Home Blog Page 1027

ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്‌

തിരുവനന്തപുരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ്. ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്‌. പ്രസവ ശസ്ത്രക്രിയ നടത്തുന്നതിൽ കാലതാമസമുണ്ടായി സൂചന. ശസ്ത്രക്രിയ ചെയ്യാൻ നേരത്തെ തീരുമാനമെടുക്കാമായിരുന്നു എന്നും റിപ്പോർട്ട്. കുട്ടിക്ക് വളർച്ച കുറഞ്ഞത് സങ്കീർണത കൂട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടി. മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെ കെജിഎംഒഎ പ്രതിഷേധത്തിലാണ്

വി ഡി സതീശനെ  തളയ്ക്കണം, പറവൂര്‍ മണ്ഡലം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ  തളയ്ക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നു. ഇതു സംബന്ധിച്ച് സിപിഎമ്മിലും സിപിഐയിലും അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചനയുണ്ട്. പറവൂര്‍ മണ്ഡലവും ജില്ലയിലെ മറ്റൊരു മണ്ഡലവുമായി വെച്ചു മാറുന്നതാണ് ആലോചനയിലുള്ളത്.

ഔപചാരിക സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും, പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒതുക്കുക ലക്ഷ്യമിട്ടാണ് എറണാകുളം ജില്ലയിലെ സീറ്റില്‍, സിപിഎമ്മും എല്‍ഡിഎഫ് ഘടകകക്ഷിയും തമ്മില്‍ അനൗപചാരിക ചര്‍ച്ച നടക്കുന്നത്. നിയമസഭയില്‍ പറവൂരിനെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് വിജയങ്ങളാണ് നേടിയത്.

ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നതാണ് ആലോചനയിലുള്ളത്. ഫെബ്രുവരി 23 ലെ എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇടതു പാര്‍ട്ടികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. പറവൂര്‍ മണ്ഡലത്തില്‍ സിപിഐയാണ് മത്സരിച്ചു വരുന്നത്.

അസംബ്ളി തിരഞ്ഞെടുപ്പില്‍15 സീറ്റുകൾ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം. അസംബ്ളി തിരഞ്ഞെടുപ്പില്‍15 സീറ്റുകൾ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്.സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന് പട്ടിക കൈമാറി.

ജെനീഷ് കൊടുങ്ങല്ലൂർ, ബിനു ചുള്ളിയിൽ ചെങ്ങന്നൂർ.അബിൻ വർക്കി,വിജയ് ഇന്ദുചൂഡൻ ആറന്മുള. കെ എം അഭിജിത്ത് നാദാപുരം അല്ലെങ്കിൽ കൊയിലാണ്ടി., ശ്രീലാൽ ശ്രീധർ ചേലക്കര, വിഷ്ണു സുനിൽ കൊല്ലം അല്ലെങ്കിൽ ചാത്തന്നൂർ, അരിതബാബു, അനുതാജ് കായംകുളം ,മീനു സജീവ് മാവേലിക്കര, ഷാരോൺ പനക്കൽ വൈപ്പിൻ, എം പി പ്രവീൺ അമ്പലപ്പുഴ

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ്‌

തിരുവനന്തപുരം. ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ്‌.
മന്ത്രിക്ക് എതിരെ പ്രതിഷേധത്തിന് ഇന്നും സാധ്യത. പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യ
മന്ത്രിയുടെ വസതിയുടെ സുരക്ഷ പോലീസ് ശക്തമാക്കി.

പത്തനംതിട്ട ജില്ലയിൽ വീണാ ജോർജ് പങ്കെടുക്കുന്ന വിവിധ പരിപാടികളിൽ
പ്രതിഷേധത്തിന് സാധ്യത. അതേസമയം മന്ത്രിക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഎം. മന്ത്രിക്ക് നേരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

ചാത്തന്നൂർ ഭാഗത്ത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി റോഡിൽ വെള്ളക്കെട്ട്,ദൃശ്യം

കൊല്ലം.അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ദേശീയ പാത നിർമ്മാണം നടക്കുന്ന കൊട്ടിയം – ചാത്തന്നൂർ ഭാഗത്ത് റോഡിൽ വെള്ളക്കെട്ട്. യാത്രക്കാരെ പരിഭ്രാന്തിയിലാക്കി പെട്ടെന്ന് ഉയര്‍ന്ന വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങി.

ഓടയിലേക്ക് വെള്ളമിറങ്ങുന്നത് വേഗക്കുറവായതാണ് വെള്ളം നിറയാനിടയാക്കിയത്. മഴ നിലച്ചതോടെ വെള്ളക്കെട്ട് ഒടുങ്ങി. എന്നാല്‍ തുടര്‍ മഴ പെയ്താല്‍ ഈ മേഖലയില്‍ ഗതാഗതം നിലക്കുമെന്ന സൂചനയാണിത് നല്‍കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടയിൽ മണ്ണും അടിഞ്ഞിട്ടുണ്ട്. രാത്രി കാലത്തായാല്‍ വലിയ അപകട സാധ്യതയുമുണ്ട്. മഴ മാറിയതോടെ വെള്ളക്കെട്ട് താഴ്ന്നു തുടങ്ങിയിട്ടുണ്ട്

വണ്ടാനം മെഡിക്കൽ കോളജ് ചികിത്സാ പിഴവിന് ഇരയായ ഉഷയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം

ആലപ്പുഴ. വണ്ടാനം മെഡിക്കൽ കോളജ് ചികിത്സാ പിഴവിന് ഇരയായ ഉഷയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം. ശസ്ത്രക്രിയ കഴിഞ്ഞ് 21 മണിക്കൂർ പിന്നിടുമ്പോള്‍ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു .

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഉഷയ്ക്ക് രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി വിട്ടതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും . ഇന്നലെ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കത്രിക പുറത്തെടുത്തത് .
പിന്നീട് കത്രിക അമ്പലപ്പുഴ പോലീസിന് കൈമാറി . അതേ സമയം ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് ഉഷയെ ആശുപത്രിയിലെത്തി സന്ദർശിച്ചേക്കും

‘സുഭാഷി’നെ കീഴെ ഇറക്കി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

കൊച്ചി: ഒടുവിൽ സുഭാഷിനെ താഴെ എത്തിച്ചു…കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകൾ പിന്നിട്ട ശ്രമത്തിനൊടുവിൽ രക്ഷിച്ചു. രാത്രി പതിനൊന്ന് മണിയോടെ മെട്രോ സർവീസുകൾ അവസാനിച്ചതിന് പിന്നാല, 12 മണിയോടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം പുന:രാരംഭിച്ചത്. പൂച്ചയ്ക്കുള്ള കൂട് തൂണിന് മുകളിൽ എത്തിച്ചിരുന്നു.
അഗ്നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും സംയുക്തമായി നടത്തിയ ശ്രമത്തിലാണ് ഞായറാഴ്ച പുലർച്ചെ 1.20ന് പൂച്ചയെ രക്ഷപ്പെടുത്തി തോപ്പുംപടിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കലൂർ സ്റ്റേഡിയത്തിന് സമീപം 556ാം നമ്പർ മെട്രോ തൂണിന് മുകളിൽ പൂച്ചയിരിക്കുന്നത് ഒരാഴ്ചമുമ്പാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ കണ്ടത്. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് രക്ഷാദൗത്യം തുടങ്ങിയത്.

ആദ്യം മാൻലിഫ്റ്റർ ഉപയോഗിച്ച് സമീപത്തെത്തിയെങ്കിലും പൂച്ച ഓടിമറഞ്ഞു. പിന്നീട് ലിഫ്റ്റർ തകരാറിലായി. വൈകിട്ട് മറ്റൊരു ലിഫ്റ്റ് എത്തിച്ച് മെട്രോ സർവീസ് നിർത്തിവച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി.

രക്ഷാപ്രവർത്തനത്തിന്റെ തത്സമയ സംപ്രേക്ഷണത്തിലൂടെ വൈറലായ പൂച്ചയ്ക്ക് ഗുണാകേവിൽ നിന്നും സുഹൃത്തുക്കൾ വടമിട്ടു പിടിച്ചുകയറ്റിയ മഞ്ഞുമൽ ബോയ്‌സ് എന്ന ചിത്രത്തിലെ സുഭാഷിന്റെ പേരാണ് നാട്ടുകാർ നൽകിയത്. പില്ലറിന് മുകളിൽ തളർന്ന് കിടക്കുകയായിരുന്ന പൂച്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെ റെസ്‌ക്യു ടീമും മൃഗസ്നേഹികളും സ്ഥലത്തെത്തി പ്രതിഷേധം നടത്തിയിരുന്നു. പൂച്ചയെ എത്രയും പെട്ടെന്ന് പുറത്തെത്തിച്ചില്ലെങ്കിൽ അതിന്റെ ജീവൻ അപകടത്തിലാകുമെന്നായിരുന്നു മൃഗസ്നേഹികളുടെ വാദം.

സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ

സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ. കനത്ത മഴയെ തുടർന്ന് ദേശീയ പാതയുടെ പണി നടക്കുന്നിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സർവീസ് റോഡുകളിലാണ് വെള്ളം കയറിയത്. ചാത്തന്നൂർ, കൊട്ടിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ട്.

തിരുവനന്തപുരം പോത്തൻകോട് – മംഗലപുരം റോഡിലും വൻ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കാട്ടാക്കട ഉൾപ്പെടെയുള്ള മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചു. കൊച്ചിയിലും പലയിടങ്ങളിൽ മഴ പെയ്യുകയാണ്. നാളെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

പഞ്ചായത്ത് വാഹനത്തെ ചൊല്ലി തർക്കം, സെക്രട്ടറിയെ പ്രസിഡൻറും കുട്ടരും ചേർന്ന് പൂട്ടിയിട്ടു, ആത്മഹത്യ ഭീഷണി മുഴക്കി സെക്രട്ടറി വെള്ളനാട് നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്ന് വൈകിട്ടോടെയാണ് വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ നാടീകയ സംഭവങ്ങള്‍ അരങ്ങേറിയത്. സി പി എം നേതാവായ പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിയും രണ്ട് വനിത അംഗങ്ങളും ചേർന്ന് പൂട്ടിയെന്നാണ് സിന്ധുവിന്‍റെ ആരോപണം. സെക്രട്ടറിയുടെ തെറ്റായ നിലപാട് മൂലം പഞ്ചായത്ത് ഭരണ സ്തംഭനത്തിലെന്ന് പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു.

ബാഗിൽ ഉണ്ടായിരുന്ന കേക്ക് മുറിക്കാനായി കൊണ്ടുവന്ന കത്തിയെടുത്ത് സെക്രട്ടറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഇടപെട്ട് സെക്രട്ടറിയിൽ നിന്ന് ഏറെ പണിപ്പെട്ട് കത്തി പിടിച്ചുവാങ്ങി. മു ൻ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന വെള്ളനാട് ശശി കോൺഗ്രസിൽ നിന്ന് രാജിവെച്ചാണ് സി പി എമ്മിൽ ചേർന്നത്.

തുടർന്നുണ്ടായ ജില്ലാ പഞ്ചാത്ത് ഉപതെരഞ്ഞെടുപ്പിൽ സി പി എം ശശിയെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ച ശശി ജയിച്ചപ്പോൾ സി പി എം അദ്ദേഹത്തെ പ്രസിഡൻ്റുമാക്കി. അധികാരമേറ്റ ദിവസത്തിൽ പഞ്ചായത്ത് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാകുകയും അത് വാർത്തയാകുകയും ചെയ്തിരുന്നു. തർക്കങ്ങൾ നിലനില്ക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത്. പോലീസെത്തി ഇരുവരുമായി സംസാരിച്ചെങ്കിലും സമവായം ഉണ്ടായില്ല. പോലീസുകാരോടും പഞ്ചായത്ത് പ്രസിഡൻ്റ് തട്ടിക്കയറി എന്നാണ് വിവരം.

ദൃശ്യം മോഡൽ കൊല, വാങ്ങിയ വീട്ടില്‍ മറവുചെയ്ത നിലയില്‍ കിട്ടിയ അസ്ഥികൂടം കൊലപ്പെടുത്തിയത്

rep. image

തൃശ്ശൂര്‍. ദൃശ്യം മോഡൽ കൊലപാതകം ഢെട്ടിത്തരിച്ച് നാട്ടുകാര്‍. എരുമപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയതിൽ വഴിതിരിവ്. കൊലപാതകം എന്ന നിഗമനത്തിലേക്ക് പോലീസ്. നടന്നത് ദൃശ്യം മോഡൽ കൊലപാതകം. സ്ത്രീയെ കൊലപ്പെടുത്തിയ പ്രതിയും ജീവനോടെയില്ല. അസ്ഥികൂടം കണ്ടെത്തിയത് തമിഴ്നാട് സ്വദേശികൾ വാങ്ങിയ വീട്ടിൽ

വീട് വാങ്ങിയത് രണ്ടുവർഷം മുമ്പ്. അസ്ഥികൂടം കണ്ടത് വീട് പൊളിച്ചു പണിയുമ്പോൾ. ചായിപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു അസ്ഥികൂടം. പായിൽ പൊതിഞ്ഞു കുഴിച്ചിട്ടത് സംശയം വർധിപ്പിച്ചു. കൊലപാതകം തെളിഞ്ഞത് പോസ്റ്റ്മോർട്ടത്തിൽ

കണ്ടെടുത്ത അസ്ഥികൂടത്തിലെ തലയ്ക്ക് പരിക്ക്. പാലക്കാട്, ചാലിശ്ശേരി സ്വദേശി മുഹമ്മദാലിയാണ് പ്രതി. മരം വെട്ട് ജോലിയായിരുന്നു മുഹമ്മദാലിക്ക്. മൂന്ന് ഭാര്യമാരുള്ള മുഹമ്മദാലി മൂന്നുവർഷം മുമ്പ് മറ്റൊരു സ്ത്രീയുമായി എരുമപ്പെട്ടിയിൽ താമസിച്ചിരുന്നു. ഇവരെ കൊലപ്പെടുത്തി എന്നാണ് അഭ്യൂഹം.

കൊലപാതക വിവരം പുറത്തുവന്നത് മൂന്നു വർഷത്തിനുശേഷം. 66 കാരൻ മുഹമ്മദാലി കഴിഞ്ഞവർഷം ആഗസ്റ്റിൽ മരിച്ചു. നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. മരിച്ച സ്ത്രീയെക്കുറിച്ച് വിവരങ്ങൾ ഇല്ല. 42 വയസ് പ്രായമുള്ള പ്രസവിച്ച ഒരുസ്ത്രീയാണ് മരിച്ചത് എന്ന് പരിശോധനയില്‍ വ്യക്തമായി. അസ്ഥികൂടം കണ്ടെത്തിയത് ഇക്കഴിഞ്ഞ ഞായറാഴ്ച