Home Blog Page 1116

ശബരിമല സ്വർണ്ണക്കൊള്ള, ഇന്ന് കോൺഗ്രസ് പ്രതിഷേധം


തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം.. ദേവസ്വംമന്ത്രി രാജിവെക്കുക എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും, മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലും ആണ് പ്രതിഷേധ ധർണ്ണ.. കെപിസിസിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം.. സെക്രട്ടറിയേറ്റ് മുന്നിൽ കെപിസിസി പ്രസിഡൻ്റ്, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കും..

വിമാനയാത്രക്കിടയിൽ സഹയാത്രികയോട്  മോശമായ പെരുമാറ്റം: വയോധികൻ അറസ്റ്റിലായി

ദോഹ. വിമാനയാത്രക്കിടയിൽ സഹയാത്രികയോട്  മോശമായി പെരുമാറിയ വയോധികൻ അറസ്റ്റിലായി

തമിഴ്നാട് സ്വദേശി മോഹൻ എന്ന 62 കാരനാണ് അറസ്റ്റിലായത്

ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം

അമേരിക്കൻ പൗരത്വമുള്ള കേരള സ്വദേശിനിയായ 26 കാരിയോടാണ് മോശമായി പെരുമാറിയത്.

ബജറ്റ് സമ്മേളനം ;കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്

ന്യൂഡെൽഹി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ്  കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്.

ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുള്ള അജണ്ട യോഗം ചർച്ച ചെയ്യും.അതേസമയം മുൻ സമ്മേളനങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളും യോഗത്തിൽ ഉയർന്നു വരാൻ  സാധ്യതയുണ്ട്.ജനുവരി 28 മുതൽ ഏപ്രിൽ 2  വരെ രണ്ടു ഘട്ടങ്ങളിലായാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കും.

  30 സിറ്റിങ്ങുകൾ ആണ് ബജറ്റ് സമ്മേളനത്തിൽ ഉണ്ടാകുക. 2026-27 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്  ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു, ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

മൂന്നു ദിവസ അവധിക്ക് ശേഷം ഇന്ന് ബാങ്കിൽ പണിമുടക്ക്

ഡെൽഹി. രാജ്യത്തെ  9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ഇന്ന്. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ അനുവദിക്കണമെന്ന പ്രധാന ആവശ്യവുമായാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായുള്ള അവധിക്ക് പിന്നാലെ ഇന്ന് പൊതുപണിമുടക്ക് കൂടി എത്തുന്നതോടെ തുടർച്ചയായി നാല് ദിവസം ബാങ്കിങ് സേവനങ്ങൾ മുടങ്ങുന്ന സാഹചര്യമുണ്ടാകും.ചീഫ് ലേബർ കമ്മിഷണറുമായി ജനുവരി 23-ന് നടത്തിയ സമവായ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിച്ചത്. ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് നൽകാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി.എല്ലാ ശനിയാഴ്ചകളും അവധിയാക്കി ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നിശ്ചയിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. പകരമായി ബാക്കി അഞ്ച് ദിവസങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും ജീവനക്കാർ അറിയിച്ചിട്ടുണ്ട്.

ഹിറ്റ്‌ അടിച്ച് ‘ബോർഡർ 2’…സണ്ണി ഡിയോൾ ചിത്രം ആദ്യദിനം നേടിയത് 30 കോടി!

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ഡിയോൾ വെള്ളിത്തിരയിൽ മടങ്ങിയെത്തിയപ്പോൾ ആരാധകർ അത് ആഘോഷമാക്കി മാറ്റി. ജനുവരി 23 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ‘ബോർഡർ 2’ ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 30 കോടി രൂപയുടെ നെറ്റ് കളക്ഷനാണ്. ഇതോടെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടുന്ന ചിത്രങ്ങളിൽ ഒന്നായി ‘ബോർഡർ 2’ മാറി.

സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായ രൺവീർ സിംഗിന്റെ ധുരന്ധറിനെ തറപ്പറ്റിച്ചാണ് ബോർഡർ 2 മുന്നേറുന്നത്. വെള്ളിയാഴ്ച ധുരന്ധർ വെറും 50 ലക്ഷം രൂപയിലേക്ക് ഒതുങ്ങിയപ്പോൾ, സണ്ണി ഡിയോൾ ചിത്രം 30 കോടിയുമായി കുതിച്ചു. സണ്ണി ഡിയോളിന്റെ തന്നെ ‘ഗദർ 2’ റെക്കോർഡ് (ആദ്യദിനം ₹40.1 കോടി) മറികടക്കാൻ ചിത്രത്തിനായില്ല. നിലവിൽ എക്കാലത്തെയും വലിയ ഓപ്പണിംഗ് കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളുടെ പട്ടികയിൽ 28-ാം സ്ഥാനത്താണ് ‘ബോർഡർ 2’.
അനുരാഗ് സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വരുൺ ധവാൻ, ദിൽജിത് ദോസഞ്ജ്, അഹാൻ ഷെട്ടി എന്നിവരും സണ്ണിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. റിപ്പബ്ലിക് ദിനം പ്രമാണിച്ചുള്ള നീണ്ട അവധി ദിവസങ്ങൾ വരുന്നതോടെ ചിത്രം 100 കോടി ക്ലബ്ബിൽ അനായാസം ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

കരുനാഗപ്പള്ളിയില്‍ ഹോട്ടലില്ലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

കരുനാഗപ്പള്ളി – ചെറിയഴീക്കല്‍ റോഡില്‍ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായത്.

സ്ഫോടനത്തെത്തുടർന്ന് ഹോട്ടലിനുള്ളില്‍ പടർന്ന തീയില്‍ അടുക്കളയും ഉപകരണങ്ങളും നശിച്ചു. ഹോട്ടല്‍ അടുക്കളയില്‍ പാചകം നടന്നുകൊണ്ടിരിക്കെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഫയർഫോഴ്‌സെത്തി തീയണച്ചു.

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി കളക്ടര്‍

കൊല്ലം: അഞ്ചലില്‍ ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. പുനലൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അറ്റന്‍ഡന്‍സ് രജിസ്റ്ററുള്‍പ്പെടെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചതായി തഹസില്‍ദാര്‍ കണ്ടെത്തി. ജില്ലാ കളക്ടര്‍ക്ക് തഹസില്‍ദാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. അഞ്ചലിലെ ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറും  ജീവനക്കാരുമാണ് ആശുപത്രി അടച്ചിട്ട് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഒടുവില്‍ ജീവനക്കാരന്‍ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികിത്സ വൈകി രോഗി മരിച്ചതിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് കൊല്ലത്ത് ആശുപത്രി അടച്ചുള്ള ഡോക്ടറുടെയും ജീവനക്കാരുടെയും യാത്ര വിവാദമായത്.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ശൂരനാട്:തെങ്ങമത്ത് വച്ച് കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ചെറുകുന്നം മനയത്ത് കിഴക്കതിൽ കെന്നടി ജോർജിന്റെയും മിനിയുടെയും മകൻ പ്രിൻസ് കെന്നടി(27) ആണ് മരിച്ചത്.സംസ്കാര ശുശ്രൂക്ഷ
ചൊവ്വ പകൽ 3 മണിക്ക് ഭവനത്തിൽ ആരംഭിക്കും.സംസ്‌കാരം:ശൂരനാട് വടക്ക് സെന്റ് മേരിസ് മലങ്കര സുറിയാനി പള്ളിയിൽ.സഹോദരൻ:

തഴവയില്‍ മുന്തിയ നായ്ക്കളുടെ സംരക്ഷണയില്‍ എംഡിഎംഎയും കഞ്ചാവും, എക്സൈസിന്റെ വേട്ട

കരുനാഗപ്പള്ളി. തഴവ മെഴുവേലിയിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും പിടികൂടി. കൊല്ലം എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ പിസ്റ്റൾ വടിവാളുകൾ മഴു എന്നിവ കണ്ടെടുത്തു

വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപേർഡ്, ലാബ്, റോട്ട്വീലർ നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. പ്രതി അനസിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു

മത്സരയോട്ടത്തിൽ കൊച്ചിയിൽ വീണ്ടും അപകടം

കൊച്ചി .മത്സരയോട്ടത്തിൽ കൊച്ചിയിൽ വീണ്ടും അപകടം. അപകം എലൂരിൽ. അപകടത്തിൽ ഒരാൾക്ക് പരിക്ക്. അപകടത്തിൽ രണ്ട് കാറുകൾക്കും 3 ബൈക്കുകൾക്കും കേടുപാടുകൾ. അമിതവേഗത്തിയിലെത്തിയ കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ കാറുകാരനെതിരെ ഏലൂർ പോലിസ് കേസ് എടുക്കാതെ വിട്ടതായി ആക്ഷേപം. അപകടദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.