മുംബൈ: മഹാരാഷ്ട്രയിൽ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ബരാമതിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന അഞ്ചുപേർക്കും മരണം സംഭവിച്ചു. എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്ന് എന്‍സിപി അജിത് പവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചു തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ അജിത് പവാര്‍ ബാരാമതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശുപാർശ
തിരുവനന്തപുരം.സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശുപാർശ ചെയ്ത് കേരള നിയമ പരിഷ്കരണ കമ്മീഷൻ. സ്ത്രീധന പീഡന പരാതികൾ റിപ്പോർട്ട് ചെയ്യാൻ ഇരകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള ശുപാർശ. കരട് ഭേദഗതിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിൻ്റെ നിലപാട് തേടി.
1961-ലെ സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി വരുത്താനാണ് കരട് ബില്ലിലൂടെ കേരള നിയമ പരിഷ്കരണ കമ്മീഷൻ നിർദേശിക്കുന്നത്. നിലവിലെ നിയമപ്രകാരം സ്ത്രീധനം നൽകുന്നതും, വാങ്ങുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന കേസുകളിൽ പലപ്പോഴും വധുവിന്റെ കുടുംബം പരാതി നൽകാൻ മടിക്കുന്നത് ഇതുകൊണ്ടാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് നിയമ പരിഷ്കരണ കമ്മീഷൻ പുതിയ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. സ്ത്രീധനം നൽകുന്നത് ക്രിമിനൽ കുറ്റത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കരട് ബിൽ നിർദ്ദേശിക്കുന്നു. വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഐക്യം പിരിച്ചത് പത്മ തന്നെ,വെളിവാക്കി ജി സുകുമാരന്‍നായര്‍
കോട്ടയം. ഐക്യം പിരിച്ചത് പത്മ തന്നെ. നിർണായക വെളിപ്പെടുത്തലുമായി സുകുമാരൻ നായരുടെ അഭിമുഖം.ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരം. എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നി. ഇതോടൊപ്പം എൻഡിഎ പ്രമുഖനെ ചർച്ചയ്ക്ക് നിയോഗിച്ചതും തരികിടയാണെന്ന് തോന്നി. ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്.
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. രണ്ട് തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്‌ഐടി വാദം.
എന്നാല്‍ സ്വര്‍ണക്കൊള്ളയില്‍ ഒരു പങ്കുമില്ലെന്നും, ആചാരങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് തന്ത്രിയുടെ വാദം. പാളികള്‍ പുറത്തു കൊണ്ടുപോകാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട്, തന്ത്രിയുടെ കൈയക്ഷരം പരിശോധിക്കാനാണ് എസ്‌ഐടി നീക്കം. അതിനിടെ, ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ തന്ത്രി കണ്ഠരര് രാജീവര് ഇന്ന് ജാമ്യ ഹര്‍ജി നല്‍കിയേക്കും.
ആധാറില്‍ ഇന്ന് വലിയൊരുമാറ്റം നടക്കും, അറിഞ്ഞോ
ന്യൂഡെല്‍ഹി.ആധാർ ആപ്ലിക്കേഷന്റെ പുതിയ വേർഷൻ ഇന്ന് പുറത്തിറക്കും. ആധാറിന്റെ ഉപയോഗം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാനാണ് പുതിയ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇനി മുതൽ ആധാറോ അതിന്റെ ഫോട്ടോകോപ്പികളോ കയ്യിൽ കരുതേണ്ട എന്നതാണ് പ്രധാന മാറ്റം. കൂടാതെ വീട്ടിലിരുന്നു തന്നെ മൊബൈൽ നമ്പറും അഡ്രസും അടക്കമുള്ള വിവരങ്ങൾ അപ്പ്‌ഡേറ്റ് ചെയ്യാനും കഴിയും.
ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാം. ലോഗ്ഡ് ഇൻ ആയിക്കഴിഞ്ഞാൽ ആധാർ കാർഡ് മുഴുവനായി തന്നെ ആപ്ലിക്കേഷനിൽ കാണാൻ കഴിയും. പ്രൂഫ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആധാർ കാർഡ് ഉപയോക്താവിന് ഫോണിൽ ഇത് കാണിച്ച് നൽകിയാൽ മതിയാവും.
പാർലമെന്റിന്റ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും
ന്യൂഡെല്‍ഹി.പാർലമെന്റിന്റ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. 10.55 ന് ഗാർഡുകളുടെ അകമ്പടിയോടെ പാർലമെന്റിലേക്ക് എത്തുന്ന രാഷ്ട്രപതിയെ, പ്രധാന മന്ത്രി നരേന്ദ്രമോദിയും ഇരുസഭകളുടെയും അധ്യക്ഷൻമാരും ചേർന്ന് ലോക്സഭ ചേമ്പറിലേക്ക് സ്വീകരിച്ച് ആനയിക്കും.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ഫെബ്രുവരി 2 മുതൽ 4 വരെ മൂന്ന് ദിവസം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇന്ന് മുതൽ ഏപ്രിൽ രണ്ട് വരെ 2 ഘട്ടങ്ങളിലായാണ് ബജറ്റ്സ മ്മേളനം നടക്കുക. ഈ സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതരാമൻ തുടർച്ചയായി ഒമ്പതാം തവണ അവതരിപ്പിക്കുന്ന ബജറ്റ് ആണ് ഇത്തവണത്തെത്. ചരിത്രത്തിൽ ആദ്യമായി ബജറ്റ് അവതരണം ഞായറാഴ്ച നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
മന്ത്ര-ശംഖധ്വനികളാൽ മുഖരിതമായി നിളാതീരം,നിളാ ആരതി ഭക്തി സാന്ദ്രം
തിരുനാവായ. മന്ത്ര-ശംഖധ്വനികളാൽ മുഖരിതമായി തിരുനാവായയിൽ നിളാതീരം.കേരളത്തിന്റെ കുംഭമേളയെന്ന് അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായ നിളാ ആരതി ഭക്തി സാന്ദ്രമാണ്.ലക്ഷക്കണക്കിന് ആളുകളാണ് നിളാ ആരതിയുടെ ഭാഗമായത്.
ഭാരതപ്പുഴയുടെ തീരത്ത് ശംഖനാദം മുഴങ്ങി. പിന്നാലെ ഡമരുവും- മണിനാദവും. മന്ത്രധ്വനികളിൽ മുഴുകി ഭക്തജനങ്ങൾ.
കാശിയിലെ ദശാശ്വമേധ ഘാട്ടിൽ ഗംഗ ആരതി ചെയ്യുന്ന പണ്ഡിറ്റുകളാണ് നിള ആരതിയും നിർവഹിക്കുന്നത്. പല തട്ടുകളുള്ള വിളക്കുകള്‍ ഉപയോഗിച്ചാണ് ആരതി.ഹോൾഡ് – നിള ആരതി വിത്ത് ആമ്പിയൻസ്.
ത്രിമൂർത്തി സംഗമ ഭൂമിയായ തിരുനാവായയിൽ നിള ഗംഗാനദിയാണെന്നും വിശ്വാസമുണ്ട്.
” ഈ സമയത്ത് നിള ഗംഗ തന്നെയാണ് എന്നാണ് പൗരാണികമായ ഋഷി വചനം, പണ്ഡിതര്‍ പറയുന്നു. -ഗംഗയെ ആരാധിക്കുന്ന, നിളയെ ആരാധിക്കുന്ന തീർത്ഥ പൂജ നടന്നിരുന്നു, തീർത്ഥത്തിലാണ് ദേവതകൾ സ്ഥിതി ചെയ്യുന്നത് “ഏഴു പണ്ഡിറ്റുകളാണ് നിളാ ആരതി ചെയ്യുന്നത്.മൂന്ന് പേര്‍ ഡമരു കൊട്ടും. രണ്ട് പേർ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.ഹരിദ്വാർ , ഋഷികേശ് , വാരണാസിയെന്ന പോലെ തിരുനാവായയും.
ഫെബ്രുവരി 3 വരെ വൈകിട്ട് 6.45ഓടെ ഭാരതപ്പുഴയുടെ തീരത്ത് നിളാ ആരതി നടക്കും.
വയറ്റില്‍ കത്രിക, ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്, ആരോഗ്യ വകുപ്പ്മന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുമ്പില്‍ ഇന്ന് സത്യഗ്രഹം
തിരുവനന്തപുരം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്.ആരോഗ്യ വകുപ്പ്
മന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുമ്പില്‍ ഇന്ന് സത്യഗ്രഹ സമരം നടത്തും.സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴായെന്നും പ്രൊസീക്യൂഷന്‍ വീഴ്ചയെത്തുടര്‍ന്ന് ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്‌തെന്നും ആരോപിച്ചാണ് ഹര്‍ഷിന സമരത്തിനൊരുങ്ങുന്നത്.സത്യാഗ്രഹ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ആറുവര്‍ഷം മുമ്പാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹർഷിനയുടെ വയറ്റിൽനിന്ന് ഈ കത്രിക പിന്നീട് മറ്റൊരു ശസ്ത്ര ക്രിയയിലൂടെയാണ് പുറത്തെടുത്തത്. രണ്ട് ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തെങ്കിലും കുന്ദമംഗലം കോടതിയിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.





































