കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്ക്. ഒരേ ദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഓർഡിനറി ബസും എതിർദിശയിൽവന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം. ബസ് എതിരെവന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അഗ്നിരക്ഷാ സേനയും പോലീസും എത്തിയതിന് പിന്നാലെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ബസിന്റെ ഡ്രൈവറെയും ടാങ്കർ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിൽ ഡ്രൈവർ സീറ്റിന് പിന്നിലിരുന്നവർക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു… ഒട്ടേറെ പേർക്ക് പരിക്ക്
എടിഎമ്മിൽ നിന്ന് ഇനി 10, 20, 50 തുടങ്ങിയ തുകയുടെ നോട്ടുകളും
മുംബൈ: കുറഞ്ഞ തുകയുടെ കറൻസികളും നാണയങ്ങളും വ്യാപകമാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നോട്ട് നിരോധിച്ച് പത്ത് വർഷം പൂർത്തിയാകാനിരിക്കെ ദൈനംദിന പണമിടപാടുകൾക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാനാണ് നീക്കം. 10, 20, 50 തുടങ്ങിയ തുകയുടെ നോട്ടുകൾ ബാങ്ക് എ.ടി.എമ്മുകളിലൂടെ ലഭ്യമാക്കാനാണ് പദ്ധതി. വലിയ തുകയുടെ നോട്ട് നൽകി ചെറിയ തുകയുടെ നോട്ടുകളും നാണയങ്ങളും പിൻവലിക്കാൻ പുതിയ എ.ടി.എമ്മിലൂടെ കഴിയും. ഉദാഹരണത്തിന് 500 രൂപയുടെ നോട്ട് നൽകിയാൽ 10 രൂപയുടെ 50 നോട്ടുകൾ എ.ടി.എമ്മിലൂടെ പിൻവലിക്കാം. ഇതിനായി പുതിയ ‘ഹൈബ്രിഡ് എ.ടി.എം’ സ്ഥാപിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.
എ.ടി.എമ്മിലൂടെ ചെറിയ തുകയുടെ നോട്ടുകൾ പിൻവലിക്കുന്ന പദ്ധതി നിലവിൽ മുംബൈയിൽ പരീക്ഷണത്തിലാണ്. ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഹൈബ്രിഡ് എ.ടി.എം മോഡൽ പരീക്ഷിക്കുന്നത്.
മുംബൈയിലെ പരീക്ഷണം അവലോകനം ചെയ്യുകയും ആർ.ബി.ഐയുടെ അഭിപ്രായം പരിഗണിക്കുകയും ചെയ്ത ശേഷം വരും ആഴ്ചകളിൽ കൂടുതൽ ഹൈബ്രിഡ് എ.ടി.എമ്മുകൾ രാജ്യവ്യാപകമായി സ്ഥാപിക്കും. മാർക്കറ്റ്, ആശുപത്രി, സർക്കാർ ഓഫിസ് തുടങ്ങിയ ജനത്തിരക്കുള്ള സ്ഥലങ്ങളിലായിരിക്കും ഹൈബ്രിഡ് എ.ടി.എമ്മുകൾ സ്ഥാപിക്കുക. സാധാരണ പണം അക്കൗണ്ടിൽ നിക്ഷേപിക്കുക, പിൻവലിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം നാണയങ്ങളും നൽകുമെന്നതാണ് ഹൈബ്രിഡ് എ.ടി.എമ്മുകളുടെ പ്രത്യേകത. ഒറ്റ ഇടപാടിലൂടെ ഉയർന്ന മൂല്യമുള്ള നോട്ടുകൾ ചെറിയ നോട്ടുകളും നാണയങ്ങളുമാക്കി മാറ്റാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, പദ്ധതിയെ കുറിച്ച് സർക്കാറോ റിസർവ് ബാങ്കോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഭരണം എല്‍ഡിഎഫിനെന്ന് പേര് പക്ഷേ പടിഞ്ഞാറേകല്ലട പഞ്ചായത്തില്‍ ഇനി യുഡിഎഫ് ഭരിക്കും
ശാസ്താംകോട്ട. ഭരണം എല്‍ഡിഎഫിനെന്ന് പേര് പക്ഷേ പടിഞ്ഞാറേകല്ലട പഞ്ചായത്തില്‍ സ്ഥിരംസമിതി രണ്ടും യുഡിഎഫിന്. ഇന്ന് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗം ഷീജാകുമാരി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ വികസനകാര്യ സ്ഥിരം സമിതിയിലേക്ക് നടന്ന നറുക്കെടുപ്പില്‍ ഷൈലജാകുമാരി തിരഞ്ഞെടുക്കപ്പെട്ടു.
കക്ഷിനില ഇങ്ങനെയാണ്.15 അംഗ സമിതിയില്‍ ഏഴ് എല്‍ഡിഎഫ്, ഒരു സ്വതന്ത്രനടക്കം ഏഴ് യുഡിഎഫ്, രണ്ട് ബിജെപി. അവിശ്വാസം വഴി യുഡിഎഫിനെ പുറത്താക്കണമെങ്കില്‍ ഇടതുപക്ഷത്തിന് ബിജെപിയുടെ കൂട്ട് തേടേണ്ടിവരും. അതിനാല്‍തന്നെ യുഡിഎഫിന്‍റെ സ്ഥിതി നിലവില്‍ സുരക്ഷിതമാണ്.
രാഷ്ട്രീയകുതികാല്‍വെട്ടിലാണ് യുഡിെഫിന് ഭരണം പോയതെന്ന ആക്ഷേപം നേരിടുന്ന പടിഞ്ഞാറേകല്ലടയില്‍ കോണ്‍ഗ്രസില്‍ പോരു തുടരുകയാണ്.
ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 13 കാരനും സുഹൃത്തുക്കളും പിടിയില്‍
ഡൽഹി. ഭജൻപുരയിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു.
അയൽവാസിയായ 13 കാരനും സുഹൃത്തുക്കളും ചേർന്നാണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ
പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
ഈ മാസം 18ന് വൈകിട്ടാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ മേഖലയിൽ എത്തിച്ചായിരുന്നു അതിക്രമം. രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു പെൺകുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്രമത്തിന്റെ വിവരങ്ങൾ പുറത്തറിയുന്നത്.
‘ഒരു വര്‍ഷത്തിലേറെയായി തന്നെ ലൈംഗികമായി എംഎല്‍എ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതിയുടെ ആരോപണം’
അമരാവതി: ആന്ധ്രയില്‍ ജനസേന എംഎല്‍എ അരവ ശ്രീധറിനെതിരെ ബലാത്സംഗ പരാതി. ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ആരോപണം എംഎല്‍എ നിഷേധിച്ചു.
ഒരു വര്‍ഷത്തിലേറെയായി തന്നെ ലൈംഗികമായി എംഎല്‍എ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. 2024ല്‍ കോഡൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ശ്രീധര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്ന് സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി വിഡിയോയില്‍ പറയുന്നു. കാറില്‍ തന്നെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ശ്രീധര്‍ തന്നെ ആക്രമിച്ചുവെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ഗര്‍ഭഛിദ്രങ്ങള്‍ക്ക് വിധേയയായെന്നും എംഎല്‍എ തന്നെ ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. വിവാഹമോചനം നേടണമെന്ന് ആവശ്യപ്പെട്ട് തന്റെ ഭര്‍ത്താവിനെ വിളിച്ചതായും അവര്‍ പറഞ്ഞു.
എംഎല്‍എ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും യുവതി പറയുന്നു. ഒരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം നടത്തില്ലെന്ന് താന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ രണ്ട് മൂന്ന് ദിവസം തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം.
എന്നാല്‍ എംഎല്‍എ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണ്. 2021 മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് ഔദ്യോഗിക സ്ഥാനം വഹിക്കുന്നു. തന്റെ ഗ്രാമത്തിലോ അയല്‍ പഞ്ചായത്തിലോ മണ്ഡലത്തിലോ എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നും എംഎല്‍എ ചോദിച്ചു. കഴിഞ്ഞ ആറ് മാസമായി അവര്‍ തന്നെ പീഡിപ്പിക്കുന്നു. തന്റെ അമ്മ ഇതിനെതിരെ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള മനഃപൂര്‍വമായ ശ്രമമാണ്. നിയമപരമായി നേരിടുമെന്നും എംഎല്‍എ വ്യക്തമാക്കി.
ഇന്ത്യൻ നാവികസേനയിൽ എസ്എസ്‌സി ഓഫീസർ റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു
ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) ഓഫീസർമാർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. 2027 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ആണ് കോഴ്സ് ആരംഭിക്കുക.
താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in -ൽ അപേക്ഷ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ, എജ്യൂക്കേഷൻ ശാഖകളിലായി ആകെ 260 ഒഴിവുകളുണ്ട്.
ഉദ്യോഗാർഥികൾ ഫീസ് നൽകേണ്ടതില്ല. 2026 ഫെബ്രുവരി 24 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.
ഒഴിവുകളുടെ വിശദാംശങ്ങൾ
എക്‌സിക്യൂട്ടീവ് ബ്രാഞ്ച്
എസ്എസ്‌സി ജനറൽ സർവീസ് (GS/X) -76 ഒഴിവുകൾ
എയർ ട്രാഫിക് കൺട്രോളർ (ATC) – 18 ഒഴിവുകൾ
നാവൽ എയർ ഓപ്പറേഷൻസ് ഓഫീസർ (NAOO) 20 ഒഴിവുകൾ
എസ്എസ്‌സി പൈലറ്റ്- 25 ഒഴിവുകൾ
എസ്എസ്‌സി ലോജിസ്റ്റിക്‌സ്- 10 ഒഴിവുകൾ
ടെക്‌നിക്കൽ ബ്രാഞ്ച്
എൻജിനിയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്)- 42 ഒഴിവുകൾ
ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്) 38 ഒഴിവുകൾ
സബ്മറൈൻ ടെക്‌നിക്കൽ (എൻജിനിയറിങ്), സബ്മറൈൻ ടെക്‌നിക്കൽ (ഇലക്ട്രിക്കൽ)- 8 ഒഴിവുകൾ വീതം
എജ്യുക്കേഷൻ ബ്രാഞ്ച്
15 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്.
പ്രായപരിധി
ഉദ്യോഗാർഥികൾ 2002 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
വിദ്യാഭ്യാസ യോഗ്യതകൾ ബ്രാഞ്ചും ജോലിയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലെ മിക്കവാറും എല്ലാ ഒഴിവുകൾക്കും 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ. അല്ലെങ്കിൽ ബി.ടെക് ബിരുദം ഉണ്ടായിരിക്കണം.
എ.ടി.സി, എൻ.എ.ഒ.ഒ, എസ്എസ്‌സി പൈലറ്റ് പോലുള്ള ജോലികൾക്ക്, പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഓരോന്നിലും 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഇംഗ്ലീഷ് ഒരു നിർബന്ധിത വിഷയമായിരിക്കണം.
എസ്എസ്‌സി ലോജിസ്റ്റിക്‌സിന് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ബി.ഇ, ബി.ടെക്, എംബിഎ, എംസിഎ, എംഎസ്‌സി (ഐടി), ബിഎസ്‌സി, ബി.കോം, അല്ലെങ്കിൽ ബിഎസ്‌സി(ഐടി), തുടങ്ങിയ യോഗ്യതകളോ ഫസ്റ്റ് ക്ലാസ് മാർക്കോടെ ഫിനാൻസിൽ ബിരുദാനന്തര ഡിപ്ലോമയോ നേടിയവരാകണം.
ടെക്‌നിക്കൽ ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട എൻജിനിയറിങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബി.ഇ അല്ലെങ്കിൽ ബി.ടെക് ബിരുദം ഉണ്ടായിരിക്കണം. എജ്യൂക്കേഷൻ ബ്രാഞ്ചിൽ, ഉദ്യോഗാർഥികൾക്ക് നിർദ്ദിഷ്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (എംഎസ്‌സി) അല്ലെങ്കിൽ ബി.ഇ./ബി.ടെക്./എം.ടെക്. ഉണ്ടായിരിക്കണം.
തസ്തികയിലേക്ക് എങ്ങനെ അപേക്ഷിക്കാം
ഔദ്യോഗിക വെബ്‌സൈറ്റ് joinindiannavy.gov.in സന്ദർശിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.
ഹോംപേജിൽ, എസ്എസ്‌സി ഓഫീസർ ജനുവരി 2027 കോഴ്സിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷാ ഫോം സമർപ്പിക്കുക.
പാലിനൊപ്പം ചേർത്ത് കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ
പാലിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. ചിലർ പാലിനൊപ്പം മറ്റ് ഭക്ഷണങ്ങളും ചേർത്ത് കഴിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും പാലിനൊപ്പം കഴിക്കാൻ സാധിക്കില്ല. അവ എന്തൊക്കെയാണെന്ന് അറിയാം.
പാലും സിട്രസ് പഴങ്ങളും
സാധാരണയായി ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ സിട്രസ് പഴങ്ങളിൽ അസിഡിറ്റി കൂടുതലാണ്. അതേസമയം പാൽ കുടിക്കുമ്പോൾ ദഹനം മന്ദഗതിയിലാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
പാലും മത്സ്യവും
പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. പാൽ ഉള്ള് തണുക്കാൻ നല്ലതാണ്. എന്നാൽ മത്സ്യം അങ്ങനെയല്ല. ഇത് ചൂട് നൽകുന്ന ഭക്ഷണമാണ്. ഇത് ചർമ്മ പ്രശ്നങ്ങളും അലർജിയും ഉണ്ടാവാൻ കാരണമാകുന്നു.
പാലും ഉപ്പ് ചേർന്ന ഭക്ഷണങ്ങളും
ഉപ്പിനോപ്പം പാൽ കുടിക്കുന്നത് ഒഴിവാക്കാം. ഇത് ശരീരത്തിൽ ചൂടും അസിഡിറ്റിയും ഉണ്ടാവാൻ കാരണമാകുന്നു. കൂടാതെ ഇത് ദഹനത്തേയും നന്നായി ബാധിക്കും. അതിനാൽ തന്നെ പാലിനൊപ്പം ഉപ്പ് ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
പാലും പുളിയുള്ള ഭക്ഷണങ്ങളും
അച്ചാർ, വിനാഗിരി ചേർത്ത ഭക്ഷണങ്ങൾ എന്നിവ പാലിനൊപ്പം കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് ദഹനത്തെ തടയുകയും ഓക്കാനം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.
പാലും മുട്ടയും
മിക്ക ആളുകളും പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നവരാണ്. എന്നാൽ ഇങ്ങനെ കഴിക്കുന്നത് നല്ല ദഹനത്തിന് തടസമാകുന്നു. അതിനാൽ തന്നെ ഇവ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം.
2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ച, ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു; ധനകമ്മി കൂടി 3.02% നിന്ന് 3.86% ആയി, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍
തിരുവനന്തപുരം: 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയില്‍. 2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു. കേരളം ഉയര്‍ന്ന ജിഎസ്ഡിപി ഉള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നായി. ധനകമ്മി കൂടി , 3.02 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായി. റവന്യൂ കമ്മിയും കൂടി 1.69 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായി. തനതു വരുമാനം 2.7 ശതമാനം കൂടി. തനതു നികുതി വരുമാനം 3.1 ശതമാനം കൂടി. റവന്യൂ ചെലവും മൂലധന ചെലവും കൂടി. റവന്യൂ ചെലവിന്‍റെ വളര്‍ച്ച .5 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി. മൂലധന ചെലവ് .48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായി ഉയര്‍ന്നു.
നാളെയാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. ബജറ്റിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് മേശപ്പുറത്ത് വെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. ഇത്തവണ ക്ഷേമ ബജറ്റായിരിക്കുമെന്ന സൂചനയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നല്‍കുന്നത്.
വികസനത്തിനും ക്ഷേമത്തിനുമാണ് ബജറ്റിലെ മുൻഗണനയെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. അഞ്ച് വർഷത്തിനിടെ ഉണ്ടായത് ആശാവഹമായ മാറ്റമാണെന്നും കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ലെന്നും ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ധനമന്ത്രി പ്രതികരിച്ചു.
എംഎല്‍എ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, ആറുതവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി, ആരോപണവുമായി സര്‍ക്കാര്‍ ജീവനക്കാരി
അമരാവതി: വിവാഹ വാഗ്ദാനം നൽകി ജനസേന എംഎൽഎ അരവ ശ്രീധർ ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ ആരോപണം. എന്നാൽ ആരോപണം എംഎല്‍എ നിഷേധിച്ചു. 2024-ൽ റെയിൽവേ കൊഡൂർ നിയോജകമണ്ഡലത്തിൽ നിന്ന് ശ്രീധർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്ന് സർക്കാർ ജീവനക്കാരിയായ സ്ത്രീ വീഡിയോ പ്രസ്താവനയിൽ അവകാശപ്പെട്ടു. തന്നെ ഒരു കാറിൽ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ശ്രീധർ ആക്രമിച്ചുവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ഗർഭഛിദ്രങ്ങൾക്ക് വിധേയയായിട്ടുണ്ടെന്നും എംഎൽഎ തന്നെ ആവർത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. വിവാഹമോചനം നേടാൻ ഭർത്താവിനെ നിർബന്ധിക്കാൻ അയാൾ വിളിച്ചതായും അവർ പറഞ്ഞു. എംഎൽഎ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും യുവതി വീഡിയോയിൽ പറഞ്ഞു.
അബോർഷൻ നടത്തിയാൽ നീ രക്ഷപ്പെടുമെന്നും കുടുംബം നന്നാകുമെന്നും ജോലി നന്നാകുമെന്നും അല്ലെങ്കിൽ, നിനക്ക് എന്നെ അറിയാമല്ലോ എന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഒരു സാഹചര്യത്തിലും ഞാൻ ഗർഭഛിദ്രം നടത്തില്ലെന്ന് അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തേക്ക് അയാൾ എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് ഭർത്താവിനെ വിവാഹമോചനം ചെയ്താല്‍, വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അവര്‍ പറഞ്ഞു. അതേസമയം, എംഎല്‍എ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ആന്ധ്രാപ്രദേശ് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ റായപതി ശൈലജ സ്ത്രീയുമായി ഫോണിൽ സംസാരിച്ചു.
തോല്‍വിയറിയാത്ത നേതാവ്, മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ചെറിയച്ഛനെ വെട്ടിയ ‘പവര്‍’, അജിത് പവാറിന്‍റെ മരണത്തില്‍ ഞെട്ടി രാജ്യം!
ചെറിയച്ഛൻ ശരദ് പവാറിൻ്റെ നിഴലിൽ നിന്ന് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കിങ് മേക്കറായി ഉയർന്ന അജിത് പവാറിൻ്റെ രാഷ്ട്രീയ ജീവിതം. അഞ്ച് തവണ ഉപമുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന അദ്ദേഹത്തിൻ്റെ മരണം രാജ്യത്തെ നടുക്കി.
മഹാരാഷ്ട്ര രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിര്‍ണയിച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അജിത് പവാര്‍. ചെറിയച്ഛനായ ശരദ് പവാറിന്‍റെ നിഴലില്‍ നിന്ന് പുറത്ത് വന്ന് കിങ് മേക്കര്‍ സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ വിമാന അപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിയാത്ത, അഞ്ച് തവണ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച് മഹാരാഷ്ട്രയില്‍ അനിഷേധ്യ നേതാവായിരിക്കെയാണ് മരണം. എന്‍സിപി പിളര്‍ത്താനും ഭൂരിപക്ഷത്തെ തന്‍റെ കൂടെ നിര്‍ത്താനും അധികാരം പിടിച്ചെടുക്കാനും അജിത് പവാറിനായി.
ശരദ് പവാറിന്റെ മൂത്ത സഹോദരന്‍ അനന്തറാവുവിന്‍റെയും ആശാതായിയുടെയും മകനായി പൂനെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നാണ് അജിത് പവാറിന്‍റെ ജനനം. 23-ാമത്തെ വയസില്‍ സജീവ രാഷ്ട്രീയത്തിലെത്തി. 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടു. എസ്എസ്എല്‍സിക്ക് ശേഷം വിദ്യാഭ്യാസം തുടരാനായില്ലെങ്കിലും ശരദ് പവാറിന്‍റെ നിഴലായി കൂടെനിന്നു.
1991-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റിലേക്ക് വിജയിച്ചെങ്കിലും ശരദ് പവാറിനായി സ്ഥാനം രാജിവെച്ചു. പിന്നീട് നിയമസഭയായി തട്ടകം. പിന്നീട് നടന്ന എല്ലാ നിയമസഭ തെ രഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് എംഎല്‍എയായി. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി തുടക്കമിട്ടു. പിന്നീട് അഞ്ച് തവണ ഉപമുഖ്യമന്ത്രിയായി. 2022-2023 സമയത്ത് പ്രതിപക്ഷ നേതാവുമായി.
2019ലാണ് അജിത് പവാര്‍ ആദ്യം ഞെട്ടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടായതോടെ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുത്ത്, അജിത് പവാര്‍ ഫഡ്നാവിസിനൊപ്പം ചേര്‍ന്നു. 2019 നവംബര്‍ 23ന് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ഫഡ്നാവിസ് മുഖ്യമന്ത്രിയുമായി. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം വിശ്വാസ വോട്ടെടുപ്പ് വന്നതോടെ ഇരുവരും സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യം ഭരണമേറ്റെടുത്തതോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍, 2022ല്‍ ഓപ്പറേഷന്‍ താമരയിലൂടെ ശിവസേന പിളര്‍ത്തി ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി. ഇക്കാലയളവിലാണ് അജിത് പവാര്‍ പ്രതിപക്ഷ നേതാവായത്.
2023 മേയിൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു. ഇതിനിടെ എന്‍സിപിയില്‍ അധികാരത്തര്‍ക്കം ഉടലെടുത്തു. സുപ്രിയാ സുലെ, ശരദ് പവാര്‍, അജിത് പവാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടിയിലെ നീക്കം. 2023 ജൂലൈ 2ന് എല്ലാവരെയും ഞെട്ടിച്ച് അജിത് പവാര്‍ എൻസിപി പിളർത്തി. അന്ന് ശരദ് പവാറിന്‍റെ തീരുമാനത്തെ അവഗണിച്ച അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന-ബിജെപി സർക്കാരിൽ ചേർന്ന് ഉപമുഖ്യമന്ത്രിയാകുകയും എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരെ തന്‍റെ ഒപ്പം ചേര്‍ക്കുകയും ചെയ്തു.
ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയായിരുന്നു എൻസിപിയിലെ പിളർപ്പ്. ഇതോടെ ശരദ് പവാറിന്‍റെ ശക്തി ക്ഷയിക്കുകയും അജിത് പവാര്‍ കരുത്തനാകുകയും ചെയ്തു. 2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിക്കുകയും എൻസിപി എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ലഭിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗവും ഒന്നിക്കുമെന്ന അഭ്യൂഹമുണ്ടായെങ്കിലും ചിലയിടത്ത് മാത്രം സഖ്യമുണ്ടായി.





































