ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് തോൽവി.
50 റൺസിനാണ് കിവീസിന്റെ ജയം. 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165ന് ഓൾഔട്ട് ആയി/ 65 റൺസുമായി ശിവം ദുബെ പൊരുതിയെങ്കിലും ഇന്ത്യയെ ജയത്തിൽ എത്തിക്കാൻ ആയില്ല.
റിങ്കു സിംഗ് 39നും മലയാളി താരം സഞ്ജു സാംസൺ 24 നും പുറത്തായി. മൂന്ന് വിക്കറ്റ് എടുത്ത കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത് .
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിലായിരുന്നു 215 റൺസ് എടുത്തത്. 5 മത്സരപരമ്പരയിലെ അവസാന കളി ശനിയാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും
ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് തോൽവി
ബൈക്ക് മറിഞ്ഞ് മുൻ കുന്നത്തൂർ പഞ്ചായത്ത് അംഗത്തിന് പരിക്ക്
കുന്നത്തൂർ:ബൈക്ക് മറിഞ്ഞ് മുൻ കുന്നത്തൂർ പഞ്ചായത്ത് അംഗത്തിന് പരിക്ക്.പത്താം വാർഡ് മെമ്പറായിരുന്ന രാജൻ നാട്ടിശേരിക്കാണ് പരിക്കേറ്റത്.ബുധൻ രാത്രിയിലാണ് സംഭവം.സംഗീത തീയറ്ററിന് സമീപമുള്ള വളവിൽ ബൈക്ക് ഇടത്തേക്ക് മറിയുകയായിരുന്നു.എന്നാൽ പാമ്പിന് മുകളിൽ ബൈക്ക് കയറിയതാണ് മറിയാൻ കാരണമെന്ന് പരിസരവാസികൾ പറയുന്നു.പാമ്പിനെ അടുത്തായി ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.മുഖത്തിന് പരിക്കേറ്റ ഇദ്ദേഹത്തെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മിക്കെതിരെ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയ രാജൻ കുറഞ്ഞ മാർജിനിലാണ് പരാജയപ്പെട്ടത്
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തെതുമായ ബജറ്റ് ഇന്ന്
തിരുവനന്തപുരം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തെതുമായ ബജറ്റ് ഇന്ന്.. രാവിലെ 9 മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പു വര്‍ഷമായതിനാൽ പുതിയ പ്രഖ്യാപനങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
. സമ്പൂർണ്ണ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നത്.. സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചു.തനത് വരുമാനം വര്‍ധിപ്പിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചുമാണ് കേരളം ഉയര്‍ന്ന ജിഎസ്ഡിപി കൈവരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള വരവ് കുറയുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു..
സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ
ന്യൂഡെൽഹി. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.
രാജ്യത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്,വി അനന്തനഗേശ്വർ ആണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത്.
ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ വ്യക്തമായ കണക്കുകള്‍ സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ ഉണ്ടാകും. ഫെബ്രുവരി 1 ഞായറാഴ്ചയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൻ്റെ ദീർഘകാല ആവശ്യങ്ങൾ ആയ ഐയിംസ്, ശബരി റെയിൽ ഉൾപ്പെടെ പ്രഖ്യാപിക്കണമെന്നും, സംസ്ഥാനത്തിന് നൽകേണ്ട തുകയിൽ കേന്ദ്ര സർകാർ തടഞ്ഞുവെച്ച 17000 കോടിയോളം തുക പ്രത്യേക ഗ്രാൻഡായി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഓട്ടോറിക്ഷ മീറ്റർ ചെക്കിംഗിനിടെ വിജിലൻസിന്റെ മിന്നൽ പരിശോധന
നെടുമങ്ങാട്. ഓട്ടോറിക്ഷ മീറ്റർ ചെക്കിംഗിനിടെ വിജിലൻസിന്റെ മിന്നൽ പരിശോധന. റോഡിൽ മീറ്റർ പരിശോധനയ്ക്കിടെയാണ് വിജിലൻസിന്റെ നടപടി. വിജിലൻസിനെ കണ്ടതും കൈക്കൂലി പണം വലിച്ചെറിഞ്ഞ് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ
വലിച്ചെറിഞ്ഞ പതിനായിരത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു. നെടുമങ്ങാട് ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് പരിശോധന തുടരുന്നു.
തിരുവനന്തപുരത്ത് ഫ്ലക്സിന് പിഴയടിച്ചതിൽ നടപടി
തിരുവനന്തപുരം: നഗരസഭയിൽ പ്രതികാര നടപടി. അനധികൃതമായി ഫ്ലക്സ് സ്ഥാപിച്ച ബിജെപി ജില്ലാ നേതൃത്വത്തിൽ നിന്ന് പിഴ ഈടാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥക്കെതിരെ നടപടി.പിഴയിട്ട
നഗരസഭ റവന്യു ഓഫീസർ ജി ഷൈനിക്ക് സ്ഥാനചലനം.റവന്യൂ ഓഫീസർ
കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്.എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് കുമാറിനെയും സ്ഥലംമാറ്റി. നഗരസഭ മെയിൻ ഓഫീസിൽനിന്ന് ആറ്റിപ്ര സോണൽ ഓഫീസിലേക്ക് ആണ് സുരേഷ് കുമാറിന് സ്ഥലംമാറ്റം.പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു ബിജെപി ഫ്ലക്സ് സ്ഥാപിച്ചത്.
അനധികൃതമായി ഫ്ലക്സ് സ്ഥാപിച്ചതിന് നഗരസഭ 20 ലക്ഷം രൂപ പിഴ ഇടുകയായിരുന്നു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ .ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയനെതിരെ പോലീസ് കേസും എടുത്തിരുന്നു.
കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍
തിരുവനന്തപുരം.മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിൻ്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.
അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ള ശമ്പളം, പെൻഷൻ, സർക്കാരിൻ്റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്ത മേൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും. ഇവർക്ക് 31.03. 2001 ലെ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
‘ആർത്തവാവധി അനുവദിക്കാനാവില്ല’,KSRTC
തിരുവനന്തപുരം. വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാവില്ലെന്ന് KSRTC. കോർപറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ല.ഇത് സർവീസുകളെ ഗുരുതരമായി ബാധിക്കും.
ആർത്തവാവധി അനുവദിക്കുക എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമെന്നും KSRTC. ആർത്തവാവധി ആവശ്യപ്പെട്ടുള്ള വനിത ജീവനക്കാരുടെ ഹർജിയിലാണ് KSRTC നിലപാടറിയിച്ചത്. ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയാണ് ജീവനക്കാരുടെ ആവശ്യം





































