Home Blog Page 1109

രാജ്യാന്തര ആയുഷ് സമ്മേളനം,പ്രബന്ധാവതരണത്തിന് ഹോമിയോ ഡോക്‌ടർക്ക് ക്ഷണം

കൊല്ലം.ദുബായിൽ നടക്കുന്ന രാജ്യാന്തര ആയുഷ് സമ്മേളനത്തിൽ ഹോമിയോപ്പതി വിഭാഗത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ കൊല്ലം സ്വദേശിയായ ഡോക്ടർക്ക് ക്ഷണം. വെരിക്കോസ് അൾസർ ചികിത്സയിൽ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെപ്പറ്റിയുള്ള പ്രബന്ധം അവതരിപ്പിക്കുന്നതിലൂടെ കേരളത്തിൽ നിന്ന് ഈ അംഗീകാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഹോമിയോപ്പതി ഡോക്ടർ കൂടിയാവും ഡോ.അമീറ ഹിബത്തുള്ള.
നിലവിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതി ഫിലോസഫി വിഭാഗത്തിൽ രണ്ടാം വർഷ എം ഡി വിദ്യാർഥിയാണ്.

കെ വി മുഹമ്മദ് കുഞ്ഞ് മൗലവി,നസീമ ബീവി ദമ്പതികളുടെ ചെറുമകളും പോരുവഴി ഗവ. എച്ച് എസ് എസിലെ അധ്യാപിക എം . കെ.ബരീറയുടെമകളുമാണ്.
ഭർത്താവ്:ഡോ.മുഹമ്മദ് അഷ്ഫാഖ് (മെഡ്ലിലി ഹോമിയോപ്പതി ക്ലിനിക്,മലപ്പുറം)

ആയുഷ് മന്ത്രാലയം ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവരുടെ പിന്തുണ യോടെ ആയുഷ് സമ്മേളനവും പ്രദർശനവും ഫെബ്രുവരി15 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.

ചിറ്റുമൂല പുത്തൻവീട്ടിൽ റിട്ടയേഡ് ഡി വൈ എസ് പി അബ്ദുൽ റഹുമാന്റെ ഭാര്യ ആരിഫാബീവി നിര്യാതയായി

കരുനാഗപ്പള്ളി. ചിറ്റുമൂല പുത്തൻവീട്ടിൽ റിട്ടയേഡ് ഡി വൈ എസ് പി അബ്ദുൽ റഹുമാന്റെ ഭാര്യയ ആരിഫാ ബീവി (72) നിര്യാതയായി. മക്കൾ ഷെറീന, ഷഫീഖ് (കായംകുളം അറേബ്യൻ ജ്യുവലേഴ്സ് ഉടമ), ഷമീർ (ദുബായ് ). മരുമക്കൾ മുഹമ്മദ് സാദിഖ്(എച്ച് ഒ ഡി. റ്റി കെ എം എൻജിനീയറിങ് കോളേജ് കൊല്ലം ), ഫസീൽ, നിഖിത ഖബറടക്കം ചിറ്റൂമൂല ഖബർ സ്ഥാനിൽ നടന്നു

PFI നിരോധനം, വീണ്ടും ഗുരുതര കണ്ടെത്തലുമായി NIA

കൊച്ചി. PFI യ്ക്ക് വിവിധ വിഭാഗങ്ങൾ രൂപീകരിച്ചു എന്ന് കണ്ടെത്തൽ. ‘ വിവരങ്ങൾ അറിയിക്കാൻ – റിപ്പോർട്ടേഴ്‌സ് വിംഗ് ‘, ആയുധ സേന, എതിരാളികളെ ഇല്ലാതാകാൻ HIT ടീം തുടങ്ങിയവയാണ് രൂപീകരിച്ചത്.ഇന്നത്തെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. 9 സ്ഥലങ്ങളിലാണ് ഇന്നത്തെ പരിശോധന നടന്നത്

2022 ൽ NIA രജിസ്റ്റർ ചെയ്ത PFI നിരോധന കേസിലായിരുന്നു പരിശോധന

എൻഎസ്എസ് എസ്എൻഡിപി ഐക്യം പാളി, ഒളിയമ്പുകളും ആയി നേതാക്കൾ

കോട്ടയം.എൻഎസ്എസ് എസ്എൻഡിപി ഐക്യം പാളി,പിന്നാലെ ഒളിയമ്പുകളും ആയി നേതാക്കൾ. എൻഎസ്എസ് എസ്എൻഡിപി ഐക്യം പാളിയതിനു പിന്നാലെ ഒളിയമ്പുകളും ആയി നേതാക്കൾ. സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞപ്പോൾ ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സുകുമാരൻ നായരും തിരിച്ചടിച്ചു. പരസ്പരം പഴിചാരി ഇല്ലെങ്കിലും ഒരിക്കലും ഐക്യം ഉണ്ടാകില്ലെന്ന് സന്ദേശമാണ് നേതാക്കൾ പങ്കുവെച്ചത്

SNDP യോഗവുമായുള്ള ഐക്യം പാളിയതിന് പിന്നിൽ ബാഹ്യ ഇടപെടലെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം അപ്പാടെ തള്ളുകയാണ് NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ചർച്ചയുടെ സമയവും പത്മാ പുരസ്കാരപ്രഖ്യാപനവും ചേർത്തുവായിക്കുമ്പോൾ രാഷ്ട്രീയ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കേണ്ടി വരുമെന്നാണ് സുകുമാരൻ നായർ പറയുന്നത്.


വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചതിൽ ആക്ഷേപമില്ല.താൻ വിചാരിച്ചാൽ തനിക്കും കിട്ടിയേനേ എന്നും സ്ഥാനമാനങ്ങളോട് ആഗ്രഹമില്ലെന്നും ജി സുകുമാരൻ നായർ.

തനിക്ക് പത്മഭൂഷൻ കിട്ടിയത് സംഘടനയെ മുന്നോട്ട് നയിച്ചതിലെ മികവ് കൊണ്ടാണെന്നും ഐക്യത്തിൽ രാഷ്ട്രീയമില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം .ഐക്യം ഇല്ലാതായതിൽ വിഷമമോ. പ്രതിഷേധമോ ഇല്ലെന്നും എൻഎസ്എസ് സഹോദര സമുദായമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
.
ഐക്യനീക്കം തകർന്നുവെങ്കിലും ഇതിന് കാരണമായത് ആരെന്ന് ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ഇത് വലിയ ചർച്ചയാകും എന്ന് ഉറപ്പ്

ശബരിമലയിൽ നിന്ന് കട്ടിളപാളികൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വി എസ് എസ് സി

തിരുവനന്തപുരം. പാളികൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വി എസ് എസ് സി ശാസ്ത്രജ്ഞർ. ഉണ്ണികൃഷ്ണൻ പോറ്റി തിരികെ സ്ഥാപിച്ചത് യഥാർത്ഥ കട്ടിളപ്പാളികൾ തന്നെ. എന്നാൽ വലിയ തോതിൽ സ്വർണ്ണം നഷ്ടപ്പെട്ടുവെന്നും ശാസ്ത്രജ്ഞരുടെ മൊഴി. പ്രത്യേക അന്വേഷണസംഘം ഇക്കാര്യം ഹൈക്കോടതി അറിയിച്ചു.

വി എസ് എസ് സി യിൽ നിന്നുള്ള ആദ്യ ശാസ്ത്രീയ ഫലത്തിന്റെ വ്യക്തത തേടിയുള്ള ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കലിലാണ് നിർണായക വിവരമുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റി അറ്റകുറ്റപ്പണിക്ക് ശേഷം
ശബരിമലയിൽ തിരികെ നൽകിയത് യഥാർത്ഥ കട്ടിളപ്പാളി തന്നെയെന്നാണ് ശാസ്ത്രജ്ഞരുടെ മൊഴി.എന്നാൽ അതിൽ നിന്ന് സ്വർണ്ണം വലിയതോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്.യു ബി ഗ്രൂപ്പ് പൊതിഞ്ഞ സ്വർണ്ണം ഇളക്കിമാറ്റി കട്ടിളയിൽ പൂശി ചേർത്തു.രാസവസ്തുക്കൾ ഉപയോഗിച്ചുള്ള സ്വർണം പൂശലിൽ പാളിയുടെ ഘടനയിൽ മാറ്റമുണ്ടായെന്നും മൊഴിയിലുണ്ട്.

അന്തിമമായി കൂടുതൽ വിശദ പരിശോധന നടത്തണമെന്നും മൊഴിയിലുണ്ട്
വിശദ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കാമെന്നും VSSC ശാസ്ത്രഞ്ജർ SIT യെ അറിയിച്ചു. പ്രത്യേക അന്വേഷണസംഘം ശാസ്ത്രജ്ഞരുടെ മൊഴി വിവരങ്ങൾ ഹൈക്കോടതിയിൽ അറിയിച്ചു. ഒറിജിനൽ കട്ടിളപ്പാളി തന്നെയാണ് ശബരിമലയിൽ ഉള്ളതെന്ന് കണ്ടെത്തിയതോടെ വിദേശ കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണത്തിന്റെ മുന ഒടിയുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ഗോവർധൻ , ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റി.

സ്പീക്കർ എ.എൻ ഷംസീറിനെ വിമർശിച്ചു ഗവർണർരാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ

തിരുവനന്തപുരം.നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെ വിമർശിച്ചു ഗവർണർ
രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ.
നയപ്രഖ്യാപന ദിവസത്തെ മുഴുവൻ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള
ലോക്ഭവന്റെ കത്തിനു മറുപടി നൽകില്ലെന്നു കഴിഞ്ഞ ദിവസം സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നു.മാധ്യമങ്ങൾക്ക്
നൽകിയ ശേഷം സ്പീക്കറുടെ ഓഫീസിന് കോപ്പി വെച്ച് നൽകിയ കത്തിൽ മറുപടി
പറയേണ്ടതില്ലെന്നായിരുന്നു എ.എൻ ഷംസീറിന്റെ നിലപാട്.എന്നാൽ രഹസ്യ സ്വഭാവമുള്ള കത്ത് എന്ന സ്പീക്കറുടെ വാദത്തെ ഗവർണർ തള്ളി.സ്പീക്കർക്ക് നൽകിയത് യഥാർത്ഥ കത്ത് ആണെന്നും,
മാധ്യമങ്ങൾ കത്ത് പരസ്യപ്പെടുത്തിയതായി ലോക്ഭവന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും
ഗവർണർ വിശദീകരിക്കുന്നു.കത്തിനു സ്പീക്കർ പ്രതികരിച്ച രീതി ശരിയല്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

ശാസ്താംകോട്ടയിൽ എൻജിഒ അസോസിയേഷൻ പ്രതിഷേധ സംഗമം നടത്തി

ശാസ്താംകോട്ട:ജീവനക്കാരുടെ അവകാശങ്ങൾ ഓരോന്നായി കൊള്ളയടിക്കുന്ന പിണറായി വിജയൻ സർക്കാരിനെതിരെ കേരള എൻജിഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ചിൽ നടത്തിയ പ്രതിഷേധ സംഗമം സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ ഉദ്ഘാടനം ചെയതു.ബ്രാഞ്ച് പ്രസിഡന്റ് ഷബീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ആർ.ധനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ബ്രാഞ്ച് സെക്രട്ടറി ആർ.രാജീവ് സ്വാഗതം പറഞ്ഞു.കൗൺസിൽ അംഗങ്ങളായ തഴവ ഷുക്കൂർ,ബഷീർ കുഞ്ഞ്,ഷമീർ,ശങ്കരൻ കുട്ടി,ബാബു കുട്ടൻ,അനൂപ്,ഗോപകുമാർ,നൗഷാദ് എന്നിവർ സംസാരിച്ചു.

ഇവിടെ എന്‍റെ ജീവന്‍റെ ഒരു തിരയുണ്ട്.., എഴുത്തച്ഛൻ പുരസ്കാര ജേതാവ് പ്രൊഫ.കെ ജി ശങ്കരപ്പിള്ള ജന്മനാട്ടിലെ കൈരളി വായനശാല സന്ദർശിച്ചു

പ്രശസ്ത കവിയും എഴുത്തുകാരനുമായ പ്രൊഫസർ കെ ജി ശങ്കരപ്പിള്ള ജന്മനാടായ പോരുവഴി ഇടയ്ക്കാട് തെക്കുള്ളകൈരളി ഗ്രന്ഥശാല സന്ദർശിച്ചു കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച എഴുത്തച്ഛൻ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹം ഇവിടെ എത്തിച്ചേർന്നത്.


കൈരളി ഗ്രന്ഥശാല ഇടക്കാട് എന്ന ഗ്രാമത്തിന്റെ ഇരുണ്ട യുഗത്തിൽ നിന്നും പുതുയുഗത്തിലേക്കുള്ളജ്ഞാനോദയത്തിന്റെ കവാടമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ഗ്രന്ഥശാല അങ്കണത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ബി ബിനീഷ് ഗ്രന്ഥശാല സെക്രട്ടറി കെ ജയചന്ദ്രൻ ഗ്രന്ഥശാല പ്രസിഡന്റും പോരുവഴി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി ബേബികുമാർ ഗ്രാമപഞ്ചായത്തംഗം എം മനു, ജി. നകുലകുമാർ.
കെ രമണൻ, ലൈബ്രേറിയൻ എസ് എസ് ശ്രീജ, തുടങ്ങിയവർ ചെമ്പനീർ പൂക്കളും മയിൽപീലികളും നൽകി കവിയെ ഗ്രന്ഥശാലയിലേക്ക് സ്വീകരിച്ചു
ഗ്രന്ഥപ്പുരയിലെ സന്ദർശനത്തിനു ശേഷം സന്ദർശക ഡയറിയിൽ കുറിപ്പും രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്

മലനട വെൺകുളം ഏലായിൽകൊയ്ത്ത് ഉത്സവത്തിന് തുടക്കമായി

പോരുവഴി:പെരുവിരുത്തി മലനട ദേവസ്വം വക വെൺകുളം ഏലായിൽ കൊയ്ത്ത് ഉത്സവത്തിന് തുടക്കമായി.പത്ത് ഏക്കർ നിലത്തിലെ നെൽകൃഷിയുടെ വിളവെടുപ്പാണ് ആരംഭിച്ചത്.ദേവസ്വം മുഖ്യ ഊരാളി ശിവൻകുട്ടി ഉത്ഘാടനം ചെയ്തു.ഇക്കുറി ഏറ്റവും മുന്തിയ ഇനം വിത്തായ പ്രത്യാശയാണ് കൃഷി ചെയ്തത്.ഇതിനാൽ കൂടുതൽ നെല്ല് ഉത്പ്പാദിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ് രവി,സെക്രട്ടറി ബിജു കുമാർ,ഖജാൻജി ആനന്ദൻ,വൈസ് പ്രസിഡൻ്റ് ശ്രീനിലയം സുരേഷ്,അംഗങ്ങളായ അജയകുമാർ,രാധാകൃഷ്ണ പിള്ള,പത്മനാഭപിള്ള എന്നിവർ പങ്കെടുത്തു.

കുന്നത്തൂർ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് പഞ്ചായത്ത് അംഗത്തിനും സുഹൃത്തിനും ഗുരുതര പരിക്ക്

കുന്നത്തൂർ:നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് പഞ്ചായത്ത് അംഗത്തിനും സുഹൃത്തിനും ഗുരുതര പരിക്ക്.കുന്നത്തൂർ 14-ാം വാർഡ് അംഗം കുന്നത്തൂർ കിഴക്ക് കാട്ടുവിള തെക്കതിൽ വിപിൻ കുമാർ (30),സുഹൃത്ത് ദിപിൻ (27) എന്നിവർക്കാണ് പരിക്കേറ്റത്.കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി 12 ഓടെ കുന്നത്തൂർ പാലത്തിന് സമീപം വച്ചായിരുന്നു അപകടം.പുത്തൂർ ഭാഗത്തു നിന്നും വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള കച്ചി കയറ്റി വന്ന പിക്കപ്പിൽ ഇടിച്ച ശേഷം പിറകിൽ വരികയായിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.പുത്തൂർ കാരിക്കൽ സ്വദേശികളായ യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്.ഇവർ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു.അപകട ശേഷം ഇവർ ഓടിരക്ഷപ്പെട്ടു.പുത്തൂർ പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.