30.9 C
Kollam
Monday 28th September, 2026 | 03:29:47 PM
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള, തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന്പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള, തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന്പരിഗണിക്കും

കൊല്ലം. ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന്
പരിഗണിക്കും. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്. ദ്വാരപാലക കേസിലെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും
ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. സമൂഹത്തിലെ ഉന്നതരുമായി ബന്ധമുളള പ്രതിക്ക്
ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ സ്വർണക്കൊള്ളയിൽ
പങ്കില്ലെന്നും അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ്
തന്ത്രിയുടെ വാദം.

മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ രണ്ട്
കേസുകളിലെയും റിമാൻഡ് ഈ മാസം 29 ന് 90 ദിവസം പൂർത്തിയാകും. SIT കുറ്റപത്രം
സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി 29 ന് സുധീഷ് കുമാർ സ്വാഭാവിക ജാമ്യത്തിന്
അപേക്ഷ സമർപ്പിക്കും. നേരത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കോടതി സ്വാഭാവിക
ജാമ്യം നൽകിയിരുന്നു. ഉണ്ണി കൃഷ്ണൻ പോറ്റിക്കും ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ പോറ്റി റിമാൻഡിൽ  തുടരുകയാണ്.