Home Blog Page 1117

കൽപ്പറ്റയിൽ 16 വയസ്സുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

വയനാട് .ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ച് കൽപ്പറ്റയിൽ 16 വയസ്സുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത 2 പേരെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 3 മണിയോടെയാണ് കേസിനസ്പദമായ സംഭവം. ഫോണില്‍ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികൾ കൽപ്പറ്റ മെസ് ഹൗസ് റോഡിൽ 16 വയസ്സുകാരനെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ഈ ദൃശ്യം ഇവരുടെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു‌. ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വന്നതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.

ദൃശ്യം പുറത്ത് വന്നതോടെ കല്പറ്റ പോലീസ് മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. എന്നാൽ, മർദനമേറ്റകാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. പോലീസ് വിളിച്ചപ്പോഴാണ് രക്ഷിതാക്കളും കാര്യമറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെ പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശിന്റെ്റെ നിർദേശപ്രകാരം എസ് ഐ വിമൽ ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. നാഫി മറ്റൊരു കുട്ടിയെ മർദിക്കുന്ന വീഡിയോയും ഇന്നലെ പുറത്ത് വന്നിരുന്നു.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ചൈൽഡ് വൈൽഫെയർ കമ്മറ്റിയിലേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെയും കസ്റ്റഡിയിലെടുത്തിരുന്നു

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ. ആലംകോട് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് പള്ളിമുക്ക് ആയംപള്ളി സ്വദേശി അബ്ദുൽ മജീദ് (70) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെയാണ് കണ്ടെത്തിയത്. കുറച്ചു നാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും നഗരൂർ പോലീസ് അറിയിച്ചു

മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സി പി ആർ നൽകിയില്ലേ എന്ന് ഡോക്ടർമാർ ചോദിച്ചു, ശ്വാസംകിട്ടാതെ രോഗി മരിച്ച സംഭവം, കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം. വിളപ്പിൽശാലയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം. കൃത്യവിലോപത്തിനെതിരെ നീതിപൂർവമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. സംഭവത്തിൽ ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.അതേസമയം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി എന്നാണ് സ്‌ഥലം എം എൽ എ ഐ ബി സതീഷിന്റെ പ്രതികരണം

ചികിത്സ നിഷേധം ഉണ്ടായിട്ടില്ലെന്നും പ്രാഥമിക ചികിത്സ നൽകിയെന്നും ആശുപത്രി അധികൃതർ ആവർത്തിക്കുമ്പോഴാണ് കുടുംബം പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് എത്തുന്നത്. മരിച്ച ബിസ്മിറിന് പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം ആവർത്തിക്കുന്നു . ഗ്രിൽ തുറക്കാൻ മിനുട്ടുകൾ വൈകി. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സി പി ആർ നൽകിയില്ലേ എന്ന് ഡോക്ടർമാർ ചോദിച്ചതായും പരാതിയിൽ പറയുന്നു . കുറ്റക്കാരായ ജീവനക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിർണായ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതിന് പിന്നാലെ വിവിധ സംഘടനകളുടെ പ്രതിഷേധവും ശക്തമാണ്.
ബി ജെ പി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പോലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു.

പരിക്കെറ്റ യുവമോർച്ച പ്രവർത്തകനെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കയറ്റാൻ പോലീസ് തയ്യാറായില്ലെന്ന് ബിജെപി നിർവഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു.

അതേസമയം ആശുപത്രിയുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് കാട്ടാക്കട എംഎൽഎ ഐ ബി സതീഷിന്റെ വിശദീകരണം.

ജനുവരി 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് കൊല്ലംകോണം സ്വദേശി ബിസ്മിറിനെ ആശുപത്രിയിൽ എത്തിക്കുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലംകൊണം സ്വദേശി ബിസ്മിർ മരിക്കുന്നത്.

അതേസമയം വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സപിഴവ് സംബന്ധിച്ച വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട് ഡോ രമ രംഗത്തുവന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓക്സിജൻ സംവിധാനം ഉള്ള ആംബുലൻസിലാണ് രോഗിയെ അയച്ചത്. പ്രാഥമിക ചികിത്സകൾ എല്ലാം നൽകിയെന്നും പരാതി തെറ്റെന്നും സൂപ്രണ്ട്. ആശുപത്രിയുടെ ഗ്രിൽ അടച്ചിട്ടതിൽ വിശദീകരണം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായത് വനിതാ ജീവനക്കാർ. ഗ്രിൽ അടച്ചിട്ടത് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ. ആശുപത്രിയിലെ അപര്യാപ്തതയെക്കുറിച്ചും ആശുപത്രി സൂപ്രണ്ട്

സെക്യൂരിറ്റി ഗർഡോ അറ്റൻഡറെയോ നിയമിച്ചിട്ടില്ല. ഗ്രിൽ അടച്ചിടേണ്ടി വരുന്നത് മറ്റു സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതിനാൽ. ഉടൻ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ എടുക്കും എന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി

900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണെന്നും, ദേശാഭിമാനി വരിക്കാരാണെന്നും അറിയിച്ചുകൊള്ളുന്നു

തിരുവനന്തപുരം. തദ്ദേശ സ്ഥാപനങ്ങളിൽ CITU കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ CITU യൂണിയൻ നൽകിയ ശുപാർശ കത്ത് പുറത്ത്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണെന്നും, ദേശാഭിമാനി വരിക്കാരാണെന്നുമാണ് കത്തിൽ പറയുന്നത്.. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാറ്റം ഉണ്ടാകുന്നതിനാൽ ജോലി പോകാൻ സാധ്യതയുള്ളതിനാൽ സ്ഥിരപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 12 വർഷം പൂർത്തിയായ 900 ടെക്നിക്കൽ അസിസ്റ്റൻ്റ് മാരുണ്ട്. ഇവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ടെക്നിക്കൻ അസിസ്റ്റൻ്റ് മാരുടെ CITU സംഘടന എളമരം കരീമിന് നൽകിയ കത്തിലാണ് വിചിത്ര വാദങ്ങൾ ഉള്ളത്. 900 ത്തിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണ്.. 186 പേർ CPIM അംഗങ്ങളുമാണ്.

കൂടാതെ എല്ലവരും ദേശാഭിമാനി പത്രത്തിൻ്റെ വാർഷിക വരിക്കാരാണ്.. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാറ്റത്തിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു.. ഈ കത്ത് CITU സംസ്ഥാന കമ്മിറ്റി തദ്ദേശ വകുപ്പ് മന്ത്രിയ്ക്ക് CITU കൈമാറി. തുടർന്നാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ 900 ത്തോളം പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തിയത്.. മന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശം അനുസരിച്ച് അഭിപ്രായവും, റിപ്പോർട്ടും തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജില്ല ജോയിൻറ് ഡയറക്ടർമാർക്ക് കത്തയച്ചു.. ഈ കത്തും പുറത്തുവന്നിരുന്നു..

സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു വിഷയത്തിൽ തദ്ദേശ വകുപ്പ് മന്ത്രിയുടെ വിശദീകരണം

ശൂരനാട് വടക്ക് വരൾച്ച രൂക്ഷം, കുടിവെള്ളത്തിന് നെട്ടോട്ടം

ശൂരനാട് വടക്ക്. പഞ്ചായത്തിലെ വടക്കൻ മേഖലയിൽ വരൾച്ച രൂക്ഷമായത്തോടെ കുടിവെള്ളത്തിനായി നെട്ടോട്ടം. കനലുകൾ തുറന്നും പൈപ്പ് ലൈനുകൾ വഴിയും വെള്ളമെത്തിച്ചാണ് മുൻ കാലങ്ങളിൽ വരൾച്ച നേരിട്ടിരുന്നത്. കനാലുകൾ തുറന്നു വെള്ളം ഒഴുക്കുമ്പോൾ കിണറുകളിൽ ജല നിരപ്പുയർത്തി കുടിവെള്ള ക്ഷാമം പരിഹരമാക്കാം. ആനയടി പുലിക്കുളം പ്രദേശങ്ങളിൽ അതിരൂക്ഷമായി വരൾച്ച തുടരുന്നു.
വാട്ടർ അതോറിറ്റി പൈപ്പ് വെള്ളവിതരണം മുടങ്ങിയിട്ട് ആഴ്ച കൾ ആയി.
വരൾച്ച നേരിടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, കനലുകൾ തുറന്നും പൈപ്പ് വെള്ളമെത്തിച്ചും വരൾച്ച നേരിടണമെന്നും ആനയാടി ഫാർമേഴ്‌സ് ക്ലബ് യോഗം ആവശ്യ പെട്ടു. പ്രസിഡണ്ട്‌ അഡ്വ. ആനയാടി സുധികുമാർ അധ്യക്ഷത വഹിച്ചു.

തോട്ടത്തുംമുറി ദീപാ ഭവനത്തിൽ രാധമ്മ നിര്യാതയായി

കുന്നത്തൂർ:തോട്ടത്തുംമുറി ദീപാ ഭവനത്തിൽ പരേതനായ തുളസീധരൻ പിള്ളയുടെ ഭാര്യ രാധമ്മ (67) നിര്യാതയായി.സംസ്ക്കാരം ചൊവ്വ രാവിലെ 11ന്.മക്കൾ:ദീപാകുമാരി,ദിലീപ് കുമാർ.മരുമക്കൾ:ഉണ്ണികൃഷ്ണപിള്ള, ശ്രീലക്ഷ്മി.സഞ്ചയനം:ഫെബ്രുവരി 1രാവിലെ 8ന്.

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഗ്രൂപ്പ്‌ ഘട്ടത്തിൽ കളിച്ചേക്കില്ല

ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി നടപടിക്കെതിരെ പാകിസ്ഥാന്‍ വീണ്ടും നിലപാട് കടുപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനെ പിന്തുണച്ച് ടി20 ലോകകപ്പില്‍ നിന്നു പിന്‍മാറാന്‍ പാകിസ്ഥാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്‍മാറിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നു ഐസിസി വ്യക്തമാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ ടി20 ലോകകപ്പിനുള്ള ടീമിനേയും പ്രഖ്യാപിച്ചു.

പാക് മാധ്യമങ്ങള്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിക്കില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബംഗ്ലാദേശിനെ പുറത്താക്കിയതിരായ പ്രതിഷേധമെന്ന നിലയില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിനു ഇറങ്ങേണ്ടതില്ലെന്ന നിലപാട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തേക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. തീരുമാനം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിഷയത്തില്‍ പാക് സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നാണ് വിവരങ്ങള്‍.

റിപ്പബ്ലിക് ദിനാഘോഷം


തേവലക്കര. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി  മുള്ളിക്കാല യുവദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കാരുണ്യ സ്പർശം 2026 ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി പുതിയകാവ് നെഞ്ച് രോഗ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് എസ്. വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.രാജേഷ് ആർ. എസ്, ലാൽ കൃഷ്ണ, ബിജേഷ്. ബി, വിഷ്ണു. ടി, ഹരിക്കുട്ടൻ, അൻവർഷ, അച്ചു, റിജു ജയദേവ് എന്നിവർ നേതൃത്വം നൽകി.

സൂറത്തിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

അഹമ്മദാബാദ്. സൂറത്തിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു


സൂറത്തിലെ മാണ്ഡവിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു.

ചെങ്ങന്നൂർ സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

നാസിക്കിൽ നിന്നുള്ള മലയാളി കുടുംബമാണ്.
ഭർത്താവ് അടക്കം മൂന്നുപേർക്ക് പരിക്കേറ്റു
മൃതദേഹം മാണ്ഡവി ഗവ.ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

പരിക്കേറ്റവരെ സൂറത്ത്, ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫെബ്രുവരി 11ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജി (പ്രസ്തുത വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ അനസ്തേഷ്യ ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും), റ്റി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.

73,500 രൂപയാണ് പ്രതിമാസ വേതനം. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/ യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.