26.6 C
Kollam
Monday 21st September, 2026 | 08:20:58 PM
Home News Local ഭരണം എല്‍ഡിഎഫിനെന്ന് പേര് പക്ഷേ പടിഞ്ഞാറേകല്ലട പഞ്ചായത്തില്‍ ഇനി യുഡിഎഫ് ഭരിക്കും

ഭരണം എല്‍ഡിഎഫിനെന്ന് പേര് പക്ഷേ പടിഞ്ഞാറേകല്ലട പഞ്ചായത്തില്‍ ഇനി യുഡിഎഫ് ഭരിക്കും

ശാസ്താംകോട്ട. ഭരണം എല്‍ഡിഎഫിനെന്ന് പേര് പക്ഷേ പടിഞ്ഞാറേകല്ലട പഞ്ചായത്തില്‍ സ്ഥിരംസമിതി രണ്ടും യുഡിഎഫിന്. ഇന്ന് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗം ഷീജാകുമാരി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ വികസനകാര്യ സ്ഥിരം സമിതിയിലേക്ക് നടന്ന നറുക്കെടുപ്പില്‍ ഷൈലജാകുമാരി തിരഞ്ഞെടുക്കപ്പെട്ടു.

കക്ഷിനില ഇങ്ങനെയാണ്.15 അംഗ സമിതിയില്‍ ഏഴ് എല്‍ഡിഎഫ്, ഒരു സ്വതന്ത്രനടക്കം ഏഴ് യുഡിഎഫ്, രണ്ട് ബിജെപി. അവിശ്വാസം വഴി യുഡിഎഫിനെ പുറത്താക്കണമെങ്കില്‍ ഇടതുപക്ഷത്തിന് ബിജെപിയുടെ കൂട്ട് തേടേണ്ടിവരും. അതിനാല്‍തന്നെ യുഡിഎഫിന്‍റെ സ്ഥിതി നിലവില്‍ സുരക്ഷിതമാണ്.

രാഷ്ട്രീയകുതികാല്‍വെട്ടിലാണ് യുഡിെഫിന് ഭരണം പോയതെന്ന ആക്ഷേപം നേരിടുന്ന പടിഞ്ഞാറേകല്ലടയില്‍ കോണ്‍ഗ്രസില്‍ പോരു തുടരുകയാണ്.