27.9 C
Kollam
Wednesday 12th August, 2026 | 12:34:30 PM
Home News Breaking News ആധാറില്‍ ഇന്ന് വലിയൊരുമാറ്റം നടക്കും, അറിഞ്ഞോ

ആധാറില്‍ ഇന്ന് വലിയൊരുമാറ്റം നടക്കും, അറിഞ്ഞോ

ന്യൂഡെല്‍ഹി.ആധാർ ആപ്ലിക്കേഷന്റെ പുതിയ വേർഷൻ ഇന്ന് പുറത്തിറക്കും. ആധാറിന്റെ ഉപയോഗം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാനാണ് പുതിയ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇനി മുതൽ ആധാറോ അതിന്റെ ഫോട്ടോകോപ്പികളോ കയ്യിൽ കരുതേണ്ട എന്നതാണ് പ്രധാന മാറ്റം. കൂടാതെ വീട്ടിലിരുന്നു തന്നെ മൊബൈൽ നമ്പറും അഡ്രസും അടക്കമുള്ള വിവരങ്ങൾ അപ്പ്‌ഡേറ്റ് ചെയ്യാനും കഴിയും.

ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാം. ലോഗ്ഡ് ഇൻ ആയിക്കഴിഞ്ഞാൽ ആധാർ കാർഡ് മുഴുവനായി തന്നെ ആപ്ലിക്കേഷനിൽ കാണാൻ കഴിയും. പ്രൂഫ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആധാർ കാർഡ് ഉപയോക്താവിന് ഫോണിൽ ഇത് കാണിച്ച് നൽകിയാൽ മതിയാവും.