അദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നില മോശമാകുകയും ചെയ്തു. പിന്നാലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശ്രീദാസ് അവിടെ വെച്ച് മരിക്കുകയായിരുന്നു.
ശ്രീദാസ് സത്യദാസന്‍റേയോ കമ്പനിയുടെയോ അനുമതിയില്ലാതെയാണ് ലോഡ്ജിലുള്ളവര്‍ മൂട്ടയുടെ മരുന്ന് അടിച്ചതെന്ന് കുടുംബം പറയുന്നു. വിഷവാതകം ശ്വസിച്ചാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ചെന്നൈ പൊലീസിലും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

കുട്ടികൾ വായിക്കുന്നില്ല എങ്കിൽ ഭാവി തകരും – ലാൽ ജോസ്

ചവറ. നമ്മൾ പോകുന്ന ഓരോ സ്ഥലവും ഓരോ പുതിയ പാഠം നൽകും. ആധുനിക സാങ്കേതികവിദ്യ എത്ര വളർന്നാലും പരന്ന വായന ഇല്ലെങ്കിൽ കുട്ടികളുടെ ഭാവി തകർന്നു പോകും. വായനയിലൂടെ ഭാവനയുടെയും അനുഭവങ്ങളുടെയും വാതിൽ തുറന്നു കിട്ടുമെന്ന് ചവറ വികാസ് കലാ സാംസ്കാരിക സമിതിയുടെ 42ആം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിനിമ സംവിധായകൻ ലാൽ ജോസ് പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തെ അതിരുകവിഞ്ഞ് ഭയപ്പെടേണ്ടതില്ലെന്നും അനുകമ്പയും ആർദ്രതയും സ്നേഹവും നിർമ്മിക്കാൻ എ. ഐ യ്ക്ക് കഴിയില്ലെന്ന് എഴുത്തുകാരൻ ഇ സന്തോഷ് കുമാർ പറഞ്ഞു.
മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ സംസാരിച്ചു വയലാർ അവാർഡ് ലഭിച്ച ഇ. സന്തോഷ് കുമാറിനെ സമ്മേളനത്തിൽ ആദരിച്ചു. വികാസ് പ്രസിഡന്റ് സി.സുധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്വിൻ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. വാർഷികാഘോഷകമ്മിറ്റി കൺവീനർ ശ്രീജേഷ് സ്വാഗതവും അഭിനവ് നന്ദിയും രേഖപ്പെടുത്തി. കൊല്ലം ജില്ലയിലെ മികച്ചഗ്രാമീണ ലൈബ്രറിയനുള്ള  പ്രൊഫസർ കല്ലട രാമചന്ദ്രൻ അവാർഡ് ലഭിച്ച സുനിതയെയും അഭിനന്ദിച്ചു.  മികച്ച വായനക്കാരനുള്ള ഭദ്രൻ ഞാറക്കാട് അവാർഡ് സി വിജയനെയും ഭാരത് സേവക സമാജ് അവാർഡ് ലഭിച്ച സാബ് മുകുന്ദപുരം, സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രി മത്സരം എ ഗ്രേഡ് ലഭിച്ച വികാസ് ബാലവേദി അംഗം മഴ,  സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച ഹരിനന്ദൻ എന്നിവരെയും അനുമോദിച്ചു. വികാസ് ബാലവേദിനത്തിൽ നടന്ന കാർട്ടൂൺ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ അർജുൻ, രണ്ടാം സ്ഥാനം നേടിയ ഉമ്മർ ഹാഷിം,  യു.പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ റിതുൽ ആർ,  ഇനിയ എസ്. ആർ,  എൽ. പി ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ അവനിക, അൻവിക എന്നിവർക്കും ഷീ ൽഡും ക്യാഷ് അവാർഡും നൽകി.

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര
സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ‘ഇന്ത്യാ’ സഖ്യത്തെ തൂത്തെറിഞ്ഞ്  സംഘപരിവാർ അനുകൂല പാനലായ ഭക്തജന സമിതിക്ക് വൻവിജയം

ശാസ്താംകോട്ട:മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര ഭരണസമിതി സംവിധാനമായ ക്ഷേത്ര സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ‘ഇന്ത്യാ’ സഖ്യത്തെ തൂത്തെറിഞ്ഞ്  സംഘപരിവാർ അനുകൂല പാനലായ ഭക്തജന സമിതിക്ക് വൻവിജയം.നിലവിലെ ഭരണസമിതി കൂടിയായ സിപിഎം,സിപിഐ,കോൺഗ്രസ്, ആർഎസ്പി സംയുക്ത പാനലായ സേവാ സമിതിയെ നിഷ്പ്രഭമാക്കിയാണ് ഭക്തജന സമിതിയുടെ വിജയം.27 അംഗ ഭരണസമിതി സമ്പൂർണമായി ഭക്തജന സമിതി പിടിച്ചെടുത്തു.ക്ഷേത്ര ഭരണ സംവിധാനത്തിൽ രാഷ്ട്രീയ ഇടപെടീൽ ഉണ്ടാക്കിയതിന് ശക്തമായ തിരിച്ചടിയാണ് കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സംഖ്യം നേരിട്ടത്.പൊതു തെരഞ്ഞെടുപ്പിലെന്ന പോലെ 27 സിറ്റുകൾ വീതം വെപ്പും നടത്തിയിരുന്നു.സിപിഎം -12,സിപിഐ -5,കോൺഗ്രസ് – 9,ആർഎസ്പി – 1 എന്ന ക്രമത്തിൽ സീറ്റുകൾ വീതം വെക്കുകുയും അതാത് പാർട്ടി കമ്മറ്റികൾ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിലേക്ക് ഭക്തരെ തെരഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് എന്തിന് ഇടപെടുന്നുവെന്ന ചോദ്യം തുടക്കത്തിൽ മുതൽ ഉയർന്നിരുന്നു.ക്ഷേത്രത്തിൻ്റെ ഇരു കരകളെ 9 വാർഡുകളായി തിരിച്ചായിരുന്നു മത്സരം.ഒരു വാർഡിൽ  പൊതുവിഭാഗത്തിൽ നിന്ന് രണ്ടും സംവരണ വിഭാഗത്തിൽ നിന്ന് ഒരാളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും നിലനിർത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ 8 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 ന് അവസാനിച്ചു.തുടർന്ന് 6 മണിയോടെ ആരംഭിച്ച വോട്ടെണ്ണൽ പൂർത്തിയായത് പുലർച്ചെ ഒന്നരയോടെയാണ്.അഡ്വ.ശൂരനാട് സി.ജയകുമാർ  വരണാധികാരിയായിരുന്നു.സംഘർഷ സാധ്യത കണക്കിലെടുത്ത് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.കഴിഞ്ഞ തിരുവോണ നാളിൽ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ഭക്തജനങ്ങൾ അത്തപ്പൂക്കളമിടുകയും രാജ്യത്തിൻ്റെ അഭിമാനമായി മാറിയ ഓപ്പറേഷൻ സിന്ദൂർ എന്ന് പൂക്കൾ വെച്ച് ആലേഖനം ചെയ്യുകയും ചെയ്തതിന് ക്ഷേത്ര ഭരണ സമിതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു സൈനികൾ ഉൾപ്പെടെ പ്രദേശത്തെ 26 ഭക്തരെ പ്രതിയാക്കിയാണ് അന്ന് പോലീസ് കേസെടുത്തത്. ഈ സംഭവത്തോടെ ക്ഷേത്ര ഭരണസമിതിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

എസ് സുഭാഷ് യു ഡി എഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ

ശാസ്താംകോട്ട. യു ഡി എഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാനായി എസ്. സുഭാഷിനെ നിയോഗിച്ചു. സംസ്ഥാന സമിതി തീരുമാനമനുസരിച്ച് ജില്ലാ ചെയർമാൻ കെ സി രാജനാണ് നിർദ്ദേശം നൽകിയത്.

മികച്ച സംഘടകൻ എന്ന് പേരെടുത്ത സുഭാഷ് കെ എസ് യു യൂത്ത് കോൺഗ്രസ് സംഘടന കളിൽ ഭാരവാഹി ആയിരുന്നു.ഐഎൻടിയുസികശുവണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയ സുഭാഷ് രാജീവ് ഗാന്ധി പഞ്ചായത്തി രാജ്  സംഘടൻ ജില്ലാ ചെയർമാൻ ആണ് . ശൂരനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്നു. ക്ഷീര സംഘം പ്രസിഡൻ്റ് ആണ്.   ഗോകുലം അനിലിൽ നിന്നും സുഭാഷ് ചുമതല ഏറ്റുവാങ്ങി

പാകിസ്ഥാൻ  ഭീകരതയെ നിയമവിധേയമാക്കാൻ ശ്രമിച്ചു, ഇന്ത്യ യു എന്നിൽ

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ അതി രൂക്ഷ വിമർശനവുമായി ഇന്ത്യ

പഹൽഗാമിൽ ആക്രമണം നടത്തിയത് പാകിസ്ഥാൻ സ്പോൺസർ ചെയ്ത തീവ്രവാദികൾ എന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

ഇന്ത്യ തിരിച്ചടിച്ചപ്പോൾ മെയ് 10 ന് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തെ വിളിച്ച് യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു

ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാൻ വ്യോമതാവളങ്ങൾക്കും ഭീകര കേന്ദ്രങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചു

പാകിസ്ഥാൻ  ഭീകരതയെ നിയമവിധേയമാക്കാൻ ശ്രമിച്ചുവെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ്